Erattupetta

ഗാസയുടെ കണ്ണുനീർ ലോകം കാണാതെ പോകരുത്: ആന്റോ ആന്റണി എം.പി.

ഈരാറ്റുപേട്ട : സ്ത്രീകളും കുട്ടികളുമടക്കം ദിവസേന നൂറ് കണക്കിന് മനുഷ്യർ കൊല്ലപ്പെടുന്ന ഗാസയുടെ കണ്ണു നീർ വളരെ വേദനാജനഗമാണ് ഇത് കാണാതെ പോകുവാൻ ലോകത്തിനാവില്ല. പട്ടിണിക്കിട്ടും ബോംബ് വർഷിച്ചും സാധാരണ മനുഷ്യരെ കൊലപ്പെടുത്തുന്ന ഇസ്രായേൽ നടപടിയേയും ഇതിന് ഒത്താശ ചെയ്യുന്ന അമേരിക്കൻ നിലപാടിനെയും അംഗീകരിക്കാൻ കഴിയില്ല.

ഈരാറ്റുപേട്ട മണ്ഡലം കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ഗാസ ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു ആന്റോ ആന്റണി. പാലസ്ത്യൻ രാജ്യത്തെ അംഗീകരിച്ച രാജ്യമായിരുന്നു ഇന്ത്യ. പാലസ്ത്യൻ പോരാളി നേതാവ് യാസർ അറഫാത്തിനെ ചേർത്ത് പിടിച്ച നയമായിരുന്നു കോൺഗ്രസ് ഭരണകാലത്ത് ഇന്ത്യക്ക് ഉണ്ടായിരുന്നത്. ഇന്ന് നയം മാറി.

എക്കാലാത്തും വേദനിക്കുന്നവർക്കൊപ്പം നിൽക്കുന്ന ‘ഭാരതീയ സമീപനം. പാലസ്തീൻ വിശയത്തിലും ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് അനസ് നാസർ ആദ്യ ക്ഷത വഹിച്ചു. ഡി.സി സി.പ്രസിഡണ്ട് നാട്ടകം സുരേഷ് മുഖ്യ പ്രഭാഷണം നടത്തി.

തോമസ് കല്ലാടൻ, അഡ്വ.വി.എം. മുഹമ്മദ് ഇല്ല്യാസ്, വസന്ത് തെങ്ങുംമ്പള്ളി,പി.എച്ച്. നൗഷാദ്, അഡ്വ.വി.ജെ.ജോസ്‌, കെ .ഇ.എ.ഖാദർ, കെ.എസ്.അബ്ദുൽ കരീം, വർക്കിച്ചൻവയം മ്പോത്തനാൽ, നാഷാദ് വട്ടക്കയം, നിയാസ് വെള്ളൂപറമ്പിൽ ,ഷിബു, ചാഞ്ചി ഖാൻ പറമ്പിൽ,എസ്.എം മുഹമ്മദ് കബീർ, സക്കീർ കീഴ്ക്കാവിൽ, റഷീദ് വടയാർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *