Ramapuram

മാക്സ്പെക്ട്ര നാളെ

പാലാ : രാമപുരം മാർ ആഗസ്തീനോസ് കോളേജ് ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന മത്സര പരിപാടി ‘മാക്സ്പെക്ട്ര 18 .10 2024, രാവിലെ 10 :00 ന് കോളേജിൽ നടക്കും. ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ സ്‌കിൽ & മാനേജ്മെന്റ് നൈപുണ്യം കണ്ടെത്തുന്നതിനും പങ്കുവെക്കുന്നതിനുമുള്ള അവസരം ഒരുക്കുകയാണ് മാക്സ്പെക്ട്രയിലൂടെ. ടെക്നോവ, ബയോക്വെസ്റ്, സ്പെല്ലാതോൺ, കോർപ്പറേറ്റ് കോൺക്വെസ്റ്, കണ്ടന്റ് എഴുത്ത്, ട്രഷർ ഹണ്ട്, ഫൈവ്സ് ഫുട്ബോൾ എന്നീ മത്സരങ്ങളാണ് നടത്തുന്നത്. ഫൈവ്സ് ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾ 8 :30 ന് റിപ്പോർട്ട് Read More…

Ramapuram

കെ സി ഷണ്മുഖൻ മെമ്മോറിയൽ ക്വിസ് മത്സരം

രാമപുരം മാർ ആഗസ്തീനോസ് കോളേജ് ഇലക്ട്രോണിക്സ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കായി നടത്തുന്ന 19 ആ മത് കെ സി ഷണ്മുഖൻ മെമ്മോറിയൽ ജൂനിയർ ക്വിസ് മത്സരം ഒക്ടോബർ 22 രാവിലെ 10 :00 ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. വിജയികൾക്ക് കെ സി ഷണ്മുഖൻ മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിയും ക്യാഷ് അവാർഡും ലഭിക്കും. പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ .9526693639 , 9447800717 എന്ന നമ്പറിൽ ബന്ധപ്പെടുക.

Ramapuram

രാമപുരം മാർ ആഗസ്തീനോസ് കോളേജിലെ ആൻസ്‌മോൾ റോബിന് ഒന്നാം റാങ്ക്

രാമപുരം: എം ജി യൂണിവേഴ്സിറ്റി എം. എ. എച്ച്. ആർ. എം പരീക്ഷയിൽ രാമപുരം മാർ ആഗസ്തീനോസ് കോളേജിലെ ആൻസ്‌മോൾ റോബിൻ ഒന്നാം റാങ്ക് കരസ്ഥമാക്കി. കോളേജ് മാനേജർ റവ. ഫാ ബെർക്കുമെൻസ് കുന്നുംപുറം , പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ്, വൈസ് പ്രിൻസിപ്പൽ മാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ് ,ഡിപ്പാർട്ടമെന്റ് മേധാവി ലിൻസി ആന്റണി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മാരായ രാജീവ് ജോസഫ്, പ്രകാശ് ജോസഫ് തുടങ്ങിയവർ അഭിനന്ദിച്ചു.

Ramapuram

ലയൺസ് ക്ലബ്‌ ഓഫ് രാമപുരത്തിന്റെയും, ലീഗൽ സർവീസസ് കമ്മറ്റിയുടെയും നേതൃത്വത്തിൽ രാമപുരം കുഞ്ഞച്ചൻ ഭവൻ സന്ദർശിച്ചു

രാമപുരം: അന്താരാക്ഷ്ട്ര മാനസിക ദിനാചാരണത്തോട് അനുബന്ധിച്ച് ലയൺസ് ക്ലബ് ഓഫ് രാമപുരത്തിന്റെയും മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയുടെയും നേതൃത്വത്തിൽ രാമപുരം ആയുർവേദ ഡിസ്പൻസിറിയുടെയും സഹകരണത്തോടെ ആയുർവേദ മെഡിക്കൽ ക്യാമ്പും, മാനസിക ആരോഗ്യ ബോധവത്കരണ ക്ലാസും, നിയമ ബോധനക്ലാസും സ്നേഹവിരുന്നും നടത്തി. പരിപാടിയുടെ ഉദ്ഘാടനം കുഞ്ഞച്ചൻഭവൻ ഡയറക്ടർ ബിനോയ്‌ ജെയിംസിന്റെ അധ്യക്ഷതയിൽ ഉഴവൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് പി സി കുര്യൻ നിർവഹിച്ചു. ലയൺസ് 318B ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം Read More…

Ramapuram

അനുമോദന യോഗം നടത്തി

രാമപുരം : മാർ ആഗസ്തീനോസ് കോളേജും കേന്ദ്ര ഗവൺമെന്റ് ഡിപ്പാർട്ടമെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 5 ദിവസത്തെ റെസിഡെൻഷ്യൽ ഇന്റേൺഷിപ് സയൻസ് ക്യാമ്പ് ‘INSPIRE’ വിജയകരമായി പൂർത്തിയാക്കുവാൻ പ്രവർത്തിച്ചവരെ അനുമോഭിക്കുന്നതിനായി യോഗം ചേർന്നു. ക്യാമ്പിന് നേതൃത്വം വഹിച്ച കോളേജ് പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ്, ഡോ. സജേഷ്‌കുമാർ എന്നിവരെ കോളേജ് മാനേജർ റവ. ഫാ. ബർക്കുമെൻസ് കുന്നുംപുറം പൊന്നാടയണിയിച്ച് ആദരിച്ചു. മെൻറർമാരും, വോളണ്ടിയറുമായി പ്രവർത്തിച്ച വിദ്യാർത്ഥികളെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. കോളേജ് മാനേജർ Read More…

Ramapuram

ധാരണാപത്രം ഒപ്പുവച്ചു

രാമപുരം :മാർ അഗസ്തീനോസ് കോളേജും മുംബൈ ആസ്ഥാനമായിപ്രവർത്തിക്കുന്ന അർത്ഥ നിർമ്മിതി ഫൗണ്ടേഷനും ചേർന്ന് ആരംഭിക്കുന്ന കോളേജ് വിദ്യാർത്ഥികൾക്കായുള്ള സൗജന്യ സാമ്പത്തിക സാക്ഷരത പരിശീലന പദ്ധതിയുടെ ധാരണാപത്രം ഒപ്പുവച്ചു. കോളേജിൽ വച്ചുനടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ്ബ്, അർത്ഥനിർമ്മിതി ഫൗണ്ടേഷൻ ദക്ഷിണമേഖലാ മേധാവി ശ്രീ. ജോഷി ജോണിന് ധാരണാപത്രം കൈമാറി. അർത്ഥനിർമ്മിതി റീജിയണൽ മേധാവി ശ്രീ. അലക്സ് കുര്യൻ , കൊമേഴ്സ് വിഭാഗം മേധാവി ശ്രീ. ജോസ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

Ramapuram

മാർ ആഗസ്തീനോസ് കോളേജിൽ INSPIRE ഇന്റേൺഷിപ് സയൻസ് ക്യാമ്പ് സമാപിച്ചു

രാമപുരം : മാർ ആഗസ്തീനോസ് കോളേജും കേന്ദ്ര ഗവൺമെന്റ് ഡിപ്പാർട്ടമെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെയും ആഭിമുഖ്യത്തിൽ പ്ലസ് വൺ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 5 ദിവസത്തെ റെസിഡെൻഷ്യൽ ഇന്റേൺഷിപ് സയൻസ് ക്യാമ്പ് ‘INSPIRE’ സമാപിച്ചു. വിദ്യാർത്ഥികളെ വിവിധ ശാസ്ത്ര മേഖലകളിലേക്ക് നയിക്കുവാൻ ക്യാമ്പ് സഹായകമായി. പ്ലസ് വൺ വിദ്യാർത്ഥികൾക്കായി തികച്ചും സൗജന്യമായി നടത്തിയ ക്യാമ്പിൽ വിവിധ ജില്ലകളിൽ നിന്നും ഉന്നത വിജയം നേടിയവരിൽ നിന്നും തിരഞ്ഞെടുത്ത 150 വിദ്യാർത്ഥികളാണ് പെങ്കെടുത്തത്. സയൻസ് ആൻറ് ടെക്നോളജി മേഖലയിലെ ദേശീയ, Read More…

Ramapuram

മാർ ആഗസ്തീനോസ് കോളേജിൽ INSPIRE ഇന്റേൺഷിപ് സയൻസ് ക്യാമ്പ് സെപ്‌തംബർ 23 മുതൽ

രാമപുരം : മാർ ആഗസ്തീനോസ് കോളേജിൽ ഡിപ്പാർട്ടമെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി കേന്ദ്ര ഗവൺമെന്റ് പ്ലസ് വൺ വിദ്യാർഥികൾക്കായി നടത്തുന്ന INSPIRE ഇന്റേൺഷിപ് സയൻസ് ക്യാമ്പ് സെപ്‌തംബർ 23 ന് ആരംഭിക്കും. വിദ്യാർത്ഥികളെ ശാസ്ത്ര മേഖലകളിലേക്ക് ആ കർഷിക്കുവാനുള്ള കേന്ദ്ര സർക്കാരിന്റെ നൂതന പദ്ധതിയാണ്‌ INSPIRE ഇന്റേൺഷിപ് സയൻസ് ക്യാമ്പ്. സെപ്‌തംബർ 23 മുതൽ 27 വരെ തിയ്യതികളിലാണ് ക്യാമ്പ് നടത്തുന്നത്. അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന റെസിഡെൻഷ്യൻ പ്രോഗ്രാം വിദ്യാർത്ഥികൾക്ക് പൂർണ്ണമായും സൗജന്യമാണ്. സയൻസ് Read More…

Ramapuram

ലയൺസ് ക്ലബ്‌ ഓഫ് രാമപുരം ടെമ്പിൾ ടൗൺ മെഗാ നേത്രപരിശോധന ക്യാമ്പ് നടത്തി

രാമപുരം: ലയൺസ് ക്ലബ്‌ ഓഫ് രാമപുരം ടെമ്പിൾ ടൗണിന്റെ നേതൃത്വത്തിൽ അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ മെഗാ നേത്രപരിശോധന ക്യാമ്പും തിമിര പരിശോധനയും നടത്തി. ശസ്ത്രക്രിയ ആവശ്യമുള്ളവരെ അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിൽ കൊണ്ടുപോയി സൗജന്യ ശസ്ത്രക്രിയക്ക് വിധേയമാക്കുന്നതാണ്. പരിപാടിയുടെ ഉത്ഘാടനം രാമപുരം ടെമ്പിൾ ടൗൺ പ്രസിഡന്റ് മനോജ്‌ കുമാർ കെയുടെ അധ്യക്ഷതയിൽ രാമപുരം ഫെറോന വികാരി റവ: ഫാദർ ബർക്ക്മാൻസ് കുന്നുംപുറം നിർവഹിച്ചു. ലയൺസ് 318B ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ സിബി മാത്യു Read More…

Ramapuram

മാനേജ്മെന്റ് അസോസിയേഷൻ ‘ഫ്ലാഷ് 2K24’ ഉദ്‌ഘാടനം ചെയ്തു

രാമപുരം : മാർ ആഗസ്തീനോസ് കോളേജ് മാനേജ്മെന്റ് അസോസിയേഷൻ ‘ഫ്ലാഷ് 2K24’ ഉദ്‌ഘാടനം നടത്തി. കോളേജ് മാനേജർ റവ .ഫാ ബെർക്മെൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. മുഖ്യാഥിതി ഖത്തർ ടെക് മാനേജിങ് ഡയറക്ടർ ജെബി കെ ജോൺ ഉദ്‌ഘാടനം നിർവ്വഹിച്ചു. ദേശീയ-യൂണിവേഴ്സിറ്റി തലങ്ങളിൽ മികച്ച വിജയം നേടിയ ചടങ്ങിൽ വിദ്യാർഥികളെ ആദരിച്ചു. പ്രിൻസിപ്പൽ ഡോ .ജോയ് ജേക്കബ്, വൈസ് പ്രിൻസിപ്പൽ മാരായ ഫാ ജോസഫ് ആലഞ്ചേരിൽ , സിജി ജേക്കബ് പൂർവ്വ വിദ്യർഥികളായ സൗത്ത് ഇന്ത്യൻ ബാങ്ക് Read More…