കുന്നോന്നി: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെ കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റി സംഘടിപ്പിച്ച അരി വില പ്രവചന മത്സരത്തിൽ വിജയിയായ ഇടമറുക് സ്വദേശി സിബി മോൻ എം.കെ മരുവത്താങ്കലിന് സമ്മാനമായ 10 കിലോ അരി നല്കി.
വൈകുന്നേരം 5 മണിക്ക് കുന്നോന്നി കമ്പനി ജംഗ്ഷനിൽ നടന്ന ചടങ്ങിൽ DCC ജനറൽ സെക്രട്ടറി അഡ്യ – ജോമോൻ ഐക്കര വിജയിയ്ക്ക് സമ്മാനം വിതരണം ചെയ്തു. ചടങ്ങിൽ കോൺഗ്രസ് കുന്നോന്നി വാർഡ് പ്രസിഡന്റ്. ജോ ജോ വാളി പ്ളാക്കൽ അദ്ധ്യക്ഷത വഹിച്ചു.
DCC മെംബർ ജോർജ് സെബാസ്റ്റ്യൻ കോൺഗ്രസ് പൂഞ്ഞാർ തെക്കേക്കര മണ്ഡലം പ്രസിഡന്റ് എം.സി വർക്കി മുതിരേന്തിക്കൽ പഞ്ചായത്ത് മെമ്പർമാരായ റോജി തോമസ് മുതിരേന്തിക്കൽ പി.ജി. ജനാർദ്ദനൻ പാറയ്ക്കൽ ജോസ് ഇളംതുരുത്തി വി.ഡി ചാക്കോച്ചൻ ഒട്ടലാ ങ്കൽ അനീഷ് കീച്ചേരി ജിമ്മി ജോസഫ് തക്കച്ചൻ മാങ്കുഴയ്ക്കൽ കേശവൻ എം.കെ തുടങ്ങിയവർ പ്രസംഗിച്ചു.