പാലാ: മീനച്ചിൽ രാജവംശത്തിലെ കാരണവരായ ദാമോദർ സിംഹർ .ജി .എസ് ഗോപിനാഥൻ കർത്തായ്ക്ക് നവതി. റിട്ട: ഹെഡ്മാസ്റ്റർ കൂടിയാണ് ഗോപിനാഥൻ .നവതി ദിനത്തിൽ ഭവനത്തിലെത്തി പാലാ മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ലീനാ സണ്ണി പുരയിടം പൊന്നാടയണിയിച്ച് ആദരിച്ചു. ഭാര്യ: ഉഷാ ജി കർത്താ, മകൻ :ജി .ജയകൃഷ്ണൻ, ടോബിൻ കെ അലക്സ്, ജോർജ്കുട്ടി ജേക്കബ്, റ്റോമി തടിയേൽ എന്നിവരും പങ്കെടുത്തു.
Pala
പാലായിൽ നിന്നും തമിഴ്നാട് പട്ടണങ്ങളിലേയ്ക്ക് കൂടുതൽ സർവ്വീസുകളുമായി കെ.എസ്.ആർ.ടി.സി
പാലാ: അയൽ സംസ്ഥാനമായ തമിഴ്നാട് പട്ടണങ്ങളിലേക്ക് പാലാ വഴി കൂടുതൽ സർവ്വീസുകളുമായി കെ.എസ്.ആർ.ടി.സി. ഇനി കമ്പത്തിനും തേനിയിലേക്കും പാലായിൽ നിന്നും യാത്ര ചെയ്യാം. 06.30 AM കോയമ്പത്തൂർ (എ.സി),07.30 തെങ്കാശി, 08.20 കോയമ്പത്തൂർ ഫാസ്റ്റ്.08.35 കമ്പം ഫാസ്റ്റ് (കട്ടപ്പന വഴി) 03.00 പി.എം. തെങ്കാശി,08.45 പി.എം. കോയമ്പത്തൂർ, 09.00 പി.എം. മൈസൂർ- ബാംഗ്ലൂർ ,10.30 പി.എം. കോയമ്പത്തൂർ (എ.സി). ആലപ്പുഴ ഡിപ്പോയിൽ നിന്നുo പാലാ വഴി തേനി സർവ്വീസും പാലായിൽ നിന്നും മറ്റൊരു കോയമ്പത്തൂർ സർവ്വീസും ഉടൻ Read More…
യന്ത്രങ്ങളുടെ “ആശാൻ ” പടിയിറങ്ങി
പാലാ: 50 വർഷത്തെ എൻജിനീയറിംഗ് സേവനം പൂർത്തിയാക്കിയ പാലാ പുലിയന്നൂർ ഇൻഡ്യാർ ബ്ലോക്ക് റബ്ബർ ഫാക്ടറിയിലെ മെക്കാനിക്കൽ വിഭാഗം ഫോർമാൻ മാത്യു ജോസഫ് ജോലിയിൽ നിന്നും വിരമിച്ചു. കേരള അഗ്രിക്കൾച്ചർ ഡവലപ്പ്മെൻ്റ് പ്രൊജക്ടിൽ ഉൾപ്പെടുത്തി നിർമ്മിച്ച രാജ്യത്തെ പ്രഥമ ക്രംബ് റബ്ബർ ഫാക്ടിയായ ഇൻഡ്യാറിൽ അൻപത് വർഷം മുമ്പാണ് മാത്യു ജോസഫ് മെഷീനിസ്റ്റ് തസ്തികയിൽ ജോലിക്ക് ചേർന്നത് നിയമപ്രകാരം അൻപത്തി എട്ടാം വയസ്സിൽ സർവ്വീസിൽ നിന്നും വിരമിക്കപ്പെട്ടിരുന്നുവെങ്കിലും വീണ്ടും തുടരുവാൻ മാനേജ്മെൻ്റ് അനുവദിക്കുകയായിരുന്നു. ഫാക്ടറിയിലേക്കാവശ്യമായ യന്ത്രങ്ങൾ സ്വന്തമായി Read More…
പാലാ ബ്ലഡ് ഫോറം നെൽസൺ ഡാൻ്റെ അനുസ്മരണം നടത്തി
പാലാ : പാലാ ബ്ലഡ് ഫോറം ആരംഭിച്ചപ്പോൾ മുതൽ ഡയറക്ടർ ബോർഡ് മെമ്പറായിരുന്ന നെൽസൺ ഡാൻ്റെയുടെ അനുസ്മരണം ഒന്നാം ചരമവാർഷികത്തോട് അനുബന്ധിച്ച് ബ്ലഡ് ഫോറത്തിൻ്റെ നേതൃത്വത്തിൽ നടത്തി. പാലാ പോലീസ് സ്റ്റേഷൻ അങ്കണത്തിൽ ചേർന്ന അനുസ്മരണ സമ്മേളനത്തിൽ ജനറൽ കൺവീനർ ഷിബു തെക്കേമറ്റം അദ്ധ്യക്ഷത വഹിച്ചു. പാലാ ഡി വൈ എസ് പി. കെ സദൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ. പി ഡി ജോർജ്, ഡോ. സുനിൽ തോമസ്, മുനിസിപ്പൽ കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ, സജി Read More…
മാർ സ്ലീവാ മെഡിസിറ്റിയിൽ നിയോനറ്റൽ പരിശീലന പരിപാടി നടത്തി
പാലാ: ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് എം.എൻ.എഫ് ആൻഡ് ഐ.എ.പി കോട്ടയം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ബേസിക് നിയോനറ്റൽ റിസസിറ്റേഷൻ പരിശീലന പരിപാടി ഫസ്റ്റ് ഗോൾഡൻ മിനിറ്റ് എന്ന പേരിൽ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തി.പീഡിയാട്രിക്സ് ആൻഡ് നിയോനറ്റൽ വകുപ്പുകളിൽ സേവനം ചെയ്യുന്നവർ പരിശീലനത്തിൽ പങ്കെടുത്തു. മാർ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ ഉദ്ഘാടനം ചെയ്തു. നവജാത ശിശുക്കൾക്ക് ഏറ്റവും മികച്ച പരിചരണം നൽകുന്നതിനായി ഐ.എ.പിയുടെ നേതൃത്വത്തിൽ നടത്തുന്ന പരിശീലന പരിപാടി മാതൃകപരമാണെന്നു അദ്ദേഹം പറഞ്ഞു. Read More…
പ്രീമിയർ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു
പാലാ: ഗുണമേന്മയുള്ള വിദ്യാഭ്യാസം സാർവത്രികമാക്കുന്നതിന് കത്തോലിക്കാ സഭ ചെയ്യുന്ന സേവനങ്ങൾ മഹത്തരമാണെന്നും രൂപതയിലെ വിദ്യാലയങ്ങളിൽ പഠിക്കുന്ന സമർത്ഥരായ വിദ്യാർഥികളെ ഉന്നത നിലയിൽ എത്തിക്കുന്നതിനായി നടത്തുന്ന പ്രീമിയർ പ്രോഗ്രാം വലിയ മാതൃകയാണെന്നും കെ.ഫ്രാൻസിസ് ജോർജ് എംപി. പാലാ കോർപറേറ്റ് സ്കൂളുകളിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കായി നടത്തുന്ന പ്രീമിയർ പ്രോഗ്രാം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം പരിശീലന പരിപാടികൾ കാലഘട്ടത്തിന്റെ ആവശ്യമാണ്. വിദ്യാർഥികളെ പഠിപ്പിക്കുക മാത്രമല്ല, ഉന്നത പരീക്ഷകൾക്ക് ഉതകുംവിധം പരിശീലനം നൽകുന്നതിനുള്ള രൂപതയുടെ ഉദ്യമം ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. Read More…
ഗാന്ധിജിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധി സെപ്തംബർ 10 ന് പാലാ ഗാന്ധിസ്ക്വയർ സന്ദർശിക്കും
പാലാ: രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ കൊച്ചുമകനും എഴുത്തുകാരനുമായ തുഷാർ ഗാന്ധി സെപ്തംബർ 10 ന് പാലാ മൂന്നാനിയിലുള്ള ഗാന്ധിസ്‌ക്വയർ സന്ദർശിക്കുമെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ എന്നിവർ അറിയിച്ചു. രാവിലെ 10ന് ഗാന്ധിസ്ക്വയറിൽ എത്തുന്ന തുഷാർ ഗാന്ധിയ്ക്ക് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകും. തുടർന്ന് അദ്ദേഹം ഗാന്ധിസ്ക്വയറിലെ ഗാന്ധി ശില്പത്തിൽ പുഷ്പാർച്ചന നടത്തും. ചടങ്ങിൽ ഗാന്ധി പ്രതിമയുടെ ശില്പി ചേരാസ് രവിദാസിനെ തുഷാർ ഗാന്ധി ആദരിക്കും. Read More…
ബ്രിട്ടീഷ് എം.പി സോജൻ ജോസഫ് കേരള കോൺ.(എം) ചെയർമാൻ ജോസ്. കെ.മാണി എം.പിയെ സന്ദർശിച്ചു
പാലാ: കോട്ടയം കൈപ്പുഴ സ്വദേശിയും ബ്രിട്ടീഷ് പാർലമെൻറ് അംഗവുമായ പ്രഥമ മലയാളി സോജൻ ജോസഫ് പാലായിൽ എത്തി കേരള കോൺ (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയെ സന്ദർശിച്ചു. യു.കെയിലെ മലയാളി സമൂഹത്തിന് ഔദ്യോഗിക തലത്തിൽ ഒരു സഹായിയെ ലഭിച്ചതായി ജോസ്.കെ.മാണി പറഞ്ഞു. വളരെ സ്നേഹോഷ്മളമായ ഒരു കൂടികാഴ്ചയായിരുന്നുവെന്ന് ജോസ്.കെ.മാണി എം.പി പറഞ്ഞു. എംപിയായ ശേഷമുള്ള നാട്ടിലേക്കുള്ള ആദ്യ യാത്രയിൽ തന്നെ ഇത്തരം ഒരു സൗഹൃദ സന്ദർശനം നടത്തിയ സോജൻ ജോസഫിന് ജോസ്.കെ.മാണി ആശംസകൾ നേർന്നു.
റമ്പൂട്ടാന്‍ തൊണ്ടയില്‍ കുടുങ്ങി എട്ടു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
പാലാ : റമ്പൂട്ടാന്‍ തൊണ്ടയില്‍ കുടുങ്ങി എട്ടു മാസം പ്രായമുള്ള കുഞ്ഞു മരിച്ചു. പാലാ മീനച്ചില്‍ സുനില്‍ ലാലിന്റെയും ശാലിനിയുടേയും മകന്‍ ബദരീനാഥാണ് മരിച്ചത്.ഞായറാഴ്ച വൈകുന്നേരം ആറരയോടെ ആയിരുന്നു സംഭവം. കുഞ്ഞിന് റമ്പൂട്ടാന്‍ പൊളിച്ച് നല്‍കുന്നതിനിടെ പഴം തൊണ്ടയില്‍ കുടുങ്ങിയതാണെന്ന് വിവരം. കുഞ്ഞിനെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണസംഭവിച്ചിരുന്നു. തൊണ്ടയില്‍ കുടുങ്ങിയ റമ്പൂട്ടാന്‍ കഷ്ണം ആശുപത്രിയില്‍ വച്ചാണ് പുറത്തെടുത്തത്. ഖത്തറിൽ വാഹന കമ്പനിയിൽ ജീവനക്കാരനായ സുനിൽലാൽ കഴിഞ്ഞ ദിവസമാണ് അവധിക്കു നാട്ടിലെത്തിയത്. അമ്മ: ശാലിനി Read More…
സാമൂഹിക പ്രതിബദ്ധതയ്ക്കും സമുദായമുന്നേറ്റത്തിനും ആഹ്വാനം നൽകി സീറോമലബാർ സഭാ അസംബ്ലി
പാലാ: സാമൂഹികപ്രതിബദ്ധതയും രാഷ്ട്രനിർമ്മിതിയിലെ പങ്കാളിത്തവും ഉറപ്പാക്കിയും സമുദായമുന്നേറ്റത്തിന് ഉറച്ചവഴികൾ നിശ്ചയിച്ചും സീറോമലബാർ സഭയുടെ മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലിയുടെ മൂന്നാംദിനം പിന്നിട്ടു. അസംബ്ലിയിലുയർന്ന ചിന്തകളും പഠനങ്ങളും ക്രോഡീകരിച്ച് സിനഡിന് സമർപ്പിച്ചാണ് അസംബ്ലി ആഗസ്റ്റ് 25 (ഞായറാഴ്ച) സമാപനത്തിലേക്ക് പ്രവേശിക്കുന്നത്. ഉജെയ്ൻ രൂപതാധ്യക്ഷൻ മാർ സെബാസ്റ്റ്യൻ വടക്കേൽ, ബിജ്നോർ രൂപതാധ്യക്ഷൻ മാർ വിൻസെന്റ് നെല്ലായിപ്പറമ്പിൽ, ഫാ. പോളി പയ്യപ്പള്ളി, ഫാ. തോമസ് വടക്കുംകര സിഎംഐ, സെബാസ്റ്റ്യൻ പന്തല്ലൂപറമ്പിൽ എന്നിവരുടെ കാർമികത്വത്തിൽ ഹിന്ദിയിൽ വിശുദ്ധ കുർബാനയർപ്പിച്ചാണ് അസംബ്ലിയുടെ മൂന്നാംദിനത്തിന് തുടക്കമിട്ടത്. സമുദായ Read More…