പാലാ: കേന്ദ്ര സർക്കാരിൻ്റെ സ്വകാര്യവൽക്കരണ നയത്തിനെതിരെയും തൊഴിലാളികളോട് കാണിക്കുന്ന വിവേചനങ്ങൾ ക്കെതിരെയും കേന്ദ്രസർക്കാർ സ്ഥാപനങ്ങളുടെ ആസ്തി വിൽപ്പനക്ക് എതിരെയും മിനിമം പി എഫ് വേതനം 9000 രൂപാ ആക്കുക, എന്നീ അവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കെറ്റിയുസി (ബി) കോട്ടയ ജില്ലാ കമ്മറ്റിയുടെ നേതൃത്തത്തിൽ ജൂലൈ 10 അവകാശ ദിനമായി ആചരിയ്ക്കുന്നതിന്റെ ഭാഗമായി പാലാ ഹെഡ് പോസ്റ്റാഫീസ് പടിയ്ക്കൽ രാവിലെ 11.30ന് ധർണ്ണ നടത്തി. ധർണ്ണയിൽ കെ റ്റി യു സി ബി യുടെ ജില്ലാ പ്രസിഡന്റ് ശ്രീ. Read More…
Pala
ഓർമ്മ അന്താരാഷ്ട്ര പ്രസംഗമത്സരം ഗ്രാൻറ് ഫിനാലെ 12,13 തീയതികളിൽ പാലായിൽ നടക്കും
പാലാ: ഓര്‍മ്മ ഇന്‍റര്‍നാഷണല്‍ (ഓവര്‍സീസ് റസിഡന്‍റ് മലയാളീസ് അസോസിയേഷന്‍) ടാലന്‍റ് പ്രൊമോഷന്‍ ഫോറം സംഘടിപ്പിക്കുന്ന ലോകത്ത് ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള അന്താരാഷ്ട്ര പ്രസംഗമത്സരത്തിന്‍റെ സീസൺ 2 ഗ്രാന്‍ഡ് ഫിനാലെ 12,13 തീയതികളില്‍ പാലായിലെ സെന്‍റ് തോമസ് കോളേജ് ഇന്‍റഗ്രേറ്റഡ് സ്പോര്‍ട്സ് കോംപ്ലക്സ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ടാലെൻ്റ് പ്രമോഷൻ ഫോറം ചെയർമാൻ ജോസ് തോമസ്, സെക്രട്ടറി എബി ജെ ജോസ് എന്നിവർ അറിയിച്ചു. ലോകത്തിന്‍റെ വിവിധഭാഗങ്ങളിൽ നിന്നുമുള്ള 1468 വിദ്യാര്‍ത്ഥികളിൽ നിന്ന് പ്രാഥമികഘട്ടങ്ങളിൽ വിജയിച്ച 60 പേരാണ് ഗ്രാന്‍ഡ് Read More…
വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് പുരസ്കാരം ഏറ്റുവാങ്ങി
പാലാ: സാങ്കേതികവിദ്യ വിവേചന ബുദ്ധിയോടെ കൈകാര്യം ചെയ്യാൻ കുട്ടികൾ പ്രാപ്തരാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിർമ്മിത ബുദ്ധിയുടെ വരും കാലഘട്ടത്തിൽ ഗുണമുള്ളത് സ്വീകരിക്കാനും ദോഷമുള്ളത് തിരസ്കരിക്കാനും കുട്ടികൾക്കാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനം അധ്യാപക സമൂഹത്തിന് കൊടുക്കുന്ന എഐ പരിശീലനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത് എന്നും അദ്ദേഹം പറഞ്ഞു. മികച്ച ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകൾക്കുള്ള സംസ്ഥാനതല അവാർഡ് വിതരണവും ലിറ്റിൽ കൈറ്റ്‌സ് പദ്ധതിയെക്കുറിച്ച് യൂണിസെഫ് നടത്തിയ പഠനറിപ്പോർട്ടിന്റെ പ്രകാശനവും കേരള നിയമസഭാ മന്ദിരത്തിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ Read More…
കാൽമുട്ട് തെന്നിമാറിയിരുന്ന രോഗമുള്ള വിദ്യാർഥിനിക്ക് മാർ സ്ലീവാ മെഡിസിറ്റിയിൽ അപൂർവ്വ ശസ്ത്രക്രിയ
പാലാ: കാൽമുട്ട് പതിവായി തെന്നിമാറുന്നത് മൂലം വർഷങ്ങളായി വേദന സഹിച്ച് ബുദ്ധിമുട്ട് നേരിട്ടിരുന്ന വിദ്യാർഥിനിയെ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ അപൂർവ്വ ശസ്ത്രക്രിയയിലൂടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചു. തെന്നിമാറിയിരുന്ന കാൽമുട്ടിനെ ഇനി ഭയക്കാതെ 15 കാരി വിദ്യാർഥിനി വീണ്ടും സ്കൂളിൽ പോയി തുടങ്ങി. 6 വയസ്സ് മുതൽ മുട്ട് ചിരട്ട തെന്നി പോകുന്നതിനെ തുടർന്നു വിദ്യാർഥിനിക്കു കഠിനമായ വേദന സഹിക്കേണ്ടി വന്നിരുന്നു. ഒരോ തവണ കാൽമുട്ട് മടക്കുമ്പോഴും മുട്ട് ചിരട്ട തെന്നിമാറുകയും കാൽ നിവർക്കുമ്പോൾ മുട്ടു ചിരട്ട Read More…
എംഎല്‍എയ്‌ക്കെതിരെയുള്ള എല്‍ഡിഎഫ് നിലപാട് അപഹാസ്യം; പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള രാഷ്ട്രീയ തന്ത്രം : യു ഡി എഫ്
പാലാ: പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഉണ്ടായ ദയനീയ പരാജയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇടതുമുന്നണി ഇപ്പോള്‍ പുകമറ സൃഷ്ടിക്കാന്‍ എംഎല്‍എ ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് യുഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി. കോടതിയില്‍ വിചാരണയിലിരിക്കുന്ന കേസില്‍ എംഎല്‍എയുടെ നിരപരാധിത്വം തെളിയും. അതോടുകൂടി ഈ ആരോപണങ്ങളുടെ മുനയൊടിയുകയും ചെയ്യും. ജനാധിപത്യത്തോടും ജുഡീഷ്യറിയോടും ഉള്ള അവഹേളനമായി മാത്രമേ ഇടത് നിലപാടിനെ കാണാന്‍ കഴിയുള്ളൂ എന്നും എംഎല്‍എ മാണി സി കാപ്പനെതിരെ വ്യക്തിപരമായി നടക്കുന്ന ഈ നീക്കത്തെ യുഡിഎഫ് രാഷ്ട്രീയമായും നിയമപരമായും ചെറുക്കുമെന്നും Read More…
അഡ്വ. ടി വി അബ്രാഹം അനുസ്മരണവും, അവാർഡു വിതരണവും നാളെ കൊഴുവനാലിൽ
പാലാ: കേരള രാഷ്ട്രീയമണ്ഡലത്തിലും പൊതുപ്രവർത്തന മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച് അകാലത്തിൽ നമ്മെ വിട്ടു കടന്നുപോയ യശ:ശരീരനായ അഡ്വ.ടി വി അബ്രാഹത്തിൻ്റെ അനുസ്മരണ സമ്മേളനവും വിദ്യാഭ്യാസ അവാർഡു വിതരണവും അഡ്വ. ടി വി അബ്രാഹം ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ നാളെ (ശനിയാഴ്ച) ഉച്ചകഴിഞ്ഞ് 3 മണിക്ക് കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്വാൻസ് ഹയർ സെക്കണ്ടറി സ്കൂൾ ഹാളിൽ നടക്കുമെന്ന് ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് അഡ്വ ഫ്രാൻസിസ് തോമസും സെക്രട്ടറി ഷിബു തെക്കേമറ്റവും അറിയിച്ചു. മാണി സി കാപ്പൻ എം എൽ Read More…
വഞ്ചനാ കേസിൽ പ്രതിയായി വിചാരണ നേരിടുന്ന യു.ഡി.എഫ് എം.എൽ.എ. മാണി സി. കാപ്പൻ സ്ഥാനം ഒഴിയണം: എൽ.ഡി.എഫ്
പാലാ: വഞ്ചനാകേസിൽ പ്രതിയായി ഹൈക്കോടതി വിധി പ്രകാരം വിചാരണ നേരിടുന്ന യു.ഡി.എഫ് എം.എൽ.എ മാണി’ സി.കാപ്പൻ രാഷ്ടീയ ധാർമികതയും കീഴ് വഴക്കങ്ങളും അനുസരിച്ച് എം.എൽ.എ സ്ഥാനം ഉടൻ ഒഴിയണമെന്ന് എൽ.ഡി.എഫ് പാലാ നിയോജക മണ്ഡലം നേതൃസമ്മേളനം ആവശ്യപ്പെട്ടു. മറ്റ് നിരവധി കേസുകളിലും എം.എൽ.എയ്ക്ക് എതിരെ കേസുകൾ ഉള്ളതായി യോഗം ചൂണ്ടിക്കാട്ടി. സാമ്പത്തിക തട്ടിപ്പ് കേസുകളിൽ പ്രതിയായ എം.എൽ.എ നാടിന് അപമാനമെന്ന് യോഗം ചൂണ്ടിക്കാട്ടി. ഹൈക്കോടതി വിധി മാനിച്ച് യു.ഡി.എഫ് എം.എൽ.എ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് നാളെ (വെള്ളി) Read More…
കിൻഫ്ര ചെയർമാൻ ബേബി ഉഴുത്തു വാലിന് സ്വീകരണം നൽകി
പാലാ: കേരള സർക്കാരിന്റെ കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്ക് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട പാലാ അർബൻ കോ ഓപ്പറേറ്റീവ് സൊസൈറ്റി മുൻ പ്രസിഡണ്ടും നിലവിലെ ഭരണ സമിതി അംഗവുമായ ബേബി ഉഴുത്തുവാലിന് പാലാ അർബൻ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ സ്വീകരണം നൽകി. പ്രസിഡന്റ് നിർമലാ ജിമ്മി വൈസ് പ്രസിഡണ്ട് സണ്ണി ചാത്തംവേലി ബോർഡ് മെമ്പർമാരായ ഗിരീഷ് കുമാർ, പ്രമോദ് പി എൻ, സാവിയോ കാവുകാട്ട്, സിജോ കുര്യാക്കോസ്, റൂബി ജോസ്, ബിജു പാലുപ്പടവിൽ, കെ എസ് പ്രദീപ്കുമാർ, Read More…
പുലിയന്നൂർ പാലത്തിലെ ഡിവൈഡർ പൊളിച്ചുനീക്കും: ഷാജു തുരുത്തൻ
പാലാ: തുടരെ വാഹനാപകടങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഏറ്റുമാനൂർ – പൂഞ്ഞാർ സംസ്ഥാന പാതയിലെ പുലിയന്നൂർ പാലo ഭാഗത്ത് റോഡിന് നടുവിലുള്ള ഡിവൈഡർ പൊളിച്ച് നീക്കുമെന്ന് പി.ഡബ്ല്യു.ഡി ബ്രിഡ്ജസ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ രേഖാമൂലം അറിയിച്ചതായി നഗരസഭാ ചെയർമാൻ ഷാജു.വി.തുരുത്തൻ അറിയിച്ചു. പുലിയന്നൂർ ഭാഗത്തെ അപകട കരമായ സ്ഥിതിയ്ക്ക് ശാസ്ത്രീയമായ നടപടികൾ സ്വീകരിച്ച് റോഡ് സുരക്ഷ ഉറപ്പുവരുത്തുവാൻ സത്വര ഇടപെടൽ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് നഗരസഭ നൽകിയ നിവേദനത്തിനുള്ള മറുപടിയിലാണ് പി.ഡബ്ല്യു.ഡി. അധികൃതർ ഡിവൈഡർ പൊളിച്ചു നീക്കുവാൻ നടപടി സ്വീകരിച്ചതായി കത്ത് Read More…
KEWF പാലാ ഡിവിഷൻ കമ്മിറ്റി അവകാശ ദിനം ആചരിച്ചു
പാലാ: KEWF പാലാ ഡിവിഷൻ കമ്മിറ്റി അവകാശ ദിനം ആചരിച്ചു. പ്രതിഷേധ യോഗത്തിൽ ഡിവിഷൻ പ്രസിഡന്റ് സ : റോയ് കെ. മാമ്മൻ, സെക്രട്ടറി s:റോബിൻ. പി. ജേക്കബ്, AITUC പാലാ മണ്ഡലം കമ്മിറ്റി അംഗം സ : സജിമോൻ തുടങ്ങിയവർ സംസാരിച്ചു. ക്ഷാമബത്ത തൊഴിലാളികളുടെ അവകാശമാണ് ഔദാര്യമല്ല എന്ന് യോഗം മുന്നറിയിപ്പ് നൽകി. സർക്കാർ തീരുമാനത്തിന് വിധേയമായേ DA നൽകുകയുള്ളു എന്ന ബോർഡ് മാനേജ്മെന്റിന്റെ നയം തിരുത്തിയില്ലെങ്കിൽ അതിശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. Read More…