Pala

പാലായിൽ ഉമ്മൻ ചാണ്ടിയുടെ ഓർമ്മദിനം ആചരിച്ചു

പാലാ: കോൺഗ്രസ് പാലാ മുനിസിപ്പൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം വാർഷിക അനുസ്മരണവും പുഷ്പർച്ചനയും നടത്തി. മണ്ഡലം പ്രസിഡന്റ് തോമസ്കുട്ടി നെച്ചിക്കാട്ട് ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിനു മുൻപിൽ പുഷ്പാർച്ചന നടത്തി ഉത്ഘാടനം ചെയ്തു. കോൺഗ്രസ്‌ നേതാക്കളായ അഡ്വ. ആർ മനോജ്, അഡ്വ. സന്തോഷ്‌ മണർകാട്, സതീഷ് ചൊള്ളാനി, ഷോജി ഗോപി, സാബു എബ്രഹാം, രാഹുൽ പി.എൻ.ആർ, വി സി പ്രിൻസ്, ടോണി തൈപ്പറമ്പിൽ,എ എസ് തോമസ്, വിജയകുമാർ തിരുവോണം,കിരൺ മാത്യു, നിബിൻ ടി Read More…

Pala

പാലാ രൂപത പ്രവാസി അപ്പോസ്തലേറ്റിൻ്റെ മൂന്നാമത് ഗ്ലോബൽ പ്രവാസി സംഗമം “കൊയ്‌നോനിയ 2024” ജൂലൈ 20 ന്

പാലാ: പാലാ രൂപതയിൽ നിന്നും ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക് ജോലിക്കും പഠനത്തിനുമായി പോയിട്ടുള്ള പ്രവാസികളെ മാതൃരൂപതയുമായി ചേർത്തുനിർത്തുന്ന രൂപതയുടെ ഔദ്യോഗിക സംവിധാനമാണ് പാലാ രൂപത പ്രവാസി അപ്പോസ്തലേറ്റ്. സെന്റ് തോമസ് കോളേജിന്റെ ബിഷപ് വയലിൽ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്ന പ്രവാസി സംഗമം രാവിലെ 9.30 ന് വിശുദ്ധ കുർബാനയോടെ ആരംഭിക്കും. 10.30 ന് ആരംഭിക്കുന്ന പൊതുസമ്മേളനം പാലാ രൂപത മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് ഉത്‌ഘാടനം ചെയ്യും. പ്രോട്ടോസിഞ്ചെല്ലൂസ് റവ. ഡോ. ജോസഫ് തടത്തിൽ അധ്യക്ഷത വഹിക്കും. Read More…

Pala

യുവജനങ്ങളിൽ സാമൂഹിക സാംസ്കാരിക സാമുദായിക പ്രതിബദ്ധതയുളവാക്കി എസ്‌.എം.വൈ.എം പാലാ രൂപത

പാലാ : എസ്.എം.വൈ.എം-കെ.സി.വൈ.എം പാലാ രൂപതയുടെ സുവർണ്ണ ജൂബിലി സമാപന സമ്മേളനത്തിൻ്റെ രണ്ടാം ഭാഗം മീറ്റ് ദ് ലീഡേഴ്‌സ് എന്ന പേരിൽ, രാഷ്ട്രീയ നേതാക്കളും യുവജനങ്ങളും തമ്മിൽ സംവാദം നടത്തപ്പെട്ടു. ശക്തമായ സാമുദായ സാമൂഹിക സ്നേഹം നിലനിർത്തിക്കൊണ്ട് യുവജനങ്ങൾ കാലിക പ്രസക്തിയുള്ള നിരവധി ചോദ്യങ്ങൾ ഉന്നയിച്ചു. യുവജനങ്ങൾ ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും തൃപ്തികരവും വ്യക്തവുമായ മറുപടികൾ രാഷ്ട്രീയ നേതാക്കൾ നൽകുകയും ചെയ്തു. രാഷ്ട്രീയ പ്രമുഖരായ ശ്രീ.ആൻ്റോ ആൻ്റണി എംപി, ശ്രീ.കെ. ഫ്രാൻസിസ് ജോർജ് എംപി, ശ്രീ.ജോസ് കെ. Read More…

Pala

റെസിഡന്റ്‌സ് അപ്പെക്സ് കൗൺസിൽ ഓഫ് കേരള(RACK) യുടെ മീനച്ചിൽ താലൂക് കമ്മിറ്റി നിലവിൽ വന്നു

പാലാ: സ്റ്റേഡിയം വ്യൂ റെസിഡന്റ്‌സ് വെൽഫയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പാലാ വ്യാപാര ഭവനിൽ കൂടിയ യോഗത്തിൽ റെസിഡന്റ്‌സ് അപ്പെക്സ് കൗൺസിൽ ഓഫ് കേരള(RACK) യുടെ മീനച്ചിൽ താലൂക് കമ്മിറ്റി നിലവിൽ വന്നു കൺവീനർ ആയി ടെൽമ ആന്റോ പുഴക്കര, ജോയിന്റ് കൺവീനർ ജയേഷ് പാലാ, കോർഡിനേറ്റർ മാത്യു പി എം എന്നിവരെയും, കമ്മിറ്റി അംഗങ്ങളായി, ജോർജ് തോമസ് മംഗളഗിരി, ലതാകുമാരി കുളംകണ്ടം, റിച്ചു ബോബൻ ജോസഫ് ചെത്തിമറ്റം, റെജി മാത്യു ഗ്രീൻ വാലി ഭരണങ്ങാനം, ജോർജ്കുട്ടി ചെറുവള്ളി Read More…

Pala

ബസിനുള്ളിൽ കുഴഞ്ഞു വീണ യാത്രക്കാരനെ ജീവനക്കാർ അതേ ബസിൽ ഉടൻ ആശുപത്രിയിൽ എത്തിച്ചു രക്ഷപെടുത്തി

പാലാ: നിറയെ യാത്രക്കാരുമായി പോയ സ്വകാര്യ ബസിനുള്ളിൽ കുഴഞ്ഞു വീണ യാത്രക്കാരനെ ജീവനക്കാരുടെ അവസരോചിത ഇടപെടലിൽ ഉടൻ തന്നെ അതേ ബസിൽ മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിച്ചു രക്ഷപെടുത്തി. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ചികിത്സയിൽ പോകുകയായിരുന്ന നീലൂർ സ്വദേശി 63 കാരനാണ് മുണ്ടക്കയം – പാലാ – മെഡിക്കൽ കോളജ് റൂട്ടിൽ സർവീസ് നടത്തുന്ന ഷാജി മോട്ടോഴ്സ് എന്ന ബസിൽ കുഴഞ്ഞു വീണത്. ബസ് മുത്തോലിയിൽ എത്തിയപ്പോൾ രാവിലെ 8 മണിയോടെയാണ് സംഭവം. സീറ്റിൽ നിന്നു Read More…

Pala

ഒരു ലക്ഷം രൂപയുടെ ഓർമ്മ ഓറേറ്റർ ഓഫ് ദ ഇയർ പുരസ്ക്കാരം ലീനു കെ ജോസിന്

പാലാ: ഓർമ്മ ഇൻ്റർനാഷണൽ (ഓവർസീസ് റെസിഡൻ്റ് മലയാളീസ് അസോസിയേഷൻ) ടാലെൻ്റ് പ്രമോഷൻ ഫോറം അഗോളതലത്തിൽ സംഘടിപ്പിച്ച സീസൺ 2 അന്താരാഷ്ട്രാ പ്രസംഗ മത്സരത്തിൽ ഒരു ലക്ഷം രൂപയുടെ ‘ഓർമ്മ ഓറേറ്റർ ഓഫ് ദ ഇയർ പുരസ്ക്കാരം’ പാലാ അൽഫോൻസാ കോളജ് വിദ്യാർത്ഥിനി ലീനു കെ ജോസ് നേടി. സീനിയർ മലയാളം വിഭാഗത്തിൽ തിരുവനന്തപുരം കാർമ്മൽ ഹയർ സെക്കൻ്ററി സ്കൂളിലെ സ്നേഹ എസ് ഒന്നാം സ്ഥാനം നേടി 50000 രൂപ കരസ്ഥമാക്കി. 30000 രൂപ വീതമുള്ള രണ്ടാം സ്ഥാനത്തിന് Read More…

Pala

റെസിഡന്റ്‌സ് അസോസിയേഷനുകളുടെ സംസ്ഥാന, മേഖല ഭാരവാഹികളായി തിരഞ്ഞെടുക്കപെട്ടവരെ അനുമോദിക്കുന്നു

പാലാ: 14-07-2024 ഞായറാഴ്ച 3 pm ന് വ്യാപാര ഭവനിൽ വച്ച് സംസ്ഥാന, മേഖല ഭാരവാഹികളെ അനുമോദിക്കുന്നതും, സർക്കിൾ ഇൻസ്‌പെക്ടർ ജോബിൻ ആന്റണി സൈബർ സുരക്ഷ തട്ടിപ്പുകളെ കുറിച്ച് ഒരു ക്ലാസ്സും നടത്തപ്പെടുന്നു. പാലാ മുനിസിപ്പാലിററ്റിയിൽ ഉൾപ്പെടുന്ന റെസിഡന്റ്‌സ് അസോസിയേഷനുകളുടെ ഭാരവാഹികൾ എല്ലാവരും യോഗത്തിൽ പങ്കെടുക്കണമെന്ന് അറിയിച്ചു. സ്റ്റേഡിയം വ്യൂ റെസിഡന്റ്‌സ് വെൽഫയർ അസോസിയേഷൻ പാലാ കോൺടാക്ട് നമ്പർ :98465 59065.

Pala

ഓർമ്മ ഇൻ്റർനാഷണൽ അന്താരാഷ്ട്രാ പ്രസംഗമത്സര ഫൈനലിന് തുടക്കമായി; ഗ്രാൻ്റ് ഫിനാലേ നാളെ

പാലാ: ഓർമ്മ ഇൻ്റർനാഷണൽ (ഓവർസീസ് റസിഡൻ്റ് മലയാളീസ് അസോസിയേഷൻ) ടാലൻ്റ് പ്രമോഷൻ ഫോറത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്രാ പ്രസംഗ മത്സരത്തിൻ്റെ സീസൺ 2 ഗ്രാൻ്റ് ഫിനാലേയ്ക്ക് പാലാ സെൻ്റ് തോമസ് കോളജ് ഇൻ്റഗ്രേറ്റഡ് സ്പോർട്ട്സ് കോംപ്ലെക്സ് ഓഡിറ്റോറിയത്തിൽ തുടക്കമായി. ഇതിൻ്റെ ഭാഗമായി ഗ്രാൻ്റ് ഫിനാലെയിൽ പങ്കെടുക്കാൻ അർഹത നേടിയ സീനിയർ – ജൂനിയർ വിഭാഗങ്ങളിലെ മത്സരാർത്ഥികൾക്കായി സംഘടിപ്പിച്ച ഏകദിന പ്രസംഗപരിശീലന പരിപാടി ഓർമ്മ ഇൻ്റർനാഷണൽ പ്രസിഡൻ്റ് ജോർജ് നടവയൽ ഉദ്ഘാടനം ചെയ്തു. ടാലൻ്റ് പ്രമോഷൻ ഫോറം ചെയർമാൻ Read More…

Pala

പശു കുത്തി ​ഗുരുതര പരുക്കേറ്റയാളെ രക്ഷപെടുത്താൻ ആംബുലൻസ് ഒന്നര മണിക്കൂറിനുള്ളിൽ കട്ടപ്പനയിൽ നിന്നു പാലായിൽ എത്തി

പാലാ: പശു കുത്തി ​​​ഗുരുതര പരുക്കേറ്റ ആളുമായി കട്ടപ്പനയിൽ നിന്നു ഒന്നര മണിക്കൂറിനുള്ളിൽ ആംബുലൻസ് ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പാഞ്ഞെത്തി. കുമളി ആറാംമൈൽ സ്വദേശി മാത്തുക്കുട്ടി എബ്രഹാമിനാണ് (68) പശുവിന്റെ കുത്തിൽ വയറിൽ ​ഗുരുതര പരുക്കേറ്റത്. ബന്ധുവീടിൽ മേസ്തിരി ജോലി ചെയ്തുകൊണ്ടിരുന്ന മാത്തുക്കുട്ടിയെ സമീപത്തുകൂടി അഴിച്ചു കൊണ്ട് പോയ പശു ആക്രമിക്കുകയായിരുന്നു. ജോലി ചെയ്തിരുന്ന ഭിത്തിയോട് ചേർത്ത് നിർത്തിയാണ് പശു കുത്തിയത്. ഉടൻ തന്നെ ബന്ധുക്കൾ അണക്കരയിലും, തുടർന്നു കട്ടപ്പനയിലും ആശുപത്രികളിലും എത്തിച്ചു. തുടർന്ന് വി​ദ​ഗ്ദ Read More…

Pala

‘ഓര്‍മ്മ’ അന്താരാഷ്ട്രാ പ്രസംഗമത്സരം ഗ്രാൻ്റ് ഫിനാലെയ്ക്ക് നാളെ പാലായിൽ തുടക്കം; ഒരുക്കങ്ങൾ പൂർത്തിയായി

കോട്ടയം: ഓര്‍മ്മ ഇന്റര്‍നാഷണല്‍ (ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസോസിയേഷന്‍) ടാലന്റ് പ്രൊമോഷന്‍ ഫോറം നാളെ (12/07/2024) മുതൽ പാലായിൽ സംഘടിപ്പിക്കുന്ന രണ്ടാമത് അന്താരാഷ്ട്രാ പ്രസംഗമത്സരത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഫോറം ചെയർമാൻ ജോസ് തോമസ്, സെക്രട്ടറി എബി ജെ ജോസ് എന്നിവർ അറിയിച്ചു. മത്സരം മൂന്നു ഘട്ടങ്ങൾ പൂർത്തീകരിച്ചശേഷമാണ് 12, 13 തീയതികളില്‍ പാലായിലെ സെന്റ് തോമസ് കോളേജ് ഇന്റഗ്രേറ്റഡ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ഓഡിറ്റോറിയത്തില്‍ വെച്ചാണ് ഗ്രാന്‍ഡ് ഫിനാലെ നടക്കുന്നത്. 13ന് ഉച്ചകഴിഞ്ഞ് 2 ന് ലോകസഞ്ചാരി സന്തോഷ് Read More…