പൂഞ്ഞാർ: മീനച്ചിൽ നദീസംരക്ഷണസമതിയുടെ നേതൃത്വത്തിൽ പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് എൽ. പി. സ്കൂളിൽ പരിസ്ഥിതി സംരക്ഷണം , പ്ലാസ്റ്റിക് നിർമാർജനം തുടങ്ങിയവ ലക്ഷ്യമിട്ട് ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പിൻ്റെ ഉദ്ഘാടനം നടന്നു.
പ്രമുഖ പ്രകൃതി സംരക്ഷണ പ്രവർത്തകരായ ശ്രീ. എബി എമ്മാനുവേൽ പൂണ്ടിക്കുളം , ശ്രീ. ഡൊമിനിക് ജോസഫ് , ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈനി മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ജോയ് ഓഫ് വേസ്റ്റ് മാനേജ്മെൻ്റിൻ്റെ ഭാഗമായി സ്കൂളിൽ പ്ലാസ്റ്റിക് പെൻ ഡ്രോപ് ബോക്സ് സ്ഥാപിച്ച് കുട്ടികൾക്ക് പ്ലാസ്റ്റിക് നിർമാർജനത്തിൻ്റെ ആവശ്യകതയെക്കുറിച്ചുള്ള ബോധവത്കരണം നൽകുകയും ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ശേഖരിച്ച് ഹരിതകർമസേനയ്ക്ക് കൈമാറാനും തീരുമാനമായി.