പാലാ: മൂന്നാനി ഗാന്ധി പ്രതിമയ്ക്കും കവീക്കുന്ന് കുടിവെള്ള പദ്ധതിയുടെ കുളം സ്ഥിതി ചെയ്യുന്നതിനും കോടതി സമുച്ചയത്തിനും സമീപം സാമൂഹ്യ വിരുദ്ധർ ശുചിമുറി മാലിന്യം തള്ളിയതിനെതിരെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ഗാന്ധി സ്ക്വയറിൽ പ്രതിഷേധ ധർണ്ണ നടത്തി. ധർണ്ണ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് ഉദ്ഘാടനം ചെയ്തു. ശുചിമുറി മാലിന്യ നിക്ഷേപകർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാത്തതാണ് തുടർച്ചയായി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. Read More…
Pala
വോട്ടു കൊള്ളയിലൂടെ ജനാധിപത്യ വ്യവസ്ഥയെ കേന്ദ്രം അട്ടിമറിക്കുന്നു: അഡ്വ. ടോമി കല്ലാനി
പാലാ: വോട്ടു കൊള്ളയിലൂടെ ഇന്ത്യയുടെ നിലനില്‍പ്പിന് ആധാരമായ ജനാധിപത്യ വ്യവസ്ഥയെ മോദി സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും ചേര്‍ന്ന് അട്ടിമറിക്കുകയാണെന്ന് കെപിസിസി എക്‌സിക്യൂട്ടീവ് അംഗം അഡ്വ.ടോമി കല്ലാനി പറഞ്ഞു. എഐസിസി ആഹ്വാന പ്രകാരം രാജ്യത്തൊട്ടാകെ 5 കോടി ഒപ്പുകള്‍ ശേഖരിച്ച് ഇന്ത്യന്‍ പ്രസിഡന്റിന് നല്‍കുന്ന സിഗ് നേച്ചര്‍ ക്യാമ്പയിന്റെ ബ്ലോക്ക് തല ഉദ്ഘാടനം പാലായില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു ടോമി കല്ലാനി. അധികാരം ഏതു വഴിയും നിലനിര്‍ത്താനുള്ള വ്യഗ്രതയില്‍ നരേന്ദ്ര മോഡിയും തെരഞ്ഞെടുപ്പ് കമ്മീഷനും വോട്ടര്‍ പട്ടികയില്‍ ലക്ഷക്കണക്കിന് കള്ളവോട്ടുകള്‍ Read More…
എസ്എംവൈഎം പാലാ രൂപത മെൻ്റൽ ഗെയിംസ് നടത്തപ്പെട്ടു
പാലാ : പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ എസ്എംവൈഎം കുറവിലങ്ങാട് ഫൊറോനയുടേയും, മണ്ണയ്ക്കനാട് യൂണിറ്റിൻ്റെയും സഹകരണത്തോടെ മെൻ്റൽ ഗെയിംസ്; ചെസ് , ക്യാരംസ് ടൂർണമെൻ്റ് നടത്തപ്പെട്ടു. മണ്ണയ്ക്കനാട് സെൻ്റ്. സെബാസ്റ്റ്യൻസ് പള്ളി ഹാളിൽ നടന്ന ടൂർണമെൻ്റ് എസ്എംവൈഎം മണ്ണയ്ക്കനാട് യൂണിറ്റ് ഡയറക്ടർ ഫാ. സ്കറിയ മലമാക്കൽ ഉദ്ഘാടനം ചെയ്തു. മുപ്പതോളം ടീമുകൾ പങ്കെടുത്ത ചെസ് ടൂർണമെൻ്റിൽ കടനാട് ഫൊറോനയിലെ കാവുംകണ്ടം യൂണിറ്റും, ക്യാരംസ് ടൂർണമെൻ്റിൽ കടപ്ലാമറ്റം ഫൊറോനയിലെ കൂടല്ലൂർ യൂണിറ്റും Read More…
മോക്ക് അസംബ്ലിയുമായി പാലാ രൂപത എസ്എംവൈഎം
പാലാ: പൊതുതിരഞ്ഞെടുപ്പുകൾക്കു മുന്നോടിയായി മോക്ക് അസംബ്ലിയുമായി പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപത. യുവജനങ്ങൾക്ക് രാഷ്ട്രീയത്തോടും, തിരഞ്ഞെടുപ്പിനോടും ഉള്ള താൽപര്യക്കുറവ് പരിഹരിക്കുക, അവരെ ജനാധിപത്യമൂല്യമുള്ളവരാക്കി തീർക്കുക, പാർലമെൻ്ററി കാര്യങ്ങൾ പരിചയപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളെ മുൻനിർത്തിയാണ് മോക്ക് അസംബ്ലി സംഘടിപ്പിച്ചത്. ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹന്മാരുടെ പള്ളിയിൽ നടന്ന പരിപാടി എസ്എംവൈഎം ചെമ്മലമറ്റം യൂണിറ്റ് ഡയറക്ടർ ഫാ. ജേക്കബ് കടുതോടിൽ ഉദ്ഘാടനം ചെയ്തു. ഗവർണർ, സ്പീക്കർ, മുഖ്യമന്ത്രി, വകുപ്പ് മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, കക്ഷി നേതാകൾ Read More…
റൺ പാലാ റൺ സീരിസ് മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു: ആരോഗ്യവും മയക്കുമരുന്ന് രഹിത സമൂഹവും ലക്ഷ്യം
പാലാ: ആരോഗ്യ ബോധവും മയക്കുമരുന്ന് രഹിത സമൂഹത്തിനായുള്ള സന്ദേശവുമായാണ് പ്രഥമ റൺ പാലാ റൺ സീരിസ് ഔദ്യോഗികമായി തുടക്കമിട്ടത്. സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ പാലാ എം. എൽ. എ. ശ്രീ. മാണി സി. കാപ്പൻ മത്സര പരമ്പരയുടെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. ചടങ്ങിൽ സംസാരിച്ച മാണി സി കാപ്പൻ എംഎൽഎ, ഇത്തരം പരിപാടികൾ ജനങ്ങളെ ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് നയിക്കുന്നതിൽ വലിയ പങ്കുവഹിക്കും എന്ന് പറഞ്ഞു. ആരോഗ്യപരമായ ശീലങ്ങൾ പിന്തുടരുന്നതിനും മയക്കുമരുന്ന് വിമുക്തമായ Read More…
ജനറൽ ആശുപത്രിയ്ക്ക് വീണ്ടും ജോസ് കെ.മാണിയുടെ സഹായ ഹസ്തം; കിടപ്പു രോഗികൾക്ക് ചികിത്സ എത്തിക്കുവാൻ വാഹന സൗകര്യം ലഭ്യമാക്കി
പാലാ: കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശു പത്രിക്ക് വീണ്ടും ജോസ് കെ മാണിയുടെ സഹായഹസ്തം. ആശുപത്രിയിലെ പാലിയേറ്റീവ് വിഭാഗത്തിനായി പുതിയ വാഹനം പ്രാദേശിക വികസന ഫണ്ടിൽ നിന്നും ലഭ്യമാക്കി. വാഹനസൗകര്യം പരിമിതമായിരുന്നതിനാൽ കിടപ്പു രോഗികളെ അവരുടെ വീടുകളിൽ എത്തിചികിത്സ നൽകുന്ന പദ്ധതി വളരെ ബുദ്ധിമുട്ടിയാണ് ഇവിടെ നടന്നു വന്നിരുന്നത്. 250-ൽ പരം കിടപ്പു രോഗികളാണ് പാലിയേറ്റീവ് വിഭാഗത്തിനു കീഴിലുള്ളത്.സ്വന്തമായി വാഹനസൗകര്യം ലഭ്യമായ തോടെ രോഗിയെ തേടി ഡോക്ടർക്കും ആരോഗ്യ പ്രവർത്തകർക്കും വളരെ വേഗം എത്തുവാൻ സൗകര്യമായ Read More…
ഗാന്ധി ജയന്തി ദിനം ആചരിച്ചു
പാലാ: പാലാ മണ്ഡലം 18-ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ദിനം സമുചിതമായി ആചരിച്ചു. മഹാത്മാഗാന്ധിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണവും നടത്തി. അനുസ്മരണ യോഗം യു ഡി എഫ് പാലാ നിയോജക മണ്ഡലം ചെയര്‍മാന്‍ പ്രൊഫ.സതീശ് ചൊള്ളാനി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡന്റ് അലക്‌സ് ചാരംതൊട്ടിയില്‍ അദ്ധ്യക്ഷത വഹിച്ചു. ബിജോയി എബ്രാഹം, ജോസഫ് പുളിക്കല്‍, ജോണി കോഴിമല, വി.എം ആന്റണി വള്ളിക്കാട്ടില്‍, അപ്പു കാട്ടുവെട്ടത്തില്‍, റെജി നെല്ലിയാനിയില്‍, റോയി കണ്ടനാംപറമ്പില്‍, സൂസമ്മ മാളിയേക്കല്‍, അനില്‍ Read More…
ഗാന്ധിജി ലോകത്തിന് മാനവികതയുടെ സന്ദേശം പകർന്നു: കെ ഫ്രാൻസിസ് ജോർജ് എം പി
പാലാ: അഹിംസയിലൂന്നിയ സത്യാഗ്രഹമെന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും മാനവികതയുടെ സന്ദേശം പകർന്നു നൽകിയ മഹാത്മാവായിരുന്നു ഗാന്ധിജിയെന്ന് കെ ഫ്രാൻസിസ് ജോർജ് എം പി പറഞ്ഞു. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ മൂന്നാനിയിലെ ഗാന്ധിസ്ക്വയറിൽ സംഘടിപ്പിച്ച ഗാന്ധിജയന്തി ദിനാഘോഷവും അന്താരാഷ്ട്രാ അഹിംസാദിനാചരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാനത്തിൻ്റെ പോരാളിയാണ് ഗാന്ധിജി. നിരന്തരം സംഘർഷങ്ങൾ ഉടലെടുക്കുന്ന സമകാലീന ലോകത്തിൽ ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തത്തിന് പ്രസക്തിയേറുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. പാലാ Read More…
പാലായിൽ എൽ.ഡി.എഫ് കുടുംബ സംഗമങ്ങൾക്ക് തുടക്കം; ജനപക്ഷ ഇടപെടലുകൾ നേട്ടം കൊയ്യും: ജോസ്.കെ.മാണി. എം.പി
പാലാ: എൽ.ഡി.എഫ് സർക്കാരിൻ്റെ ജനപക്ഷ ഇടപെടലുകൾ വിശദീകരിക്കുന്ന കുടുംബ സംഗമങ്ങൾക്ക് ജനപങ്കാളിത്ത ത്തോടെ പാലായിൽ തുടക്കമായി. വാർഡ് തലത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. വനം – വന്യജീവി വിഷയം, ഭൂപതിവ് ചട്ടഭേദഗതി ഉൾപ്പെടെ സർക്കാരിൻ്റെ ജനപക്ഷ ഇടപെടലുകളും സമാനതകൾ ഇല്ലാത്ത ആരോഗ്യ, വിദ്യാഭ്യാസ, വ്യവസായിക നയങ്ങളും നടപടികളും ഏവരും സ്വാഗതം ചെയ്യുന്നതായും പ്രമുഖ സമുദായ സംഘടനകളും നൽകുന്ന ഉറച്ച പിന്തുണ മുന്നണിക്ക് വൻ നേട്ടമായതായും കുടുംബ സംഗമങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് മുത്തോലി കാണിയക്കാട് Read More…
ദേശീയ രക്തദാന ദിനാചരണവും മെഗാ രക്തദാന ക്യാമ്പും നടത്തി
പാലാ: മൂന്നുമാസത്തിലൊരിക്കൽ പ്രതിഫലേച്ഛയില്ലാതെ എല്ലായുവജങ്ങളിലും രക്തദാനം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ് രക്തദാന ദിനാചരണ പരിപാടികളെന്ന് മാണി.സി.കാപ്പൻ എം.എൽ.എ പറഞ്ഞു. പാലാ ബ്ലഡ് ഫോറത്തിൻ്റെയും പാലാ സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ്, റേഞ്ചർ & റോവർ യൂണിറ്റുകളുടെയും നേതൃത്വത്തിൽ ഫെഡറൽ ബാങ്കിൻ്റെയും ലയൺസ് ക്ലബ്ബിൻ്റെയും സഹകരണത്തോടെ പാലാ സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ ഹാളിൽ നടന്ന ദേശീയ രക്തദാന ദിനാചരണവും മെഗാ രക്തദാന ക്യാമ്പും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലാ കേന്ദ്രീകരിച്ച് Read More…











