പാലാ: കേന്ദ്ര സർക്കാർ സർവ്വശിക്ഷാ കേരളയോടു കാണിക്കുന്ന അവഗണനയ്ക്കും വിവേചനത്തിനും എതിരെ കെ.എസ്.ടി.എ യുടെയും കെ.ആർ.റ്റി.എ യുടെയും നേതൃത്വത്തിൽ പാലാ ഹെഡ് പോസ്റ്റോഫീസിനു മുമ്പിൽ ധർണ്ണ നടത്തി. സി.ഐ റ്റി യു.പാലാ ഏരിയാ സെക്രട്ടറി റ്റി.ആർ വേണുഗോപാൽ ധർണ്ണ ഉദ്ഘാടനം ചെയ്തു.കെ.എസ്.ടി.എ ജില്ലാ എക്സിക്യൂട്ടീവ് അംഗം അശോക് ജി.അധ്യക്ഷത വഹിച്ചു. അനിത സുശീൽ, കെ.രാജ് കുമാർ, അനുശ്രീ സി.കെ,അനീഷ് നാരായണൻ, ലിജോ ആനിത്തോട്ടം, പ്രമോദ് കെ.വി ,അനൂപ് സി. മറ്റം എന്നിവർ പ്രസംഗിച്ചു.
Pala
42-ാമത് പാലാ രൂപത ബൈബിൾ കൺവെൻഷൻ ; ഡിസംബർ 19 മുതൽ 23 വരെ
പാലാ :42-ാമത് പാലാ രൂപത ബൈബിൾ കൺവെൻഷൻ 2024 ഡിസംബർ 19 വ്യാഴം മുതൽ 23 തിങ്കൾ വരെ പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ വച്ച് നടത്തും. ഈശോയുടെ തിരുപ്പിറവിയ്ക്ക് ഒരുക്കമായി നടത്തുന്ന ബൈബിൾ കൺവെൻഷൻ പാലാ രൂപതയുടെ ഏറ്റവും വലിയ ആത്മീയാഘോഷമാണ്. ഹൃദയവിശുദ്ധീകരണത്തിനും കുടുംബനവീകരണത്തിനും ദൈവ-മനുഷ്യ ബന്ധങ്ങളുടെ പുനർനിർമ്മിതിക്കും ആഹ്വാനം നൽകിക്കൊണ്ട് പാലാ രൂപത ബൈബിൾ കൺവെൻഷൻ സമാഗതമാവുകയാണ്. രൂപതയിലെ ദൈവജനം ഒരുമിച്ചിരുന്നു ദൈവവചനം ശ്രവിച്ച്, പരിശുദ്ധാത്മാവിനാൽ പൂരിതരായി, കുമ്പസാരം, വിശുദ്ധ കുർബാന എന്നീ Read More…
പാലാ രൂപത ബൈബിൾ കൺവൻഷൻ: വിശാലമായ പന്തൽ സജ്ജമായി
പാലാ: സെന്റ് തോമസ് ഗ്രൗണ്ടിൽ നടക്കുന്ന 42-ാമത് പാലാ രൂപത ബൈബിൾ കൺവൻഷന്റെ പന്തൽ പണികൾ പൂർത്തിയായി. രൂപതയിലെ ദൈവജനം ഒരുമിച്ചിരുന്ന് തിരുവചനം ശ്രവിക്കുന്നതിനും ദൈവാരാധന യ്ക്കുമായി ഒരുലക്ഷം ചതുരശ്രഅടി വിസ്തീർണ്ണമുള്ള വിശാലമായ പന്ത ലിൽ മുപ്പതിനായിരം പേർക്ക് ഇരുന്ന് വചനം കേൾക്കാൻ സൗകര്യമുണ്ടായിരിക്കും. ആധുനിക നിലവാരത്തിലുള്ള ശബ്ദവെളിച്ച ക്രമീകരണങ്ങൾ പന്തലിൽ ഒരുക്കിയിട്ടുണ്ട്. ദൈവവചനപ്രഘോഷണത്തിനയി ഒരുലക്ഷം വാട്ട്സിന്റെ സൗണ്ട് സിസ്റ്റമാണ് ക്രമീകരിച്ചിരിക്കുന്നത്. ഗ്രൗണ്ടിന്റെ ഏതു ഭാഗത്തിരുന്നാലും ശുശ്രൂഷകൾ നേരിട്ടു കാണുന്നതിനുള്ള ആധുനിക ദൃശ്യ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. വിവിധ Read More…
പാലായ്ക്ക് പോരൂ; വേദന രഹിതമായി പ്രസവിക്കാം; അതും ആശുപത്രി സേവനം സൗജന്യമായി
പാലാ: വികസിത രാജ്യങ്ങളിൽ ഏറെ പ്രചാരത്തിലുള്ള വേദനരഹിത സാധാരണപ്രസവം ഇനിമുതൽ സാധാരണക്കാർക്കും സാധ്യമാകുന്നു. കോട്ടയം ജില്ലയിലെ ഏതാനും സ്വകാര്യ ആശുപത്രികളിൽമാത്രം ലഭ്യമായ ഈ സൗകര്യം ഇനിമുതൽ സർക്കാർ തലത്തിൽ സൗജന്യമായി കെ.എം.മാണി സ്‌മാരക ഗവ: ജനറൽ ആശുപത്രിയിൽ കൂടി ലഭ്യമാകുന്നു. ഇതിനായുള്ള അവസാനഘട്ട തയ്യാറെടുപ്പിലാണ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം. വേദനരഹിതമായി പ്രസവിക്കുന്നതിന് എൻ്റോനോക്സ് (ENTONOX) വാതകം ഉപയോഗിക്കുന്നു. ഇത് തികച്ചും അപകടരഹിതമാണ്. പ്രസവസമയം ഗർഭിണിയുടെ കൂടെ ഒരാൾക്ക് നിൽക്കുവാനുള്ള സാഹചര്യവും ഒരുക്കുന്നു. 24 മണിക്കൂറും ഗൈനക്കോളജിസ്റ്റിൻ്റെ സേവനവും, Read More…
മൂന്നാനി ഗാന്ധിപ്രതിമയ്ക്ക് സമീപം ശുചിമുറി മാലിന്യം തള്ളിയതിനെതിരെ പ്രതിഷേധം
പാലാ: മൂന്നാനി ഗാന്ധി പ്രതിമയ്ക്കും കവീക്കുന്ന് കുടിവെള്ള പദ്ധതിയുടെ കുളം സ്ഥിതി ചെയ്യുന്നതിനും സമീപമുള്ള കൈതോട്ടിലേയ്ക്ക് സാമൂഹ്യ വിരുദ്ധർ ശുചിമുറി മാലിന്യം തള്ളിയതിനെതിരെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ഗാന്ധി സ്ക്വയറിൽ പ്രതിഷേധ ധർണ്ണ നടത്തി. ധർണ്ണ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് ഉദ്ഘാടനം ചെയ്തു. ശുചിമുറി മാലിന്യ നിക്ഷേപകർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാത്തതാണ് തുടർച്ചയായി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫൗണ്ടേഷൻ Read More…
മൂന്നാനി ഗാന്ധിപ്രതിമയ്ക്ക് സമീപം കക്കൂസ് മാലിന്യം തള്ളി
പാലാ: മൂന്നാനി ഗാന്ധി പ്രതിമയ്ക്ക് സമീപം സാമൂഹ്യ വിരുദ്ധർ കക്കൂസ് മാലിന്യം തള്ളി. മെയിൻ റോഡിനോട് ചേർന്ന ഓടയിലാണ് വൻതോതിൽ കക്കൂസ് മാലിന്യം നിക്ഷേപിച്ചത്. ഇന്നലെ രാത്രി 11 മണിക്കു ശേഷമാണ് കക്കൂസ് മാലിന്യം തള്ളിയതെന്ന് നാട്ടുകാർ പറയുന്നു. ഈരാറ്റുപേട്ട ഭാഗത്തു നിന്നും ടാങ്കർ ലോറിയിൽ എത്തിച്ച മാലിന്യമാണ് തള്ളിയതെന്ന് പറയപ്പെടുന്നു. കഴിഞ്ഞ ദിവസം ഗാന്ധി പ്രതിമയ്ക്ക് പിന്നിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേയ്ക്കും കക്കൂസ് മാലിന്യം തള്ളിയിരുന്നു. ഇതിനു സമീപത്താണ് കവീക്കുന്ന് കുടിവെള്ള പദ്ധതിയുടെ കുളം സ്ഥിതി Read More…
തൊഴിലാളികൾ പൊരുതി നേടിയ അവകാശങ്ങൾ കേന്ദ്ര കേരള സർക്കാരുകൾ കോർപ്പറേറ്റുകൾക്ക് അടിയറ വച്ചു: രമേശ് ചെന്നിത്തല
പാലാ : തൊഴിലാളികൾ പൊരുതി നേടിയ അവകാശങ്ങൾ കേന്ദ്ര കേരള സർക്കാരുകൾ കോർപ്പറേറ്റുകൾക്ക് അടിയറ വച്ചതായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.ഇന്ന് പാലായിൽ നടന്ന ഐ എൻ ടി യു സി റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. പാവപ്പെട്ടവൻ കൂടുതൽ പാവപ്പെട്ടവനും പണക്കാരൻ കൂടുതൽ പണക്കാരനുമാകുന്ന സ്ഥിതിയാണ് ഇന്ന് കേരളത്തിലും കേന്ദ്രത്തിലും സംജാതമാകുന്നത്. തുറമുഖങ്ങളും, വിമാനത്താവളവുമെല്ലാം അദാനിക്കെഴുതി കൊടുത്ത് രാജ്യത്തെ തന്നെ കോർപ്പറേറ്റുകൾ നയിക്കുന്ന രീതിയിലാക്കി. കേരളത്തിലാണെങ്കിൽ അനുദിനം നികുതികൾ വർധിപ്പിച്ചു ജനജീവിതം Read More…
പാലാ രൂപത ബൈബിൾ കൺവൻഷൻ ഡിസംബർ 19-ന് ആരംഭിക്കും
പാലാ: പാലാ രൂപത പ്ലാറ്റിനം ജൂബിലി വർഷത്തിൽ നടക്കുന്ന 42-ാമത് ബൈബിൾ കൺവെൻഷൻ ഡിസംബർ 19 വ്യാഴാഴ്ച ആരംഭിക്കും. ഈശോയുടെ തിരുപ്പിറവിയ്ക്ക് ഒരുക്കമായി നടത്തുന്ന ബൈബിൾ കൺവെൻഷൻ പാലാ രൂപതയുടെ ഏറ്റവും വലിയആത്മീയ ആഘോഷമാണ്. പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ വൈകുന്നേരം 3.30 മുതൽ 9.00 വരെ സായാഹ്ന കൺവൻഷനായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. പാലാരൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡൊമിനിക് വാളന്മനാലച്ചന്റെ നേതൃത്വത്തിലുള്ള ടീമാണ് കൺവെൻഷൻ Read More…
കുട്ടികളിൽ ജിജ്ഞാസ ഉണർത്തുന്നവരായി അധ്യാപകർ മാറണമെന്ന് ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്
പാലാ: കുട്ടികളിൽ ജിജ്ഞാസ ഉണർത്തുന്നവരായി അധ്യാപകർ മാറണമെന്ന് ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്. പാലാ കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സംഘടിപ്പിച്ച അധ്യാപക അനധ്യാപക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാർ ജോസഫ് കല്ലറങ്ങാട്ട്. പ്രപഞ്ചത്തോടും ഈശ്വരനോടുമുള്ള ജിജ്ഞാസയാണ് വിദ്യാർത്ഥികളെ ലോകത്തോളം വലുതാക്കുന്നത്. പ്രകൃതിയുടെ കാർഷിക പാഠങ്ങൾ അധ്യാപകർ വിദ്യാർഥികൾക്ക് പകർന്ന് നൽകണമെന്നും കൃഷി നമ്മുടെ സംസ്കാരമാണ് എന്ന തിരിച്ചറിവ് അധ്യാപകർ വിദ്യാർഥികൾക്ക് നൽകണമെന്നും ബിഷപ് കൂട്ടിച്ചേർത്തു. വികാരി ജനറൽ മോൺ.ഡോ. ജോസഫ് കണിയോടിക്കൽ അധ്യക്ഷത വഹിച്ചു. ഇൻകം Read More…
മീനച്ചിൽ താലൂക്കിൻ്റെ ദാഹം അകറ്റും: മന്ത്രി റോഷി അഗസ്ററ്യൻ
പാലാ: വാട്ടർ അതോറിട്ടറി നടപ്പാക്കുന്ന ഏറ്റവും വലിയ ജല ശുദ്ധീകരണ ശാലയ്ക്ക് പാലാ നീലൂരിൽ ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്ററ്യൻ തറക്കല്ലിട്ടു. വേനലിൽ കടുത്ത ശുദ്ധജല ക്ഷാമം നേരിടുന്ന മീനച്ചിൽ താലൂക്കിൻ്റെ ദാഹം അകറ്റുക എന്നതാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ധനകാര്യ മന്ത്രിയായിരുന്ന കെ.എം.മാണി ഭരണാനുമതി നൽകി ഭൂമി ഏറ്റെടുപ്പും പൂർത്തിയാക്കിയതിനാലാണ് പദ്ധതിയ്ക്ക് ഇപ്പോൾ തുണയായതെന്ന് മന്ത്രി പറഞ്ഞു. 45 ദശലക്ഷം ലിറ്റർ വെള്ളമാണ് ഇവിടെ നിർമ്മിക്കുന്ന ആധുനിക പ്ലാൻ്റിൽ ശുദ്ധീകരിക്കുക. വൈദ്യുതി ഉല്പാദനത്തിനു ശേഷം Read More…









