പാലാ: നിയന്ത്രണം വിട്ട കാര്‍ പഞ്ചറായി വഴിയില്‍ കിടന്ന കാറിലും തുടര്‍ന്ന് കെ എസ് ആര്‍ടിസി ബസിലും ഇടിച്ചു പരുക്കേറ്റ കോട്ടയം കഞ്ഞിക്കുഴി സ്വദേശികളായ ദമ്പതികള്‍ രാജു (74) ഭാര്യ മേഴ്‌സി (70) എന്നിവരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. മൂന്നു മണിയോടെ കൊല്ലം – തേനി ദേശീയ പതയില്‍ വാഴൂര്‍ ഗവ. പ്രസിനു സമീപമായിരുന്നു അപകടം. പാലായില്‍ നടന്ന മറ്റൊരു അപകടത്തില്‍ കാറും ബൈക്കും കൂട്ടിയിടിച്ചു യുവാവിന് പരിക്കേറ്റു. പാലാ സ്വദേശി എബി (38)ക്കാണ് Read More…
Pala
57കാരന്റെ മൂക്കില്‍ നിന്നു ജീവിയെ പുറത്തെടുത്തു
പാലാ: 57കാരന്റെ മൂക്കില്‍ നിന്നു അട്ടപോലെ (ലീച്ച്) തോന്നിക്കുന്ന ജീവിയെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പുറത്തെടുത്തു. മുണ്ടക്കയം സ്വദേശിയായ 57കാരന് രണ്ടാഴ്ചയായി മൂക്കിനുള്ളില്‍ അസ്വസ്ഥത അനുഭവപ്പെടുകയും കണ്ണുകളില്‍ കൂടി വെള്ളം വരികയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നു മറ്റൊരു ആശുപത്രിയില്‍ ആദ്യം ചികിത്സ തേടി. അസ്വസ്ഥത മാറാതെ വരികയും മൂക്കിനുള്ളില്‍ നിന്നു രക്തം വരികയും ചെയ്തതോടെ കഴിഞ്ഞ ദിവസം രാത്രിയില്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ അടിയന്തര ചികിത്സ തേടി എത്തുകയായിരുന്നു. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ഫിസിഷ്യന്‍ ഡോ. Read More…
പാലാ ചെത്തിമറ്റത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു വീട്ടമ്മയ്ക്ക് പരിക്ക്
പാലാ: കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മയ്ക്ക് പരിക്ക്. ഇരിങ്ങാലക്കുട സ്വദേശിനി മുത്തോലിയില്‍ വാടകയ്ക്ക് താമസിക്കുന്ന ഷൈനിക്ക് (40) ആണ് പരിക്കേറ്റത്. ഷൈനിയെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. ചെത്തിമറ്റം ഭാഗത്ത് വെച്ചാണ് അപകടം. രാത്രി എട്ട് മണിയോടെ കടയില്‍നിന്ന് സാധനം വാങ്ങി ഇറങ്ങി വരുമ്പോള്‍ കാര്‍ ഇടിക്കുകയായിരുന്നു.
യാത്രക്കാര്‍ക്ക് ഇരുട്ടടി നല്‍കി പാലായില്‍ സര്‍വ്വീസ് ക്യാന്‍സലേഷന്‍: ക്യാന്‍സല്‍ ചെയ്തത് 17 സര്‍വ്വീസുകള്‍: അന്വേഷണം വേണം പാസഞ്ചേഴ്‌സ് അസോസിയേഷന്‍
പാലാ: കെ.എസ്.ആര്‍.ടി.സി പാലാ ഡിപ്പോയില്‍ നിന്നുള്ള 17 സ്ഥിരം സര്‍വ്വീസുകള്‍ മുന്നറിയിപ്പില്ലാതെ യാത്രാ തിരക്കേറിയ ഇന്ന് (വ്യാഴം) റദ്ദാക്കിയത് യാത്രക്കാര്‍ക്ക് വിനയായി. സര്‍വ്വീസിന് തയ്യാറായി രാവിലെ ജീവനക്കാര്‍ ഡിപ്പോയില്‍ എത്തിയപ്പോഴാണ് പ്രഭാത സര്‍വ്വീസുകള്‍ ഉള്‍പ്പെടെ 17 സര്‍വ്വീസുകള്‍ റദ്ദുചെയ്ത വിവരം അറിയുന്നത്. ദ്വീര്‍ഘദൂര സര്‍വ്വീസുകളും ചെയിന്‍ സര്‍വ്വീസുകളും ഉള്‍പ്പെടെയുള്ളവയാണ് റദ്ദുചെയ്യപ്പെട്ടത്. കാരണം വ്യക്തമാക്കാതെയാണ് സര്‍വ്വീസ് ക്യാന്‍സലേഷന്‍ നടപ്പാക്കിയിരിക്കുന്നത്. ബുധനാഴ്ച വൈകിയാണ് ക്യാന്‍സലേഷന്‍ തീരുമാനം ഉണ്ടായത്. 24 സര്‍വ്വീസുകള്‍ ക്യാന്‍സല്‍ ചെയ്യുവാനായിരുന്നു ആദ്യ തീരുമാനം.തീരുമാനം എടുത്തവര്‍ വ്യാഴാഴ്ച്ച ഓഫീസ് Read More…
കവീക്കുന്നിലും പാമ്പൂരാംപാറയിലും ദുഃഖവെള്ളി ആചരണം
പാലാ: കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളിയിലും പാമ്പൂരാംപാറ വ്യാകുലമാതാ പള്ളിയിലും ദുഃഖവെള്ളി ആചരണം നടക്കും. 2024 മാർച്ച് 29ന് രാവിലെ 6:45 ന് കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളിയിൽ പീഡാനുഭവകർമ്മങ്ങൾ. തുടർന്ന് 8:30 ന് പാമ്പൂരാംപാറയിലേയ്ക്ക് കുരിശിൻ്റെ വഴി. പാമ്പൂരാംപാറയിൽ അൽഫോൻസാ കോളജ് പ്രിൻസിപ്പൽ റവ. ഡോ. ഷാജി പുന്നത്താനത്തുകുന്നേൽ വചനസന്ദേശം നൽകും. തുടർന്നു പാമ്പൂരാംപാറയിൽ കുരിശിൻ്റെ വഴിയും നേർച്ചചോറു വിതരണവും ഉണ്ടായിരിക്കുമെന്ന് വികാരി ഫാ ജോസഫ് വടകര അറിയിച്ചു.
ദീപം തെളിയിച്ച് സ്വീപ് ബോധവൽക്കരണം
പാലാ: വോട്ടവകാശത്തിന്റെ പ്രാധാന്യത്തിന്റെ ബോധവൽക്കരണത്തിനായി ദീപം തെളിയിച്ച് വിദ്യാർഥികൾ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പഞ്ചഭൂതങ്ങളെ ആസ്പദമാക്കി പാലാ സെന്റ് തോമസ് കോളജ് മൈതാനത്ത് ഒരുക്കിയ അഗ്നി ഈവന്റിലാണ് ദീപം തെളിയിച്ചത്. ജില്ലയിൽ വോട്ടെടുപ്പിൽ ജനപങ്കാളിത്തം വർധിപ്പിക്കുന്നതിനായി ജില്ലാ ഭരണകൂടം സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ട്രറൽ പാർട്ടിസിപ്പേഷൻ പ്രോഗ്രാമിന്റെ ( സ്വീപ്) ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പാലാ സെന്റ്. തോമസ് കോളജ് വൈസ് പ്രിൻസിപ്പാൾ ഡോ. ഡേവിഡ് സേവിയർ പരിപാടി ഉദ്ഘാടനം ചെയ്തു. മീനച്ചിൽ തഹസിൽദാർ രഞ്ജിത്ത് ജോർജ് Read More…
സൗഹൃദങ്ങള്‍ പുതുക്കി തോമസ് ചാഴികാടന്‍
പാലാ: നിയോജക മണ്ഡലത്തിലെ സൗഹൃദങ്ങള്‍ പുതുക്കി കോട്ടയം ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍. ഇന്നലെ രാവിലെ മുതല്‍ വൈകിട്ട് വരെ പാലാ നിയോജക മണ്ഡലത്തിലായിരുന്നു തോമസ് ചാഴികാടന്റെ സൗഹൃദ സന്ദര്‍ശനം. പത്തുമണിയോടെ കൊട്ടാരമറ്റം ജംഗ്ഷനില്‍ എത്തിയ സ്ഥാനാര്‍ത്ഥിയെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സ്വീകരിച്ചു. പിന്നാലെ കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയും എത്തി. പിന്നീട് ഇരുവരും ചേര്‍ന്ന് ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങളിലും ബസ്റ്റാന്‍ഡിലും എത്തി വോട്ടഭ്യര്‍ഭ്യത്ഥിച്ചു. പാലാ താലൂക്ക് ആശുപത്രി, സ്വകാര്യ ആശുപത്രി, Read More…
ചേറ്റുകുഴിയിൽ അപകടത്തിൽപെട്ട കുടുംബാംഗങ്ങളെ ആംബുലൻസുകാരുടെ കൂട്ടായ്മയിൽ പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിച്ചു
പാലാ: ഇടുക്കി ചേറ്റുകുഴിയിൽ അപകടത്തിൽ പെട്ട കുടുംബാംഗങ്ങളെ ആംബുലൻസുകാരുടെ കൂട്ടായ്മയിൽ അതിവേഗം പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിച്ചു. മലയാറ്റൂർ തീർത്ഥാടകർ സഞ്ചരിച്ച വാനും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ കുടുംബാംഗങ്ങളായ കമ്പംമെട്ട് അച്ചക്കട സ്വദേശികളായ ജോസഫ് വർക്കി (62) ഭാര്യ മോളി ജോസഫ് ( 60) മകൻ എബി ജോസഫ് (33) ഭാര്യ അമൽ എബി (28) മകൻ ഏയ്ദൻ എബി ( രണ്ട്) എന്നിവരെയാണ് വിദഗ്ദ ചികിത്സക്കായി ചേർപ്പുങ്കൽ മാർ സ്ലീവ മെഡിസിറ്റിയിൽ Read More…
മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ ആരംഭശിലയുടെ ആശീർവാദ കർമ്മം നടത്തി
പാലാ: കാൻസർ ചികിത്സാ രംഗത്ത് സുപ്രധാന കേന്ദ്രമായി മാറാൻ ലക്ഷ്യമിടുന്ന പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ ആരംഭശിലയുടെ ആശീർവാദ കർമ്മം സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നിർവ്വഹിച്ചു. ഉന്നതമായ ക്രൈസ്തവ മൂല്യങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന മാർ സ്ലീവാ മെഡിസിറ്റി ചുരുങ്ങിയ കാലത്തിനുള്ളിൽ ജനങ്ങളുടെ മനസ്സിൽ സ്ഥാനം പിടിച്ച ആരോഗ്യ പരിപാലന കേന്ദ്രമായി മാറിയെന്നു മേജർ ആർച്ച് ബിഷപ് മാർ റാഫേൽ Read More…
പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിൽ കുരിശിൻ്റെ വഴി
പാലാ: പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി. കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി ഫാ ജോസഫ് വടകരയുടെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം പ്രവിത്താനം സെൻ്റ് അഗസ്റ്റിൻസ് പള്ളി സഹവികാരി ഫാ ജോസഫ് കറുപ്പശ്ശേരിൽ കുർബാന അർപ്പിച്ച് വചന സന്ദേശം നൽകി. തുടർന്നു നേർച്ചക്കഞ്ഞി വിതരണവും നടത്തി. കുരിശിൻ്റെ വഴിയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.