nപാലാ രൂപത കോർപറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയും സെന്റ്. തോമസ് കോളേജ് പാലയും സംയുക്തമായി നടത്തുന്ന സീപ്പ് ഫുട്ബോൾ സൂപ്പർ ലീഗിൽ തിങ്കളാഴ്ച രാവിലെ 9 മണിക്ക് പാല സെൻ്റ് തോമസ് സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ ആതിഥേയരായ സെന്റ് തോമസ് സ്കൂൾ കടനാട് സെൻ്റ് സെബാസ്റ്റ്യൻസ് സ്കൂളിനെയും ഉച്ചയ്ക്ക് ശേഷം കൂട്ടിക്കൽ സെൻ്റ് ജോർജ് സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ ആതിഥേയർ കഞ്ഞിരത്തനം സെന്റ് ജോൺസ് സ്കൂളിനെയും നേരിടും.
നിലവിൽ അറക്കുളം സെന്റ്. മേരീസ് സ്കൂൾ പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്തും ഇലഞ്ഞി സെന്റ് പീറ്റേഴ്സ് സ്കൂൾ രണ്ടാം സ്ഥാനത്താണ്.





