തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് 2025 -26 വാർഷിക പദ്ധതി പ്രകാരം മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തു. 517 കുടുംബങ്ങൾക്ക് 5 മുട്ടക്കോഴി കുഞ്ഞുങ്ങൾ വീതം 2585 മുട്ടക്കോഴി കുഞ്ഞുങ്ങളെയാണ് പഞ്ചായത്ത് തലത്തിൽ വിതരണം ചെയ്തത്.
വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മാജി തോമസ്,ബിനോയി ജോസഫ്, സിബി രഘുനാഥൻ, മാളു ബി മുരുകൻ,രതീഷ് പി.എസ്,അമ്മിണി തോമസ് നജീമ പരീക്കൊച്ച്,വെറ്റിനറി സർജൻ ഡോ. അക്സ റെനി തുടങ്ങിയവർ പങ്കെടുത്തു.





