പാലാ: ദേശീയപതാകയുടെ ദുരുപയോഗത്തിനെതിരെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് ഹൈക്കോടതിയിൽ ഒറ്റയ്ക്ക് ഹാജരായി അനുകൂല വിധി നേടിയിട്ട് കാൽ നൂറ്റാണ്ട്. അഭിഭാഷകൻ അല്ലാത്ത എബി കോടതിയിൽ വാദിയായി ഹാജരാകുമ്പോൾ പ്രായം 27. ദേശീയ ഐക്യവേദി എന്ന സംഘടനയുടെ ചെയർമാനായി എബി പ്രവർത്തിച്ചു വരവെ 1999 ലാണ് ചരിത്ര പ്രധാനമായ വിധി സമ്പാദിച്ചത്. വിവിധ സ്ഥലങ്ങളിൽ ദേശീയപതാകകൾ തെറ്റായ രീതിയിൽ പ്രദർശിപ്പിക്കുന്നതും ദുരുപയോഗം ചെയ്യുന്നതും ശ്രദ്ധയിൽപ്പെട്ട എബി ജെ ജോസ് പ്രസ്തുത സംഭവങ്ങളുടെ ചിത്രങ്ങൾ Read More…
Pala
ഹിപ്നോട്ടിക് തെറാപ്പി ശില്പശാല നടന്നു
പാലാ: ജ്യോതിർഭവൻ കൗൺസിലിംഗ് സെൻററിൻ്റെയും ദർശന IELTS OET അക്കാദമി പാലായുടെയും സംയുക്ത ആഭിമുഖ്യത്തിൽ ചെത്തിമറ്റത്തുള്ള ദർശന അക്കാദമി ഓഡിറ്റോറിയത്തിൽ വച്ച് ഹിപ്നോതെറാപ്പി ഏകദിന ശില്പശാല നടന്നു. ചാവറ പബ്ലിക് സ്കൂൾ ഡയറക്ടർ ഫാദർ ബാസ്റ്റ്യൻ മംഗലത്ത് ശില്പശാല ഉദ്ഘാടനം ചെയ്തു. ഫാദർ മാത്യു ചന്ദ്രൻ കുന്നേൽ അധ്യക്ഷനായിരുന്നു. ദർശന അക്കാദമി ഡയറക്ടർ ഫാദർ എമിൽ പുള്ളിക്കാട്ടിൽ സ്വാഗതം പറഞ്ഞു. പ്രശസ്ത മനശാസ്ത്രജ്ഞനും ഐപിഎൽ പെർഫോമൻസ് കോച്ചുമായിരുന്ന ഡോ. ജിനി പി ഗോപിനാഥ് ശില്പശാലയ്ക്ക് നേതൃത്വം നൽകി. Read More…
പാലാ സെൻ്റ്. തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടെ ഉദ്ഘാടനം
പാലാ: സെൻ്റ്.തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ റവ. ഡോ. ജോസ് കാക്കല്ലിന് ദീപികപ്പത്രം നൽകി മീനച്ചിൽ ഓവർസീസ് ലയൺസ് ക്ലബ് പ്രസിഡൻ്റും സോണൽ ചെയർമാനുമായ MJF ലയൺ റ്റിജു ചെറിയാൻ നിർവ്വഹിച്ചു. റോവർ സ്കൗട്ട് ലീഡർ നോബി ഡൊമിനിക്, സ്കൂൾ പ്രിൻസിപ്പൽ റെജിമോൻ കെ.മാത്യു,ജില്ലാ ചീഫ് പ്രൊജക്ട് കോർഡിനേറ്റർ ലയൺ സിബി മാത്യു,DFC പാലാ രൂപതാ ഡയറക്ടർ ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവുപുരയിടം, ഹെഡ്മാസ്റ്റർ ഫാ. റെജി Read More…
കൈ കോർക്കാം ലോക സമാധാനത്തിനായി :ഹിരോഷിമ നാഗസാക്കി ദിനാചരണം
പുലിയന്നൂർ : കലാനിലയം യു.പി സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനാചരണം നടത്തി. സഡാക്കോ കൊക്ക് നിർമ്മാണം ,കളറിംഗ് മത്സരം എന്നീ അനുസ്മരണ പ്രവർത്തനങ്ങൾ നടന്നു. മാസ്റ്റർ അഭിദ്വയ്ത് അഖിൽ,അഭിനവ് ജിനോ ,കാശിനാഥ് രതീഷ് , ശ്രീഹരി M J ,ആഷിക് രജീഷ് എന്നീ വിദ്യാർത്ഥികൾ പ്രസ്തുത വിഷയത്തെ മുൻനിറുത്തി സെമിനാർ അവതരിപ്പിച്ചു. പ്രധാന അധ്യാപിക സി. കരോളിൻ FCC യുടെ നേതൃത്വത്തിലാണ് ദിനാചരണം നടന്നത്. ഹിരോഷിമ നാഗസാക്കി ദുരന്തത്തെക്കുറിച്ചുള്ള അവബോധം കുട്ടികളിൽ ജനിപ്പി ക്കുന്നതിനും യുദ്ധ വിരുദ്ധ Read More…
ആശുപത്രി മന്ദിരത്തിലെ ലീക്കേജിന് പരിഹാരമായി: കോൺക്രീറ്റ് തുളച്ചിറങ്ങി അഞ്ചോളം നിലകളിലേക്ക് ആഴ്ന്നിറങ്ങിയ ആൽചെടി വേരുകൾ പിഴുത് മാറ്റി
പാലാ: കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയുടെ തീയേറ്റർ ബ്ലോക്ക് ഉൾപ്പെടുന്ന ആറു നില മന്ദിരത്തിൻ്റ മേൽതട്ടിൽ കോൺക്രീറ്റിനിടയിൽ വളർന്ന് അടി നിലകളിലേക്ക് വേരുപടലം വ്യാപിപ്പിച്ച ആൽചെടിയുടെ വേരു ശാഖകൾ വർഷങ്ങൾ കൊണ്ട് ഭിത്തിയിലേയ്ക്ക് ആഴ്ന്നിറങ്ങി ഗുരുതര പ്രശ്നങ്ങളാണ് ആശുപത്രി മന്ദിരത്തിൽ കാലങ്ങളായി സൃഷ്ടിച്ചത്. ആൽചെടിയുടെ വേരുകൾ ഇറങ്ങി തീയേറ്റർ ബ്ലോക്കിലെ ഭിത്തിയിൽ വിള്ളൽ വീഴ്ത്തുകയും തിയേറ്ററിനുള്ളിലെ ഭിത്തികളിലേയ്ക്കും മററു നിലകളിലേയ്ക്കും നനവ് ഉണ്ടാവുകയും ചെയ്യുന്നത് പതിവായിരുന്നു. നിരവധി തവണ ആൽചെടി നശിപ്പിച്ചിരുന്നുവെങ്കിലും ആഴ്ച്ചകൾക്കുള്ളിൽ വീണ്ടും പൂർവ്വാധിക Read More…
ഗ്രാമീണ സർവ്വീസുകൾ നിർത്തലാക്കുന്ന പാലാ ഡിപ്പോ അധികൃതരുടെ നടപടികൾ ജന വിരുദ്ധം: പാസഞ്ചേഴ്സ് അസോസിയേഷൻ
പാലാ: പൊതു യാത്രാ സൗകര്യം പരിമിതമായ റൂട്ടുകളിൽ സർവ്വീസ് നടത്തിക്കൊണ്ടിരുന്ന ഗ്രാമീണ സർവ്വീസുകൾ ഒന്നൊന്നായി ഏകപക്ഷീയമായി പിൻവലിച്ചുകൊണ്ടുള്ള പാലാ ഡിപ്പോ അധികൃതരുടെ നടപടി പ്രതിഷേധാർഹമാണെന്നുo പകരം ക്രമീകരണം ഏർപ്പെടുത്താതെ സർവ്വീസുകൾ നിർത്തലാക്കിക്കൊണ്ടുള്ള നടപടി പിൻവലിച്ച് സർവ്വീസുകൾ പുനരാരംഭിക്കണമെന്നും പാസഞ്ചേഴ്സ് അസോസിയേഷൻ നിർവ്വാഹക സമിതി ആവശ്യപ്പെട്ടു. യാത്രക്കാരെ ബന്ദിയാക്കുന്ന ജന വിരുദ്ധ നടപടികളാണ് അ ധികൃതർ നടപ്പാക്കി വരുന്നതെന്ന് യോഗം ആരോപിച്ചു. യാത്രക്കാരുടെ പ്രതിനിധികളെ ഉൾപ്പെടുത്തി ഷെഡ്യൂൾ കമ്മിറ്റി യോഗം നടത്തുവാൻ അധികൃതർ തയ്യാറാവുന്നില്ല. വിശാലമായ കാത്തിരിപ്പ് സ്ഥലം Read More…
ആത്മീയപ്രഭയിൽ ജൂബിലി വർഷാരംഭം
പാലാ : അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വയലിൽ പിതാവ് ഉൾപ്പെടെയുള്ള നിസ്വാർത്ഥമതികളായ അനേകം വലിയ മനുഷ്യരുടെ ആത്മസമർപ്പണമായിരുന്നു പാലാ സെൻറ് തോമസ് കോളേജിന്റെ ഏറ്റവും വലിയ മൂലധനമെന്ന് മുഖ്യവികാരി ജനറാളും കോളേജ് മാനേജരുമായ മോൺ. റവ. ഡോ. ജോസഫ് തടത്തിൽ അഭിപ്രായപ്പെട്ടു. ത്യാഗോജ്ജ്വലമായ ആ കാലഘട്ടത്തെ അനുസ്മരിച്ചും ലക്ഷ്യബോധത്തോടെയും പ്രതീക്ഷയോടെയും ഭാവിയെ നോക്കിയുമായിരിക്കണം നാം ജൂബിലിയുടെ ദിനങ്ങളെ ആഘോഷ പൂർണ്ണമാക്കേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കോളേജ് സ്ഥാപന ദിനത്തോടനുബന്ധിച്ച് അർപ്പിച്ച ദിവ്യബലിയിൽ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം. വൈസ് പ്രിൻസിപ്പൽ Read More…
വയനാട് ദുരന്തം: പ്രത്യേക ദുരിതാശ്വാസഫണ്ട് രൂപീകരിക്കണം
പാലാ: കേരളം നിലവിൽ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രകൃതി ദുരന്തമായ വയനാട് ദുരന്തത്തിൽ ഇരയായവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർക്കാർ പ്രത്യേക ദുരിതാശ്വാസഫണ്ട് രൂപീകരിക്കണമെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ നിർദ്ദേശിച്ചു. വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ നിലവിൽ ലഭ്യമായ തുകയും ഇങ്ങനെ രൂപീകരിക്കുന്ന അക്കൗണ്ടിലേയ്ക്ക് മാറ്റാനും നടപടി സ്വീകരിക്കണം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർക്കാർ മുൻകൈയെടുത്ത് വയനാട്ടിലെ രാഷ്ട്രീയ – സാമൂഹ്യ- സാംസ്ക്കാരിക – സന്നദ്ധ സംഘടനകളെയും സർക്കാർ സംവീധാനങ്ങളെയും ജനപ്രതിനിധികളെയും ഏകോപിച്ചു വയനാട് ജില്ലാ ഭരണകൂടത്തിൻ്റെ മേൽനോട്ടത്തിൽ ദുരിതബാധിതർക്കായി Read More…
വയനാട് ഉരുള്‍പൊട്ടൽ; ദുരന്തബാധിതരുടെ പുനരധിവാസത്തിന് ഒരു കോടി അനുവദിക്കുമെന്ന് ജോസ് കെ മാണി എംപി
സമാനതകളില്ലാത്ത ദുരന്തത്തിന് സാക്ഷിയായ വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരല്‍മല തുടങ്ങിയ പ്രദേശങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പുനരധിവാസ പദ്ധതിയിലേക്ക് പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപ അനുവദിക്കുമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി എംപി അറിയിച്ചു. ദുരന്തബാധിത പ്രദേശങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍ നിര്‍മ്മിക്കുന്നതിനായാണ് ഈ തുക ചെലവഴിക്കുക. സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണന നിശ്ചയിച്ച് നല്‍കുന്ന വിവിധ പദ്ധതികള്‍ക്കായാണ് തുക ചെലവഴിക്കുന്നത്. അതീവ ദുരന്ത ബാധിത മേഖലയാക്കിയുള്ള കേന്ദ്ര സര്‍ക്കാര്‍ Read More…
ദുരിതഭൂമിയായ വയനാടിന് കൈത്താങ്ങായി പാലായിലെ ആംബുലൻസ് ഡ്രൈവർമാരും
പാലാ: വയനാട് ദുരിതഭൂമിയിൽ ആശ്വാസമാവുകയാണ് പാലായിലെ ആംബുലൻസ് ഡ്രൈവർമാർ. പാലാ സേവാഭാരതി, എയ്ഞ്ചൽ വിങ്ങ്സ് പാലാ ആംബുലൻസ് സർവ്വീസ്; സേവാഭാരതി അജിത്ത്, എയ്ഞ്ചൽ വിങ്ങ്സ് ആൽബിൻ, അനൂപ് പാലാ ,ബിബിൻ , അനൂപ് എന്നിവരാണ് മുന്നിട്ടിറങ്ങി അവശ്യ സാധനങ്ങൾ ശേഖരിച്ചത്. മാർ സ്ലീവാ മെഡിസിറ്റി അധികൃതരും മരുന്നും, ജീവൻ രക്ഷ ഉപകരണങ്ങളും നൽകി സഹകരിച്ചു. എല്ലാവർക്കും വയനാട്ടിൽ പോയി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുക്കണമെന്നുണ്ടെങ്കിലും പോലീസ് മേധാവികളുടെ നിർദ്ദേശാനുസരണം അവർ നിർദ്ദേശിച്ച സ്ഥലത്ത് സാധനങ്ങൾ കൈമാറുകയായിരുന്നു. ദുരിത ബാധിതരെ Read More…