തീക്കോയി : തിരുവോണത്തോടനുബന്ധിച്ച് തീക്കോയി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഇക്കോ ഷോപ്പിൽ ഓണസമൃദ്ധി 2025 കർഷകചന്ത ആരംഭിച്ചു. കർഷകരുടെ വിഷരഹിത പച്ചക്കറികളും വാഴക്കുല, ചേന, കപ്പ , ചേമ്പ് തുടങ്ങി എല്ലാവിധ കർഷക ഉത്പന്നങ്ങളും ന്യായവിലയ്ക്ക് വിപണിയിൽ ലഭ്യമാണ്. വിപണി വിലയേക്കാൾ ഉയർന്ന നിരക്കിൽ കാർഷിക ഉത്പന്നങ്ങൾ സംഭരിക്കുകയും ചെയ്യുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി ജെയിംസ് കർഷകചന്തയുടെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് മാജി തോമസ്,ബിനോയി ജോസഫ്, കൃഷി ഓഫീസർ സുഭാഷ് എസ് എസ്, അബ്ദുൾ ഷഹീദ്,ജെസ്സി Read More…
Teekoy
പുതിയ ഭൂപതിപ്പ് ചട്ടങ്ങൾ കേരള കോൺഗ്രസിൻറെ രാഷ്ട്രീയ നിലപാടുകൾക്കുള്ള ഇടതുമുന്നണിയുടെ അംഗീകാരം: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ
ഇടതുപക്ഷ ജനാധിപത്യമുന്നണി കേരള കോൺഗ്രസ് പ്രതിനിധാനം ചെയ്യുന്ന കർഷക ജനതയ്ക്ക് നൽകിയ ഓണസമ്മാനമാണ് പുതിയ ഭൂപതിവു ചട്ടങ്ങളെന്നു അഡ്വ. സെബാസ്റ്റ്യൻ കുളത്തുകൾ എംഎൽഎ. കേരള കോൺഗ്രസ് എന്തുകൊണ്ട് ഇടതുമുന്നണിയിൽ തുടരുന്നു എന്ന് ചോദിക്കുന്നവർക്കുള്ള മറുപടിയാണിത്. വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും കേരളാ കോണ്ഗ്രസ് (എം) മും ഇടത് മുന്നണിയും വലിയ വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് (എം) തീക്കോയി മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻറ് പി Read More…
കൊല്ലമ്പാറ – ഞായറുകുളം റോഡ് ഉൽഘാടനം ചെയ്തു
തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽപ്പെട്ട അറുകോൺമല -കൊല്ലമ്പാറ – ഞായറുകുളം റോഡ് ബ്ലോക്ക് പഞ്ചായത്തിൻ്റെ പദ്ധതിയിൽപ്പെടുത്തി 5 ലക്ഷം രൂപാ ഉപയോഗിച്ചു കോൺക്രീറ്റ് ചെയ്തു. തീക്കോയി – തലനാട് ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാരുടെ ചിരകാലഭിലാഷമായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് മെംബർ ഓമന ഗോപാലൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ റോഡിൻ്റെ ഉൽഘാടനം ഗ്രാമ പഞ്ചായത്തു പ്രസിഡൻ്റ് കെ.സി. ജെയിംസ് നിർവ്വഹിച്ചു. ബാങ്ക് പ്രസിഡൻ്റ് റ്റി. ഡി. ജോർജ്, ഹരി മണ്ണുമഠം, എം.ഐ. Read More…
തീക്കോയി ഗവണ്മെന്റ് ടെക്നിക്കൽ ഹൈസ്കൂളിന് ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ കൈത്താങ്ങ്
തീക്കോയി: തീക്കോയി ഗവണ്മെന്റ് ടെക്നിക്കൽ ഹൈസ്കൂളിന് ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ സംഭാവനയായി സ്കൂളിന്റെ ദൈനംദിന പ്രവർത്തനത്തിനായി ധനസഹായം നൽകി. പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പൽ ദാമോദരൻ കെയുടെ അധ്യക്ഷതയിൽ ബ്രില്ലന്റ് സ്റ്റഡി സെന്റർ മാത്‍സ് വിഭാഗം തലവൻ റോയി തോമസ് കടപ്ലാക്കൽ നിർവഹിച്ചു. ബ്ലോക്ക് മെമ്പർ ജെറ്റോ ജോസ്, ലയൺസ് ജില്ലാ ചീഫ് പ്രൊജക്റ്റ് സിബി മാത്യു പ്ലാത്തോട്ടം, സ്കൂൾ പി റ്റി എ പ്രസിഡന്റ് അഭിലാഷ് കെ റ്റി, പി റ്റി എ വൈസ് Read More…
ഉന്നത വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾ വെല്ലുവിളികൾ നേരിടാൻ വരും തലമുറയെ പ്രാപ്തരാക്കും: മന്ത്രി ആർ. ബിന്ദു
തീക്കോയി :കാലത്തിന്റെ വെല്ലുവിളികളെ നേരിടാൻ വരും തലമുറയെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് സർക്കാർ മികച്ച സൗകര്യങ്ങളൊരുക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. തീക്കോയി ഗവൺമെന്റ് ടെക്‌നിക്കൽ ഹൈസ്‌കൂളിന് 8.5 കോടി രൂപാ ചെലവിട്ടു നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ. ആർട്ടിഫിഷ്യൽ ഇന്റലിജൻസും റോബോട്ടിക് സയൻസും പോലെയുള്ള ശാസ്ത്രമേഖലകൾ മനുഷ്യ ജീവിതത്തിൽ വലിയ മാറ്റങ്ങളാണുണ്ടാക്കുന്നത്. അതുപോലുള്ള കാര്യങ്ങൾ പഠിക്കുന്നത് ഒരു ജനതയെന്ന നിലയിലുള്ള മുന്നേറ്റത്തിന് പുതുതലമുറയെ Read More…
അപകടകരമായ മരങ്ങൾ മുറിച്ചു നീക്കണമെന്ന് മുന്നറിയിപ്പ്
തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്തിലെ മഴക്കാലപൂർവ്വ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് പ്രദേശത്തെ വ്യക്തികളുടെ പുരയിടങ്ങളിൽ അപകടകരമായി നിൽക്കുന്ന വൃക്ഷങ്ങളും ശിഖിരങ്ങളും അടിയന്തരമായി മുറിച്ചു നീക്കണമെന്നും കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങൾ വൃത്തിയാക്കണം എന്നും തീക്കോയി ഗ്രാമപഞ്ചായത്ത് അധികൃതർ അറിയിച്ചു.
തീക്കോയി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന് ഹയർസെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം
തീക്കോയി: തീക്കോയി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന് ഹയർസെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം. സയൻസ് വിഭാഗത്തിൽ പരീക്ഷ എഴുതിയ 99 കുട്ടികളിൽ96 പേർ വിജയിച്ചു. 7 കുട്ടികൾക്ക് ഫുൾ A+ ലഭിച്ചു. സയൻസ് വിഭാഗത്തിൽ 97% വിജയം നേടാൻ സ്കൂളിന് സാധിച്ചു. കൊമേഴ്സ് വിഭാഗത്തിൽ പരീക്ഷ എഴുതിയ 43 കുട്ടികളിൽ 35 പേർ വിജയിച്ചു 81% ആണ് കൊമേഴ്സ് വിഭാഗത്തിന്റെ വിജയശതമാനം.. കൊമേഴ്സ് വിഭാഗത്തിൽ 1 കുട്ടിക്ക് A+ ലഭിച്ചു…92% ത്തിന് മുകളിൽ വിജയം നേടാൻ Read More…
തീക്കോയി ഗ്രാമപഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തി
തീക്കോയി ഗ്രാമപഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളും മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങളും ഊർജ്ജിതപ്പെടുത്തുന്നതിന് വേണ്ടി ഗ്രാമപഞ്ചായത്തിൽ ബന്ധപ്പെട്ട ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു. മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി വാർഡ്തല ശുചിത്വ മീറ്റിങ്ങുകൾ കൂടി അടിയന്തിര മുന്നൊരുക്ക പ്രവർത്തനങ്ങൾ നടത്തുവാൻ തീരുമാനിച്ചു. പി എച്ച് സി, ഹോമിയോ, ആയുർവേദ ആശുപത്രികളിൽ ആവശ്യമായ മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തുവാനും പ്രതിരോധ മരുന്നുകൾ വിതരണം ചെയ്യുവാനും തീരുമാനിച്ചു. പഞ്ചായത്തുകളിലെ പൊതു സ്ഥാപനങ്ങളും ടൗണുകളും മാലിന്യമുക്തമാക്കുവാനും കുടിവെള്ള സ്രോതസ്സുകൾ ക്ലോറിനേഷൻ നടത്തി വൃത്തിയാക്കുവാനും അപകടാവസ്ഥയിലുള്ള വൃക്ഷങ്ങൾ Read More…
തീക്കോയി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട നിർമ്മാണത്തിന് 15 ലക്ഷം കൂടി അനുവദിച്ചു
തീക്കോയി : ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട നിർമ്മാണം പൂർത്തീകരണത്തിന് ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളുടെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ കൂടി അനുവദിച്ചു. 80 ലക്ഷം രൂപയാണ് കെട്ടിടത്തിന്റെ എസ്റ്റിമേറ്റ് തുക. നേരത്തെ പല ഘട്ടങ്ങളിലായി ഗ്രാമ-ബ്ലോക്ക്-ജില്ല പഞ്ചായത്തുകളുടെ വിഹിതമായി 50 ലക്ഷം രൂപ നൽകിയിരുന്നു. ജില്ലാ നിർമ്മിതി കേന്ദ്രമാണ് കെട്ടിടത്തിന്റെ നിർമ്മാണം നടത്തുന്നത്. ഇനി ബാക്കി നിൽക്കുന്ന 15 ലക്ഷം നാഷണൽ ഹെൽത്ത് മിഷൻ(NHM) വിഹിതമാണ്. കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. Read More…
തീക്കോയി – ചാത്തപ്പുഴ പാലം തുറന്നു
തീക്കോയി :തീക്കോയി പഞ്ചായത്ത് മൂന്നാം വാർഡിൽ ചാത്തപ്പുഴ തോടിനു കുറുകെ എംഎൽഎ ഫണ്ടിൽനിന്ന് 20 ലക്ഷം രൂപ അനുവദിച്ച് നിർമാണം പൂർത്തീകരിച്ച പാലത്തിന്റെ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. തീക്കോയി പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജയിംസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഓമന ഗോപാലൻ പ്രസംഗിച്ചു. ഈരാറ്റുപേട്ട-വാഗമൺ റോഡിൽ ചാത്തപ്പുഴ ജംഗ്ഷനിൽനിന്നു കുമ്പളപ്പാറ ഭാഗത്തേക്ക് പോകുന്ന റോഡിൽ ചാത്തപ്പുഴ തോടിനു കുറുകെ മുൻപ് നടപ്പാലം മാത്രമാണ് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ പ്രദേശവാസികൾ വാഹന ഗതാഗതത്തി നും മറ്റും Read More…











