Erattupetta

ഈരാറ്റുപേട്ട  നഗരോത്സവത്തിൽ വ്യാപക അഴിമതി: സിപിഐഎം

ഈരാറ്റുപേട്ട: മുനിസിപ്പാലിറ്റി സംഘടിപ്പിച്ച   നഗരോത്സവത്തിന്റെ പേരിൽ  വ്യാപകമായി അഴിമതിയും അതിനു നേതൃത്വം കൊടുക്കുന്നത്. യുഡിഎഫ് ഭരണസമിതി യാണെന്നും  സിപിഐഎം ഈരാറ്റുപേട്ട ലോക്കൽ കമ്മിറ്റി.

ഇതിൻ്റെ പേരിൽ നാട്ടിൽ നിന്നും  പരിസര പ്രദേശങ്ങളിൽ നിന്നും  കോടിക്കണക്കിന് രൂപയുടെ പണസമാഹരണമാണ് നടത്തിയിരിക്കുന്നത്. പല ആളുകളെയും ഭീഷണിപ്പെടുത്തി പണം വാങ്ങിയിട്ടുണ്ട്.

മുൻ വർഷങ്ങളിലെ നഗരോത്സവത്തിന് കരുത്തു പകർന്നത് ഈരാറ്റുപേട്ടയിലെ വ്യാപാരി സമൂഹമായിരുന്നു. നടത്തിപ്പിൽ അഴിമതിയും, കൃത്യമായി കണക്കുകൾ ഇല്ലാത്തതിന്റെ പേരിൽ അവർ വിട്ടുനിൽകുവാൻ തീരുമാനിച്ചു.

മുനിസിപ്പൽ ഫണ്ട്‌ ഇല്ലാ എന്ന പേരിൽ ഭവന , റോഡ് , തുടങ്ങിയ നിർമ്മാണ പ്രവർത്തനങ്ങളും ക്ഷേമ പ്രവർത്തങ്ങളും മുടങ്ങി കിടക്കുന്നു. പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ സെപ്റ്റിക് ടാങ്ക് പൊട്ടി ദുർഗന്ധം വമിചു യാത്രക്കാർ ദുരിതത്തിൽ ആയിട്ട് മാസങ്ങൾ പിന്നിടുമ്പോഴും മെയിൻ്റൻസ് വർക്ക് നടത്തുവാൻ തയ്യാറാവാതെ
നഗരോത്സവം സംഘടിപ്പിച്ചിരിക്കുന്നത് സാമ്പത്തിക നേട്ടത്തിനു വേണ്ടി മാത്രമാണ്.

പരിപാടികൾ ബുക്ക് ചെയ്യുന്നത് വഴി വലിയ തുകയാണ് ഇടനിലക്കാർ ചമഞ്ഞ് യുഡിഎഫ് കൗൺസിലർമാർ വാങ്ങുന്നത്. ഇപ്പോൾ സംഘടിപ്പിച്ചിട്ടുള്ള പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് നൽകുന്ന തുകയെക്കാൾ വളരെ കൂടിയ തുകയാണ് സ്പോൺസർ ചെയ്യുന്നവരിൽ നിന്ന് മുൻസിപ്പാലിറ്റി വാങ്ങിയെടുക്കുന്നത്.

അഴിമതിക്ക് പൂർണപിന്തുണ ആദ്യം മുതൽ നൽകിയ എസ് ഡി പി ഐ ജനങ്ങൾ നഗരോത്സവത്തിന് എതിരായപ്പോൾ വാർത്ത സമ്മേളന നാടകം കളിച്ചു ജനങ്ങളെ വിഡ്ഢികളാക്കുകയാണ്.

വ്യാപകമായ ക്രമക്കേടുകൾ ബോധ്യപ്പെട്ടതിനാൽ  സിപിഐഎം  വിട്ടുനിൽക്കും ഭരണസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ഈ കൊള്ളക്ക് യുഡിഎഫ് നേതൃത്വം മറുപടി പറഞ്ഞ് ജനങ്ങൾക്ക് ബോധ്യമാകുന്ന വിധത്തിൽ കണക്കുകൾ അവതരിപ്പിക്കുകയും വേണം അല്ലാത്തപക്ഷം ഇതിന് നേതൃത്വം നൽകുന്ന ചെയർപേഴ്സൺ,

വൈസ് ചെയർപേഴ്സൺ  ഇതുമായി സഹകരിക്കുന്ന ജനപ്രതിനിധികൾക്കും  സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥർക്കും എതിരെ നിയമ നടപടി സ്വീകരിക്കണമെന്നും  ശക്തമായ ജനകീയ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം കൊടുക്കുമെന്നും സിപിഐഎം ഈരാറ്റുപേട്ട ലോക്കൽ കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *