Pala

പാലാ രൂപത എപ്പാർക്കിയൽ യൂത്ത് അസംബ്ലിക്ക് പ്രൗഢോജ്വലമായ തുടക്കം

പാലാ : പാലാ രൂപതയുടെ എപ്പാർക്കിയൽ യൂത്ത് അസംബ്ലിക്ക് പ്രഡോജ്വലമായ തുടക്കം. പാലാ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് നടത്തപ്പെടുന്ന യൂത്ത് അസംബ്ലിക്ക് എസ്എംവൈഎം രൂപത പ്രസിഡന്റ്‌ അൻവിൻ സോണി ഓടച്ചുവട്ടിൽ പതാക ഉയർത്തി. രാഷ്ട്രീയ പ്രമുഖരായ ഡോ. ജിൻ്റോ ജോൺ, അഡ്വ. റോണി മാത്യു, അഡ്വ. ഷോൺ ജോർജ് എന്നിവർ മാധ്യമപ്രവർത്തകൻ ശ്രീ ടോം കുര്യാക്കോസിനൊപ്പം ‘രാഷ്ട്രീയ ചിന്തയും പങ്കാളിത്തവും’ എന്ന വിഷയത്തിൽ പാനൽ ചർച്ചയിൽ പങ്കെടുത്തു. നാളെ അസംബ്ലിയിൽ വിവിധ സെക്ഷനുകളിലായി പാലാ രൂപത Read More…

Pala

പാലായിൽ മീനച്ചിൽ അസ്സി. രജിസ്ട്രാർ ഓഫീസിന് മുന്നിൽ സഹകരണ ജീവനക്കാരുടെ പ്രതിക്ഷേധ ധർണ്ണ

പാലാ: കേന്ദ്രസംസ്ഥാന സർക്കാരുകൾ സഹകരണ മേഖലയോട് കാണിക്കുന്ന അവഗണയിൽ പ്രതിക്ഷേധിച്ചും കേരളാ ബാങ്കിന്റെ തെറ്റായ നയങ്ങൾക്കെതിരെയും കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് (KCEF) മീനച്ചിൽ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലാ അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിനു മുൻപിൽ മീനച്ചിൽ താലൂക്കിലെ സഹകരണ ജീവനക്കാർ പ്രതിക്ഷേധ ധർണ്ണ നടത്തി. KCEF താലൂക്ക് പ്രസിഡന്റ്‌ അരുൺ.ജെ.മൈലാടൂർ അധ്യക്ഷത വഹിച്ച ധർണ്ണാസമരം DCC വൈസ് പ്രസിഡന്റ്‌ അഡ്വ. ബിജു പുന്നത്താനം ഉൽഘാടനം ചെയ്തു. KCEF മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ചാൾസ് ആന്റണി Read More…

Pala

സഹകരണ ജീവനക്കാർ ഇന്ന് ധർണ്ണ നടത്തും

പാലാ: കേന്ദ്രസംസ്ഥാന സർക്കാരുകൾ സഹകരണ മേഖലയോട് കാണിക്കുന്ന അവഗണയിൽ പ്രതിക്ഷേധിച്ചും കേരളാ ബാങ്കിന്റെ തെറ്റായ നയങ്ങൾക്കെതിരെയും കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മീനച്ചിൽ താലൂക്ക് കമ്മിറ്റി യുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിനു മുൻപിൽ മീനച്ചിൽ താലൂക്കിലെ സഹകരണ ജീവനക്കാർ ഇന്ന് പ്രതിക്ഷേധ ധർണ്ണ നടത്തും. ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് മീനച്ചിൽ അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിനു മുൻപിൽ നടക്കുന്ന ധർണ്ണ അഡ്വ. ബിജു പുന്നത്താനം ഉൽഘാടനം ചെയ്യും. പ്രൊഫ. സതീഷ് ചൊള്ളാനി മുഖ്യപ്രഭാഷണം നടത്തും.കെ സി Read More…

Pala

എസ്എംവൈഎം ബാഡ്മിന്റൺ ടൂർണമെന്റ് നടത്തപ്പെട്ടു

പാലാ : പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപതയുടെയും, എസ്എംവൈഎം കടുത്തുരുത്തി ഫൊറോനയുടെയും, കടുത്തുരുത്തി യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ പാറേമാക്കൽ മാർ തോമ്മ ഗോവർണ്ണദോർ മെമ്മോറിയൽ ബാഡ്മിന്റൺ ഡബിൾസ് ടൂർണമെന്റ് നടത്തപ്പെട്ടു. മുപ്പതോളം ടീമുകൾ മാറ്റുരച്ച ടൂർണമെൻ്റ് പുരുഷ വിഭാഗത്തിൽ, ഇലഞ്ഞി ഫൊറോനയിലെ മുളക്കുളം യൂണിറ്റ് ചാമ്പ്യന്മാരായി. മൂലമറ്റം ഫൊറോനയിലെ വെള്ളിയാമറ്റം യൂണിറ്റ്, കടപ്ലാമറ്റം ഫൊറോനയിലെ കൂടല്ലൂർ യൂണിറ്റ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വനിതാ വിഭാഗത്തിൽ കോതനല്ലൂർ ഫൊറോനയിലെ മണ്ണാറപ്പാറ Read More…

Pala

മാർ സ്ലീവാ മെഡിസിറ്റിയിൽ ദി റീ കണക്ട് – ഡിമൻഷ്യ കെയർ പ്രോ​ഗ്രാം ആരംഭിച്ചു .

പാലാ: മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ ഡിമൻഷ്യ ബാധിച്ചവർക്കു വേണ്ടി ദി റീ കണക്ട് എന്ന പേരിൽ ഡിമൻഷ്യ കെയർ പ്രോ​ഗ്രാം ആരംഭിച്ചു. കോട്ടയം ജില്ല കലക്ടർ ചേതൻ കുമാർ മീണ ഉദ്ഘാടനം നിർ‌വ്വഹിച്ചു. പ്രായമായവർ നേരിടുന്ന ആരോ​ഗ്യ പ്രശ്നം മാത്രമല്ല ഒരു സാമൂഹിക പ്രശ്നം കൂടിയാണ് ഡിമൻഷ്യ എന്ന് കലക്ടർ പറഞ്ഞു. പ്രായമായവർക്കു എല്ലാ സംരക്ഷണവും ഒരുക്കേണ്ട കാര്യത്തിൽ നിലവിൽ വെല്ലുവിളികൾ നേരിടുന്നുണ്ട്. അവരുടെ ആരോ​ഗ്യ സംരക്ഷണം മുൻ നിർത്തി നൂതന സംവിധാനങ്ങളും ചികിത്സകളും കൊണ്ടുവരുന്നത് Read More…

Pala

പാലാ രൂപത എപ്പാർക്കിയൽ യൂത്ത് അസംബ്ലി ഓഗസ്റ്റ് 31 മുതൽ

പാലാ രൂപതയുടെ എപ്പാർക്കിയൽ യൂത്ത് അസംബ്ലി ഓഗസ്റ്റ് 31, സെപ്റ്റംബർ ഒന്ന്, രണ്ട് തീ യതികളിൽ പാലാ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തും. യുവജന ങ്ങളുടെ ആത്മീയ, സാമൂഹിക, ബൗദ്ധിക സംഗമമായ യൂത്ത് അസംബ്ലിയിൽ യുവജ നങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ വിശദമായി ചർച്ച ചെയ്യുകയും പരിഹാരമാർഗങ്ങൾ നിർദേശിക്കുകയും ചെയ്യും. 31ന് ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കുന്ന അസംബ്ലിയിൽ ബിഷപ് മാർ ജോസഫ് കല്ലറ ങ്ങാട്ട്, മുഖ്യ വികാരി ജനറാൾ മോൺ. ജോസഫ് തടത്തിൽ, വികാരി ജനറാൾമാരായ മോൺ. സെബാസ്റ്റ്യൻ Read More…

Pala

നമ്മള്‍ മറിയത്തിന്റെ മാധ്യസ്ഥ്യം തേടുന്നവരാകണം : മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്

പാലാ: കുടുംബങ്ങളില്‍ സ്വര്‍ഗീയ അനുഭവം നിറഞ്ഞുനില്‍ക്കണമെങ്കില്‍ നാം മറിയത്തിന്റെ മാധ്യസ്ഥ്യം തേടുന്നവര്‍ ആകണമെന്ന് പാലാ രൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്. ളാലം പഴയപള്ളിയില്‍ എട്ടുനോമ്പ് തിരുനാളിന് ഒരുക്കമായുള്ള മരിയന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ദൈവത്തിന്റെ സ്വരത്തിന് കാതോര്‍ത്തവളാണ് മറിയം. അതിനാല്‍ മറിയത്തിന്റെ മാധ്യസ്ഥ്യം നാം തേടുമ്പോള്‍ അവന്‍ പറയുന്നത് നിങ്ങള്‍ ചെയ്യുവിന്‍ എന്ന മാതൃകയില്‍ ദൈവത്തിന്റെ ഹിതമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ നമുക്ക് ശക്തി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബ പ്രാര്‍ഥന ഇല്ലാതാകുന്നതാണ് Read More…

Pala

എസ്.എം.വൈ.എം. പാലാ രൂപത ക്രിക്കറ്റ്‌ ടൂർണമെൻ്റിൽ വെള്ളിയാമറ്റം ടീം ചാമ്പ്യന്മാരായി

പാലാ രൂപത യുവജനപ്രസ്ഥാനം എസ്.എം.വൈ.എം. – കെ.സി.വൈ.എം. പാലാ രൂപതയുടെയും, എസ്എംവൈഎം കുറവിലങ്ങാട് ഫൊറോനയുടെയും, കുറവിലങ്ങാട് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ സെന്റ്. ജോൺ പോൾ സെക്കന്റ്‌ മെമ്മോറിയൽ ക്രിക്കറ്റ്‌ ടൂർണമെന്റ് നടത്തപ്പെട്ടു. കുറവിലങ്ങാട് ദേവമാതാ കോളേജ് ഗ്രൗണ്ടിൽ നടന്ന ടൂർണമെൻ്റ് കുറവിലങ്ങാട് ഫൊറോന പള്ളി വികാരി റവ. ഫാ. ഡോ. തോമസ് മേനാച്ചേരി ഉദ്ഘാടനം ചെയ്തു. പതിനഞ്ചോളം ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ മൂലമറ്റം ഫൊറോനയിലെ വെള്ളിയാമറ്റം യൂണിറ്റ് ചാമ്പ്യന്മാരായി. തീക്കോയി ഫൊറോനയിലെ ശാന്തിഗിരി യൂണിറ്റ്, ഇലഞ്ഞി ഫൊറോന ടീം Read More…

Pala

പാലാ ളാലം പഴയ പള്ളിയിൽ എട്ടുനോമ്പ് തിരുനാളും മരിയൻ കൺവൻഷനും

പാലാ: പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയപള്ളിയിൽ എട്ടു നോമ്പാചരണത്തിന്റെ ഭാഗമായി 2025 ഓഗസ്റ്റ് 25 തിങ്കൾ മുതൽ സെപ്തംബർ 8 തിങ്കൾ വരെ മരിയൻ കൺവൻഷനും പരി. കന്യകാമറിയത്തിന്റെ ജനനത്തിരുനാളും, 414-ാമത് കല്ലിട്ട തിരുനാളും സംയുക്തമായി ആചരിക്കുന്നു. തിരുനാളിനു ഒരുക്കമായി ആഗസ്റ്റ് 25 മുതൽ 29 വരെ ദിനങ്ങളിൽ മരിയൻ കൺവൻഷൻ ഉായിരിക്കും. വൈകുന്നേരം 5 മുതൽ രാത്രി 9 വരെ യാണ് കൺവൻഷൻ നടക്കുന്നത്. ഏഴുമുട്ടം താബോർ ധ്യാന കേന്ദ്രം ഡയറക്ടർ Read More…

Pala

രാഷ്ട്രീയകാര്യ സമിതി രൂപീകരിച്ച് എസ്എംവൈഎം പാലാ രൂപത

പാലാ : വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഇടപെടുക എന്ന ലക്ഷ്യത്തെ മുൻനിർത്തി പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപത, പാലാ രൂപത എകെസിസി യൂത്ത് കൗൺസിലുമായി സഹകരിച്ച് രാഷ്ട്രീയകാര്യ സമിതി രൂപീകരിച്ചു. കക്ഷി രാഷ്ട്രീയത്തിന് അതീതമായി തദ്ദേശ തെരഞ്ഞെടുപ്പിൽ പങ്കാളിത്തം ഉറപ്പുവരുത്തി ശക്തമായ ഇടപെടൽ നടത്തുകയാണ് ലക്ഷ്യം. വരുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് പ്രത്യേക വിഷയമായി പരിഗണിച്ച് പരമാവധി യുവജനങ്ങൾ നേതൃത്വത്തിലേക്ക് കടന്നുവരുന്നതിനുള്ള പദ്ധതികൾ രൂപീകരിക്കും. വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുത്ത Read More…