Pala

പാലാ ഗവ: ജനറൽ ആശുപത്രിയിൽ ത്വക്ക് രോഗ ചികിത്സാ വിഭാഗം ആരംഭിച്ചു

പാലാ: പാലാ ഗവ: ജനറൽ ആശുപത്രിയിൽ ത്വക്ക് രോഗ ചികിത്സാ വിഭാഗം കൂടി ആരംഭിച്ചതായി സൂപ്രണ്ട് അറിയിച്ചു. വ്യാഴം, ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ ഒ.പി.വിഭാഗം പ്രവർത്തിക്കും.

Pala

വേദനരഹിത പ്രസവം പ്രാവർത്തികമാക്കി പാലാ ജനറൽ ആശുപത്രി

പാലാ: സ്വകാര്യ ആശുപത്രികളിൽ മാത്രം ലഭ്യമാക്കിയിരുന്ന വേദനരഹിത പ്രസവം കോട്ടയം ജില്ലയിൽ പാലാ ജനറൽ ആശുപത്രിയിൽ ജനുവരി മാസത്തിലാണ് ആദ്യമായി നടന്നത്. കാസർഗോഡ് സ്വദേശിനിയായ യുവതിക്കാണ് ആദ്യമായി സൗകര്യം ലഭ്യമാക്കിയത്. അമ്മയും കുഞ്ഞും സുഖമായി ആശുപത്രി വിടുകയും ചെയ്തു. സർക്കാർ മേഖലയിൽ ജില്ല യിൽ കോട്ടയം മെഡിക്കൽ കോളേജിൽ മാത്രമാണ് ടി സൗകര്യം നില വിൽ ഉണ്ടായിരുന്നത്. വേദനരഹിതമായി പ്രസവിക്കുന്നതിന് Entonox എന്ന വാതകം ശ്വസിക്കാം. പ്രസവ സമയത്ത് ഒരാൾക്ക് കൂടി നിൽക്കാനും (birth companion) അനവദിക്കുന്നുണ്ട്. Read More…

Pala

മിനി സിവിൽ സ്റ്റേഷൻ കവലയിൽ റൗണ്ടാന നിർമ്മിച്ച് സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മിപാര്‍ട്ടി ധർണ്ണ നടത്തി

പാലാ: സിവില്‍ സ്റ്റേഷന്‍ കവലയിലെ ഗതാഗത കുരുക്ക് അവസാനിപ്പിക്കുവാൻ ജങ്ഷനിൽ റൗണ്ടാന നിർമ്മിച്ച് സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മിപാര്‍ട്ടി പാലാ മുനിസിപ്പല്‍ കമ്മറ്റിയുടെ നേത്രത്വത്തില്‍ സിവില്‍ സ്റ്റേഷന്‍ കവലയില്‍ ധര്‍ണ്ണ സമരം നടത്തി. ആയിരകണക്കിനു വാഹനങ്ങളാണ് ഈ കവലയിലൂടെ ദിവസവും ഓടി കൊണ്ടിരിക്കുന്നത്. പുത്തന്‍പള്ളിക്കുന്നു ഭാഗത്ത് നിന്നും കുത്ത് ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങൾ കവലയില്‍ എത്തൂമ്പോള്‍ നാലു വശങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങളും പലപ്പോഴും അപകടകരമായ അവസ്ഥയിലാണ് കടന്നു പോകുന്നത്. വലിയ ദുരന്തം Read More…

Pala

പാലാ രൂപത കുടുംബ കൂട്ടായ്മ വാർഷികം

പാലാ : പാലാ രൂപതാ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി രൂപതാ കുടുംബ കൂട്ടായ്മ വാർഷികം സംഘടിപ്പിച്ചു. ളാലം സെൻ്റ് മേരീസ് പഴയ പള്ളി ഹാളിൽ നടത്തിയ സമ്മേളനം പാലാ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് ഉദ്ഘാടനം ചെയ്തു. സഭയുടെ ഭാവിയും നാളത്തെ സഭയും കുടുംബ കൂട്ടായ്മയുടെ കൈകളിലാണ്. കുടുംബ കൂട്ടായ്മ ഒരു അച്ചു പോലെയാണ്. കുടുംബമാകുന്ന അച്ചുകൂടത്തിലാണ് നമ്മുടെ കുഞ്ഞുങ്ങൾ വളരേണ്ടത്. ദൈവവചനങ്ങളെ ക്കുറിച്ചും സഭയുടെ പ്രബോധനങ്ങളെ കുറിച്ചും കൂട്ടായ്മയെ കുറിച്ചുമെല്ലാം ആവശ്യമായിരിക്കുന്ന Read More…

Pala

കോൺഗ്രസിന്റെ ഏക രക്ഷ ഗാന്ധിമാർഗ്ഗം: ഡോക്ടർ സിറിയക് തോമസ്

ഇന്ത്യൻ നാഷണൽ കോൺഗ്രസിനുള്ള ഏക രക്ഷാമാർഗ്ഗം ഗാന്ധിമാർഗ്ഗം ആണെന്ന് ഡോക്ടർ സിറിയക് തോമസ്. സ്വാതന്ത്ര്യലബ്ധിക്കുശേഷം കോൺഗ്രസിനെ പിരിച്ചുവിടണമെന്ന് മഹാത്മാഗാന്ധി പറഞ്ഞു എന്ന് പ്രചരിപ്പിക്കുന്നത് ഏറ്റവും വലിയ കള്ളമാണ്. ഒരു നവ ഇന്ത്യയെ പടുത്തുയർത്താൻ കോൺഗ്രസിന് മാത്രമേ കഴിയുകയുള്ളൂ എന്ന് ഉത്തമ ബോധ്യമുള്ള വ്യക്തിത്വമായിരുന്നു മഹാത്മാഗാന്ധി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.രാജ്യത്ത് തന്നെ മന്ത്രിയോ എംപിയോ ആകാതെ ഗവർണർ ആയ ആദ്യ വ്യക്തിത്വമാണ് കെഎം ചാണ്ടി സാർ എന്നും അദ്ദേഹം അനുസ്മരിച്ചു. പാലാ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച Read More…

Pala

ഓസ്ട്രേലിയൻ മന്ത്രി ജിൻസൺ ആന്റോ ചാൾസിന് മാർ സ്ലീവാ മെഡിസിറ്റിയിൽ സ്വീകരണം നൽകി

പാലാ: ഓസ്ട്രേലിയായിലെ നോർത്തേൺ ടെറിറ്ററി ഗവൺമെന്റിൽ മന്ത്രിയായ ജിൻസൺ ആന്റോ ചാൾസിന് മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ ആദരവ് നൽകി. പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. വളരെ ശ്രദ്ധേയമായ ഒരു രാജ്യത്ത് ജിൻസൺ ആന്റോ ചാൾസിന്റെ നേട്ടം ഓരോ മലയാളിക്കും അഭിമാനം പകരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. സത്യവിശ്വാസത്തിൽ ഉറച്ചു നിന്നു കഠിനാധ്വാനത്തിലൂടെയാണ് ജിൻസൺ ആന്റോ ചാൾസ് മന്ത്രി പദവിയിൽ എത്തിയത്.അദ്ദേഹത്തിന് ലഭിച്ച വകുപ്പുകൾ ആ രാജ്യത്തിന്റെ താക്കോൽ സ്ഥാനത്ത് ഉള്ളതാണെന്നതും അഭിമാനം Read More…

Pala

ഗാന്ധിയൻ മൂല്യങ്ങൾ അപ്രാപ്യവും സാങ്കൽപ്പികവുമല്ല: റോഷ്ണി തോംസൺ

പാലാ: സത്യവും അഹിംസയും ലാളിത്യവും സ്വന്തം ജീവിതത്തിൽ ആയുധങ്ങളാക്കി ലോകത്തെയാകെ മാറ്റിമറിച്ച വ്യക്തിത്വമായിരുന്നു ഗാന്ധിജിയുടേതെന്ന് ശ്രീലങ്കയിലെ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി റോഷ്ണി തോംസൺ പറഞ്ഞു. രക്തസാക്ഷിത്വദിനത്തോടനുബന്ധിച്ചു മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ മൂന്നാനി ഗാന്ധിസ്ക്വയറിൽ സംഘടിപ്പിച്ച വിശ്വശാന്തിദിനാചരണവും ഗാന്ധിസ്മൃതിയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. അഹിംസയിലൂടെയും സത്യാഗ്രഹത്തിലൂടെയും ഏതൊരു വ്യക്തിക്കും ഏറ്റവും ബലവാനായ ശത്രുവിനെതിരെ പോരാടാൻ കഴിയുമെന്ന് ലോകത്തിനു കാണിച്ചു തരാൻ ഗാന്ധിജി സാധിച്ചെന്ന് റോഷ്‌ണി ചൂണ്ടിക്കാട്ടി. ഗാന്ധിജി ഒരു ചരിത്രപുരുഷൻ മാത്രമല്ല രാജ്യത്തിൻ്റെ വളർച്ചയ്ക്ക് ഒരു Read More…

Pala

കെ.എം.മാണി ജീവിതം കൊണ്ട് ഏവർക്കും നന്മകൾ സമ്മാനിച്ചു: സ്വാമി വീതസം ഗാനന്ദ മഹാരാജ്

പാലാ: കെ.എം.മാണി സ്വന്തം ജീവിതം കൊണ്ട് ഏവർക്കും നന്മ വിളമ്പി എന്ന് അരുണാപുരം ശ്രീ രാമകൃഷ്ണാ മഠാധിപതി സ്വാമി വീത സംഗാനന്ദ മഹാരാജ് പറഞ്ഞു. കെ.എം.മാണിയുടെ ജന്മദിനം കാരുണ്യാ ദിനമായി ആചരിക്കുന്നതിൻ്റെ ഭാഗമായി കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം കമ്മിറ്റിയും കെ.എം.മാണി ഫൗണ്ടേഷനും ചേർന്ന് പാലാ മരിയ സദനം അഭയകേന്ദ്രത്തിൽ നടത്തിയ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു സ്വാമി വീതസംഗാനന്ദ. യോഗത്തിൽ സന്തോഷ് മരിയസദൻ അദ്ധ്യക്ഷത വഹിച്ചു. പാലാ രൂപതാ വികാരി ജനറാൾ റവ.ഫാ: ജോസഫ് മലേപ്പറമ്പിൽ Read More…

Pala

അൽഫോൻസാ കോളേജ് ഇംഗ്ലീഷ് വിഭാഗം ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു

പാലാ: അൽഫോൻസാ കോളേജ് ഇംഗ്ലീഷ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ജനുവരി 30, 31 തീയതികളിൽ ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. മാനവികശാസ്ത്രത്തിൻ്റെ സംഗമ പഥങ്ങൾ എന്ന വിഷയത്തെ അധികരിച്ചുള്ള സെമിനാർ സ്മൃതി സാഹിത്യം, നിർമിത ബുദ്ധി, ഇംഗ്ലീഷ് ഭാഷാദ്ധ്യാപനം, പുതിയ ലോകത്തിൻ്റെ നിഗൂഡമേഖലകൾ എന്നിവയെ അടയാളപ്പെടുത്തുന്നു. ഐ സി എസ് എസ് ആർ (ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസേർച്ച്) സ്പോൺസർ ചെയ്യുന്ന സെമിനാറിൻ്റെ ഉദ്ഘാടന സമ്മേളനം നാളെ രാവിലെ 9:30 ന് കോളേജ് സെമിനാർ ഹാളിൽ Read More…

Pala

മൂന്നാനി ഗാന്ധിസ്ക്വയറിൽ രക്തസാക്ഷിത്വ ദിനാചരണം

പാലാ: മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ജനുവരി 30 ന് (30/01/2025) മൂന്നാനി ഗാന്ധി സ്ക്വയറിൽ രക്തസാക്ഷിത്വ- വിശ്വശാന്തി ദിനാചരണം സംഘടിപ്പിക്കും. രാവിലെ 10 ന് ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഫസ്റ്റ് സെക്രട്ടറി റോഷിണി തോംസൺ ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിക്കും. മുനിസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ, പാലാ ഡി വൈ എസ് പി കെ സദൻ, ചാവറ പബ്ളിക് സ്കൂൾ പ്രിൻസിപ്പൽ ഫാ സാബു കൂടപ്പാട്ട്, മുനിസിപ്പൽ കൗൺസിലർ Read More…