തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് ടി. ബി മുക്ത പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടു. ഗ്രാമപഞ്ചായത്തിൽ ക്ഷയരോഗ പരിശോധനയുടെ പുരോഗതി, ക്ഷയരോഗികളുടെ സാന്ദ്രത കുറവ് തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ടത്. ജില്ലാ പഞ്ചായത്തിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി ആർ അനുപമയുടെ അധ്യക്ഷതയിൽ കോട്ടയം ജില്ലാ സബ് കളക്ടർ ശ്രീ രഞ്ജിത്ത് ഡി യിൽ നിന്നും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജിതോമസ് ഗ്രാമപഞ്ചായത്തിനുള്ള അവാർഡ് ഏറ്റുവാങ്ങി. ആരോഗ്യ സ്റ്റാൻഡിങ് Read More…
Teekoy
തുല്യതാ കോഴ്സിന് അപേക്ഷ ക്ഷണിക്കുന്നു
സംസ്ഥാന സാക്ഷരത മിഷനും, തീക്കോയി ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന തുല്യതാ പഠന കോഴ്സകളിലേക് അപേക്ഷ സ്വീകരിക്കുന്നു. 1.പത്താം തരം തുല്യത courseയോഗ്യത: 7 ക്ലാസ്സ് വിജയം, പ്രായം 17 വയസ്സ്. 2.ഹയർ സെക്കണ്ടറി തുല്യതയോഗ്യത SSLC, പ്രായം 22 വയസ്സ് SC/ST, ഭിന്നശേഷി ട്രാൻസ്‌ജെൻഡർ എന്നിവർക്ക് ഫീസ് ഇളവ് ഉണ്ടായിരിക്കും.Contact No 9946948710
തീക്കോയി ഗ്രാമപഞ്ചായത്തിൽ ആരോഗ്യത്തിനും ശുചിത്വത്തിനും പ്രാധാന്യം നൽകി 2025-26 ബജറ്റ് അവതരിപ്പിച്ചു
തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് ആരോഗ്യത്തിനും ശുചിത്വത്തിനും ഭവന നിർമ്മാണത്തിനും പ്രത്യേകം ഊന്നൽ നൽകിക്കൊണ്ട് വൈസ് പ്രസിഡന്റ് മാജി തോമസ് 2025-26 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. 13,76,74,372 കോടി രൂപ വരവും 13,27,98,568 രൂപ ചെലവും 48,75,804 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന വാർഷിക ബജറ്റ് ആണ് അവതരിപ്പിച്ചത്. 46,84,100 രൂപ ഉൽപാദന മേഖലയ്ക്കും 5,27,41,200 രൂപ സേവനമേഖലയ്ക്കും 1,65,78,500 രൂപ പശ്ചാത്തല മേഖലയ്ക്കും വകയിരുത്തിയിട്ടുണ്ട്. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി 22,56,000 രൂപ ഉൾക്കൊള്ളിച്ചിട്ടുണ്ട്. വൃദ്ധർ Read More…
മാലിന്യമുക്തം നവകേരളം ; സമ്പൂർണ്ണ മാലിന്യമുക്ത പ്രഖ്യാപനം മാർച്ച് 30ന്
തീക്കോയി : മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി വാർഡ് തല പ്രഖ്യാപനവും പഞ്ചായത്ത് തല പ്രഖ്യാപനവും മാർച്ച് 23, 30 തീയതികളിൽ നടത്തുന്നതിന് ഗ്രാമപഞ്ചായത്ത്തല അവലോകന മീറ്റിംഗിൽ തീരുമാനിച്ചു. പ്രഖ്യാപനങ്ങളുടെ ഭാഗമായി ഗ്രാമപഞ്ചായത്തിൽ വാർഡ് തലങ്ങളിൽ 22ന് മെഗാ ക്ലീനിങ് സംഘടിപ്പിക്കും. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി സമ്പൂർണ്ണ ഹരിത വിദ്യാലയം, സമ്പൂർണ്ണ ഹരിത അയൽ കൂട്ടങ്ങൾ, ഹരിത ടൂറിസം കേന്ദ്രം, ഹരിത ടൗൺ, ഹരിത സ്ഥാപനങ്ങൾ എന്നിവയുടെ പ്രഖ്യാപനങ്ങൾ നേരത്തെ നടന്നിരുന്നു. വീടുകളിൽ ബയോബിന്നുകളും പൊതുസ്ഥാപനങ്ങളിൽ Read More…
തീക്കോയി ഗവ.ടെക്നിക്കൽ ഹൈസ്‌കൂളിൽ 8-ാം ക്ലാസ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
തീക്കോയി: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന തീക്കോയി ഗവ.ടെക്നിക്കൽ ഹൈസ്‌കൂളിൽ 8-ാം ക്ലാസ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വെൽഡിംഗ്, പ്ലംബിംഗ്, ഇലക്ട്രിക്കൽഎന്നീ ട്രേഡുകൾ ആണുള്ളത്. www.polyadmission.orgഎന്ന വെബ്സൈറ്റിൽ ഓൺലൈനായി ആൺകുട്ടി കൾക്കും പെൺകുട്ടികൾക്കും 08/04/2025 വരെ അപേക്ഷിക്കാവുന്നതാണ്. അഡ്മിഷൻ സംബന്ധിച്ച വിവരങ്ങൾക്കും സംശയനിവാരണത്തിനുമായി സ്‌കൂളിൽ ഹെൽപ്പ് ഡസ്ക് പ്രവർത്തി ക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട ഫോൺ നമ്പരുകൾ 9495109511,9605276115, 9497541273. -7306313455
തീക്കോയി സഹകരണ ബാങ്കിൽ നിക്ഷേപസമാഹരണ കാമ്പയിൻ
തീക്കോയി: കോട്ടയം ജില്ലയിലെ പ്രമുഖ ക്ലാസ്സ് 1 സ്പെഷ്യൽ ഗ്രേഡ് ബാങ്കായ തീക്കോയി സർവീസ് സഹകരണ ബാങ്കിൽ ഊർജ്ജിത നിക്ഷേപ സമാഹരണ കാമ്പയിൻ തുടങ്ങി. ‘സംസ്ഥാനത്തിന്റെ വികസനം സഹകരണ മേഖലയിലൂടെ” എന്ന ലക്ഷ്യവുമായി സഹകരണ വകുപ്പിന്റെ നിർദേശ പ്രകാരമാണ് നിക്ഷേപ സമാഹരണ കാമ്പയിൻ. മുതിർന്ന പൗരൻമാർക്ക് 9.25 % വരെ പലിശ ലഭിക്കുന്നതാണ്. നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശയും പൂർണസുരക്ഷിതത്വവും ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും.ഏപ്രിൽ 3 വരെയാണ് നിക്ഷേപ സമാഹരണ കാമ്പയിൻ.
ഭൂനികുതി വർദ്ധനവ്: തീക്കോയിൽ കോൺഗ്രസ് പ്രതിഷേധ ധർണ്ണ നടത്തി
തീക്കോയി : അന്യായമായ ഭൂനികുതി വർദ്ധനവിനും, സർക്കാർ നികുതി കൊള്ളയ്ക്കുമെതിരെ തീക്കോയി വില്ലേജ് ഓഫീസുമുന്നിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. മണ്ഡലം പ്രസിഡൻ്റ് ഹരി മണ്ണുമംത്തിൻ്റെ അധ്യക്ഷതയിൽ നടന്ന സമര പരിപാടി കെ.പി.സി.സി. എക്സിക്യൂട്ടിവ് അംഗം തോമസ് കല്ലാടൻ ഉൽഘാടനം ചെയ്തു. അഡ്വ: ജോമോൻ ഐക്കര, അഡ്വ : വി. എം. മുഹമ്മദ് ഇല്ല്യാസ്, കെ.സി ജെയിംസ്, എം. ഐ. ബേബി, ഓമനഗോപാലൻ, ജോയി പൊട്ടനാനി,ജയറാണി തോമസുകുട്ടി, മോഹനൻ കുട്ടപ്പൻ, സിറിൾ റോയി Read More…
മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ ; തീക്കോയി ടൗൺ ഹരിത ടൗൺ ആയി പ്രഖ്യാപിച്ചു
തീക്കോയി : മാലിന്യ മുക്തം നവകേരളം ക്യാമ്പയിനുമായി ബന്ധപ്പെട്ട് തീക്കോയി ടൗൺ ഹരിത ടൗൺ ആയി ഗ്രാമപഞ്ചായത്ത് പ്രഖ്യാപിച്ചു. ക്യാമ്പയിനിന്റെ ഭാഗമായി വ്യാപാരി വ്യവസായി പ്രതിനിധികളുടെയും ഓട്ടോ ടാക്സി തൊഴിലാളികളുടെയും സഹകരണത്തോടുകൂടി ടൗൺ സമ്പൂർണ്ണ മാലിന്യമുക്ത ടൗൺ ആയി മുന്നോട്ടു കൊണ്ടുപോകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചു. എല്ലാ വ്യാപാരസ്ഥാപനങ്ങളിലും രണ്ടു ബിന്നുകൾ നിർബന്ധമാക്കി. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ടൗണിൽ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ചെടിച്ചട്ടികൾ സ്ഥാപിച്ചു. പ്രധാന ജംഗ്ഷനുകളിൽ ബിന്നുകളും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ എല്ലാ ഭവനങ്ങളിലും ബയോ ബിന്നുകളും, പൊതുസ്ഥാപനങ്ങളിൽ Read More…
സന്തോഷിക്കേണ്ടത് ” മുഖം അല്ല ഹൃദയം” :ഫാദർ ഡേവിസ് ചിറമേൽ
തീക്കോയി: പരസ്പരം ഒന്നിച്ചു കൂടുവാനും സത്പ്രവർത്തികൾ ചെയ്യുവാനും വിമുഖത കാണിക്കുന്ന ഈ കാലഘട്ടത്തിൽ മറ്റുള്ളവർക്ക് നാം നൽകുന്ന സൽപ്രവർത്തികളിലൂടെ നമുക്ക് ലഭിക്കുന്ന സന്തോഷം ഹൃദയത്തിലാണ് എന്ന തിരിച്ചറിവ് നമുക്കേവർക്കും നേടിയെടുക്കണം എന്ന് തീക്കോയി ലവ് ആൻഡ് കെയർ റെസിഡൻസ് അസോസിയേഷൻ ഏഴാമത് വാർഷിക സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തിയ ഫാദർ ഡേവിസ് ചിറമേൽ ഓർമിപ്പിച്ചു. അസോസിയേഷൻ പ്രസിഡന്റ് ഷേർജി പുറപ്പന്താനം അധ്യക്ഷത വഹിച്ച സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. സി. ജെയിംസ് ഉദ്ഘാടനം ചെയ്തു. ഫൊറോനാ വികാരി റവ. Read More…
തീക്കോയി ഗ്രാമപഞ്ചായത്തിൽ ബയോ ബിന്നുകളും ജി-ബിന്നുകളും വിതരണം ചെയ്തു
തീക്കോയി : ഗ്രാമപഞ്ചായത്ത് 2024 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മാലിന്യമുക്തം നവകേരളം പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുജനങ്ങൾക്ക് ബയോ ബിന്നുകളും പൊതുസ്ഥാപനങ്ങൾക്ക് ജീ – ബിന്നുകളും വിതരണം ചെയ്തു. 178 ഗുണഭോക്താക്കൾക്ക് ബയോ ബിന്നുകളും ഗ്രാമപഞ്ചായത്തിലെ പൊതു സ്ഥാപനങ്ങൾക്കായി 31 ജി-ബിന്നുകളുമാണ് പദ്ധതി പ്രകാരം വിതരണം ചെയ്തത്. വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് മാജി തോമസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബിനോയ് ജോസഫ്, മോഹനൻ കുട്ടപ്പൻ, ജയറാണി തോമസുകുട്ടി, Read More…