പാലാ : – താലൂക്ക് അടിസ്ഥാനത്തിൽ ജനങ്ങളുടെ പരാതികളും അപേക്ഷകളും തീർപ്പാക്കുന്നതിനായി മന്ത്രിമാർ പങ്കെടുക്കുന്ന മീനച്ചിൽ താലൂക്ക് തല അദാലത്ത് 13ന് രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ പാലാ മുനിസിപ്പൽ ടൗൺഹാളിൽ വച്ച് നടത്തപ്പെടും. ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സഹകരണ, ദേവസ്വം, തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻഅദാലത്ത് ഉദ്ഘാടനം ചെയ്യും. എം. പി. മാർ എം.എൽ.എമാർ തുടങ്ങിയവർ പ്രസംഗിക്കും. താലൂക്കിലെ വിവിധ വകുപ്പുകളുടെ മേധാവികൾ Read More…
Pala
ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്തു
പാലാ: പാലാ സെന്റ് തോമസ് കോളേജ് എൻ എസ് എസ് യൂണിറ്റും, ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയും സംയുക്തമായി കോളേജ് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി എഴുപത്തഞ്ച് ഡയാലിസിസ് രോഗികൾക്ക് ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സിബി ജെയിംസിന്റെ അധ്യക്ഷതയിൽ പാലാ എം എൽ എ മാണി സി കാപ്പൻ നിർവഹിച്ചു. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകൾ ഉൾപ്പെട്ട ലയൺസ് 318B ഡിസ്ട്രിക്ട് ഗവർണർ MJF ലയൺ ആർ വെങ്കിടാചലം മുഖ്യപ്രഭാഷണം Read More…
പ്രാർത്ഥനയിലൂടെ ദൈവത്തോടും ശുശ്രൂഷയിലൂടെ മനുഷ്യരോടും ഐക്യപ്പെടണം: മോൺ ജോസഫ് കണിയോടിക്കൽ
പാലാ: 42 മത് പാലാ ബൈബിൾ കൺവൻഷന് മുന്നോടിയായി വോളൻ്റിയേഴ്‌സിനുള്ള ഒരുക്ക ധ്യാനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മോൺ.ജോസഫ് കണിയോടിക്കൽ. നമ്മുടെ ശുശ്രൂഷകളും പ്രവർത്തികളും ഓരോരോ പ്രാർത്ഥനയായി മാറണം. ദൈവം തന്നെ തൻ്റെ മനുഷ്യാവതാരത്തിലൂടെ തൻ്റെ വളർത്തുപിതാവായ ഒരു തച്ചൻ്റെ വീട്ടിൽ എളിമപ്പെട്ടു ശുശ്രൂഷ ചെയ്തതുപോലെ നാമും എളിമപ്പെട്ട് നമ്മുടെ ഉത്തരവാദിത്വങ്ങൾ സന്മനസ്സോടെ പൂർത്തിയാക്കണമെന്നും വികാരി ജനറാൾ ഓർമ്മിപ്പിച്ചു. അരുണാപുരം സെൻ്റ്.തോമസ് ദൈവാലയത്തിൽ നടന്ന ശുശ്രൂഷയിൽഅണക്കര മരിയൻ ധ്യാനകേന്ദ്രത്തിൽ നിന്നും ഫാ.അനൂപ്, ബ്ര.ജോസ് എന്നിവർ വചനം പങ്കുവെച്ചു. Read More…
പാലാ ജൂബിലിത്തിരുനാൾ: അനുഗ്രഹം തേടി ആയിരങ്ങൾ
പാലാ : അമലോദ്ഭവ മാതാവിന്റെ അനുഗ്രഹം തേടി ടൗൺ കപ്പേളയിലേക്കുള്ള ഭക്തരുടെ നിലയ്ക്കാത്ത പ്രവാഹത്തിനു ഇന്നും നാളെയും പാലാ സാക്ഷ്യം വഹിക്കും. കൊടിതോരണങ്ങളാലും വൈദ്യുതി ദീപാലങ്കാരങ്ങളാലും കമനീയമായ പാലാ ജൂബിലി തിരുനാൾ പ്രഭയിലാണ്. വഴിവാണിഭങ്ങളും തൊട്ടിലാട്ടവും വിവിധ കലാപരിപാടികളും ജൂബിലിത്തിരുനാളിനു മാറ്റുകൂട്ടുന്നു. കാത്തലിക് യങ് മെൻസ് ലീഗ് (സിവൈഎംഎൽ) നടത്തുന്ന ടൂവീലർ ഫാൻസിഡ്രസ് മത്സരം ഇന്ന് വൈകിട്ട് 3 നു നടന്നു. ജൂബിലി ആഘോഷ കമ്മിറ്റി നേതൃത്വം നൽകുന്ന ജൂബിലി സാംസ്കാരിക ഘോഷയാത്ര ഇന്ന് വൈകിട്ട് 3.30നു Read More…
ഒരു വർഷത്തോളമായി ശ്വാസകോശത്തിൽ കുടുങ്ങിയിരുന്ന എല്ലിൻ കഷണം പുറത്തെടുത്തു
പാലാ : ഒരു വർഷത്തോളമായി 58 കാരന്റെ ശ്വാസകോശത്തിൽ കുടുങ്ങിയിരുന്ന എല്ലിൻ കഷണം മാർ സ്ലീവാ മെഡിസിറ്റിയിൽ പൾമണറി വിഭാഗത്തിന്റെ നേതൃത്വത്തിൽ വിദഗ്ധ ചികിത്സയിലൂടെ പുറത്തെടുത്തു. ഇടുക്കി തോപ്രാംകുടി സ്വദേശിയുടെ ശ്വാസകോശത്തിലാണ് എല്ലിൻ കഷണം കുടുങ്ങിയിരുന്നത്. ചുമയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെ തുടർന്നു മറ്റ് സ്വകാര്യ ആശുപത്രികളിൽ ഇദ്ദേഹം ചികിത്സ തേടിയിരുന്നു. ചുമ കുറയാതെ വരികയും ന്യുമോണിയ ബാധിക്കുകയും ചെയ്തപ്പോഴാണ് മാർ സ്ലീവാ മെഡിസിറ്റിയിലെ പൾമണറി വിഭാഗത്തിൽ വിദഗ്ധ ചികിത്സ തേടി എത്തിയത്. മാറാത്ത ചുമയുടെയും ന്യുമോണിയായുടെയും ഒരു Read More…
അഭിഭാഷക സംരക്ഷണ നിയമം നടപ്പാക്കണം: ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ്
പാലാ: അഭിഭാഷകർക്കെതിരെ വർധിച്ചുവരുന്ന അതിക്രമങ്ങൾ തടയുന്നതിനായി അഭിഭാഷക സംരക്ഷണ നിയമം നടപ്പാക്കണമെന്ന് ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ് പാലാ കോർട്ട് സെന്റർ യൂണിറ്റ് കമ്മറ്റി ആവശ്യപ്പെട്ടു. ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന അഭിഭാഷക അവകാശ സംരക്ഷണ ദിനത്തിന്റെ ഭാഗമായി പാലാ കോടതി സമുച്ചയത്തിൽ പ്രതിഷേധ യോഗം നടത്തി. അഭിഭാഷക സംരക്ഷണ നിയമം നടപ്പാക്കുക, അഭിഭാഷക ക്ഷേമനിധി 30 ലക്ഷം രൂപാ ആക്കി ഉയർത്തുക, ജൂനിയർ അഭിഭാഷകർക്കു അയ്യായിരം രൂപാ വീതം പ്രതിമാസം സ്റ്റൈപെൻഡ് ആയി നൽകുകയും Read More…
പാലാ സെന്റ് തോമസ് കോളേജിൽ എൻ എസ് എസ് യൂണിറ്റും ലയൺസ് ക്ലബ് ഓഫ് മാഞ്ഞൂരും സംയുക്തമായി ബോധവത്കരണ ക്ലാസ്സ് നടത്തി
പാലാ: സെന്റ് തോമസ് കോളേജിലെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നടന്നുകൊണ്ടിരിക്കുന്ന വിവിധപരിപാടികളുടെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് മാഞ്ഞൂരിന്റെ നേത്രത്വത്തിൽ കോളേജിലെ എൻ എസ് എസുമായി സഹകരിച്ച് എയ്ഡ്‌സ് ബോധവത്കരണ ക്ലാസ്സ് നടത്തി. പരിപാടിയുടെ ഉത്ഘാടനം മാഞ്ഞൂർ ലയൺസ് ക്ലബ് മുൻ പ്രസിഡന്റ് ജോമി മാത്യുവിന്റെ അധ്യക്ഷതയിൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സിബി ജെയിംസ് നിർവഹിച്ചു. ലയൺസ് ഡിസ്ട്രിക്ട് 318B ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി. എൻ എസ് എസ് പ്രോഗ്രാം Read More…
ഞാനൊരു ചരിത്രകാരനാണ്, രാഷ്ട്രീയക്കാരനല്ല: വില്യം ഡാൽറിംപിൾ
പാലാ: ഇന്ത്യൻ ആശയങ്ങൾ ലോകത്തിലെങ്ങും വ്യാപിച്ചതും അവ ലോകത്തിന്റെ ആശയമായി പരിണമിച്ചതും എങ്ങനെയെന്ന് വിശദമാക്കിക്കൊണ്ട് താനൊരു ചരിത്രകാരൻ മാത്രമാണെന്നും തന്നെ ഒരു രാഷ്ട്രീയക്കാരനായി കാണെരുതെന്നും പ്രശസ്ത ബ്രിട്ടീഷ് ചരിത്രകാരൻ വില്യം ഡാൽറിംപിൾ പാലാ സെന്റ് തോമസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച ലക്ചർ സീരിസ് ഉദ്ഘാടനം ചെയ്തു കൊണ്ട് വ്യക്തമാക്കി. ഇന്ത്യയിൽ നിന്ന് ഭൗതികവസ്തുക്കളല്ല തത്ത്വചിന്തയാണ് കയറ്റുമതി ചെയ്തതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വാസ്തവത്തിൽ ഇന്ത്യൻ ആശയങ്ങളുടെ ഒരു പാക്കേജ് തന്നെ ലോകമെങ്ങും വ്യാപിക്കുകയുണ്ടായി എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. Read More…
പാലാ സെന്റ് തോമസ് കോളേജ് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ഡയാലിസിസ് കിറ്റ് സൗജന്യമായി വിതരണം ചെയ്യുന്നു
പാലാ : പാലാ സെന്റ് തോമസ് കോളേജ് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി കോളേജ് എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ സഹകരണത്തോടെ ആദ്യം ബുക്ക് ചെയ്യുന്ന 75 രോഗികൾക്ക് 2024 ഡിസംബർ 09 തിങ്കളാഴ്ച പാലാ സെന്റ് തോമസ് കോളേജ് ഓഡിറ്റോറിയത്തിൽ ഡയാലിസിസ് കിറ്റ് സൗജന്യമായി വിതരണം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്കും ബുക്കിങിനും താഴെ കാണുന്ന നമ്പരുകളിൽ ഉടൻ ബന്ധപ്പെടുക. 9447213027, 9447129001, 9744641436
പാലാ രൂപത 42-ാമത് ബൈബിള്‍ കണ്‍വെന്‍ഷന്റെ വിജയത്തിനായുള്ള ജെറിക്കോ പ്രാർത്ഥന ആരംഭിച്ചു
പാലാ രൂപത 42-ാമത് ബൈബിള്‍ കണ്‍വെന്‍ഷന്റെ വിജയത്തിനായുള്ള ജെറിക്കോ പ്രാർത്ഥന ഞായറാഴ്ച വൈകുന്നേരം പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടില്‍ ആരംഭിച്ചു. പാലാ A ഇന്നലെ പ്രാർഥനകൾക്ക് നേതൃത്വം വഹിച്ചു. ഡിസംബർ 01 മുതൽ 18 വരെ നടക്കുന്ന പ്രാർഥനകൾക്ക് രൂപതയിലെ വിവിധ ഫൊറോനായ്യിലെ ഇടവക പ്രാർത്ഥന ഗ്രൂപ്പുകൾ നേതൃത്വം വഹിക്കും. എല്ലാ ദിവസവും വൈകിട്ട് 5 മണിക്ക് ജപമാല ആരംഭിക്കും. കൺവൻഷൻ നടക്കുന്ന സെൻ്റ്.തോമസ് കോളജ് ഗ്രൗണ്ടിന് ചുറ്റുമായി ജപമാല ചൊല്ലി കൺവൻഷൻ സംബന്ധിച്ചുള്ള എല്ലാ Read More…











