Poonjar

കൺസ്യുമേഴ്‌സ് ഫെഡറേഷൻ ഓഫ് കേരള(സി.എഫ്.കെ) ലോക പരിതിസ്ഥിതി ദിനം ആചരിച്ചു

പൂഞ്ഞാർ : കൺസ്യുമേഴ്‌സ് ഫെഡറേഷൻ ഓഫ് കേരള (സി എഫ് കെ) കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിതിസ്ഥിതി ദിനാചരണം പൂഞ്ഞാർ ഗവ.എൽ.പി സ്കൂളിൽ സി എഫ് കെ കോട്ടയം ജില്ലാ പ്രസിഡന്റ്‌ ശ്രീ. ജോഷി മൂഴിയാങ്കലും പ്രമുഖ സാഹിത്യകാരിയുംബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതിയംഗവുമായ ശ്രീമതി.സിജിതാ അനിലും ചേർന്ന് ഫലവൃക്ഷ തൈകൾ നട്ട് ഉൽഘാടനം നിർവഹിച്ചു.

സ്കൂൾ ഹെഡ്മിസ്ട്രെസ് ശ്രീമതി.സിജിമോൾ,സി എഫ് കെ അംഗങ്ങളായ ഷോജി അയലൂക്കൂന്നേൽ, സണ്ണി വാവലാങ്കൽ, ജോർജി മണ്ഡപം, അഭിലാഷ് കണ്ണമുണ്ടയിൽ, അജിത്ത് അരിമറ്റം, റോയി പള്ളിപ്പറമ്പിൽ, ബിനോയി ചന്ദ്രൻകുന്നേൽ, ലിനോ വലിയപരക്കാട്ട്, മോഹനൻ വരിക്കാനിക്കൽ, സന്തോഷ്‌ പൂഞ്ഞാർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *