പൂഞ്ഞാർ: കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണനക്കെതിരെ സി.പി.ഐ.എം പൂഞ്ഞാർ തെക്കേക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പൂഞ്ഞാർ ടൗണിൽ നടന്ന പ്രതിഷേധ യോഗം സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ് ഉദ്ഘാടനം ചെയ്തു.
സി.പി.ഐ.എം പൂഞ്ഞാർ തെക്കേക്കര ലോക്കൽ സെക്രട്ടറി ടി.എസ് സിജു, സി.ഐ.റ്റി.യു പൂഞ്ഞാർ ഏരിയ കമ്മിറ്റി അംഗം കെ. റെജി എന്നിവർ പ്രസംഗിച്ചു.