Poonjar

പൂഞ്ഞാർ ജി വി രാജ കുടുംബരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ച ലാബ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു

പൂഞ്ഞാർ: പൂഞ്ഞാർ ജി വി രാജ കുടുംബരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ച ലാബ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഹോസ്പിറ്റൽ ഹെൽത്ത്‌ ഗ്രാൻഡ് 6ലക്ഷം രൂപ ചിലവഴിച്ചാണ് ലാബിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗീത നോബിൾ അധ്യക്ഷനായി , ജില്ലാ പഞ്ചായത്ത്‌ അംഗം. പി ആർ അനുപമ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മോഹനൻ നായർ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് തോമസ് ജോസ് കാര്യപുരയിടം, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു അശോകൻ, രഞ്ജിത് മാളിയേക്കൽ, ബിന്ദു Read More…

Poonjar

കേരളത്തിലെ ഒരു കർഷകന്റെയും കൃഷിഭൂമി പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിക്കുവാൻ കേരള കോൺഗ്രസ് (എം) അനുവദിക്കില്ല : ജോസ് കെ മാണി

പൂഞ്ഞാർ: കേരളത്തിലെ ഒരു കർഷകന്റെയും കൃഷി ഭൂമി ഇ.എസ്.ഐ മേഖലയായി പ്രഖ്യാപിക്കുവാൻ കേരള കോൺഗ്രസ് (എം) അനുവദിക്കുകയില്ലന്ന് എന്ന് ജോസ് കെ മാണി എംപി പറഞ്ഞു. പൂഞ്ഞാർ, കൂട്ടിക്കൽ, തീക്കോയി, പൂഞ്ഞാർ തെക്കേക്കര, മേലുകാവ് വില്ലേജുകൾ ഉൾപ്പെടെയുള്ള ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ കേരളാ കോൺഗ്രസ്‌ (എം) പൂഞ്ഞാർ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ യോഗവും സായാഹ്ന ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡൻ്റ് Read More…

Poonjar

പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് എൽ. പി. സ്കൂളിൽ കുട്ടികർഷകരുടെ പച്ചക്കറി കൃഷി വിളവെടുപ്പുൽസവം

പൂഞ്ഞാർ: വിഷരഹിതമായ പച്ചക്കറികൾ കുറച്ചെങ്കിലും സ്വയം ഉൽപ്പാദിപ്പിക്കാനുള്ള പരിശ്രമത്തിലാണ് സെൻ്റ് ആൻ്റണീസ് എൽ. പി . എസ് പൂഞ്ഞാറിലെ കുട്ടികർഷകർ. ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈനി മാത്യു, ഉച്ചഭക്ഷണചുമതല നിർവഹിക്കുന്ന ശ്രീ ജോർജ് ജോസഫ് മറ്റ് അധ്യാപകർ, പാചക തൊഴിലാളി ശ്രീമതി ഷീബ കുര്യാച്ചൻ എന്നിവരുടെ നേതൃത്വത്തിൽ വെണ്ട, വഴുതന , കോവൽ, വെള്ളരി, മത്തൻ വിവിധ തരം മുളകുകൾ തുടങ്ങിയവ നല്ല രീതിയിൽ കൃഷി ചെയ്യുന്നു. മികച്ച കർഷകൻകൂടിയായ മാനേജർ ഫാ. സിബി തോമസിൻ്റെയും രക്ഷിതാക്കളുടേയും പൂഞ്ഞാർ Read More…

Poonjar

കേരള കോൺഗ്രസ് (എം) അറുപതാം ജന്മദിനം

പൂഞ്ഞാർ: കേരള കോൺഗ്രസ് (എം) അറുപതാം ജന്മദിന ത്തോടനുബന്ധിച്ച് പൂഞ്ഞാർ മണ്ഡലത്തിൽ പൂഞ്ഞാർ പഞ്ചായത്ത് വൈസ്.പ്രസിഡന്റ്‌ ശ്രീ. തോമസുകുട്ടി കരിയാപുരയിടം പതാക ഉയർത്തുന്നു. ജന്മദിന സമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ്‌ ശ്രീ.ജോഷി മൂഴിയാങ്കൽ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം ജന.സെക്രട്ടറി ശ്രീ.ഷോജി അയലൂക്കുന്നേൽ, സംസ്ഥാന കമ്മിറ്റിയംഗം ശ്രീ.സണ്ണി വാവലാങ്കൽ, മണ്ഡലം സെക്രട്ടറി ശ്രീ.ജോയ് വിളക്കുന്നേൽ, സെറീഷ് പുറപ്പന്താനം, റോയ് പള്ളിപ്പറമ്പിൽ, തോമസ് തെക്കഞ്ചേരിൽ, സിറിൽ ഇളഞ്ഞിങ്ങത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മധുര പലഹാര വിതരണവും നടന്നു.

Poonjar

പൂഞ്ഞാർ പ്രൈമറി ഹെൽത്ത്‌ സെന്റർ വൃത്തിയാക്കി പൂഞ്ഞാർ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർഥികൾ

പൂഞ്ഞാർ: മാലിന്യ മുക്ത നവകേരളം പദ്ധതിയോട് അനുബന്ധിച്ച് കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂഞ്ഞാർ എൻ. എസ്. എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ പൂഞ്ഞാർ പ്രൈമറി ഹെൽത്ത്‌ സെന്റർ വൃത്തിയാക്കി. ഈ ശുചിത്വ യജ്ജത്തിൽ വിദ്യാർഥികളോടൊപ്പം ആശുപത്രി ജീവിനക്കാരും ഭാഗമായി. ഗാന്ധിജയന്തിയോട് അനുബന്ധിച്ച് പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ ബസ്റ്റാന്റും പൂഞ്ഞാർ എഞ്ചിനീയറിങ് കോളേജ് വിദ്യാർഥികൾ വൃത്തിയാക്കിയിരുന്നു.

Poonjar

പൂഞ്ഞാർ ഗ്രാമപഞ്ചായത്തിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് മാലിന്യ മുക്തം നവകേരളം 2.0 ഭാഗമായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

പൂഞ്ഞാർ: ഗാന്ധിജയന്തിയോടനുബന്ധിച്ച് ഗ്രാമ പഞ്ചായത്തിൽ മാലിന്യ മുക്തം നവകേരളം2.0 ഭാഗമായി പഞ്ചായത്ത്‌ ഓഫീസ്, പൊതു നിരത്ത് എന്നിവിടങ്ങൾ ശുചീകരിക്കുകയും പാതയോരങ്ങൾ സൗന്ദര്യവത് കരിക്കുകയും ചെയ്തു. ശുചീകരണ പ്രവർത്തനങ്ങൾ പഞ്ചായത്ത്‌ പ്രസിഡൻ്റ് ഗീതനോബിൾ ഉദ്ഘാടനം ചെയ്തു. തോമസ് ജോസ് കരിയാ പുരയിടം, മോഹനൻ നായർ, സുശീല മോഹൻ, രഞ്ജിത് മാളിയേക്കൽ, വിഷ്ണു രാജ്, ബിന്ദു അശോകൻ, ഉഷ കുമാരി, ഷാന്റി തോമസ്, തുടങ്ങിയവർ പങ്കെടുത്തു. തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമ സേന, പഞ്ചായത്തിലെ ജീവനക്കാർ, സി ഡി എസ് അംഗങ്ങൾ Read More…

Poonjar

പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഒഴിവാക്കണം:ബി ജെ പി

പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ പ്രദേശം പരിസ്ഥിതി ലോല പ്രദേശമാക്കാനുള്ള തീരുമാനം പൂർണ്ണമായി തള്ളി കളയണമെന്നാവശ്യപ്പെട്ടുകൊണ്ട് ബി ജെ പി പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 3 ന് വൈകിട്ട് 4 മണി മുതൽ ജന സദസ്സ് സംഘടിപ്പിക്കും. മുൻ എം എൽ എ പി സി ജോർജ് സദസ്സ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ പി കെ രാജപ്പൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കർഷക മോർച്ച ദേശീയ വൈസ് പ്രസിഡന്റ്‌ അഡ്വ. Read More…

Poonjar

കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കുടുബമേളയും വനിതാ സാംസ്കാരിക വേദി സംഗമവും പൂഞ്ഞാറിൽ നടന്നു

പൂഞ്ഞാർ: കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പൂഞ്ഞാർ യൂണിറ്റ് കുടുംബമേളയും വനിതാ സാംസ്കാരിക സംഗമവും പൂഞ്ഞാർ ശ്രീലക്ഷ്മി ഓഡിറ്റോറിയത്തിൽ നടന്നു. പൂഞ്ഞാർ യൂണിറ്റ് പ്രസിഡൻ്റ് പ്രൊഫ. സി എം ജോർജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സംസ്ഥാന കമ്മറ്റിയംഗം പി.എൻ ലളിതാഭായി സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് സി ജെ മത്തായി ഭാരവാഹികളായ ജോസഫ് മൈലാടി, ബാബുരാജ് ബി , ഓമന പി എൻ , വിലാസിനിയമ്മ , ജെയിംസ് മാത്യു, അബ്ദുൾ റസാഖ് കെ. Read More…

Poonjar

പരിസ്ഥിതി ലോല മേഖല( ഇ എസ് എ) കരട് വിജ്ഞാപനത്തിൽ നിന്നും പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ, തീക്കോയി , മേലുകാവ് വില്ലേജുകൾ ഒഴിവാക്കണം:ലെൻസ്ഫെഡ്

പൂഞ്ഞാർ :കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കേരളം അന്തിമ റിപ്പോർട്ട് നൽകുമ്പോൾ പൂഞ്ഞാർ തെക്കേക്കര , കൂട്ടിക്കൽ ,തീക്കോയി , മേലുകാവ് വില്ലേജുകളെ നിലവിലെ ഇ സ്‌ എ ഭൂപടത്തിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ലെൻസ്‌ഫെഡ് പൂഞ്ഞാർ യൂണിറ്റ് കൺവെൻഷനിൽ പ്രമേയം അവതരിപ്പിച്ചു. കരട് വിജ്ഞാപനത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരുന്ന മൂലം ഈ മേഖലയിലെ തൊഴിലാളികളും കരാറുകാരും എൻജിനീയർമാരും ദുരിതത്തിൽ ആകുമെന്ന് ലൈസൻസിഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർവൈസസ് ഫെഡറേഷൻ(LENSFED) പൂഞ്ഞാർ യൂണിറ്റ് കൺവെൻഷൻ വിലയിരുത്തി. ഖനന പ്രവർത്തനങ്ങൾ, Read More…

Poonjar

കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കുടുബമേളയും വനിതാ സാംസ്കാരിക വേദി സംഗമവും

പൂഞ്ഞാർ: കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പൂഞ്ഞാർ യൂണിറ്റ് കുടുംബമേളയും വനിതാ സാംസ്കാരിക സംഗമവും ഇന്ന് രാവിലെ 10മുതൽ പൂഞ്ഞാർ ശ്രീലക്ഷ്മി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. പൂഞ്ഞാർ യൂണിറ്റ് പ്രസിഡൻ്റ് പ്രൊഫ. സി എം ജോർജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സംസ്ഥാന കമ്മറ്റിയംഗം പി.എൻ ലളിതാഭായി സമ്മേളനം ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പ്രസിഡൻ്റ് സി ജെ മത്തായി ഭാരവാഹികളായ ജോസഫ് മൈലാടി, ബാബുരാജ് ബി , ഓമന പി എൻ , വിലാസിനിയമ്മ , ജെയിംസ് Read More…