Poonjar

മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഉൾപ്പെടെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ ബിജെപി യി എൽ ചേർന്നു

പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ ടെസ്സി ബിജു പുത്തൻപുരക്കലും,കേരള കോൺഗ്രസ് മാണി വിഭാഗം നേതാവായ അഞ്ചു അജു ഐപ്പൻപ്ലക്കലും ബി ജെ പി യിൽ ചേർന്നു. ദേശീയ കൗൺസിൽ അംഗം ശ്രീ പി സി ജോർജ് ഷാൾ അണിയിച്ചു ബിജെപി യിലേക്ക് നേതാക്കളെ സ്വാഗതം ചെയ്തു. പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജോർജ് മാത്യു അത്യാലിൽ, ബി ജെ പി മേഖല ജനറൽ സെക്റട്ടറി സജി കുരീക്കാട്ട്, പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ്‌ Read More…

Poonjar

പൂഞ്ഞാറിൽ ബിജെപി നേതാവ് കോൺഗ്രസിൽ ചേർന്നു

പൂഞ്ഞാർ: ബിജെപി കർഷക മോർച്ച, പൂഞ്ഞാർ തെക്കേക്കര മണ്ഡലം പ്രസിഡന്റ്‌ ആയിട്ടും, ജില്ലാ കമ്മറ്റി അംഗമായിട്ടും നിലവിൽ പ്രവർത്തിച്ചു വന്നിരുന്ന ശ്രീ ജോയി മാടപ്പള്ളി,തൽ സ്ഥാനങ്ങൾ രാജിവെച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ൽ അംഗത്വം എടുത്തു. പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി പ്രസിഡന്റ്‌റോജി തോമസ് മുതിരേന്തിക്കലിന്റെ അധ്യക്ഷതയിൽ, പൂഞ്ഞാർ മിൽക്ക് ബാർ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന യോഗത്തിൽ വച്ച്, ഡിസിസി ജനറൽ സെക്രട്ടറിഅഡ്വ. ജോമോൻ ഐക്കരയുടെ പക്കൽ നിന്നാണ് ജോയി മാടപ്പള്ളി കോൺഗ്രസ്‌ മെമ്പർഷിപ്പ് ഏറ്റു വാങ്ങിയത്.

Poonjar

പൂഞ്ഞാർ തെക്കേക്കരയിൽ ബിജെപി നേതാവ്, രാജി വെച്ചു കോൺഗ്രസിലേയ്ക്ക്

പൂഞ്ഞാർ : നാലു പതിറ്റാണ്ട് കാലമായി, കേരള കോൺഗ്രസ്‌ സെക്വൂലർ, ജനപക്ഷം, ബിജെപി പാർട്ടികളിൽ പ്രവർത്തിച്ചു വന്നിരുന്ന ജോയി മാടപ്പള്ളി, പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളും രാജി വെച്ചിരിക്കുന്നു. കർഷക മോർച്ച പൂഞ്ഞാർ തെക്കേക്കര മണ്ഡലം പ്രസിഡന്റ്‌, ജില്ലാ കമ്മറ്റി അംഗം, തുടങ്ങിയ സ്ഥാനങ്ങളാണ് ജോയി മാടപ്പള്ളി രാജി വെച്ചിരിക്കുന്നത്. സ്ഥാപിത താല്പര്യങ്ങൾക്ക് വേണ്ടി പാർട്ടിയെയും, പ്രവർത്തകരെയും ബലി കൊടുക്കുന്നപാർട്ടി നേതൃത്വത്തിന്റ സങ്കുചിത നിലപാടുകളിൽ പ്രേതിഷേധിച്ചാണ് രാജി വെച്ചിരിക്കുന്നത്. ഇദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പാർട്ടിയിൽ ചേരുമെന്നാണ് സുചന.

Poonjar

വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടത്തി

പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ കുന്നോന്നി – കടലാടിമറ്റം വാർഡുകളിൽ ജില്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് ഫണ്ടുകൾ ഉപയോഗിച്ച് നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടത്തി. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് വിഹിതങ്ങൾ ഉപയോഗിച്ച് നടപ്പിലാക്കിയ കുന്നോന്നി ഐ.എച്ച്.ഡി.പി സങ്കേതത്തിൽ ഓപ്പൺ സ്റ്റേജ്, കളിക്കളം, അടിസ്ഥാന സൗകര്യ വികസനം, സോളാർ ലൈറ്റ്, 25000 ലിറ്റർ സംഭരണ ശേഷിയുള്ള വാട്ടർ ടാങ്ക്, മിനി മാസ്റ്റ് ലൈറ്റ്, രണ്ട് വാർഡുകളിലുമായി നവീകരിച്ച വിവിധ റോഡുകൾ എന്നിവയുടെ ഉദ്ഘാടനം പൂഞ്ഞാർ എം.എൽ.എ Read More…

Poonjar

പൂഞ്ഞാർ ഗ്രാമപഞ്ചായത്തിൽ വികസന സദസ് നടത്തി

പൂഞ്ഞാർ ഗ്രാമപഞ്ചായത്തിലെ വികസനസദസ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗീത നോബിൾ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് തോമസ് ജോസ് കരിയാപുരയിടം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി സാവിയോ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്തു. സംസ്ഥാന സർക്കാരിൻ്റെ വികസന നേട്ടങ്ങൾ വികസനസദസ് റിസോഴ്സ് പേഴ്സൺ എസ്.കെ. ശ്രീനാഥും പഞ്ചായത്തുതല നേട്ടങ്ങളുടെ അവതരണം ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുരേഷ് സാമുവലും നടത്തി. ഗ്രാമപഞ്ചായത്തംഗങ്ങളായ കെ. ആർ. മോഹനൻ നായർ, സുശീല മോഹനൻ, ബിനു Read More…

Poonjar

വിവിധ പദ്ധതികളുടെ ഉദ്ഘാടനവും പൊതുസമ്മേളനവും ആദരവും

പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ കുന്നോന്നി- കടലാടിമറ്റം വാർഡുകളിൽ ജില്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് ഫണ്ടുകൾ ഉപയോഗിച്ച് നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം 19 ന് വൈകിട്ട് 5.30 ന് കുന്നോന്നി സാംസ്കാരിക നിലയത്തിൽ വെച്ച് നടത്തപ്പെടും. പൂഞ്ഞാർ എം.എൽ.എ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം നിർവ്വഹിക്കുന്നതും ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കുമാരി പി.ആർ അനുപമ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്യും. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ അക്ഷയ ഹരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ Read More…

Poonjar

പൂഞ്ഞാർ സെന്റ്. ജോസഫ്. യു. പി. സ്കൂളിൽ ആരോഗ്യ ബോധവൽക്കരണ സെമിനാർ

പൂഞ്ഞാർ :മോഡൽ ലയൺസ് ക്ലബ് ഓഫ് പത്തനംതിട്ട എമിറേറ്റ്സിന്റെ നേതൃത്വത്തിൽ പൂഞ്ഞാർ സെന്റ്. ജോസഫ് യു. പി. സ്കൂളിൽ കുട്ടികൾക്കും രക്ഷകർത്താക്കൾക്കുമായി ഒരു ആരോഗ്യബോധവൽക്കരണസെമിനാർ സംഘടിപ്പിച്ചു. ചടങ്ങിൽ അധ്യാപക പ്രതിനിധി ശ്രീമതി നൈജിമോൾ ജോസഫ് സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ വെരി.റവറന്റ്. ഫാദർ. തോമസ് പനയ്ക്കകു‌ഴി അധ്യക്ഷപദവി അലങ്കരിക്കുകയും ഉദ്ഘാടനകർമ്മം നിർവഹിച്ചു സംസാരിക്കുകയും ചെയ്തു. സ്കൂൾ പ്രഥമ അധ്യാപിക സിസ്റ്റർ ജോവിറ്റ ഡി. എസ്. ടി. ആശംസ അർപ്പിച്ചു. ലയൺസ് 318ജില്ലാ ചീഫ് കോർഡിനേറ്റർ സിബി പ്ലാത്തോട്ടം Read More…

Poonjar

വികസന സദസ് സംഘടിപ്പിച്ചു

പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു. സംസ്ഥാന സർക്കാരും തദ്ദേശ സ്ഥാപനങ്ങളും ഇതുവരെ ആർജ്ജിച്ച നേട്ടങ്ങളും മുന്നേറ്റങ്ങളും സംബന്ധിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും ഭാവി വികസനത്തിനായുള്ള ആശയങ്ങൾ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി പൊതുജന അഭിപ്രായം രൂപീകരിക്കുന്നതിനുമാണ് സദസ് നടന്നത്. ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന വികസന സദസ് പൂഞ്ഞാർ എം.എൽ.എ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അധ്യക്ഷതയിൽ നടന്ന സദസിൽ സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ വികസന സദസ് Read More…

Poonjar

ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവം സ്വാഗതസംഘം രൂപീകരിച്ചു

പൂഞ്ഞാർ : പൂഞ്ഞാർ സെന്റ്. ആന്റണീസ് ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന ഈ വർഷത്തെ ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗം നടന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷംല ബീവി അദ്ധ്യക്ഷത വഹിച്ച സമ്മേളനം പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അത്ത്യാലിൽ ഉദ്ഘാടനം ചെയ്തു. കലോത്സവം ജനറൽ കൺവീനർ വിൽസൺ ജോസഫ്, ജോയിന്റ് കൺവീനർ സി. സൂസി മൈക്കിൾ, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാർ പി.യു വർക്കി,എച്ച്.എം. ഫോറം സെക്രട്ടറി മാത്യു ജോസഫ്, Read More…

Poonjar

പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് വികസന സദസ് നാളെ നടക്കും

പൂഞ്ഞാർ : സംസ്ഥാന സർക്കാരും തദ്ദേശ സ്ഥാപനങ്ങളും ഇതുവരെ ആർജ്ജിച്ച നേട്ടങ്ങളും മുന്നേറ്റങ്ങളും സംബന്ധിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും ഭാവി വികസനത്തിനായുള്ള ആശയങ്ങളും നിർദ്ദേശങ്ങളും ഉൾപ്പെടുത്തി പൊതുജന അഭിപ്രായം രൂപീകരിക്കുന്നതിനുമാണ് സദസ് നടത്തുന്നത്. നാളെ രാവിലെ 10.30 ന് ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കുന്ന വികസന സദസ് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അധ്യക്ഷതയിൽ നടക്കുന്ന സദസിൽ സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ വികസന സദസ് ആർ.പി സുരേഷ് കെ.ആർ Read More…