വെള്ളികുളം :വെള്ളികുളംഇടവകയിലെ സാശ്രയ സംഘത്തിന്റെയും മാതൃവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ ക്രിസ്തുമസ് ആഘോഷം 27 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.15-ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും. ജെസ്സി ഷാജി ഇഞ്ചയിൽ ചടങ്ങിൽ അധ്യക്ഷത വഹിക്കും.
വികാരി ഫാ. സ്കറിയ വേകത്താനം, സിസ്റ്റർ ജീസാ അടയ്ക്കപ്പാറ സി.എം.സി. തുടങ്ങിയവർ അനുഗ്രഹപ്രഭാഷണം നടത്തും.മാഗി ആൻ്റണി വള്ളിയാംതടത്തിൽ ക്രിസ്തുമസ് സന്ദേശം നൽകും.ഷൈനി സെബാസ്റ്റ്യൻ മൈലക്കൽ, ജാൻസി സെബാസ്റ്റ്യൻ കല്ലൂർ, ഷൈനി ബേബി നടുവത്തോട്ട്, നിഷാ ഷോബി ചെരുവിൽ തുടങ്ങിയവർ ആശംസകൾ അർപ്പിക്കും.
ഇതോടനുബന്ധിച്ച് കരോൾ ഗാനം മത്സരം പാപ്പാ മത്സരംഎന്നിങ്ങനെയുള്ള വിവിധ കലാപരിപാടികൾ നടത്തപ്പെടും. തുടർന്ന് കേക്ക് വിതരണം. സമ്മാനദാനം. അനു റെന്നി മണിയാക്കു പാറയിൽ, ആൻസി ജസ്റ്റിൻ വാഴയിൽ,റീനാ റെജി വയലിൽ, മഞ്ജു മനോജ് കൊല്ലിയിൽ,ജൂബി രാജേഷ് വേലിക്കകത്ത് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.





