കേന്ദ്രസർക്കാരിൻ്റെ ‘സ്വച്ഛത ആക്ഷൻ പദ്ധതി’ പ്രകാരം കോട്ടയം റബ്ബർ ബോർഡ് മെഡിക്കൽ കോളജിന് ശുചീകരണ ഉപകരണങ്ങൾ നൽകി. 10 ലക്ഷം രൂപ വിലവരുന്ന സ്ക്രബ്ബർ ഡ്രയർ ഫ്‌ളോർ ക്ലീനിങ് മെഷീനും വാക്വം ക്ലീനറുമാണ് വിതരണം ചെയ്തത്.
സഹകരണം-തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ മെഡിക്കൽ കോളജിൽ നടന്ന ചടങ്ങിൽ റബ്ബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.വസന്തഗേശൻ ശുചീകരണ ഉപകരണങ്ങൾ കൈമാറി. യോഗത്തിൽ മെഡിക്കൽ കോളജിലെ ശുചീകരണ തൊഴിലാളികളെ ആദരിക്കുകയും ചെയ്തു.
മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പുന്നൂസ്, സൂപ്രണ്ട് ഡോ. ടി. കെ. ജയകുമാർ, റബ്ബർബോർഡ് സെക്രട്ടറി ഇൻചാർജ് ഡോ. ബിനോയ് കെ. കുര്യൻ എന്നിവർ പ്രസംഗിച്ചു.





