Poonjar

സെക്രട്ടറിയേറ്റ് പടിക്കൽ സമരം ചെയ്യുന്ന ആശ വർക്കർമാർക്ക് പിന്തുണയുമായി പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി

ന്യായമായ ശമ്പള വർധനവിനും വിരമിക്കൽ ആനുകൂല്യത്തിനും വേണ്ടി കഴിഞ്ഞ 23 ദിവസമായി രാപ്പകൽ, തിരുവനതപുരത്ത്, സെക്രട്ടറിയേറ്റ് പടിക്കൽ സമരം ചെയ്യുന്ന ആശ വർക്കർമാർക്ക് പിന്തുണയുമായി, പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ കോൺഗ്രസ്‌ മെമ്പർമാർ, തിരുവനന്തപുരത്തു സമരപന്തൽ സന്ദേർശിച്ചു.

പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി പ്രസിഡന്റ്‌ റോജി തോമസ് മുതിരേന്തിക്കൽ, പൂഞ്ഞാർ തെക്കേകര ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീമതി രാജമ്മ ഗോപിനാഥ്, പഞ്ചായത്ത്‌ മെമ്പർമാരായ C K കുട്ടപ്പൻ, മേരി തോമസ്, P G ജനാർദ്ദനൻ എന്നിവരാണ് സമര പോരാട്ടം നടത്തുന്നവർക്ക് പിന്തുണയുമായി
സമര പന്തലിൽ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *