പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് ഹാളിൽ, മണ്ഡലം തല പഠനക്യാമ്പ് നടത്തി. പ്രാതിനിധ്യ സ്വഭാവത്തോടെ 15 വാർഡുകളിൽ നിന്നായി തെരെഞ്ഞെടുക്കപ്പെട്ട, എൺപതോളം പ്രതിനിധികൾ പങ്കെടുത്ത, കെ. കെ കുഞ്ഞുമോൻ നഗറിൽ നടന്ന ക്യാമ്പ്,
കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ ശ്രീ തോമസ് കല്ലാടൻ ഉൽഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ്, റോജി തോമസ് മുതിരേന്തിക്കലിന്റെ അദ്ധ്യക്ഷതയിൽ നടന്ന ക്യാമ്പിൽ, ശ്രീ ആന്റോ ആന്റണി M P, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, അഡ്വ. മുഹമ്മദ് ഇല്ലിയാസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ഡോ. അജീസ് ബെൻ മാത്യൂസ്, അഡ്വ. ചാക്കോ തോമസ്, അഡ്വ.വസന്ത് തെങ്ങും പള്ളി, അലക്സ് ടി. ജോസ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ എടുത്തു.