Ramapuram

ഇലക്ട്രോണിക്സ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു

രാമപുരം: മാർ ആഗസ്തീനോസ് കോളേജ് ഇലക്ട്രോണിക്സ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു. ദുബായ് ഹബീബ് ഇന്റർനാഷണൽ ബാങ്ക് ഐ റ്റി ഓഫീസറും പൂർവ്വവിദ്യാർത്ഥിയും ആയ ഹാമിൽ ജോൺ ഉദ്ഘാടനം നിർവ്വഹിച്ചു. ഫൈനൽ ഇയർ വിദ്യാർഥികളുടെ പ്രൊജക്റ്റ് ഡെമോൺസ്‌ട്രേഷനും, പൂർവ്വ വിദ്യാർത്ഥികളുമായുള്ള ഇന്ററാക്ടിവ് സെഷൻ ‘മൈസ്റ്റോറി’ യും ഇതോടനുബന്ധിച്ച് നടത്തി. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ,വൈസ് പ്രിൻസിപ്പൽ സിജി ജേക്കബ്, ഡിപ്പാർട്ടമെന്റ് മേധാവി അഭിലാഷ് വി, സ്റ്റാഫ് കോർഡിനേറ്റർ ലിജിൻ ജോയി, അസോസിയേഷൻ്റെ പ്രസിഡൻ്റ് ഷോൺ സോജി, സെക്രട്ടറി Read More…

Ramapuram

പരിസ്ഥിതി സെമിനാർ സംഘടിപ്പിച്ചു

രാമപുരം: മാർ ആഗസ്തീനോസ് കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻറും ന്യൂഡൽഹി വിശ്വ യുവക് കേന്ദ്രയും കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സും (ക്യാപ്സ്) സംയുക്ത ആഭിമുഖ്യത്തിൽ ‘പരിസ്ഥിതി സംരക്ഷണവും പരിരക്ഷയും’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ സമ്മേളനത്തിൽ വെച്ച് അഡ്വ. കെ.ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടനം നിർവഹിച്ചു. മാണി സി കാപ്പൻ എം എൽ എ മുഖ്യ പ്രഭാഷണം നടത്തിയ പ്രോഗ്രാമിൽ വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് സ്റ്റേറ്റ് കോർഡിനേറ്റർ Read More…

Ramapuram

മാതാപിതാക്കൾ കുട്ടികളുമായി കൂടുതൽ സമയം ചെലവഴിക്കണം : റവ. ഫാദർ ബർക്കുമാൻസ് കുന്നുംപുറം

രാമപുരം: രാമപുരം SHLP സ്കൂളിൻ്റെയും, കാർമ്മൽ നേഴ്സറി സ്കൂളിലെയും മാതാപിതാക്കളുടെ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളോടുള്ള സൗഹൃദപരമായ ഇടപെടലുകൾ മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ സഹായിക്കുമെന്നും മക്കളുടെ ദിവസേനയുള്ള ജീവിതത്തിൽ ഈശ്വര പ്രാർത്ഥനയക്കായി നിശ്ചിത സമയം കണ്ടെത്താൻ മാതാപിതാക്കൾ പ്രചോദനം ചെലുത്തണമെന്നും അച്ചൻ മാതാപിതാക്കളെ ഓർമ്മിപ്പിച്ചു. യോഗത്തിൽ പി ടി എ പ്രസിഡൻ്റ് ദീപു സുരേന്ദ്രൻ സ്വാഗതവും, സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി. ലിസാ മാത്യു കൃത്യജ്ഞതയും അർപ്പിച്ചു. മദർ സുപീരിയർ സി. Read More…

Ramapuram

രാമപുരം കോളേജിൽ പ്രവേശനോത്സവം നടത്തി

രാമപുരം: മാർ അഗസ്തിനോസ് കോളേജിൽ ഈ വർഷം ഡിഗ്രി പ്രോഗ്രാമുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം നടത്തി. വിദ്യാർഥികളും അധ്യാപകരും മാതാപിതാക്കളും പങ്കെടുത്ത സമ്മേളനം ലോക പാരാ പവർലിഫ്റ്റിംഗ് ചാമ്പ്യൻ ജോബി മാത്യു ഉദ്‌ഘാടനം ചെയ്തു. കോളേജ് മാനേജർ റവ. ഫാ. ബെർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ റെജി വർഗീസ് മേക്കാടൻ ആമുഖപ്രഭാഷണം നടത്തി. ബീജിങ്ങിൽ വച്ച് നടന്ന പാരാപവർ ലിഫ്റ്റിംഗ് ലോകകകപ്പ് മത്സരത്തിൽ 295 kg ഭാരമുയർത്തിക്കൊണ്ട് സ്വർണ്ണമെഡലും ബെസ്റ്റ് ലിഫ്റ്റിംഗ്ൽ Read More…

Ramapuram

ബിരുദദാന ചടങ്ങിൽ ചെണ്ട മേളം നയിച്ച് കോളേജ് അധ്യാപകൻ

രാമപുരം മാർ ആഗസ്തീനോസ് കോളേജിലെ ബിരുദധാന ചടങ്ങിന്റെ ഘോഷയാത്രയിൽ ചെണ്ടമേളം നയിച്ചുകൊണ്ട് വിദ്യാർത്ഥികൾക്ക് പ്രചോദനമായി മാറി കൊമേഴ്സ് വിഭാഗം അധ്യാപകൻ ശ്രീ സുമേഷ് മാരാർ. അധ്യാപകവൃദ്ധിക്കൊപ്പം തനിക്ക് പാരമ്പര്യമായി ലഭിച്ച കലാസപര്യയെ വിദ്യാർത്ഥികളുടെ മുന്നിൽ അഭിമാനത്തോടെ അവതരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിൽ തുടർച്ചയായി നൂറുവർഷത്തിന് മുകളിൽ സോപാന അർച്ചന നടത്താൻ ഭാഗ്യം ലഭിച്ച സുപ്രസിദ്ധ സോപാനസംഗീതകലാകാരൻ ശ്രീ. പദ്മനാഭമാരാരുടെ കൊച്ചുമകനാണ് സുമേഷ് സാർ. മുത്തച്ഛനുശേഷം ക്ഷേത്രത്തിലെ പാരമ്പര്യ വാദ്യജോലികൾ തുടർന്ന് കൊണ്ടുപോകാൻ കോളേജ് അദ്ധ്യാപനത്തോടൊപ്പം Read More…

Ramapuram

ഫസ്റ്റ് എയ്‌ഡ്‌ ബോധവൽക്കരണ ക്‌ളാസ് നടത്തി

രാമപുരം: രാമപുരം മാർ ആഗസ്തീനോസ് കോളേജ് എൻ എസ് എസ് യൂണിറ്റും ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയും സംയുക്തമായി ഫസ്റ്റ് എയ്‌ഡ്‌ ബോധവൽക്കരണ ക്‌ളാസ് നടത്തി. ഫസ്റ്റ് എയ്ഡിന്റെ പ്രധാന്യത്തെ കുറിച്ച് മാർ സ്ലീവാ മെഡിസിറ്റി ക്ലിനിക്കൽ എഡ്യൂക്കേറ്റർ നീതു ജോർജ് ക്‌ളാസ് നയിച്ചു. കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് Read More…

Ramapuram

രാമപുരം കോളേജിൽ ഗ്രാജുവേഷൻ സെറിമണി നടത്തി

രാമപുരം: മാർ ആഗസ്തിനോസ് കോളേജിലെ ഈ വർഷത്തെ ഗ്രാജുവേഷൻ സെറിമണി കോളേജ് ഓഡിറ്റോറിയത്തിൽ നടത്തി. മുൻ സെൻട്രൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർമാർ ഡോ. ജി ഗോപകുമാർ ഉദ്‌ഘാടനം ചെയ്തു. വിദ്യാർഥികളിൽ നൈപുണ്ണ്യ വികസനം അനിവാര്യം എന്നും വൈജ്ഞാനികവും സാമൂഹികവും വൈകാരികവുമായ നൈപുണ്യങ്ങൾ വളർത്തിയെടുക്കുന്നതിലൂടെ, ശോഭനമായ ഭാവി കൈവരിക്കണമെന്നും ഡോ. ജി ഗോപകുമാർ ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു. എം. എസ്. ഡബ്ലിയു, എം എ എച് ആർ എം, എം. എസ്. സി. ഇലക്ട്രോണിക്സ്, എംഎസ് സി ബയോടെക്‌നോളേജി, Read More…

Ramapuram

രാമപുരം ടെംപിൾ ടൗൺ ലയൺസ്‌ ക്ലബ് “അന്തർദേശീയ യോഗ ദിനം” ആചരിച്ചു

രാമപുരം: രാമപുരം ടെംപിൾ ടൌൺ ലയൺസ്‌ ക്ലബ് അതിന്റെ സർവീസ് പ്രോജക്ടുകളുടെ ഭാഗമായി കൊണ്ടാട് ശ്രീ ധർമ്മശാസ്താ ക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് കൊണ്ടാട് യോഗ ക്ലബ്ബിൻറെ സഹകരണത്തോടെ അന്തർദേശീയ യോഗ ദിനത്തിൽ യോഗ അവബോധവും പരിശീലനവും നൽകി. അതുവഴി യോഗയുടെ ആദ്യപാഠങ്ങൾ സമൂഹത്തിന് പകർന്നു നൽകുകയും ചെയ്തു. അതോടൊപ്പം തന്നെ യോഗ പരിശീലനത്തിലൂടെ ജീവിതശൈലി രോഗങ്ങളിൽ നിന്നും എത്രമാത്രം ആരോഗ്യകരമായ രീതിയിലുള്ള ജീവിതാന്തരീക്ഷം സൃഷ്ടിക്കാൻ സാധിക്കും എന്ന ഒരു സന്ദേശം സമൂഹത്തിന് പകർന്നു നൽകുകയും ഉണ്ടായി. ഇതിന്റെ Read More…

Ramapuram

രാമപുരത്തുവാര്യർ മെമ്മോറിയൽ പബ്ലിക്ക് ലൈബ്രറിക്ക് ആദരവ്

രാമപുരം മാർ ആഗസ്തീനോസ് കോളേജ് ലോക വായനദിനാചരണത്തിന്റെ ഭാഗമായി രാമപുരത്തുവാര്യർ മെമ്മോറിയൽ പബ്ലിക്ക് ലൈബ്രറിക്ക് ആദരം അർപ്പിച്ചു. കുചേലവൃത്തം വഞ്ചിപ്പാട്ട് കൃതിയിലൂടെ പ്രശസ്തനായ രാമപുരത്ത് വാര്യരുടെ പേരിൽ 1948 സ്ഥാപിതമായ ആർ വി എം പബ്ലിക്ക് ലൈബ്രറിയിൽ ഇന്നും വായന ഇഷ്ട്ടപ്പെടുന്ന അനവധി ആളുകൾ എത്തുന്നു. ലൈബ്രറിക്ക് ആദരം അർപ്പിച്ചുകൊണ്ട് പ്രസിഡന്റ് കെ എസ് മാധവന് പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ പുരസ്‌കാരം കൈമാറി. കോളേജ് മാനേജർ റവ. ഫാ ബർക്കുമാൻസ് കുന്നുംപുറം, പ്രിൻസിപ്പൽ ഡോ. Read More…

Ramapuram

രാമപുരം കോളേജിൽ ബി കോമിനോപ്പം എ. സി. സി. എ. യും

രാമപുരം മാർ ആഗസ്തീനോസ് കോളേജും ബാംഗ്ളൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ എസ് ഡി സി യും ചേർന്ന് എ സി സി എ കോഴ്സ് ആരംഭിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചു. ഇന്റഗ്രേറ്റഡ്‌ ബി കോം പ്രോഗ്രാമിനോടൊപ്പം ഇനിമുതൽ എ സി സി എ യും പഠിക്കാവുന്നതാണ്. കോളേജ് മാനേജർ റവ. ഫാ ബർക്കുമാൻസ് കുന്നുംപുറം, പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ എന്നിവർക്ക് ഐ എസ് ഡി സി റീജിയണൽ മാനേജർ അർജുൻ രാജ് കോഴ്സ് സംബന്ധിച്ച ധാരണാപത്രം Read More…