പാലാ : മലയാളികൾ പാലായുടെ പ്രതീകമായി കെ എം മാണിയെയാണ് എക്കാലവും കാണുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. മീനച്ചിൽ താലൂക്ക് സഹകരണ കാർഷിക വികസന ബാങ്കിൻ്റെ പ്രഥമ വൈസ് പ്രസിഡൻ്റായിരുന്ന കെ എം മാണിയുടെ പേരിൽ ബാങ്ക് ഏർപ്പെടുത്തിയിരിക്കുന്ന കർഷക, കർഷക തൊഴിലാളി അവാർഡുകൾ വിതരണം ചെയ്യുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തപ്പോഴും കർഷക സമൂഹത്തെ ഹൃദയത്തോട് ചേർത്ത് നിർത്തിയ നേതാവായിരുന്നു കെ എം മാണി. അദ്ദേഹം ഉയർത്തിപ്പിടിച്ച Read More…
Pala
വയലിൽ വോളി: പാലാ സെന്റ് തോമസ്സും ചങ്ങനാശ്ശേരി അസംഷനും ജേതാക്കൾ
പാലാ: പാലാ സെന്റ് തോമസ് കോളേജിൽ വച്ച് നടന്ന 44ആമത് വയലിൽ ട്രോഫി കേരള ഇന്റർ കോളേജ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ ആതിഥേയരായ പാലാ സെന്റ് തോമസ് കോളേജും വനിത വിഭാഗത്തിൽ ചങ്ങനാശ്ശേരി അസംഷൻ കോളേജും ജേതാക്കളായി. പുരുഷ വിഭാഗത്തിൽ പാലാ സെന്റ് തോമസ് കോളേജ് നാല് സെറ്റ് നീണ്ടുനിന്ന വാശിയേറിയ പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്നു സെറ്റുകൾക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിനെ കീഴടക്കിയാണ് ജേതാക്കളായത്. സ്കോർ 25-14, 21-25, 25-23, 25-23. ടൂർണമെന്റിലെ മികച്ച പുരുഷതാരമായി Read More…
വയലിൽ വോളി: ക്രൈസ്റ്റ് ഇരിങ്ങാലക്കുട ഫൈനലിൽ
പാലാ: പാലാ സെന്റ് തോമസ് കോളേജിൽ നടന്നുവരുന്ന 44-മത് ബിഷപ്പ് വയലിൽ ഓൾ കേരള ഇന്റർ കൊളീജിയേജ് വോളിബോൾ ടൂർണമെന്റിൽ ക്രൈസ്റ്റ് ഇരിങ്ങാലക്കുട ഫൈനലിൽ. ആതിഥേയരായ പാലാ സെന്റ് തോമസ് കോളേജും ക്രൈസ്റ്റ് ഇരിങ്ങാലക്കുടയും ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് നടക്കുന്ന ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടും. വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് നടന്ന രണ്ടാം സെമിഫൈനലിൽ സേക്രട്ട് ഹാർട്ട് കോളേജ് തേവരയെ നേരിട്ടുള്ള തെറ്റുകൾക്ക് തോൽപ്പിച്ചാണ് ക്രൈസ്റ്റ് ഫൈനലിൽ കടന്നത്. സ്കോർ 25-22, 25-21, 25-21. ഇന്ന് Read More…
കൗൺസിലർ സാവിയോ കാവുകാട്ടിന്റെ നിലപാടിൽ പ്രതിഷേധവുമായി കോൺഗ്രസ്
അരുണാപുരം: പാലാ നഗരസഭ കൗൺസിലർ സാവിയോ കാവുകാട്ടിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് അരുണാപുരം ബൂത്ത് കമ്മിറ്റി രംഗത്ത്. പ്രദേശവാസികളോട് കൂടിയാലോചനകൾ നടത്താതെ സ്വന്തം വീട്ടിലേക്കുള്ള മുനിസിപ്പൽ റോഡിന് സ്വന്തം വീട്ടുപേര് നൽകിയതാണ് പ്രതിഷേധത്തിന് കാരണം. മുനിസിപ്പാലിറ്റിയുടെ ചെലവിൽ “കാവുകാട്ട് ലെയിൻ” എന്ന് എഴുതിയ ബോർഡ് ഉയർന്ന പോലെയാണ് പ്രദേശവാസികൾ സംഭവമറിയുന്നത്. പ്രദേശവാസികളോട് കൂടിയാലോചിക്കാതെ കൗൺസിലർ അധികാരം ദുർവിനിയോഗം ചെയ്ത് റോഡിന് സ്വന്തം വീട്ടു പേരിട്ടത് അംഗീകരിക്കാനാവില്ല എന്ന് കോൺഗ്രസ് അരുണാപുരം ബൂത്ത് കമ്മിറ്റി വ്യക്തമാക്കി. ധിക്കാരപരമായ സമീപനത്തെ വച്ചുപൊറുപ്പിക്കില്ല Read More…
ഹൃദയത്തെകുറിച്ച് ചോദിക്കാം പ്രോഗാം മാർ സ്ലീവാ മെഡിസിറ്റിയിൽ നടന്നു
പാലാ: ലോക ഹൃദയദിനാഘോഷങ്ങളുടെ ഭാഗമായി മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായി പൊതുജനങ്ങൾക്കു വേണ്ടി ഹൃദയത്തെകുറിച്ച് ചോദിക്കാം – എന്ന വിഷയത്തിൽ ചർച്ചയും ലൈവ് ഫോൺ ഇൻ പ്രോഗ്രാമും നടത്തി. ഹൃദയസംബന്ധമായ രോഗങ്ങളെക്കുറിച്ചും ആധുനിക ഹൃദയചികിത്സകളെ കുറിച്ചും വിദഗ്ധ ഡോക്ടർമാർ മറുപടി നൽകി. കാർഡിയാക് സയൻസസ് വിഭാഗം മേധാവി ഡോ.രാംദാസ് നായിക് .എച്ച്, സീനിയർ കൺസൾട്ടന്റുമാരായ പ്രഫ.ഡോ.രാജു ജോർജ്, ഡോ.ജെയിംസ് തോമസ്, ഡോ.ബിബി ചാക്കോ ഒളരി, ഡോ.രാജീവ് എബ്രഹാം, കാർഡിയാക് തൊറാസിക് ആൻഡ് Read More…
വയലിൽ വോളി: പാലാ സെന്റ് തോമസ് ഫൈനലിൽ
പാലാ: പാലാ സെന്റ് തോമസ് കോളേജിൽ നടന്നുവരുന്ന 44-മത് ബിഷപ്പ് വയലിൽ ഓൾ കേരള ഇന്റർ കൊളീജിയേജ് വോളിബോൾ ടൂർണമെന്റിൽ ആതിഥേയരായ പാലാ സെന്റ് തോമസ് കോളേജ് ഫൈനലിൽ പ്രവേശിച്ചു. അത്യന്തം ആവേശമേറിയ 5 സെറ്റ് നീണ്ടുനിന്ന വാശിയേറിയ പോരാട്ടത്തിൽ ഡീ പോൾ കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി അങ്കമാലിയെ രണ്ടിനെതിരെ മൂന്നു സെറ്റുകൾക്ക് കീഴടക്കിയാണ് സെന്റ് തോമസ് ഫൈനലിൽ പ്രവേശിച്ചത്. (സ്കോർ 22-25, 25-21, 25-18, 21-25, 15- 11). ബുധനാഴ്ച രാവിലെ നടന്ന Read More…
കളമശ്ശേരി മാർത്തോമാ ഭവന് നേരെയുണ്ടായ അതിക്രമം പ്രതിഷേധാർഹം : എസ്എംവൈഎം
പാലാ : കളമശ്ശേരി മാർത്തോമാ ഭവന് നേരെയുണ്ടായ അതിക്രമം പ്രതിഷേധാർഹമെന്നും, കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കാനുള്ള കാലവിളംബം അപലപനീയമെന്നും പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം പാലാ രൂപത. കളമശ്ശേരിയിൽ നടന്നത് അത്യന്തം ഗുരുതരമായ നിയമലംഘനവും, മനുഷ്യാവകാശ നിഷേധവുമാണ്. നിസ്സഹായരായ ആശ്രമവാസികൾക്കു നേരെ സാമൂഹ്യവിരുദ്ധർ അതിക്രമം നടത്തിയിട്ട് ദിവസങ്ങൾ ആയിട്ടും ആക്രമികൾക്കെതിരെ നടപടി സ്വീകരിക്കാത്തത് സാധാരണ പൗരന്മാരോടുള്ള വെല്ലുവിളിയാണ്. നഗ്നമായ നിയമലംഘനത്തിനെതിരെ യുക്തമായ നടപടികൾ സ്വീകരിക്കാനും, ആസൂത്രിതവും സംഘടിതവുമായ ഈ കുറ്റകൃത്യത്തിന് പിന്നിലുള്ളവരെ അറസ്റ്റ് ചെയ്യാനും പോലീസ് തയ്യാറാകണം. Read More…
കുടിവെള്ള ക്ഷാമംമറന്നേക്കൂ; അരുണാപുരം കുടിവെളള പദ്ധതി 75 ലക്ഷം മുടക്കി വിപുലീകരിച്ചു
പാലാ: നഗരസഭയിലെ അരുണാപുരം മേഖലയിലെ കുടിവെളള ക്ഷാമത്തിനു ശാശ്വത പരിഹാരമായി. അരുണാപുരത്ത് മീനച്ചിലാറ്റിൽ 75 ലക്ഷം രൂപ മുടക്കി പാലാ നഗരസഭ നിർമ്മിച്ച കിണറും പമ്പു ഹൗസും ജോസ് കെ മാണിഎംപി ഉത്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ തോമസ് പീറ്റർ അദ്ധ്യക്ഷത വഹിച്ചു. വാർഡു കൗൺസിലറും വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ സാവിയോ കാവുകാട്ട് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. സമ്മേളനത്തിൽ വൈസ് ചെയർപേഴ്സൺ ബിജി ജോജോ , ആന്റോ ജോസ് പടിഞ്ഞാറെക്കര, ജോസിൻ ബിനോ,ഷാജു തുരുത്തൻ Read More…
വയലിൽ വോളി: പാലാ സെന്റ് തോമസ്, ഡീ പോൾ അങ്കമാലി സെമിയിൽ
പാലാ സെന്റ് തോമസ് കോളേജിൽ നടന്നുവരുന്ന 44-മത് ബിഷപ്പ് വയലിൽ വോളിബോൾ ടൂർണമെന്റിൽ പാലാ സെന്റ് തോമസ്, അങ്കമാലി ഡീ പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി എന്നിവർ സെമിയിൽ പ്രവേശിച്ചു. ചൊവ്വാഴ്ച രാവിലെ നടന്ന വാശിയേറിയ 5 സെറ്റ് നീണ്ട പോരാട്ടത്തിൽ സെന്റ് സ്റ്റീഫൻസ് കോളേജ് പത്തനാപുരത്തെ കീഴടക്കിയാണ് ഡീ പോൾ അങ്കമാലി സെമിയിൽ എത്തിയത്. (സ്കോർ 25-20, 24-26, 25-15, 22-25,15-11). ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ആരംഭിക്കുന്ന സെമി ഫൈനലിൽ ആതിഥേയരായ സെന്റ് Read More…
പ്രീമിയർ സ്കൂൾ ട്രെയിനിങ് പ്രോഗ്രാം 21-ാം വർഷത്തിലേക്ക്
പാലാ: കോർപറേറ്റ് എജ്യൂക്കേഷണൽ ഏജൻസി 6, 7 ക്ലാസിലെ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന പ്രീമിയർ സ്ക്കൂൾ ട്രെയിനിങ് പ്രോഗ്രാം 21 -ാം വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. എൻട്രൻസ് പരീക്ഷയിലൂടെ പ്രതിഭാശാലികളായ കുട്ടികളെ കണ്ടെത്തി അവർക്ക് ഗണിതം, ഇംഗ്ലീഷ്, വ്യക്തിത്വ വികസനം, യോഗ എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ പ്രഗത്ഭരായ അധ്യാപകർ ക്ലാസുകൾ നൽകുന്നു. പുതിയ ബാച്ചിൻ്റെ ഉദ്ഘാടനം സെപ്റ്റംബർ 27-ാം തീയതി നടക്കും. പാലാ സെൻ്റ് കോളേജ് ഓഡിറ്റോറിയത്തിൽ കോർപറേറ്റ് സെക്രട്ടറി റവ.ഫാ. ജോർജ് പുല്ലുകാലായിൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനം ശ്രീ. Read More…











