Teekoy

തീക്കോയി ഗ്രാമപഞ്ചായത്ത് മുട്ടകോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് 2025 -26 വാർഷിക പദ്ധതി പ്രകാരം മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തു. 517 കുടുംബങ്ങൾക്ക് 5 മുട്ടക്കോഴി കുഞ്ഞുങ്ങൾ വീതം 2585 മുട്ടക്കോഴി കുഞ്ഞുങ്ങളെയാണ് പഞ്ചായത്ത് തലത്തിൽ വിതരണം ചെയ്തത്. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മാജി തോമസ്,ബിനോയി ജോസഫ്, സിബി രഘുനാഥൻ, മാളു ബി മുരുകൻ,രതീഷ് പി.എസ്,അമ്മിണി തോമസ് നജീമ പരീക്കൊച്ച്,വെറ്റിനറി സർജൻ ഡോ. അക്സ റെനി തുടങ്ങിയവർ പങ്കെടുത്തു.

Teekoy

തീക്കോയി ഗവൺമെന്റ് ആയുർവേദ ആശുപത്രിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി ഒരു കോടി അനുവദിച്ചു

തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് ഗവൺമെന്റ് ആയുർവേദ ആശുപത്രിക്ക് പുതിയ കെട്ടിടസമുച്ചയം നിർമ്മിക്കുന്നതിന് വേണ്ടി നാഷണൽ ആയുഷ് മിഷൻ ഒരു കോടി രൂപ അനുവദിച്ചു. ആയുർവേദ ആശുപത്രിയുടെ നിലവിലുള്ള പഴക്കംചെന്ന ഡിസ്പെൻസറി കെട്ടിടം പൊളിച്ചു നീക്കിയാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. ഗ്രാമപഞ്ചായത്ത് നാഷണൽ ആയുഷ് മിഷൻ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചിട്ടുള്ളതെന്നും നാഷണൽ ആയുഷ് മിഷന്റെ എൻജിനീയറിങ് വിഭാഗത്തിന്റെ മേൽനോട്ടത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും പ്രസിഡന്റ് കെ സി ജയിംസ് അറിയിച്ചു.

Teekoy

അപേക്ഷ ക്ഷണിക്കുന്നു

തീക്കോയി : തീക്കോയി ഗ്രാമ പഞ്ചായത്തിലെ അസിസ്റ്റൻ്റ് എഞ്ചിനീയറുടെ കാര്യാലയത്തിലേക്ക് ഓവർസിയർ ഗ്രേഡ് – മൂന്ന് തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി മൂന്നു വർഷ പോളി ടെക്നിക് സിവിൽ ഡിപ്പോമ/ രണ്ട് വർഷ ഡ്രാഫ്റ്റ്സ്മാൻ സിവിൽ സർട്ടിഫിക്കറ്റ് എന്നീ യോഗ്യതകളുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു. ജോലി പരിചയം ഉള്ളവർക്ക് മുൻഗണന. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 03/11/2025 , 03.00 പി.എം രേഖകളുടെ പകർപ്പുകൾ സഹിതം അപേക്ഷ സമർപ്പിക്കേണ്ടതാണെന്ന് ഗ്രാമ പഞ്ചായത്ത് സെക്ര Read More…

Teekoy

തീക്കോയി ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തി

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി പുതിയ ആശുപത്രി സമുച്ചയം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് 62 ലക്ഷം, ബ്ലോക്ക് പഞ്ചായത്ത് 18 ലക്ഷം, ജില്ലാ പഞ്ചായത്ത് 10 ലക്ഷം, നാഷണൽ ഹെൽത്ത് മിഷൻ 15 ലക്ഷം ഉൾപ്പെടെ 1 കോടി 5 ലക്ഷം രൂപയാണ് ആകെ നിർമ്മാണ ചെലവ്. കുടുംബാരോഗ്യ കേന്ദ്രത്തിന് അനിവാര്യമായ എല്ലാ അടിസ്ഥാനസൗകര്യങ്ങളും പുതിയ കെട്ടിട സമുച്ചയത്തിൽ ഒരുക്കിയിട്ടുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി മാറുമ്പോൾ പൊതുജനങ്ങൾക്ക് കൂടുതൽ സേവനങ്ങളും ചികിത്സാ Read More…

Teekoy

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

തിക്കോയി: തീക്കോയി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ്, റോവർ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകളുടെ നേതൃത്വത്തിൽ പാലാ ബ്ലഡ് ഫോറത്തിൻ്റെയും , കൊഴുവനാൽ ലയൺസ് ക്ലബ്ബിന്റെയും സഹകരണത്തോടെ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രിൻസിപ്പൽ ജോസ് തോമസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ഷോൺ ജോർജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഈരാറ്റുപേട്ട സബ്ബ് ഇൻസ്പെക്ടർ ബിനു വി എൽ മുഖ്യപ്രഭാഷണവും പാലാ ബ്ലഡ് ഫോറം ജനറൽ Read More…

Teekoy

തീക്കോയി ഗ്രാമപഞ്ചായത്ത് ഗ്രാമസഭകൾ ഒക്ടോബർ 23 മുതൽ

ഗ്രാമപഞ്ചായത്തിൽ പി.എം.ജി.എസ്.വൈ റോഡുകളുടെ നിർമ്മാണം, 2025-26 വാർഷിക പദ്ധതി അധിക ഗുണഭോക്താക്കളെ അംഗീകരിക്കൽ എന്നീ അജണ്ടകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഗ്രാമസഭകൾ ഒക്ടോബർ 23 മുതൽ 26 വരെ തീയതികളിൽ വിവിധ വാർഡുകളിൽ നടത്തുന്നതാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി ജെയിംസ് അറിയിച്ചു.

Teekoy

തീക്കോയി പഞ്ചായത്തിൽ10 വാർഡിൽ തെരുവ്‌നായ ശല്യം രൂക്ഷമായി

തീക്കോയി പഞ്ചായത്തിൽ10 വാർഡിൽ തെരുവ്‌നായകൾ വളർത്തുമൃഗങ്ങളെ കൊന്ന് തിന്നുന്നു. സ്കൂൾ കുട്ടികൾ, അംഗൻവാടി കുട്ടികളും നിരവധി യാത്രകാർക്കും ഭീഷണിയായി 20 ഓളം വരുന്ന തെരുവ്‌നായകൾ വിലസുന്നു. ചില നായകളിൽ പേ യുടെ ലക്ഷണങ്ങൾ കാണിക്കുന്നു. അധികൃതർ വേണ്ട നടപടി സ്വീകരികണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Teekoy

മുൻ ഗ്രാമപഞ്ചായത്തഗം ഷൈനി ബേബി കോൺഗ്രസിൽ ചേർന്നു

തീക്കോയി : തക്കോയി ഗ്രാമപഞ്ചായത്തിൽ ഏഴാം വാർഡ് മുൻഗ്രാമപഞ്ചായത്ത് അംഗം (വെള്ളികുളം) ഷൈനി ബേബി നടുവത്തേട്ട് ഇൻഡ്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു. 2015-20 കാലയളവിലെ ഗ്രാമ പഞ്ചായത്ത് അംഗ മായിരുന്നു ഇവർ. കോൺഗ്രസ്മണ്ഡലം പ്രസിഡൻ്റ് ഹരിമണ്ണു മഠംത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.സി. ജെയിംസ് ഷൈനി ബേബിക്ക് പാർട്ടി അംഗത്വം നൽകി സ്വീകരിച്ചു. UDF ചെയർമാൻ ജോയി പൊട്ടനാനി, M1 ബേബി മുത്തനാട്ട്, സഹകരണ ബാങ്ക് പ്രസിഡൻ്റ് പ്രസിഡൻ്റ് TDജോർജ് തയ്യിൽ, ജെബിൻ Read More…

Teekoy

തീക്കോയി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം; പുതിയ കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം ഒക്ടോബർ 23 ന്

തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് തീക്കോയി ടൗണിൽ നിലവിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടത്തിനോട് ചേർന്ന് പുതിയതായി പണിപൂർത്തിയാക്കിയ ആശുപത്രി സമുച്ചയത്തിന്റെ ഉദ്ഘാടനം ഒക്ടോബർ 23 വ്യാഴാഴ്ച ഉച്ചക്ക് 12:30ന് നടക്കും. ഇതിനോടനുബന്ധിച്ച് നടക്കുന്ന യോഗത്തിൽ വെച്ച് പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി (FHC) പ്രഖ്യാപിക്കും. കുടുംബാരോഗ്യ കേന്ദ്രത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തിക്കൊണ്ടാണ് ആശുപത്രിയുടെ പുതിയ കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി (FHC) മാറുന്നതോടുകൂടി പൊതുജനങ്ങൾക്ക് കൂടുതൽ സേവനങ്ങളും ചികിൽസാ സൗകര്യങ്ങളും ലഭ്യമാകും. ഗ്രാമപഞ്ചായത്ത് 42 Read More…

Teekoy

തീക്കോയി ദീപ്തി ഡി സി എം ആർ സ്പെഷൽ സ്കൂളിൽ മാനസികാരോഗ്യ പരിശീലന പരിപാടിയും സ്നേഹവിരുന്നും

തീക്കോയി ദീപ്തി ഡി സി എം ആർ സ്പെഷൽ സ്കൂളിൽ അരുവിത്തുറ ലയൺസ് ക്ലബ്ബ് നേതൃത്വത്തിൽ മാനസികാരോഗ്യ പരിശീലന പരിപാടിയും സ്നേഹവിരുന്നും നടത്തി.ലയൺസ് ഡിസ്ട്രിക്ട് 318B ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം ഉദ്ഘാടനം നിർവഹിച്ചു. ഷാജിമോൻ മാത്യുവിൻ്റെ നേതൃത്വത്തിൽ പരിശീലന കളരി നടത്തി.ക്ലബ് പ്രസിഡൻ്റ് മനേഷ് കല്ലറക്കൽ മുഖ്യ പ്രഭാഷണം നടത്തി. തീക്കോയി ദീപ്തി ഡി സി എം ആർ സ്പെഷൽ സ്കൂൾ മാനേജർ സിസ്റ്റർ.റോസ് മാത്യു അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ജെസി വരകിൽ, Read More…