Poonjar

പ്രിയ സുഹൃത്തിൻ്റെ ഓർമ്മകൾക്ക് മുമ്പിൽ സ്പാർട്ടൻസ് കാൽപന്തിന് ഇന്ന് കിക്കോഫ്

പൂഞ്ഞാർ: പെരിങ്ങുളത്ത് ഇന്ന് ആരംഭിക്കുന്ന ഫുട്ബോൾ മാമങ്കത്തിന് ആരവങ്ങൾ ഉയരുമ്പോൾ സ്പാർട്ടൻസ് കപ്പ് എന്ന പേരിലുള്ള മത്സരം നാടിൻ്റെ ഓമനയും ഫുട്ബോൾ കളിക്കാരനുമായിരുന്ന ജെസ്റ്റിൻ ജോസ് കുളത്തിനാൽ എന്ന യുവാവിൻ്റെ ഓർമ്മ ചിത്രമായി മാറുന്നു. നിരവധി യുവജനപ്രസ്ഥാനങ്ങൾ സജീവമായി പ്രവർത്തിച്ചു കൊണ്ടിരുന്ന നാടാണ് പെരിങ്ങുളം. പുതിയ സംഘടനകൾ രൂപം കൊള്ളുന്നതും പഴയ സംഘടനകൾ പിരിഞ്ഞു പോകുന്നതും നാട്ടിലെ സ്ഥിരം സംഭവമാകുമ്പോൾ അതിൽ നിന്ന് വ്യത്യസ്തമാകുകയാണ് സ്പാർട്ടൻസ് ക്ലബ്ബ്. ക്രിക്കറ്റിലും ഫുട്ബോളിലും വോളിബോളിലും പ്രഗൽഭരായ താരങ്ങളെ കണ്ടെത്തി സമീപത്തെ Read More…

Poonjar

പൂഞ്ഞാറിന്റെ ക്രിസ്തുമസ് രാവ്; തിരുപ്പിറവി വിളംബര റാലി 23 ന്

പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ ക്രിസ്തുമസിനോട് അനുബന്ധിച്ച് തിരുപ്പിറവി വിളംബര റാലി ‘GLORIA 2k24’ എന്ന പേരിൽ ഡിസംബർ 23 (തിങ്കളാഴ്ച) വൈകിട്ട് 6:30 ന് സൺഡേസ്കൂൾ കുട്ടികൾ, യുവജനങ്ങൾ, വിവിധ ഭക്ത സംഘടനകളുടെ നേതൃത്വത്തിൽ പൂഞ്ഞാർ ടൗണിലേക്ക് നടത്തപ്പെടുന്നു. അതേത്തുടർന്ന് ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്. ഡിസംബർ 24 , ചൊവ്വ , രാത്രി 10:00 മണി മുതൽ സൺഡേ സ്കൂൾ കുട്ടികൾ, യുവജനങ്ങൾ, വിവിധ ഭക്ത സംഘടനകളുടെ നേതൃത്വത്തിൽ ‘ ANGEL’S NIGHT ‘ എന്ന Read More…

Poonjar

കെ.എസ്.കെ.റ്റി.യു എ .കണാരൻ അനുസ്മരണവും ശുചീകരണ പ്രവർത്തനവും നടത്തി

പൂഞ്ഞാർ: കേരള സംസ്ഥാന കർഷക തൊഴിലാളി യൂണിയൻ പൂഞ്ഞാർ തെക്കേക്കര മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ അധ്വാനിക്കുന്ന കർഷക തൊഴിലാളികൾക്കുവേണ്ടി വിശ്രമമില്ലാതെ പോരാടിയ എ. കണാരൻ അനുസ്മരണം നടത്തി. അനുസ്മരണ യോഗത്തോട് അനുബന്ധിച്ച് കല്ലേക്കുളം നഗറിൽ ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു. യോഗം കെ.എസ്.കെ.റ്റി.യു ഏരിയ സെക്രട്ടറി ടി.എസ് സിജു ഉദ്ഘാടനം ചെയ്തു. ജില്ല കമ്മറ്റി അംഗം ബിന്ദു സുരേന്ദ്രൻ, മേഖല സെക്രട്ടറി രാജി വിജയൻ, ബ്രാഞ്ച് സെക്രട്ടറി സജി വി.റ്റി, സുജ ജോസ് , കുഞ്ഞമ്മ ജോർജ് ഭാസ്കരൻ Read More…

General Poonjar

ഉദ്ഘാടനം കൊണ്ട് അനുഗ്രഹമാക്കി കുടുംബ യൂണിറ്റ് വാർഷികം

കുന്നോന്നി: എസ്.എൻ.ഡി.പി യോഗം 5950-ാം നമ്പർ കുന്നോന്നി ശാഖാ ശ്രീനാരായണ കുടുംബ യൂണിറ്റിൻ്റെ വാർഷിക പൊതുയോഗം ഉദ്ഘാടനം കൊണ്ട് അനുഗ്രഹമാക്കി കുടുംബ യൂണിറ്റ് അംഗവും ശ്രീ നാരായണ ഗുരുദേവൻ പേരിട്ട കുറ്റിക്കാട്ട് (പാലംപറമ്പിൽ) സുശീലാമ്മയും കൂട്ടികളും കൂടി കേക്ക് മുറിച്ച് ഉദ്ഘാടനം നടത്തി. ശാഖ പ്രസിഡന്റ് കെ.ആർ രാജീഷ് അധ്യക്ഷത വഹിച്ചു. യോഗം ശാഖാ സെക്രട്ടറി ഷിബിൻ എം.ആർ, പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് അംഗം നിഷ സാനു, ശാഖാ വൈസ് പ്രസിഡൻ്റ് എ.ആർ മോഹനൻ, യൂണിറ്റ് Read More…

Poonjar

സ്റ്റാറ്റിക് വെൻ്റിംഗ് കാർട്ട് ഭൂമിക നേറ്റീവ് വിൻഡോയുടെ 555-ാം ദിനാഘോഷവും ഭൂമികയുടെ 156-ാമത് വിത്ത് കുട്ടയും പൂഞ്ഞാറിൽ സംഘടിപ്പിച്ചു

പൂഞ്ഞാർ:കൃഷി വകുപ്പിൻ്റെ സഹകരത്തോടെ ആരംഭിച്ച സ്റ്റാറ്റിക് വെൻ്റിംഗ് കാർട്ട് ഭൂമിക നേറ്റീവ് വിൻഡോയുടെ 555-ാം ദിനാഘോഷവും ഭൂമികയുടെ 156-ാമത് വിത്തുകുട്ടയും പൂഞ്ഞാറിൽ സംഘടിപ്പിച്ചു. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് മാത്യു ഉദ്ഘാടനം ചെയ്തു. ഭൂമിക രൂപം കൊടുത്തിട്ടുള്ള വനിതാ, കർഷക നേറ്റീവ് കളക്ടീവ് ഗ്രൂപ്പുകളുടെയും നേറ്റീവ് കളക്ടീവ് അംഗങ്ങളായ വ്യക്തിഗത കർഷകരുടെയും ഉൽപ്പന്നങ്ങളുടെ വിപണ കേന്ദ്രമായി പൂഞ്ഞാർ തെക്കേക്കര ബസ് സ്റ്റാൻ്റിനുള്ളിലാണ് ഭൂമികയുടെ മൂന്നാമത് നേറ്റീവ് വിൻഡോ പ്രവർത്തിക്കുന്നത്. വിവിധ ഗ്രൂപ്പുകളുടെ അറുപതോളം ഉൽപ്പന്നങ്ങളും കൂടാതെ Read More…

Poonjar

എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ പൂഞ്ഞാർ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തി

പൂഞ്ഞാർ: തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ പൂഞ്ഞാർ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പൂഞ്ഞാർ പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ധർണ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം രമേശ് ബി വെട്ടിമറ്റം ഉദ്ഘാടനം ചെയ്തു. തൊഴിൽ ദിനങ്ങൾ 200 ആയി വർധിപ്പിക്കുക,പ്രതിദിന കൂലി 600 ആയി വർധിപ്പിക്കുക, അർഹരായ മുഴുവൻ തൊഴിലാളികൾക്കും തൊഴിൽ ഉറപ്പു വരുത്തുക,തൊഴിൽ സമയം Read More…

Poonjar

പൂഞ്ഞാർ ഇലക്ട്രിസിറ്റി ഓഫീസിന് മുൻപിൽ “കുറുവാ സംഘം ഇലക്ട്രിസിറ്റി ബോർഡ്‌ “എന്ന ബോർഡ്‌ സ്ഥാപിച്ചു

പൂഞ്ഞാർ : അന്യായമായി, കുത്തനെ വർധിപ്പിച്ച വൈദ്യുതി ചാർജ് വർധന, പിൻവലിക്കണമെന്ന് ആവശ്യപെട്ടു കൊണ്ട്, വ്യത്യസ്തമായ സമര പരിപാടിയുമായി കോൺഗ്രസ്‌, പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മറ്റി. പൂഞ്ഞാർ ടൗണിൽ നടന്ന പ്രതിഷേധ പ്രകടനത്തിനു ശേഷം,KSEB, പൂഞ്ഞാർ സെക്ഷൻ ഓഫീസിന് മുൻപിൽ “കുറുവാ സംഘം ഇലക്ട്രിസിറ്റി ബോർഡ്‌ ” എന്ന ബാനർ സമരക്കാർ സ്ഥാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിന് മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി പ്രസിഡന്റ്‌ റോജി തോമസ് മുതിരേന്തിക്കൽ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. Read More…

Poonjar

പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ആയി തെരെഞ്ഞെടുക്കപ്പെട്ട രാജമ്മ ഗോപിനാഥ് കൊഴുവുംമാക്കലിന് സ്വീകരണം നൽകി

പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ആയി തെരെഞ്ഞെടുക്കപ്പെട്ട ശ്രീമതി രാജമ്മ ഗോപിനാഥ് കൊഴുവുംമാക്കലിന്, പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി യോഗത്തിൽ സ്വീകരണം നൽകി. പൂഞ്ഞാർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മറ്റി പ്രസിഡന്റ്‌, അഡ്വ : സതീഷ് കുമാർ ത്രിവർണ്ണ ഷാൾ അണിയിച്ചു. മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി പ്രസിഡന്റ്‌ റോജി തോമസ് മുതിരേന്തിക്കൽ അധ്യഷ്കത വഹിച്ച യോഗത്തിൽ ജോർജ് സെബാസ്റ്റ്യൻ, M C വർക്കി,ടോമി മാടപള്ളി, വിജയ കുമാരൻ നായർ,മേരി അടിവാരം, മധു പൂതകുഴി,ജോയി കല്ലാറ്റ്,ബേബി Read More…

Poonjar

പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് കേരളോത്സവം നവംബർ 30 ഡിസംബർ 1 തീയതികളിൽ

പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് കേരളോത്സവം നവംബർ 30 ഡിസംബർ 1 തീയതികളിൽ നടത്തപ്പെടും. ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസക്കാരായ 2024 നവംബർ 1 ന് 15 വയസ്സ് തികഞ്ഞവർക്കും 40 വയസ്സ് കഴിയാത്തവരുമായ യുവജനങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കുവാനുള്ള അർഹത ഉണ്ടായിരിക്കും. മത്സരങ്ങളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നവംബർ 29 വെളളിയാഴ്ച വൈകിട്ട് 5 മണിക്ക് മുൻപായി ഗ്രാമപഞ്ചായത്ത് ഓഫീസിലോ, മെമ്പർമാരുടെ പക്കലോ, ഓൺലൈൻ ആയോ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. Website: www.keralosavam.com കേരളോത്സവം നടത്തിപ്പിനായി പഞ്ചായത്ത് തല സംഘാടക Read More…

Poonjar

പ്ലാസ്റ്റിക് പേനകളുടെ വിളവെടുപ്പ് നടത്തി പൂഞ്ഞാറിലെ കുട്ടിപ്പോലീസ്

പൂഞ്ഞാർ: പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻ്ററി സ്കൂളിലെ ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ സ്ഥാപിച്ച പ്ലാസ്റ്റിക് പെൻ ഡ്രോപ് ബോക്സുകളിലെ വിളവെടുപ്പ് ശ്രദ്ധേയമായി. വഴിയോരത്തോ, കൃഷിയിടത്തിലോ, പുഴയിലോ എത്തിപ്പെടുമായിരുന്ന, ഉപയോഗശൂന്യമായ 1147 പ്ലാസ്റ്റിക് പേനകളാണ് കേഡറ്റുകൾ ശേഖരിച്ച് ഹരിതകർമ്മസേനക്ക് കൈമാറുന്നത്. ഓഗസ്റ്റ് മാസം അവസാനമാണ് സ്കൂളിലെ 5 മുതൽ 10 വരെയുള്ള എല്ലാ ക്ലാസ് മുറികളിലും പെൻ ഡ്രോപ് ബോക്സുകൾ സ്ഥാപിച്ചത്. അധ്യാപകരുടെയും ക്ലാസ് ലീഡർമാരുടെയും നേതൃത്വത്തിൽ, ഉപയോഗശൂന്യമായ Read More…