രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ ഈ വർഷത്തെ അഡ്മിഷനോടനുബന്ധിച്ച് ക്യാമ്പസ് ടൂർ പ്രോഗ്രാം മെയ് 23 വെള്ളി രാവിലെ 10:00 മുതൽ വൈകിട്ട് 4:00 വരെ നടത്തുന്നു. കഴിഞ്ഞ വർഷം മുതൽ ആരംഭിച്ച 4 വർഷ ഓണേഴ്‌സ് ബിരുദ പോഗ്രാമുകളെ ക്കുറിച്ചും, ഉന്നത വിദ്യാഭ്യാസ മേഖലകളിലെ വിവിധ സാധ്യതകളെ ക്കുറിച്ചും മനസ്സിലാക്കുന്നതിനും സംശയ നിവാരണത്തിനും അന്നേ ദിവസം അവസരം ഉണ്ടായിരിക്കും. ഈ വർഷം ബിരുദ,ബിരുദാനന്തര കോഴ്‌സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഈ പ്രോഗ്രം പ്രയോജനകരമായിരിക്കും. അന്നേദിവസം കോളേജ് Read More…
Ramapuram
രാമപുരം മാർ അഗസ്തിനോസ് കോളേജ് ഇലക്ട്രോണിക്സ് ഡിപ്പാർട്ട്മെൻറിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന ദ്വിദിന ബൂട്ട് ക്യാമ്പ് ആരംഭിച്ചു
രാമപുരം മാർ അഗസ്തിനോസ് കോളേജ് ഇലക്ട്രോണിക്സ് ഡിപ്പാർട്ട്മെൻറിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന ദ്വിദിന ബൂട്ട് ക്യാമ്പ് ആരംഭിച്ചു. ക്യാമ്പിൽ വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ്, ഇൻ്റർനെറ്റ് ഓഫ് തിംഗ്സ് എന്നീ വിഷയങ്ങളിൽ സൗജന്യ പ്രായോഗിക പരിശീലനം നല്കുന്നു. ക്യാമ്പ് കോളജ് മാനേജർ റവ.ഫാ.ബർക്കുമാൻസ് കുന്നുംപുറം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. റെജി വർഗ്ഗീസ് മേക്കാടൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ മാരായ ഫാ.ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, ഡിപ്പാർട്ട്മെൻ്റ് മേധാവി അഭിലാഷ് വി., ഐ ക്യു എസി കോർഡിനേറ്റർ Read More…
എം ജി യൂണിവേഴ്സിറ്റി ഡിഗ്രി റിസൾട്ടിൽ രാമപുരം കോളേജിന് മിന്നും തിളക്കം
രാമപുരം: ഈ വർഷത്തെ എം ജി യൂണിവേഴ്സിറ്റി ഡിഗ്രി പരീക്ഷാ ഫലത്തിൽ രാമപുരം മാർ ആഗസ്തീനോസ് കോളേജിന് 9 റാങ്കുകൾ കരസ്ഥമാക്കുവാൻ സാധിച്ചു. ബി എ ഇംഗ്ലീഷ് ലിറ്ററേച്ചർ & കമ്മ്യൂണിക്കേഷൻ സ്റ്റഡീസിൽ സോണാ മെറിയം ജോസ് ഒന്നാം റാങ്കും, എൽസാ മരിയ റെജി ആറാം റാങ്കും, ബി എസ് സി ബയോടെക്‌നോളജിയിൽ എറിക്കാ ലിസ് ബിനോയ് രണ്ടാം റാങ്കും, ഗീതു വി. മൂന്നാം റാങ്കും, ആർദ്ര ഘോഷ് ആറാം റാങ്കും, പ്രണവ് എ റ്റി ഏഴാം Read More…
രാമപുരം ഗ്രാമപഞ്ചായത്ത് മികച്ച ഹരിത വിദ്യാലയ പുരസ്കാരം എസ് എച്ച് എൽ പി സ്കൂളിന്
രാമപുരം : 2024-25 വർഷത്തെ മികച്ച ഹരിത വിദ്യാലയത്തിനുള്ള പുരസ്കാരം രാമപുരം എസ്. എച്ച്. എൽ. പി സ്കൂളിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലിസമ്മ മത്തച്ചൻ സമ്മാനിച്ചു. ചടങ്ങിൽ സ്കൂൾ അസി. മാനേജർ റവ. ഫാ. ജൊവാനി കുറുവാച്ചിറ, സ്കൂൾ ഹെഡ്മിസ്ട്രസ് സി. ആനി സിറിയക് CMC , ശ്രീമതി ബെറ്റ്സി മാത്യു, ശ്രീ ജോബി ജോസഫ്, പി റ്റി എ പ്രസിഡന്റ് ശ്രീ ദീപു സുരേന്ദ്രൻ, അധ്യാപകർ, പി റ്റി എ അംഗങ്ങൾ വിദ്യാർത്ഥി പ്രതിനിധികൾ Read More…
അഡ്മിഷൻ ഹെൽപ് ഡെസ്ക് ആരംഭിച്ചു
രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ അഡ്മിഷൻ ഹെല്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു. ഹെല്പ് ഡെസ്കിൽ ഈ വർഷത്തെ പ്രവേശനം സംബന്ധിച്ച ഏകജാലക രജിസ്‌ട്രേഷൻ സൗകര്യം വിദ്യാർഥികൾക്ക് കോളേജിൽ ലഭ്യമാണ്. ഹെല്പ് ഡെസ്ക് ഉദ്‌ഘാടനം എം ജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ഡോ. ജോജി അലക്സ് നിർവ്വഹിച്ചു. കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം, പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, വൈസ് പ്രിൻസിപ്പൽ മാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ രാജീവ് Read More…
രാമപുരം കോളേജിൽ എ ഐ & ഡേറ്റ സയൻസ് കോഴ്സ്
രാമപുരം: രാമപുരം മാർ ആഗസ്തീനോസ് കോളേജ് ഇലക്ട്രോണിക്സ് ഡിപ്പാർട്മെന്റും കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡി ടി സൊല്യൂഷൻസുമായി സഹകരിച്ചുകൊണ്ട് ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സ് & ഡേറ്റ സയൻസ് കോഴ്‌സിനുള്ള ധാരണാപത്രം ഒപ്പുവച്ചു. ബി എസ് സി ഇലക്‌ട്രോണിക്സ് & കമ്പ്യൂട്ടർ ടെക്നോളജി പ്രോഗ്രാമിനോടൊപ്പം ഇനിമുതൽ എ ഐ & ഡേറ്റ സയൻസും പഠിക്കാവുന്നതാണ്. ഇത് സംബന്ധിച്ച ധാരണാപത്രം കോളേജ് മാനേജർ റവ. ഫാ ബർക്കുമാൻസ് കുന്നുംപുറം, പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ എന്നിവർക്ക് കൈമാറി. വൈസ് പ്രിൻസിപ്പൽ Read More…
രാമപുരം കോളേജ് ഫുട്ബോൾ ടൂർണ്ണമെന്റ് നടത്തി
രാമപുരം മാർ ആഗസ്തീനോസ് കോളേജ് സംഘടിപ്പിച്ച അണ്ടർ 20 സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ സെൽസാവോ ക്ലബ് ഇലഞ്ഞി ജേതാക്കളായി. കാനം ഫുട്ബോൾ ക്ലബ് റണ്ണർ അപ്പ് ആയി. കോളേജ് പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ വിജയികൾക്ക് എവർറോളിങ് ട്രോഫികൾ കൈമാറി. സ്പോർട്സ് വിഭാഗം മേധാവി മനോജ് സി ജോർജ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ രാജീവ് ജോസഫ്, അഡ്മിനിസ്‌ട്രേറ്റീവ് എക്സിക്യൂട്ടീവ് പ്രകാശ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
രാമപുരം കോളേജിൽ ഫുട്ബോൾ ടൂർണ്ണമെന്റ് ആരംഭിച്ചു
രാമപുരം: രാമപുരം മാർ ആഗസ്തീനോസ് കോളേജ് സംഘടിപ്പിക്കുന്ന അണ്ടർ 20 സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് ആരംഭിച്ചു. ടൂർണ്ണമെന്റിൽ സംസ്ഥാനത്തെ വിവിധ ടീമുകൾ മാറ്റുരക്കും കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം ഉദ്‌ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, സ്പോർട്സ് വിഭാഗം മേധാവി മനോജ് സി ജോർജ്, വൈസ് പ്രിൻസിപ്പൽ മാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ രാജീവ് ജോസഫ്, അഡ്മിനിസ്‌ട്രേറ്റീവ് എക്സിക്യൂട്ടീവ് പ്രകാശ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
എൽ.റ്റി.സി.ഗ്ലോബൽ എക്സലൻസ് അവാർഡ് രാമപുരം കോളേജിന്
പാലാ: അന്താരാഷ്ട്ര വിദ്യാഭ്യാസ കൺസൾട്ടിംഗ് സ്ഥാപനമായ എൽ ടി സി ഗ്ലോബലിന്റെ 2024 -’25 വർഷത്തെ ‘എഡ്യൂക്കേഷൻ എക്സലൻസ് അവാർഡിന്’ രാമപുരം മാർ ആഗസ്തീനോസ് കോളേജ് അർഹമായി. ലോകോത്തര നിലവാരത്തിൽ വിവിധ യൂണിവേഴ്സിറ്റികളെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കോർത്തിണക്കി പുത്തൻ വിദ്യാഭ്യാസ ശൈലി പ്രദാനം ചെയ്യുന്ന സ്ഥാപനമാണ് ഗ്ലോബൽ എൽ റ്റി സി. നാക് അക്രഡിറ്റേഷനിൽ ‘എ’ ഗ്രെയ്‌ഡ് നേടിയ മധ്യ തിരുവിതാംകൂറിലെ ഏക സ്വാശ്രയ സ്ഥാപനം എന്ന നിലയിലും, കോളേജിന്റെ അക്കാദമിക നിലവാരം, പാഠ്യ പഠ്യേതര Read More…
രാമപുരം കോളേജിൽ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
രാമപുരം മാർ ആഗസ്തീനോസ് കോളേജിന്റെ ആഭിമുഖ്യത്തിൽ 20 വയസ്സിൽ താഴെ പ്രായമുള്ളവർക്കായി സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് ഏപ്രിൽ 29, 30 തീയതികളിൽ രാമപുരം മാർ ആഗസ്തീനോസ് കോളേജ് ഗ്രൗണ്ടിൽ നടത്തപ്പെടുന്നു. വിജയികൾക്ക് ഒന്നാം സമ്മാനം പതിനായിരം രൂപയും എവർ റോളിങ്ങ് ട്രോഫിയും, രണ്ടാം സമ്മാനം അയ്യായിരം രൂപയും ലഭിക്കുന്നതാണ്. പങ്കെടുക്കുവാൻ താല്പര്യമുള്ള ടീമുകൾ ബന്ധപ്പെടുക ഫോൺ 9947163448.











