പാലാ: ലോക കാൻസർ ദിനാചരണത്തിന്റെ ഭാഗമായി മാർ സ്ലീവാ മെഡിസിറ്റിയിൽ കാൻ ഹെൽപ് പദ്ധതി പ്രകാരം രോഗം അതിജീവിച്ചവരുടെയും രോഗികളുടെയും സംഗമം നടത്തി. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യപരിപാലന രംഗത്ത് ഉന്നത നിലവാരത്തിലുള്ള ചികിത്സ ഒരുക്കുന്ന മാർ സ്ലീവാ മെഡിസിറ്റിയുടെ പ്രവർത്തനങ്ങൾ സമൂഹത്തിന് ഏറെ ഗുണകരമാകുന്നതായി മന്ത്രി പറഞ്ഞു. സമ്പൂർണ കാൻസർ ചികിത്സ കേന്ദ്രം കൂടി ആരംഭിക്കുന്നത് ജനങ്ങളോടുള്ള സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി കരുതുന്നുവെന്നും സർക്കാരിനു വേണ്ടി ഇക്കാര്യത്തിൽ മാർ സ്ലീവാ മെഡിസിറ്റിയെ അനുമോദിക്കുന്നതായും Read More…
Pala
മാതൃവേദി പാലാ മേഖല പ്രവർത്തനോദ്ഘാടനം പാലാ കത്തീഡ്രൽ പള്ളിയിൽ നടന്നു
പാലാ: മാതൃവേദി പാലാ മേഖലയുടെ 2025 – 2026 വർഷത്തെ പ്രവർത്തനോദ്ഘാടനം പാലാ കത്തീഡ്രൽ പള്ളിയിൽ നടന്നു. പാലാ മേഖലയുടെ രക്ഷാധികാരി റവ.ഡോ.ജോസ് കാക്കല്ലിൽ ഉദ്‌ഘാടന കർമ്മം നിർവ്വഹിച്ചു. പാലാ കത്തീഡ്രൽ മേഖല ഡയറക്ടർ റവ. ഫാ. ജോർജ് ഈറ്റയ്ക്കകുന്നേൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മേഖല പ്രസിഡന്റ് ശ്രീമതി ലിസ്സിക്കുട്ടി മാത്യു സ്വാഗതവും മേഖല ജോയിന്റ് സെക്രട്ടറി ഫോൻസി ടോം നന്ദിയും ആശംസിച്ചു. മേഖലാ ജോയിന്റ് ഡയറക്ടർ റവ. സി. ബെറ്റി SH, രൂപത ആനിമേറ്റർ ഡയാന Read More…
പാലായിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ അസ്ഥികൂടം കണ്ടെത്തി
പാലാ: മേവടയിൽ സ്വകാര്യ ഉടമസ്ഥയിൽ ഉള്ള പുരയിടത്തിൽ നിന്ന് അസ്ഥികൂടം കണ്ടെത്തി. മീനച്ചിലിൽ നിന്നും കാണാതായ 84കാരൻ്റെ മൃതദേഹമാണിതെന്നാണ് സംശയം. ശാസ്ത്രീയ പരിശോധനായ്ക്ക് ശേഷമേ ഇത് സ്ഥിരീകരിക്കാൻ സാധിക്കൂവെന്ന് പൊലീസ് പറയുന്നു. ഇക്കഴിഞ്ഞ ഡിസംബർ 21 ന് 84 കാരനായ മാത്യു തോമസിനെ കാണാതായിരുന്നു. ഇദ്ദേഹത്തിന്റെ വീടിന് സമീപത്തു നിന്നാണ് ഇപ്പോൾ അസ്ഥികൂടം കിട്ടിയത്.
ന്യൂനപക്ഷ സ്കോളർഷിപ്പ് സർക്കാർ വെട്ടിക്കുറച്ചത് പ്രതിഷേധാർഹം : എസ്.എം.വൈ.എം
പാലാ: ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിക്കുറച്ച സർക്കാർ നിലപാട് തികച്ചും പ്രതിഷേധാർഹമെന്ന് എസ്.എം.വൈ.എം. – കെ.സി.വൈ.എം. പാലാ രൂപത. ന്യൂനപക്ഷ സ്കോളർഷിപ്പ് സർക്കാർ വെട്ടിയത് 80:20 അനുപാതത്തിലെ അനീതി തിരുത്തിച്ചതിലുള്ള കുടിപ്പകയാണ് എന്ന സംശയം സംഘടന ഉയർത്തി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ക്രൈസ്തവർക്ക് യാതൊരു വിധ ആനുകൂല്യങ്ങളും കിട്ടാതിരിക്കാൻ ഉള്ള പല ശ്രമങ്ങളിൽ ഒരു ശ്രമമാണിത്. ന്യൂനപക്ഷങ്ങൾക്കുവേണ്ടി കോടികണക്കിന് രൂപ വകയിരുത്തിയിരുന്ന കാലയളവിൽ 80:20 അനുപാതത്തിലാണ് അവ വിതരണം ചെയ്തിരുന്നത്. ആ അനുപാതം ഭരണഘടന വിരുദ്ധമാണ് എന്ന് ഹൈക്കോടതിയിൽ Read More…
ബ്രൂവറി-ഡിസ്റ്റിലറി അനുമതിക്കെതിരെ ”സമരജ്വാല” പാലായില്‍ ഫെബ്രുവരി 4 ന്
പാലാ: പാലക്കാട്ട് സ്വകാര്യ ബ്രൂവറി കമ്പനിക്ക് നല്കിയിരിക്കുന്ന അനുമതി എത്രയുംവേഗം സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും തുടരുന്ന ജനദ്രോഹമദ്യനയം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് 4 ന് ചൊവ്വാഴ്ച 4 മണിക്ക് പാലായില്‍ സമരജ്വാല പ്രതിഷേധ പരിപാടി കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി പാലാ രൂപതാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കും. രൂപതാ പ്രസിഡന്റ് പ്രസാദ് കുരുവിളയുടെ അധ്യക്ഷതയില്‍ നടക്കുന്ന പരിപാടികള്‍ മദ്യവിരുദ്ധ കമ്മീഷന്‍ മുന്‍ സെക്രട്ടറിയും രൂപതാ ഡയറക്ടറുമായ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍ ഉദ്ഘാടനം ചെയ്യും. സാബു എബ്രാഹം, ജോസ് കവിയില്‍, അലക്‌സ് കെ. Read More…
പാലാ കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിൽ ക്യാൻസർ വിഭാഗത്തിനായി നിർമ്മിക്കുന്ന റേഡിയേഷൻ ഓങ്കോളജി ബ്ലോക്കിനായുള്ള അവലോകന യോഗം ചേർന്നു
പാലാ: കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിൽ സ്ഥാപിക്കുന്ന കെ.എം.മാണിക്യാൻസർ ചികിത്സാ കേന്ദ്രത്തിനായി കൂടുതൽ ആധുനിക ഉപകരണങ്ങളും ധനസഹായവും ലഭ്യമാക്കുമെന്നും ഇതിനായി വിവിധ ഏജൻസികളെ സമീപിച്ചിട്ടുള്ളതായും ജോസ്.കെ.മാണി എം.പി അറിയിച്ചു. എല്ലാവിധ ആധുനിക റേഡിയോ സ്കാനിംഗ് ഉപകരണങ്ങളും മറ്റ് രോഗനിർണ്ണയ ഉപകരണങ്ങളും പാലാ ജനറൽ ആശുപത്രിക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. എം.പി.ഫണ്ട് വിനിയോഗിച്ചുള്ള റേഡിയേഷൻ ബ്ലോക്ക് നിർമ്മാണത്തിനായുള്ള സാങ്കേതിക അനുമതി കൂടി ലഭ്യമായാൽ ഇതിനായുള്ള കെട്ടിട നിർമ്മാണം ആരംഭിക്കുമെന്നും ഇതുസംബന്ധിച്ച നടപടികൾ കേരള ഹെൽത്ത് റിസേർച്ച് Read More…
മാർ സ്ലീവാ മെഡിസിറ്റിക്ക് ഹരിതകേരളം മിഷന്റെ എ ഗ്രേഡ് ഹരിത സ്ഥാപന സാക്ഷ്യപത്രം ലഭിച്ചു
പാലാ: പരിസ്ഥിതി പരിപാലന രംഗത്ത് മാതൃകപരമായ പ്രവർത്തനം കാഴ്ച്ചവയ്ക്കുന്ന മാർ സ്ലീവാ മെഡിസിറ്റിക്ക് സർക്കാരിന്റെ ഹരിതകേരളം മിഷന്റെ എ ഗ്രേഡ് ഹരിത സ്ഥാപന സാക്ഷ്യപത്രം ലഭിച്ചു. ഹരിത പെരുമാറ്റച്ചട്ടങ്ങൾ പാലിച്ചു കൊണ്ട് ശുചിത്വ – മാലിന്യ സംസ്കരണം, ജലസുരക്ഷ ,ഊർജസംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം, എന്നീ മേഖലകളുമായി ബന്ധപ്പെട്ടു മാതൃകപരമായ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ അടിസ്ഥാനത്തിലാണ് സാക്ഷ്യപത്രം ലഭിച്ചത്. ഏറ്റവും മികച്ച പരിസ്ഥിതി ഊർജ ജല സംരക്ഷണ പ്രവർത്തനങ്ങൾക്കു സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഒന്നാം സ്ഥാനവും കഴിഞ്ഞ വർഷം Read More…
പാലാ ഗവ: ജനറൽ ആശുപത്രിയിൽ ത്വക്ക് രോഗ ചികിത്സാ വിഭാഗം ആരംഭിച്ചു
പാലാ: പാലാ ഗവ: ജനറൽ ആശുപത്രിയിൽ ത്വക്ക് രോഗ ചികിത്സാ വിഭാഗം കൂടി ആരംഭിച്ചതായി സൂപ്രണ്ട് അറിയിച്ചു. വ്യാഴം, ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ ഒ.പി.വിഭാഗം പ്രവർത്തിക്കും.
വേദനരഹിത പ്രസവം പ്രാവർത്തികമാക്കി പാലാ ജനറൽ ആശുപത്രി
പാലാ: സ്വകാര്യ ആശുപത്രികളിൽ മാത്രം ലഭ്യമാക്കിയിരുന്ന വേദനരഹിത പ്രസവം കോട്ടയം ജില്ലയിൽ പാലാ ജനറൽ ആശുപത്രിയിൽ ജനുവരി മാസത്തിലാണ് ആദ്യമായി നടന്നത്. കാസർഗോഡ് സ്വദേശിനിയായ യുവതിക്കാണ് ആദ്യമായി സൗകര്യം ലഭ്യമാക്കിയത്. അമ്മയും കുഞ്ഞും സുഖമായി ആശുപത്രി വിടുകയും ചെയ്തു. സർക്കാർ മേഖലയിൽ ജില്ല യിൽ കോട്ടയം മെഡിക്കൽ കോളേജിൽ മാത്രമാണ് ടി സൗകര്യം നില വിൽ ഉണ്ടായിരുന്നത്. വേദനരഹിതമായി പ്രസവിക്കുന്നതിന് Entonox എന്ന വാതകം ശ്വസിക്കാം. പ്രസവ സമയത്ത് ഒരാൾക്ക് കൂടി നിൽക്കാനും (birth companion) അനവദിക്കുന്നുണ്ട്. Read More…
മിനി സിവിൽ സ്റ്റേഷൻ കവലയിൽ റൗണ്ടാന നിർമ്മിച്ച് സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മിപാര്‍ട്ടി ധർണ്ണ നടത്തി
പാലാ: സിവില്‍ സ്റ്റേഷന്‍ കവലയിലെ ഗതാഗത കുരുക്ക് അവസാനിപ്പിക്കുവാൻ ജങ്ഷനിൽ റൗണ്ടാന നിർമ്മിച്ച് സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മിപാര്‍ട്ടി പാലാ മുനിസിപ്പല്‍ കമ്മറ്റിയുടെ നേത്രത്വത്തില്‍ സിവില്‍ സ്റ്റേഷന്‍ കവലയില്‍ ധര്‍ണ്ണ സമരം നടത്തി. ആയിരകണക്കിനു വാഹനങ്ങളാണ് ഈ കവലയിലൂടെ ദിവസവും ഓടി കൊണ്ടിരിക്കുന്നത്. പുത്തന്‍പള്ളിക്കുന്നു ഭാഗത്ത് നിന്നും കുത്ത് ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങൾ കവലയില്‍ എത്തൂമ്പോള്‍ നാലു വശങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങളും പലപ്പോഴും അപകടകരമായ അവസ്ഥയിലാണ് കടന്നു പോകുന്നത്. വലിയ ദുരന്തം Read More…










