Pala

യുവതിയുടെ കഴുത്തിനുള്ളിൽ സുഷുമ്ന നാഡിയിലെ വലിയ മുഴ മാർ സ്ലീവാ മെഡിസിറ്റിയിൽ നീക്കം ചെയ്തു

പാലാ :യുവതിയുടെ കഴുത്തിനുള്ളിൽ സുഷുമ്ന നാഡിയെ ബാധിച്ച വലിയ മുഴ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ 4 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിൽ നീക്കം ചെയ്തു. അതിരമ്പുഴ സ്വദേശിനിയായ 46 വയസുകാരിയുടെ കഴുത്തിലാണ് അപൂർവ്വമായി വലിയ മുഴ കണ്ടെത്തിയത്. ശക്തമായ കൈവേദനയും, കൈയ്യിൽ ബലക്കുറവും അനുഭവപ്പെട്ടതിനെ തുടർന്നാണ് യുവതി ചികിത്സ തേടിയത്. തുടർന്നു നടത്തിയ വിശദമായ പരിശോധനയിലാണ് സ്പൈനൽ കോഡിനെ ഞെരുക്കുന്ന വിധത്തിൽ മുഴ വളരുന്നത് കണ്ടത്. 8 സെന്റിമീറ്ററിധികം വലുപ്പമുള്ള മുഴയാണ് വളർന്നു വന്നിരുന്നത്. സുഷുമ്ന നാഡിയിൽ Read More…

Pala

നാച്ച്വറൽ എക്കോളജി അവാർഡ് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിക്ക്

പാലാ : ജൈവകൃഷി രീതിയും ശാസ്ത്രീയമാലിന്യ സംസ്കരണ മാതൃകയും സാധാരണ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്ന മാതൃകാ പ്രവർത്തനങ്ങൾക്ക് കേരള സോഷ്യൽ സർവ്വീസ് ഫോറം സമ്മാനിക്കുന്ന ഫാ. എബ്രാഹം മുത്തോലത്ത് സ്മ‌ാരക നാച്ച്വറൽ ഇക്കോളജി അവാർഡിന് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി അർഹമായി. കേരളത്തിലെ മുപ്പത്തിരണ്ടു രൂപതകളിലെ സോഷ്യൽ സർവ്വീസ് സൊസൈറ്റികളിൽ ഒന്നാമതെത്തിയാണ് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഈ നേട്ടം കൈവരിച്ചത്. കോട്ടയം അടിച്ചിറ ആമോസ് സെന്ററിൽ നടന്ന കേരള സോഷ്യൽ സർവ്വീസ് ഫോറം വാർഷിക ജനറൽ ബോഡി Read More…

Pala

വായനാദിനത്തിൽ കെ ആർ നാരായണൻ്റെ സ്മരണ ഉണർത്തി

പാലാ: വായനാദിനത്തോടനുബന്ധിച്ച് കെ ആർ നാരായണൻ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ കെ ആർ നാരായണൻ്റെ ഔദ്യോഗിക പ്രസംഗങ്ങളുടെ സമാഹരണങ്ങൾ അടങ്ങിയ പുസ്തകങ്ങൾ സൗജന്യമായി വിതരണം ചെയ്തു. പാലാ അൽഫോൻസാ കോളജ് പ്രിൻസിപ്പൽ ഫാ ഷാജി ജോൺ പുന്നത്താനത്തുകുന്നേലിന് പുസ്തകം കൈമാറി ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് ഉദ്ഘാടനം ചെയ്തു. കോളജ് വൈസ് പ്രിൻസിപ്പൽ ഡോ സിസ്റ്റർ മിനിമോൾ മാത്യു, സാംജി പഴേപറമ്പിൽ, കുഞ്ഞുമോൻ മാടപ്പാട്ട്, ഡോ സിസ്റ്റർ പ്രിയ തുടങ്ങിയവർ പങ്കെടുത്തു. കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം പ്രസിദ്ധീകരിച്ച Read More…

Pala

പാലാ സെന്റ് തോമസ് റ്റി.റ്റി.ഐയില്‍ വായനാവാരത്തിന് പ്രൗഢ ഗംഭീര തുടക്കം

പാലാ: കേരളത്തെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചു നടത്തിയ പി.എൻ പണിക്കറുടെ സ്മരണാർത്ഥം വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനായി വായനാവാരത്തിന് തുടക്കം കുറിച്ചു. വായനാവാരം പാലാ കമ്മ്യൂണിക്കേഷൻ ഡയറക്ടർ റവ.ഫാ.ക്രിസ്റ്റി പന്തലാനി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സിബി പി.ജെ സന്നിഹിതനായിരുന്നു. വായനാദിനാഘോഷം കോഡിനേറ്റർമാരായ സി.ദീപ്തി, സി.ജോയല്‍, ആൻസമ്മ എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു. വായനാവാരത്തോടനുബന്ധിച്ച് വായനാ മരം, പുസ്തക പരിചയം, കഥാ-കവിത ശില്പശാലകൾ തുടങ്ങിയ വ്യത്യസ്ത പരിപാടികൾ സ്കൂളിൽ നടത്തപ്പെടുന്നു.

Pala

ഒ.പി. ക്യൂ ഒഴിവാക്കുവാൻ ഇ-ഹെൽത്തിൽ രജിസ്ട്രേഷൻ നടത്തുക; പുതിയ സ്പെഷ്യാലിറ്റി ഒ പികൾ ആരംഭിക്കും: ആശുപത്രി വികസന സമിതി

പാലാ: പാലാ ജനറൽ ആശുപത്രിയിൽ കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുവാൻ 2 കോടിയിൽപരം രൂപ നഗരസഭാ പദ്ധതിയിൽ ഉൾപ്പെടുത്തി ലഭ്യമാക്കുമെന്ന് നഗരസഭാ ചെയർമാൻ ഷാജു തുരുത്തൻ ആശുപത്രി വികസന സമിതി യോഗത്തിൽ അറിയിച്ചു. ഇതിനോടകം ടെൻഡർ ചെയ്ത പണികൾ ഉടൻ ആരംഭിക്കും’ ആശുപത്രി ജീവനക്കാരുടെ ജോലി സമയ കൃത്യത ഉറപ്പാക്കുവാൻ ബയോമെട്രിക് പഞ്ചിംഗ്‌ സിസ്റ്റം നടപ്പാക്കും.ഇ-ഫയൽ സിസ്റ്റം നടപ്പാക്കി കടലാസ് രഹിത ഓഫീസ് ആക്കി മാറ്റും. ഫയലുകളുടെ സൂക്ഷിപ്പ് കമ്പ്യൂട്ടർ അധിഷ്ഠിതമാക്കും. ജനറൽ ആശുപത്രിയിൽ ചികിത്സ തേടുന്ന Read More…

Pala

രക്തദാനത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കി കൂടുതൽ ആളുകൾ രക്തം ദാനം ചെയ്യാൻ മുമ്പോട്ടു വരണം : ഷിബു തെക്കേമറ്റം

പാലാ: രക്തത്തിന് പകരം മറ്റൊരൗഷധവും ലോകത്ത് കണ്ടുപിടിച്ചിട്ടില്ല എന്ന യാഥാർത്ഥ്യം മനസ്സിലാക്കി കൂടുതൽ ആളുകൾ രക്തദാനത്തിന് തയ്യാറായി മുമ്പോട്ടു വരണമെന്ന് പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം അഭ്യർത്ഥിച്ചു. ലോക രക്തദായക ദിനാചരണവും രക്തദാന ക്യാമ്പും മരിയൻ മെഡിക്കൽ സെന്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഷിബു തെക്കേമറ്റം. പാലാ മരിയൻ ആശുപത്രിയിൽ സൂപ്രണ്ട് ഡോക്ടർ മാത്യു തോമസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ഷേർളി ജോസ് എഫ് സി സി, ഓപ്പറേഷൻ Read More…

Pala

‘ജൈവം’ ഭക്ഷ്യ സുരക്ഷാ പദ്ധതിക്ക് സെൻറ് തോമസ് ടി‌ടിഐയിൽ തുടക്കമായി

പാലാ: സ്കൂൾ വിദ്യാർത്ഥികളിൽ ജൈവകൃഷിയുടെയും ആരോഗ്യ സംരക്ഷണത്തിനും പ്രാധാന്യം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കൃഷിവകുപ്പിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന ‘ജൈവം’ പദ്ധതിക്ക് പാലാ സെന്റ് തോമസ് ടി‌ടി‌ഐയിൽ തുടക്കം കുറിച്ചു. പദ്ധതിയുടെ ഭാഗമായി വിവിധ പച്ചക്കറികളുടെ 500 തൈകൾ പാലാ അഗ്രികൾച്ചർ അസിസ്റ്റന്റ് ഡയറക്ടർ ട്രീസ സെലിൻ ജോസഫ് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സിബി പി ജെ ക്ക് കൈമാറി. പദ്ധതിയുടെ ഭാഗമായി സ്കൂൾ പരിസരത്തുള്ള അഞ്ച് സെന്റ് ഭൂമിയിൽ കുട്ടികളുടെ നേതൃത്വത്തിൽ വിപുലമായ പച്ചക്കറിത്തോട്ടം പൂർത്തിയായി കൊണ്ട് Read More…

Pala

പാലാ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ബിനു പുളിക്കാക്കണ്ടത്തെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കി

പാലാ: പാലാ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ബിനു പുളിക്കാക്കണ്ടത്തെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനും ഇടതുപക്ഷ വിരുദ്ധ സമീപനത്തിനുമെതിരെയാണ് ബിനുവിനെതിരായ നടപടിയെന്ന് സി.പി.എം. പാലാ ഏരിയാ കമ്മിറ്റി സെക്രട്ടറി പി.എം. ജോസ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ഏരിയാ കമ്മിറ്റിയുടെ തീരുമാനത്തിന് കോട്ടയം ജില്ലാ കമ്മിറ്റി അംഗീകാരം നല്‍കി. നേരത്തേ കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ. മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കിയതിനെതിരെ ബിനു പുളിക്കക്കണ്ടം പരസ്യവിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ പാര്‍ട്ടി കടുത്ത നടപടിയെടുത്തത്. Read More…

Pala

മികച്ച പരിസ്ഥിതി പ്രവർത്തനങ്ങൾക്കുള്ള സർക്കാർ പുരസ്കാരം മാർ സ്ലീവാ മെഡിസിറ്റി ഏറ്റുവാങ്ങി

പാലാ . സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഏറ്റവും മികച്ച മലിനീകരണ നിയന്ത്രണം, പരിസ്ഥിതി- ഊർജ- ജലസംരക്ഷണ പ്രവർത്തനങ്ങൾ എന്നിവയ്ക്കായുള്ള ഒന്നാം സ്ഥാനം മാർ സ്ലീവാ മെ‍ഡിസിറ്റിക്കു ലഭിച്ചു. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ആശുപത്രി ഓപ്പറേഷൻസ് ആൻഡ് പ്രൊജക്ട് ഡയറക്ടർ റവ.ഫാ.ജോസ് കീരഞ്ചിറ പുരസ്കാരം ഏറ്റു വാങ്ങി. മന്ത്രി എം.ബി.രാജേഷ് അധ്യക്ഷത വഹിച്ചു. 500ന് മുകളിൽ കിടക്കകൾ ഉള്ള ആശുപത്രി വിഭാഗത്തിലാണ് മാർ സ്ലീവാ മെഡിസിറ്റി Read More…

Pala

മുന്നണി മാറുന്ന രീതി കേരള കോൺഗ്രസിനില്ല, ഇടതുമുന്നണിക്കൊപ്പം ഉറച്ചുനിൽക്കും’: ജോസ് കെ മാണി

മുന്നണി മാറുന്ന രീതി കേരള കോൺ​ഗ്രസിനില്ല, ഇടതുമുന്നണിക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി.ജയ പരാജയങ്ങൾ വരും. അതനുസരിച്ച് മുന്നണി മാറാൻ കഴിയുമോയെന്നും ജോസ് കെ മാണി ചോദിച്ചു. ബിജെപി ഓഫർ വച്ചാതായൊന്നും എനിക്ക് അറിയില്ല. സിപിഐഎം നേതാക്കളോട് നമുക്ക് അർഹതപ്പെട്ട പല കാര്യങ്ങളുണ്ട് അതെല്ലാം പറഞ്ഞിട്ടുണ്ട്. രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് സിപിഐഎം നേതാക്കളുമായി ചർച്ച നടന്നു. സീറ്റ് വേണമെന്ന ആവശ്യം സിപിഐഎം നേതാക്കൾ കേട്ടു. എൽഡിഎഫിൽ ധാരണയുണ്ടാകുമെന്നും ജോസ് കെ മാണി Read More…