പാലാ: ദേശീയതയുടെ പ്രഥമപാഠം രാജ്യസ്നേഹമാണെന്ന് ലഫ്റ്റനൻറ് ജനറൽ മൈക്കിൾ മാത്യൂസ് പറഞ്ഞു. പാലായിൽ കേണൽ ബേബി മാത്യു ഫൗണ്ടേഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വജീവിതത്തെക്കാൾ വലുത് രാജ്യസ്നേഹമാണെന്ന് തെളിയിച്ച മഹത് വ്യക്തിത്വമായിരുന്നു കേണൽ ബേബി മാത്യുവെന്നും അദ്ദേഹം പറഞ്ഞു.യുദ്ധമേഖലകളിൽ നിർഭയനായി പോരാടി സൈനികർക്കു ആത്മധൈര്യം പകർന്ന യോദ്ധാവായി പ്രവർത്തിച്ച് കർമ്മമേഖലകളെ സമ്പന്നമാക്കിയ പോരാളിയായിരുന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശസ്നേഹം ഒരു വികാരമായി പുതുതലമുറയിൽ വളർത്തിയെടുക്കണമെന്നും കാർഗിൽ യുദ്ധത്തിൽ ജൂബാർ ഹിൽസിൽ നിന്നും പാകിസ്ഥാൻ സൈന്യത്തെ തുരത്താൻ നിർണ്ണായക Read More…
Pala
സിറോമലബാർ സഭ അസംബ്ലിക്ക് ഫ്രാൻസിസ് മാർപ്പാപ്പയുടെ ആശംസകളുമായി വത്തിക്കാൻ സ്ഥാനപതി
പാലാ :സിറോമലബാർ സഭയുടെ അഞ്ചാമത് മേജർ ആർക്കി എപ്പിസ്കോപൽ അസംബ്ലിയിൽ ഫ്രാൻസിസ് മാർപ്പാപ്പയുടെ ആശംസകളുമായി ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ലിയോപോൾദോ ജിറെല്ലി. അസംബ്ലിയുടെ ഔദ്യോഗിക ഉദ് ഘാടനസന്ദേശത്തിലാണ് മാർപ്പാപ്പയുടെ പ്രാർത്ഥനാശംസകൾ ഇന്ത്യയിലെ അപ്പസ്തോലിക് ന്യൂൺഷോ അസംബ്ലി അംഗങ്ങളെ നേരിട്ടറിയിച്ചത്. അസംബ്ലിയുടെ മാർഗ്ഗരേഖ സഭയെ ശക്തിപ്പെടുത്താനും നവീകരിക്കാനും സഹായകമായ ആശയങ്ങളെയാണ് അവതരിപ്പിക്കുന്നത്. സുവിശേഷവൽക്കരണത്തിൽ നേരിടുന്ന വെല്ലുവിളികൾ, പ്രത്യേകിച്ച് കാലികവും അവസ്ഥകൾ ചർച്ചചെയ്യപ്പെടണം. സ്വഭാവത്താലെ പ്രേഷിതയായ സഭയുടെ അടിസ്ഥാന ദൗത്യമാണ് സുവിശേഷപ്രഘോഷണം. ലോകത്തിന് സുവിശേഷ മാതൃകകളാകാൻ പുരോഹിതർക്കും Read More…
ശ്രീകൃഷ്ണ ജയന്തി മഹാശോഭായാത്ര ആഗസ്റ്റ് 26 ന് പാലായിൽ
പാലാ:ധർമ്മ സംരക്ഷണാർത്ഥം മധുരാപുരിയിൽ ദേവകി നന്ദനനായി തിരുവവതാരം ചെയ്‌ത ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മദിനമായ അഷ്‌ടമി രോഹിണി കേരളത്തിലെ കുട്ടികളുടെ ഏറ്റവും വലിയ സാംസ്‌കാരിക സംഘടനയായ ബാലഗോകുലം ബാലദിനമായി ആഘോഷിക്കുന്നു. ഈ പുണ്യദിനത്തിൽ വിവിധ ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തിൽ പാലായിൽ ഭക്തിനിർഭരമായ ശോഭായാത്ര നടത്തപ്പെടുന്നു. ഇടയാറ്റ് ശ്രീ ബാലഗണപതിക്ഷേത്രത്തിൽ നിന്നും 3.00 പി.എം. ന് ആരംഭിക്കുന്ന ശോഭായാത്ര മുരിക്കും പുഴ ജംഗ്ഷനിൽ എത്തിച്ചേരുമ്പോൾ പാറപ്പള്ളി ഗരുഡത്തുമന ശ്രീധർമ്മശാസ്‌താ ക്ഷേത്രത്തിൽ നിന്നും 3.00 പി.എം. ന് ആരംഭിച്ച് മുരിക്കുംപുഴ ദേവി ക്ഷേത്രത്തിൽ Read More…
സിറോ മലബാർ സഭ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിക്ക് പാലായിൽ പ്രാർഥനാപൂർണമായ തുടക്കം
പാലാ: സിറോ മലബാർ സഭ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിക്ക് സെന്റ് തോമസ് കോളജ് ഇന്റഗ്രേറ്റഡ് സ്പോർട്സ് കോംപ്ലക്സിൽ പ്രാർഥനാപൂർണമായ തുടക്കം. സഭാധ്യക്ഷൻ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ ആമുഖ പ്രഭാഷണം നടത്തി. വൈകിട്ട് അഞ്ചരയോടെ ആരാധനയും ജപമാലയും നടന്നു. അസംബ്ലിക്രമം സംബന്ധിച്ച് കമ്മിറ്റി സെക്രട്ടറി റവ. ഡോ.ജോജി കല്ലിങ്കൽ വിശദീകരിച്ചു. സിനഡ് സെക്രട്ടറി ആർച്ച് ബിഷപ് ജോസഫ് പാംപ്ലാനി മുൻ അംസംബ്ലിയുടെ റിപ്പോർട്ടിങ് നടത്തി. കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ അസംബ്ലി Read More…
പാലാ ളാലം പഴയ പള്ളിയിൽ എട്ടുനോമ്പ് തിരുനാളും മരിയൻ കൺവൻഷനും
പാലാ: പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയപള്ളി യിൽ എട്ടുനോമ്പാചരണത്തിൻ്റെ ഭാഗമായി 2024 ഓഗസ്റ്റ് 25 ഞായർ മുതൽ സെപ്തംബർ 8 ഞായർ വരെ മരിയൻ കൺവൻഷനും പരി. കന്യകാമറിയത്തിന്റെ ജനനത്തിരുനാളും, 413-ാമത് കല്ലിട്ട തിരുനാളും സംയുക്തമായി ആചരിക്കുന്നു. തിരുനാളിനു ഒരുക്കമായി ആഗസ്റ്റ് 25 മുതൽ 29 വരെ 5 ദിനങ്ങളിൽ മരിയൻ കൺവൻഷൻ ഉ ണ്ടായിരിക്കും. വൈകുന്നേരം 5 മുതൽ രാത്രി 9 വരെ യാണ് കൺവൻഷൻ നടക്കുന്നത്. റവ. ഫാ. ജിസൺ Read More…
ആത്മീയ വരവേൽപിന് ഒരുങ്ങി പാലാ; സിറോ മലബാർ സഭ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിക്ക് ഇന്ന് തുടക്കം
പാലാ: മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിക്കു വേദിയാകുന്ന പാലാ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടും സെന്റ് തോമസ് കോളജ് ഇന്റഗ്രേറ്റഡ് സ്പോർട്സ് കോംപ്ലക്സും ഇടയന്മാരെ സ്വീകരിക്കാൻ അണിഞ്ഞൊരുങ്ങി. ഇന്നു വൈകിട്ടു തുടങ്ങുന്ന അസംബ്ലി 25ന് ആണു സമാപിക്കുക.അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ട് വേദിയായ ആദ്യ മഹാസമ്മേളനം പത്തുവർഷം മുൻപു നടന്ന സിബിസിഐ സിനഡാണ്.പിന്നീടു കാരിത്താസ് ഇന്ത്യയുടെ വൻ സമ്മേളനത്തിനും ഇൻസ്റ്റിറ്റ്യൂട്ട് സാക്ഷിയായി. ഇതിനു സമീപമുള്ള സെന്റ് തോമസ് ഇന്റഗ്രേറ്റഡ് സ്പോർട്സ് കോംപ്ലക്സിന്റെ താഴത്തെ നിലയിലാണ് (ബിഷപ് വയലിൽ അസംബ്ലി ഹാൾ) Read More…
പാലായിൽ എസ് ആർ കെ ഹെൽത്ത് സെൻ്റർ പ്രവർത്തനമാരംഭിച്ചു
പാലാ: പാലായിൽ ആരംഭിച്ച എസ് ആർ കെ ഹെൽത്ത് സെൻ്ററിൻ്റെ ഉദ്ഘാടനം ഗോവാ ഗവർണർ പി എസ് ശ്രീധരൻപിള്ള നിർവ്വഹിച്ചു. മാണി സി കാപ്പൻ എം എൽ എ അധ്യക്ഷത വഹിച്ചു. ഫാ ജോസഫ് തടത്തിൽ, സ്വാമി വീതസംഗാനന്ദ, മുനിസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ, രൺജിത്ത് ജി മീനാഭവൻ, ബിജി ജോജോ, സെബാസ്റ്റ്യൻ ജി മാത്യു, ഡോ കെ ബൈജു, ഡോ ടി ആർ ജയലക്ഷ്മി അമ്മാൾ, റ്റി ആർ രാമചന്ദ്രൻ, റ്റി ആർ നരേന്ദ്രൻ എന്നിവർ Read More…
മാർ സ്ലീവാ മെഡിസിറ്റിയിലെ നഴ്സിംഗ് വിഭാഗത്തിന് എൻഎബിഎച്ച് അക്രഡിറ്റേഷൻ ലഭിച്ചു
പാലാ :മാർ സ്ലീവാ മെഡിസിറ്റിയിലെ നഴ്സിംഗ് വിഭാഗത്തിന് നഴ്സിംഗ് എക്സലൻസിനുള്ള എൻഎബിഎച്ച് അക്രഡിറ്റേഷൻ ലഭിച്ചു. കേന്ദ്രമന്ത്രി ജോർജ് കുര്യൻ എൻഎബിഎച്ച് നഴ്സിംഗ് എക്സലൻസ് അക്രഡിറ്റേഷൻ പ്രഖ്യാപനവും സർട്ടിഫിക്കറ്റ് കൈമാറ്റവും നിർവ്വഹിച്ചു. ചീഫ് നഴ്സിംഗ് ഓഫീസർ ലഫ്.കേണൽ മജല്ല മാത്യു, ക്വാളിറ്റി വിഭാഗം മാനേജർ സിറിയക് ജോർജ് എന്നിവർ ചേർന്നു സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ആതുരസേവന രംഗത്ത് കേരളത്തിലെ നഴ്സുമാർ വഹിക്കുന്ന പങ്ക് ലോകം അംഗീകരിച്ചു കഴിഞ്ഞതായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. ആരോഗ്യ സേവനത്തിൽ ചുരുങ്ങിയ കാലത്തിനുള്ളിൽ മികവിന്റെ Read More…
പാലാ അൽഫോൻസാ കോളേജിൽ യൂത്ത് എമ്പവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ഫസ്റ്റ് എയ്ഡ് ബോധവൽക്കരണ ക്ലാസ് നടത്തപ്പെട്ടു
പാലാ: കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകൾ ഉൾപ്പെട്ട ലയൺസ് ഡിസ്ട്രിക്ട് 318Bയുടെ യൂത്ത് എമ്പവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് മാഞ്ഞൂരിന്റെ നേതൃത്വത്തിൽ ഫസ്റ്റ് എയ്ഡ് ബോധവൽക്കരണ ക്ലാസ്സ് നടത്തി. അൽഫോൻസാ കോളേജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസറായ Sr. ജെമി എബ്രഹാത്തിന്റെ അധ്യക്ഷതയിൽ ലയൺസ് ജില്ലാ ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ ലയൺ സിബി മാത്യു പ്ലാത്തോട്ടം ഉദ്ഘാടനം ചെയ്തു. മാഞ്ഞൂർ ലയൺസ് ക്ലബ് പ്രസിഡന്റ് ലയൺ നിഖിൽ ഷാജു മുഖ്യപ്രഭാഷണം നടത്തി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ Read More…
പാലാ സെന്റ് തോമസ് കോളേജ് പ്ലാറ്റിനം ജൂബിലി തിരിതെളിയുന്നു
പാലാ സെന്റ് തോമസ് കോളേജ് പ്ലാറ്റിനം ജൂബിലിയുടെ ആഘോഷപരിപാടികൾക്ക് ഈ മാസം 16-ാം തീയതി രാവിലെ 10 മണിക്ക് തുടക്കം കുറിക്കുന്നു. ബിഷപ് വയലിൽ ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ പാലാ രൂപതാധ്യക്ഷനും കോളേജിന്റെ രക്ഷാധികാരിയുമായ മാർ ജോസഫ് കല്ലറങ്ങാട്ട് അദ്ധ്യക്ഷത വഹിക്കും. പ്രിൻസിപ്പൽ ഡോ. സിബി ജയിംസ് ആമുഖ വിവരണം നിർവ്വഹിക്കും. കേന്ദ്രസഹമന്ത്രി അഡ്വ. ജോർജ്ജ് കുര്യൻ ജൂബിലി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. കോളേജിൻ്റെ സ്ഥാപകരും മാർഗ്ഗദർശികളുമായിരുന്ന മഹത് വ്യക്തികൾക്ക് ആദരവ് അർപ്പിച്ചുകൊണ്ട് പാലാ രൂപത Read More…