ഈരാറ്റുപേട്ട: അൽ മനാർ കെ.ജി വിഭാഗത്തിന്റേയും ഹെവൻസ് ഇസ്ലാമിക് പ്രീ സ്‌കൂളിന്റേയും കോൺവെക്കേഷൻ സെറിമണി സംഘടിപ്പിച്ചു. പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ വി തരണം ചെയ്തു.
ഖുർആൻ, ഇസ്‌ലാമിക് വിഷയങ്ങളോടൊപ്പം ഇംഗ്ലീഷ്, മലയാളം ഉൾപ്പെടെയുള്ള ഭാഷാ പഠനവും ഉൾപ്പെടുന്നതാണ് ഹെവൻസ് പ്രീ സ്‌കൂൾ സിലബസ്. അൽ മനാർ സ്‌കൂൾ മുൻ പ്രിൻസിപ്പലും എടവണ്ണ എസ്.എച്ച്.എം ജി.വി.എച്ച്.എസ്.എസ് അധ്യാപകനുമായ അനീസുദ്ദീൻ കുപ്പണത്ത് ഉദ്ഘാടനം ചെയ്തു.
ഐ.ജി.ടി ചെയർമാൻ എ.എം. അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു. ഐ.ജി.ടി സെക്രട്ടറി സക്കീർ കറുകാഞ്ചേരിൽ, മുൻ പ്രിൻസിപ്പൽ സുഹൈൽ ഫരീദ്, പി.ടി.എ പ്രസിഡന്റ് അൻവർ അലിയാർ, കെ.ജി വിഭാഗം ഹെഡ് സീന പി.എസ് തുടങ്ങിയവർ സംസാരിച്ചു.

സ്‌കൂൾ വൈസ് പ്രിൻസിപ്പൽ മിനി അജയ് സ്വാഗതവും ഹെവൻസ് പ്രീ സ്‌കൂൾ പ്രിൻസിപ്പൽ സജന ഷിഹാബ് നന്ദിയും പറഞ്ഞു. ഹെവൻസ് മാനേജർ വി.എ. ഹസീബ്, അക്കാദമിക് കോർഡിനേറ്റർ വി.എഫ്. ജുഫിൻ, എം.പി.ടി.എ പ്രസിഡന്റ് റസീന ജാഫർ, ഹെവൻസ് പി.ടി.എ പ്രസിഡന്റ് രഹ്ന സാജിദ് എന്നിവർ സംബന്ധിച്ചു.