പാലാ: അന്താരാഷ്ട്ര വിദ്യാഭ്യാസ കൺസൾട്ടിംഗ് സ്ഥാപനമായ എൽ ടി സി ഗ്ലോബലിന്റെ 2024 -’25 വർഷത്തെ ‘എഡ്യൂക്കേഷൻ എക്സലൻസ് അവാർഡിന്’ രാമപുരം മാർ ആഗസ്തീനോസ് കോളേജ് അർഹമായി. ലോകോത്തര നിലവാരത്തിൽ വിവിധ യൂണിവേഴ്സിറ്റികളെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കോർത്തിണക്കി പുത്തൻ വിദ്യാഭ്യാസ ശൈലി പ്രദാനം ചെയ്യുന്ന സ്ഥാപനമാണ് ഗ്ലോബൽ എൽ റ്റി സി. നാക് അക്രഡിറ്റേഷനിൽ ‘എ’ ഗ്രെയ്‌ഡ് നേടിയ മധ്യ തിരുവിതാംകൂറിലെ ഏക സ്വാശ്രയ സ്ഥാപനം എന്ന നിലയിലും, കോളേജിന്റെ അക്കാദമിക നിലവാരം, പാഠ്യ പഠ്യേതര Read More…
Ramapuram
രാമപുരം കോളേജിൽ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
രാമപുരം മാർ ആഗസ്തീനോസ് കോളേജിന്റെ ആഭിമുഖ്യത്തിൽ 20 വയസ്സിൽ താഴെ പ്രായമുള്ളവർക്കായി സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് ഏപ്രിൽ 29, 30 തീയതികളിൽ രാമപുരം മാർ ആഗസ്തീനോസ് കോളേജ് ഗ്രൗണ്ടിൽ നടത്തപ്പെടുന്നു. വിജയികൾക്ക് ഒന്നാം സമ്മാനം പതിനായിരം രൂപയും എവർ റോളിങ്ങ് ട്രോഫിയും, രണ്ടാം സമ്മാനം അയ്യായിരം രൂപയും ലഭിക്കുന്നതാണ്. പങ്കെടുക്കുവാൻ താല്പര്യമുള്ള ടീമുകൾ ബന്ധപ്പെടുക ഫോൺ 9947163448.
രാമപുരം കോളേജിൽ ബി ബി എ യോടൊപ്പം ഏവിയേഷൻ കോഴ്സും
രാമപുരം: രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ ഈ വർഷം മുതൽ ബി ബി എ യോടൊപ്പം ഏവിയേഷൻ കോഴ്സും ആരംഭിച്ചിരിക്കുന്നു. IATA & STED കൗൺസിൽ അംഗീകാരത്തോടെ ആരംഭിച്ചിരിക്കുന്ന കോഴ്സിൽ കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിൽ internship സൗകര്യവും, Personality development, Soft skills Training, Communication skills , Flight Trip എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. വിവരങ്ങൾക്ക് : 9446608740 , 946556207.
രാമപുരം മാർ ആഗസ്തീനോസ് കോളേജ് മികച്ച ഹരിത സ്ഥാപനം
രാമപുരം: രാമപുരം ഗ്രാമപഞ്ചായത്തിലെ മികച്ച ഹരിത സ്ഥാപനമായി മാർ ആഗസ്തീനോസ് കോളേജിനെ തിരഞ്ഞെടുത്തു. കോളേജിൽ നടന്ന ചടങ്ങിൽ രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചൻ കോളേജിനെ സമ്പൂർണ്ണ ശുചിത്വ സ്ഥാപനമായി തിരഞ്ഞെടുത്തുകൊണ്ടുള്ള പുരസ്ക്കാരം കോളജ് മാനേജർ റെവ. ബർക്കുമാൻസ് കുന്നുംപുറം, പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ എന്നിവർക്ക് കൈമാറി. മാർ ആഗസ്തീനോസ് കോളേജിൽ കാര്യക്ഷമമായി നടപ്പിലാക്കിയിരിക്കുന്ന മികച്ച മാലിന്യ സംസ്കരണം പരിഗണിച്ചു കൊണ്ടാണ് കോളേജിന് ഈ അംഗീകാരം ലഭിച്ചത്. പേപ്പർ, ഭക്ഷണ, പ്ലാസ്റ്റിക് മാലിന്യങ്ങൾ Read More…
എം ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ രാമപുരം മാർ ആഗസ്തിനോസ് കോളേജിന് ഒന്നും മൂന്നും സ്ഥാനം ഉൾപ്പെടെ 14 എ ഗ്രെയ്ഡോടെ മികച്ച നേട്ടം
രാമപുരം: ഇക്കഴിഞ്ഞ എംജി യൂണിവേഴ്സിറ്റി കലോത്സവം ‘ദസ്തക് 2025’ ൽ രാമപുരം മാർ ആഗസ്തീനോസ് വിദ്യാർത്ഥികൾ മികച്ച നേട്ടം കൈവരിച്ചു. ശ്രാവൺ ചന്ദ്രൻ ടി ജെ സ്പോട്ട് പെയിന്റിംഗ് ഒന്നാം സ്ഥാനവും കാർട്ടൂണിംഗിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സോന മറിയം ജോസ് ഇംഗ്ലീഷ് ചെറുകഥ യിലും ഇംഗ്ലീഷ് എസ് എ റൈറ്റിങ്ങിലും എ ഗ്രേഡും, ഗീതു വി കവിത പാരായണത്തിലും ഹിന്ദി കവിത രചനയിലും എ ഗ്രേഡും അഭിനവ് ബാബു മോണോ ആക്ടിൽ എ ഗ്രേഡും , Read More…
സാബു മാത്യു പടിയിറങ്ങുന്നു ചാരിതാർത്ഥ്യത്തോടെ
രാമപുരം : സുത്യർഹമായ സേവനത്തിന് ശേഷം രാമപുരം സെന്റ് അഗസ്റ്റ്യൻസ് ഹയർ സെക്കന്റി സ്കൂൾ പ്രിൻസിപ്പൽ സ്ഥാനത്തുനിന്നും സാബു മാത്യു വിരമ്മിക്കുന്നു. 1997ൽ അധ്യാപക ജോലിയിൽ പ്രവേശിച്ച സാബു മാത്യൂ കുട്ടിക്കൽ സെന്റ് ജോർജ് ,ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ എന്നിവിടങ്ങളിൽ ഹെഡ് മാസ്റ്റർ ആയി സേവനം ചെയ്തതിന് ശേഷമാണ് രാമപുരം ഹയർ സെക്കന്റി സ്കൂളിൽ പ്രിൻസിപ്പിലായി നിയമതനായത്. പിന്നിട്ട വഴിത്താരകളിൽ നിരവധി അംഗീകാരങ്ങളാണ് സാബു മാത്യുവിനെ തേടി എത്തിയത്. കെ.സി.ബി സി 2024ലെ മികച്ച ഹെഡ് Read More…
രാമപുരം മാർ ആഗസ്തിനോസ് കോളേജ് പ്രിൻസിപ്പൽ ഡോ.ജോയി ജേക്കബ് പടിയിറങ്ങുന്നു
രാമപുരം: കഴിഞ്ഞ അഞ്ചു വർഷക്കാലമായി മാർ ആഗസ്തിനോസ് കോളേജിന്റെ പ്രിൻസിപ്പലായി സുത്യർഹമായ സേവനം ചെയ്ത ഡോ. ജോയി ജേക്കബ് മാർച്ച് 31 ന് തൽസ്ഥാനത്തുനിന്ന് വിരമിക്കുന്നു. ആദ്യ സൈക്കിളിൽ തന്നെ ‘നാക് എ ഗ്രേഡ്’ നേടുന്നതിൽ രാമപുരം മാർ ആഗസ്തിനോസ് കോളേജിന് നേതൃത്വം വഹിച്ചത്. ഈ കാലയളവിൽ 56 യൂണിവേഴ്സിറ്റി റാങ്ക് ഉൾപ്പെടെ നിരവധിയായ നേട്ടങ്ങൾ കരസ്ഥമാക്കിയതിനുശേഷമാണ് അദ്ദേഹം പടിയിറങ്ങുന്നത്. കുറവിലങ്ങാട് തൊണ്ടാംകുഴിയിൽ കുടുംബാംഗമായ ഡോ ജോയി ജേക്കബ് പാലാ സെൻറ് തോമസ് കോളേജിൽ പ്രൊഫസറായും കുറവിലങ്ങാട് Read More…
ഡോ. റെജി വർഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു
രാമപുരം: രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി ഡോ. റെജി വർഗീസ് മേക്കാടനെ കോളേജ് മാനേജർ ഫാ. ബർക്കുമാൻസ് കുന്നുംപുറം നിയമിച്ചു. അരുവിത്തുറ സെന്റ് ജോർജ് കോളേജ് മുൻ പ്രിൻസിപ്പൽ ആയിരുന്നു അദ്ദേഹം. കോവിഡ് പ്രതിസന്ധി കാലത്തു വൈവിധ്യമാർന്ന പ്രോഗ്രാമിലൂടെ മറ്റ് കോളേജുകൾക്ക് മാതൃകയായി പ്രവർത്തിച്ചതിന് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദുവിന്റെ പ്രത്യേക പ്രശംസ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അരുവിത്തുറയിൽ വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ട സഹദാ കർമ്മപദ്ധതിയുടെ ജനറൽ കോർഡിനേറ്ററായും പ്രവർത്തിച്ചിരുന്നു. മഹാത്മാഗാന്ധി സർവകലാശാലാ അക്കാദമിക് കൗൺസിൽ Read More…
രാമപുരം മാർ ആഗസ്തിനോസ് കോളേജ് മാഗസിൻ പ്രകാശനം ചെയ്തു
രാമപുരം: മാർ ആഗസ്തിനോസ് കോളേജ് സ്റ്റുഡന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിക്കുന്ന 2024 -2025 അധ്യയന വർഷത്തെ കോളേജ് മാഗസിൻ കോളേജ് മാനേജർ റവ ഫാ. ബർക്കുമാൻസ് കുന്നുംപുറം പ്രകാശനം ചെയ്തു. അധ്യയന വർഷം പൂർത്തിയാകുമ്പോൾ തന്നെ മാഗസിൻ പുറത്തിറക്കിയ മാഗസിൻ എഡിറ്റർ അമൃത ബാബുവിനെ ചടങ്ങിൽ പുരസ്കാരം നൽകി ആദരിച്ചു. പ്രിൻസിപ്പൽ ഡോ. ജോയി ജേക്കബ്, വൈസ് പ്രിൻസിപ്പൽമാരായ ഫാ.ജോസഫ് ആലഞ്ചേരി, സിജി ജേക്കബ്, മാഗസിൻ എഡിറ്റർ അമൃത ബാബു, സ്റ്റുഡന്റ് കൗൺസിൽ ചെയർമാൻ ഡോയൽ അഗസ്റ്റിൻ Read More…
രാമപുരം പത്മനാഭമാരാർ സ്മൃതി പുരസ്കാരം ഇത്തിത്താനം സന്തോഷ് കുമാറിന്
രാമപുരം : രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ രണ്ടാം തിരുവുത്സത്തോടനുബന്ധിച്ച് പത്മനാഭമാരാർ സ്മാരക ക്ഷേത്രവാദ്യകലാ പഠനഗവേഷണ കേന്ദ്രം ഏർപ്പെടുത്തിയ ആറാമത് പത്മനാഭമാരാർ സ്മൃതി പുരസ്കാരംക്ഷേത്രവാദ്യകലാകാരൻ ഇത്തിത്താനം സന്തോഷ് കുമാറിന് ലഭിച്ചു. ഫെസ്റ്റിവൽ കോഡിനേഷൻ കമ്മിറ്റി സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് അഡ്വ.രാജേഷ് പല്ലാട്ട് അദ്ദേഹത്തിന് പുരസ്കാരവും പ്രശസ്തി പത്രവും സമ്മാനിച്ചു. തിരുവരങ്ങിൽ വെച്ച് നടന്ന അനുമോദന യോഗത്തിൻ വാദ്യകലാകേന്ദ്രം പ്രസിഡൻ്റ് പ്രസാദ് മാരാർ, സെക്രട്ടറി സുമേഷ് മാരാർ, രക്ഷാധികാരി ശ്രീകുമാർ പിഷാരടി, ശ്രീ.ഗോപാലകൃഷ്ണൻ സമൂഹത്തുമഠം, തുടങ്ങിയവർ സംസാരിച്ചു.











