കടപ്ലാമറ്റം: ചെറുപുഷ്പ മിഷൻലീഗ് കടപ്ലാമറ്റം ഫെറോനയിൽ 2026 ലെ വിശ്വാസ പരിശീലക സംഗമവും,25 വർഷത്തിനു മുകളിലായി വിശ്വാസ പരിശീലന സേവനം നടത്തുന്ന അധ്യാപകരെ ആദരിക്കലും വയല,സെന്റ്. ജോർജ് ദൈവാലയത്തിൽ നടത്തപ്പെട്ടു.
ഫൊറോന പ്രസിഡന്റ് ശ്രീ. അഖിൽ ജോസ് പച്ചപ്പാളിയിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജോസ് സെബാസ്റ്റ്യൻ മൈലന്തറ സ്വാഗതം ആശംസിക്കുകയും, വയലാ പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ പുത്തൂർ ഉദ്ഘാടനം നടത്തുകയും ചെയ്തു.
25 വർഷത്തിനു മുകളിലായി വിശ്വാസ പരിശീലന സേവനം നടത്തുന്ന അധ്യാപകരെ മെമന്റോ നൽകി ആദരിച്ചു.
ഫൊറോനാ ഡയറക്ടർ ജോസഫ് തേവർ പറമ്പിൽ അനുഗ്രഹപ്രഭാഷണം നടത്തി. വിശ്വാസ പരിശീലകർക്കായി വിചിന്തനം സെമിനാർ പാലാ രൂപത ഇവാഞ്ചലൈസേഷൻ ഡയറക്ടർ, ഫാ. ജോസഫ് അരിമറ്റത്തിൽ നയിച്ചു.
ഫാ ആൽബിൻ പുതുപ്പറമ്പിൽ, ഫൊറോന വൈസ് ഡയറക്ടർ സിസ്റ്റർ ലിസിയ CMC, സെക്രട്ടറി റോണ മാത്യു മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവരുടെ നേതൃത്വത്തിലും കുട്ടികളുടെ വിവിധ കലാപരിപാടികളോടെയും സംഗമം സമാപിച്ചു.





