പാലാ: മൂന്നാനി സെന്റ് പീറ്റേഴ്സ് ഇടവക എ. കെ. സി. സി യൂണിറ്റിന്റെ നേതൃത്വത്തിൽ ശനിയാഴ്ച (21-09-2024) പളളി പാരിഷ് ഹാളിൽ വച്ച് സൗജന്യ നേത്രപരിശോധന ക്യാമ്പും മിതമായ നിരക്കിൽ രക്തപരിശോധനയും സംഘടിപ്പിക്കുമെന്ന് ഭാരവാഹികളായ ഫാ.തോമസ് പട്ടേരി, ജെയ്സൺ മഞ്ഞപ്പളളിൽ. നിഷാന്ത് കാർലോസ് എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു. രാവിലെ ഏഴരയോടെ രക്തപരിശോധന ആരംഭിക്കും. അഞ്ഞൂറ് രൂപയോളം ചിലവ് വരുന്ന രക്ത പരിശോധനകൾ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് കേവലം ഇരുനൂറ്റിയമ്പത് രൂപയ്ക്കാണ് ചെയ്ത് നൽകുന്നത്. രാവിലെ 8.30 ന് ചേരുന്ന Read More…
Pala
കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി
പാലാ: കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട് ഫണ്ട് തട്ടിപ്പെത്തിനെത്തിരെ പ്രതിഷേധ പ്രകടനം നടത്തി. അടിയന്തര സഹായം നൽകാത്ത എൻ ഡി എ സർക്കാരുടെ കള്ളക്കണക്കും ഫണ്ട് തട്ടിപ്പും നടത്തുന്ന എൽഡിഎഫ് സർക്കാരും ഒരു നാണയത്തിന്റെ ഇരു വശങ്ങൾ ആണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അഡ്വ. ആർ മനോജ് അഭിപ്രായപ്പെട്ടു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തോമസ്കുട്ടി നെച്ചിക്കട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോൺഗ്രസ് നേതാക്കളായ സതീശ് ചൊള്ളാനി, സാബു എബ്രഹാം, ഷോജി ഗോപി,ബിബിൻ രാജ്, ടോണി തൈപ്പറമ്പിൽ, Read More…
വിശ്വകർമ്മജയന്തി ദേശീയ തൊഴിലാളി ദിനമായി പ്രഖ്യാപിക്കണം :ബി എം എസ്
പാലാ: സെപ്റ്റംബർ 17 വിശ്വകർമ്മജയന്തി ദേശീയ തൊഴിലാളി ദിനമായി പ്രഖ്യാപിക്കണമെന്ന് ബിഎംഎസ് ജില്ലാ വൈസ് പ്രസിഡണ്ട് എസ് എസ് ശ്രീനിവാസപിള്ള ആവശ്യപ്പെട്ടു. വിശ്വകർമ്മജയന്തി തൊഴിലാളി ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ബിഎംഎസ് പാലാ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . തൊഴിലാളികൾക്കുള്ള പി.എഫ് പെൻഷൻ കുറഞ്ഞത് ആയിരം രൂപയിൽ നിന്ന് 5000 രൂപയാക്കി ഉയർത്തുക, ഇഎസ്ഐ പരിധി ഇരുപത്തിയൊന്നായിരം രൂപയിൽ നിന്നും 42,000 രൂപയാക്കി ഉയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാലാ വെള്ളാപ്പാട്ടു Read More…
പാലാക്കാർക്ക് തേനിയിലേക്ക് ബസ് യാത്രാ സൗകര്യം ലഭ്യമായി
പാലാ: പാലാക്കാർക്ക് തമിഴ്നാട്ടിലെ തേനിയിലേക്ക് ബസ് യാത്രാ സൗകര്യം ലഭ്യമായി.കെ.എസ്.ആർ.ടി.സി. ആലപ്പുഴ ഡിപ്പോയിൽ നിന്നും പാലാ വഴിയുള്ള തേനി സർവ്വീസ് ആരംഭിച്ചു. വൈകുന്നേരം 5.20ന് പാലായിൽ എത്തുന്ന ബസ് രാത്രി 10.30 ന് തേനിയിലെത്തും.
കെ. സി. ഇ.എഫ് 36-ാമത് കോട്ടയം ജില്ലാ സമ്മേളനത്തിന് ഒക്ടോബർ 2 ന് പാലാ ഒരുങ്ങുന്നു
പാലാ: സഹകരണ ജീവന ക്കാരുടെ പ്രബല സംഘടനയായ കെ. സി. ഇ.എഫ് കോട്ടയം ജില്ലാ സ മ്മേളന ത്തിന് ഒക്ടോബർ മാസം രണ്ടാം തിയതി പാലാ വേദിയാവുന്നു. ഒക്ടോബർ 2 ബുധനാഴ്ച രാവിലെ 10-30 ന് ഉമ്മൻ ചാണ്ടി നഗർ (കിഴതടിയൂർ സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയം പാലാ ) യിൽ നടക്കുന്ന സമ്മേളനം കേരളത്തിൻ്റെ മുൻ ആഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ M. L. A ഉദ്ഘാടനം ചെയ്യുന്നു. യോഗത്തിൽ സർവ്വീസിൽ നിന്നും വിരമിച്ച Read More…
ഫസ്റ്റ് എയ്ഡ് ബോധവത്കരണ ക്ലാസ്സ് നടത്തി
പാലാ: ലയൺസ് ക്ലബ് അരുവിത്തറയുടെ നേതൃത്വത്തിൽ പാലാ സെന്റ് തോമസ് കോളേജിലെ എൻഎസ്എസ് യൂണിറ്റും സംയുക്തമായി ഫസ്റ്റ് എയ്ഡ് ബോധവത്കരണ ക്ലാസും ഡയാലിസിസ് കിറ്റ് വിതരണവും നടത്തി. പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ. സിബി ജയിംസ് അധ്യക്ഷതയിൽ പാലാ എംഎൽഎ മാണി സി കാപ്പൻ നിർവഹിച്ചു. ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി. ക്ലബ് പ്രസിഡന്റ് മനോജ് മാത്യു പരപരാകത്ത്, സെക്രട്ടറി മനേഷ് കല്ലറക്കൽ, എൻഎസ്എസ് പ്രോഗ്രാം Read More…
കേരള ലോയേഴ്സ് കോൺഗ്രസ് അംഗത്വ ക്യാമ്പയിൻ വ്യാഴാഴ്ച ആരംഭിക്കും
പാലാ: കേരള ലോയേഴ്സ് കോൺഗ്രസ് കോട്ടയം ജില്ലാതല മെമ്പർഷിപ്പ് വിതരണത്തിന് (12-9-2024) വ്യാഴാഴ്ച തുടക്കമാകും. വൈകിട്ട് നാലു മണിക്ക് പാലാ മിൽക്ക് ബാർ ഓഡിറ്റോറിയത്തിൽ കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോസ് ടോം അംഗത്വവിതരണോത്ഘാടനം നിർവഹിക്കുo. ജില്ലാ പ്രസിഡണ്ട് അഡ്വ. സണ്ണി ചാത്തുകുളം അധ്യക്ഷത വഹിക്കുo. യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് അഡ്വ. ജോസഫ് ജോൺ മുഖ്യപ്രഭാഷണം നടത്തുന്നതും സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: ജസ്റ്റിൻ കടപ്ലാക്കൽ അഡ്വ. പി കെ ലാൽ അഡ്വ. Read More…
മാഫിയ സംരക്ഷകനായ മുഖൃമന്ത്രി രാജിവെക്കുക: ടോമി കല്ലാനി
പാലാ: കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലാ ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി.മണ്ഡലം പ്രസിഡന്റ് തോമസ്കുട്ടി നെച്ചിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. വിലക്കയറ്റം നിയത്രിക്കാനോ രാഷ്ട്രീയ ലാഭത്തിന് വേണ്ടി മാത്രം പ്രവർത്തിക്കുന്ന സർക്കാർ ആയി പിണറായി മാറിയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ടോമി കല്ലാനി കുറ്റപെടുത്തി. സതീശ് ചൊള്ളാനി,ഷോജി ഗോപി,സാബു എബ്രഹാം,ബിബിൻ രാജ്,രാഹുൽ പിഎൻആർ,കിരൺ അരിക്കൽ, അർജുൻ സാബു, വിജകുമാർ തിരുവോണം, സന്തോഷ് മണർകാട്ട്, സണ്ണി വി സ്കറിയ,മാത്യൂ മൂഴിയിൽ,കൃഷ്ണജിത്ത് ജിനിൽ, മാത്യൂകുട്ടി കണ്ടത്തിൽപറമ്പിൽ,ശശി ചെത്തിമറ്റം, സതീനേശൻ Read More…
വിദ്വേഷം പ്രമാണവും അക്രമം മതവുമായി മാറി: തുഷാർ ഗാന്ധി
പാലാ: നിർഭാഗ്യവശാൽ വിദ്വേഷം നമ്മുടെ പ്രമാണവും അക്രമം നമ്മുടെ മതവുമായി മാറിയിരിക്കുകയാണെന്ന് മഹാത്മാഗാന്ധിയുടെ പ്രപൗത്രൻ തുഷാർ അരുൺ ഗാന്ധി പറഞ്ഞു. പാലാ മൂന്നാനിയിലെ ഗാന്ധി സ്ക്വയറിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയശേഷം ഗാന്ധിസ്മൃതി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്രമവും വിദ്വേഷവും അരാജകത്വവും അരങ്ങു തകർക്കുന്ന കാഴ്ചകളാണ് എല്ലായിടത്തും. ഇന്ന് ഇതൊക്കെ സാധാരണ സംഭവങ്ങളും ജീവിതചര്യയുമായി മാറിക്കഴിഞ്ഞു. സ്നേഹവും സമാധാനവും ബാപ്പുവിൻ്റെ മുഖമുദ്രകളായിരുന്നു. നാം ആ മൂല്യങ്ങൾ തിരിച്ചുപിടിക്കേണ്ടതുണ്ട്. വിദ്വേഷത്തിനും അക്രമത്തിനും ഒരിക്കലും വശംവദരാകരുതെന്ന് അദ്ദേഹം Read More…
സപ്ലൈക്കോയുടെ ഓണം ഫെയർ സൂപ്പർ മാർക്കറ്റ് ഉദ്ഘാടനം ചെയ്തു
പാലാ: വിലക്കയറ്റം മൂലം പൊറുതിമുട്ടുന്ന ജനങ്ങൾക്ക് സപ്ലൈക്കോയുടെ ഓണം ഫെയർ സൂപ്പർ മാർക്കറ്റുകൾ വലിയ സഹായമാണെന്ന് മാണി സി.കാപ്പൻ എം.എൽ.എ. സപ്ലൈക്കോ സൂപ്പർ മാർക്കറ്റിനോട് അനുബന്ധിച്ച് ആരംഭിച്ച ഓണം ഫെയർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ നഗരസഭാധ്യക്ഷൻ ഷാജു വി . തുരുത്തൻ അദ്ധ്യക്ഷത വഹിച്ചു. ബിജി ജോജോ, ബാബു കെ. ജോർജ്, രൺജിത് ജി . മീനാഭവൻ, ബെന്നി മൈലാടൂർ, പീറ്റർ പന്തലാനി , വേണു വേങ്ങയ്ക്കൽ, സൗമ്യകുമാരി എം.കെ, സജിനി ബി, മഞ്ചു ഇ.ജി Read More…