പാലാ നഗരസഭാ വൈസ് ചെയർപേഴ്സൺ ആയി കേരളം കോൺഗ്രസ് എം അംഗം ബിജി ജോജോ തിരഞ്ഞെടുക്കപ്പെട്ടു. 26 അംഗ ഭരണസമിതിയിൽ LDF ന് 17 ഉം UDF ന് 9 ഉം അംഗങ്ങളാണ് ഉള്ളത്. എതിർസ്ഥാനാർത്ഥി UDF ലെ ആനി ബിജോയ് 9 വോട്ടുകൾ നേടി. പാലാ നഗരസഭയിലെ ടൗൺ വാർഡിനെയാണ് ബിജി ജോജോ കുടക്കച്ചിറ പ്രതിനിധീകരിക്കുന്നത്. മുൻനഗരസഭാധ്യക്ഷ കൂടിയാണ് ബിജി ജോജോ.
Pala
അമ്മമാരേ കാണു, ഈ ‘ഡോക്‌ടറമ്മയെ’
ഒരു അമ്മയുടെ കഥയാണിത്. കുഞ്ഞിന് ജൻമം നൽകി രണ്ടര മാസം കൊണ്ട് ട്രാക്കിലെത്തിയ ഡോക്ടർ ശ്രീലക്ഷ്‌മി പ്രശാന്തിന്റേത്. ക്ലിയോ സ്‌പോർട്‌സിന്റെ ആഭിമുഖ്യത്തിൽ നടന്ന ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിലെ മൂന്ന് കിലോ മീറ്റർ ഗ്രീൻ റണ്ണിലാണ് ശ്രീലക്ഷ്‌മി പങ്കെടുത്തത്. ഡോക്ടർ ശ്രീലക്ഷ്‌മി പാലയിലെ മാർ സ്ലീവ മെഡിസിറ്റിയിൽ ഒഫ്‌താൽമോളജിസ്റ്റാണ്. രണ്ടര മാസം മുമ്പാണ് ശ്രീലക്ഷ്‌മി പെൺകുഞ്ഞിന് ജൻമം നൽകിയത്. മാരത്തണിൽ അവരെ പ്രോത്സാഹിപ്പിക്കാൻ കുടുംബവും ഒപ്പമുണ്ടായിരുന്നു. ഭർത്താവും എംജി സർവകലാശാലയിലെ അസിസ്റ്റ്‌ന്റ് പ്രഫസറുമായ ഹരികൃഷ്ണൻ, നാല് വയസ്സുകാരനായ Read More…
പാലാ ജനറൽ ആശുപത്രിക്ക് സമീപത്തുവെച്ച് പണമടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു
പാലാ ജനറൽ ആശുപത്രിക്ക് സമീപത്തുവെച്ച് എന് രാവിലെ രാവിലെ പണവും എ ടി എം കാർഡും അടങ്ങിയ പേഴ്സ് (ബ്രൗൺ കളർ) നഷ്ടപ്പെട്ടു. കണ്ട് കിട്ടുന്നവർ ദയവായി ഈ നമ്പറിൽ അറിയിക്കുക.ലിന്റോ : +91 94973 92255,ജെസ്‌വിൻ : +91 91885 81934.
നാട്ടിൽ അസുഖങ്ങൾ വ്യാപകം: കൊട്ടാരമറ്റത്തെ അനധികൃത തട്ടുകടയിൽ നിന്നും മലിനജലം പരസ്യമായി റോഡിൽ ഒഴുക്കുന്നു; നടപടി ഇല്ലാത്തത് നഗരസഭയുടെ ഒത്താശമൂലമെന്ന് പരക്കെ ആക്ഷേപം
പാലാ: പാലാ നഗരസഭയിലെ ചിലരുടെ ഒത്താശയോടെ കൊട്ടാരമറ്റം ബസ് ടെർമിനലിനുള്ളിൽ അനധികൃതമായി രാത്രികാലങ്ങളിൽ പ്രവർത്തിക്കുന്ന തട്ടുകടയിൽ നിന്നും നിയമസംവിധാനങ്ങളെയാകെ വെല്ലുവിളിച്ച് വീണ്ടും പൊതുനിരത്തിലേക്ക് പരസ്യമായി മലിനജലം ഒഴുക്കുന്നു. വേനൽകടുത്തതോടെ മഞ്ഞപ്പിത്തമടക്കമുള്ളവ വ്യാപകമായി പടരുന്ന സാഹചര്യത്തിലാണ് പരസ്യമായി മലിനജലം റോഡിലേയ്ക്ക് ഒഴുക്കുന്നത്. നഗരസഭാ ആരോഗ്യ വിഭാഗത്തിൻ്റെ അറിവോടെയാണ് ഈ നിയമവിരുദ്ധ നടപടിയെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. ഗാന്ധിജയന്തി ദിനത്തിൽ രാജ്യത്തൊട്ടാകെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയപ്പോൾ ഈ തട്ടുകടയിൽ നിന്നും പതിവുപോലെ മലിനജലം മണിക്കൂറുകളോളം റോഡിലൊഴുക്കിയത് വിവാദമായിരുന്നു. ഈ നടപടി പാലായ്ക്കാകെ നാണക്കേടായി Read More…
അനാഥാലയത്തിന്റെ സ്ഥലം കയ്യേറാൻ ശ്രമം
പാലാ: അനാഥാലയത്തിന്റെ സ്ഥലം കയ്യേറാൻ സ്വകാര്യ വ്യക്തി ശ്രമിക്കുന്നതായി പരാതി. സ്നേഹഗിരി മിഷനറി സിസ്റ്റേഴ്സിന്റെ അല്ലപ്പാറ ബോയിസ് ടൗൺ ജംക്ഷനിലെ ദയാഭവൻ അനാഥാലയത്തോടു ചേർന്നുള്ള സ്ഥലം സ്വകാര്യ വ്യക്തി കയ്യേറാൻ ശ്രമിക്കുകയാണെന്നാണ് പരാതി. പ്രായമുള്ളവരെ സംരക്ഷിക്കുന്ന അഗതി മന്ദിരത്തിന്റെ പിൻഭാഗത്തെ 10 അടി ഉയരമുള്ള കരിങ്കൽ മതിൽ ഇടിച്ചു നിരത്തുകയും പുതിയ മതിൽ നിർമിക്കാനായി അഗതി മന്ദിരത്തിന്റെ സ്ഥലം കയറി മണ്ണ് നീക്കം ചെയ്യാനുമുള്ള നീക്കത്തിനെതിരെയുമാണ് സ്നേഹഗിരി സിസ്റ്റഴ്സ് പരാതി നൽകിയത്. സ്ഥലം കയ്യേറി കുറ്റിയടിച്ച് കയർ Read More…
കേരളത്തിൻ്റെ പുരോഗതി അര നൂറ്റാണ്ട് പിന്നോട്ടാക്കിയ ബജറ്റ് കർഷക വിരുദ്ധം: മോൻസ് ജോസഫ് എം.എൽ.എ
പാലാ: കേരളത്തിൻ്റെ വികസനം അര നൂറ്റാണ്ട് പിന്നോട്ടാക്കിയ ബജറ്റാണ് സർക്കാർ അവതരിപ്പിച്ചതെന്ന് മോൻസ് ജോസഫ് എം.എൽ.എ അഭിപ്രായപ്പെട്ടു. കേരളാ സർക്കാരിൻ്റെ ബജറ്റിനെതിരെ കേരളാ കോൺഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കയായിരുന്നു മോൻസ് ജോസഫ്. കേരളാ കോൺഗ്രസ് പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് ജോർജ് പുളിങ്കാട് ,മൈക്കിൾ പുല്ലുമാക്കൽ , കുര്യാക്കോസ് പടവൻ ,സന്തോഷ് കാവുകാട്ട് ,ഡോക്ടർ സി.കെ ജയിംസ് ,ജോസ് മോൻ മുണ്ടയ്ക്കൽ , സിജി ടോണി ,ഷൈലജാ Read More…
സംസ്ഥാന ബജറ്റില്‍ ജോസ് കെ.മാണി പാലായ്ക്ക് വേണ്ടി ആവശ്യപ്പെട്ട് അനുമതി ലഭിച്ച പദ്ധതികള്‍
കോട്ടയം : പാലാ വലവൂരിലെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐ.ഐ.ഐ.ടി) യുടെ തുടര്‍ഘട്ടമായി ഇന്‍ഫോസിറ്റി ആരംഭിക്കുന്നനായി 5 കോടി രൂപ ബജറ്റില്‍ വകയിരുത്തി. ഇതുമായി ബന്ധപ്പെട്ട് പലഘട്ടങ്ങളായി മുഖ്യമന്ത്രിയും, വ്യവസായ വകുപ്പ് മന്ത്രിയുമായും ധനകാര്യമന്ത്രിയുമായും ചര്‍ച്ച നടത്തിയിരുന്നതായും ജോസ് കെ.മാണി പറഞ്ഞു. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഐഐഐടിക്കൊപ്പം ഒരു ഇന്‍ഫോസിറ്റിയും സ്ഥാപിക്കണം എന്ന ആശയം ഉയരുന്നത്. ഇന്‍ഡസ്ട്രിയല്‍ ഇന്‍സ്റ്റീറ്റൂട്ട് എന്ന സങ്കല്‍പ്പത്തിന് പകരം ഇന്‍സ്റ്റിറ്റൂട്ടിനൊപ്പം ഇന്‍ഡസ്ട്രി എന്ന ആശയമാണ് ജോസ് കെ.മാണി മുന്നോട്ടുവെച്ചിരിക്കുന്നത്. Read More…
മാർ സ്ലീവാ മെഡിസിറ്റിക്ക് ഊർജ സംരക്ഷണത്തിൽ ഒന്നാം സ്ഥാന പുരസ്കാരം ലഭിച്ചു
പാലാ: കേരള സംസ്ഥാന ഊർജ വകുപ്പിനു കീഴിലുള്ള സംസ്ഥാന എനർജി മാനേജ്മെന്റ് സെന്ററിന്റെ ഊർജ സംരക്ഷണ പുരസ്കാരങ്ങളിൽ ബിൽഡിംഗ് വിഭാഗത്തിൽ ഒന്നാം സ്ഥാനം മാർ സ്ലീവാ മെഡിസിറ്റിക്ക് ലഭിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടിയിൽ നിന്ന് മാർ സ്ലീവാ മെഡിസിറ്റി ഹോസ്പിറ്റൽ ഓപ്പറേഷൻസ് ആൻഡ് പ്രോജക്ട്സ് ഡയറക്ടർ റവ. ഫാ. ജോസ് കീരഞ്ചിറ, ചീഫ് ഓപ്പറേറ്റിംഗ് ഓഫിസർ ഡോ. ഗോപിനാഥ് മാമ്പള്ളിക്കളം എന്നിവർ ചേർന്നു പുരസ്കാരവും, ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡും Read More…
പുകശല്യം ഗതികെട്ട് സ്കൂളിന് അവധി; അന്വേഷണവുമായി ചൈൽഡ് ലൈൻ
പാലാ : ടാറിംഗ് യൂണിറ്റിലെ പുകശല്യം കവീക്കുന്ന് സ്കൂളിന് നാളെ (07/02/2025) അവധി പ്രഖ്യാപിച്ചു. ഇന്ന് ഉച്ചകഴിഞ്ഞും സ്കൂളിന് അവധിയായിരുന്നു. എ ഇ ഒ യ്ക്ക് അപേക്ഷ നൽകിയാണ് അവധി വാങ്ങിയത്. പകരം ഒരു ശനിയാഴ്ച ക്ലാസ് നടത്താനാണ് തീരുമാനം. കവീക്കുന്നിൽ നിന്നും ആകാശത്തേയ്ക്ക് ഉയർന്ന പുക ചെത്തിമറ്റത്ത് കാണാമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
അനധികൃത ടാറിംഗ് യൂണിറ്റ് സ്കൂളിനു സമീപം സ്ഥാപിച്ച് കവീക്കുന്നിലാകെ പുകമലിനീകരണം; നഗരസഭ ഉറക്കത്തിൽ
പാലാ: അനധികൃതമായി ടാറിംഗ് യൂണിറ്റ് സ്കൂളിന് പിന്നിൽ സ്ഥാപിച്ച് സ്കൂൾ കുട്ടികളുടെയും പരിസരവാസികളുടെയും ശ്വാസംമുട്ടിക്കുന്നു. കവീക്കുന്ന് സെൻ്റ് എഫ്രേംസ് യു പി സ്കൂളിനു പിന്നിലാണ് ടാറിംഗ് ആവശ്യത്തിനുള്ള രണ്ട് യൂണിറ്റുകൾ അനധികൃതമായി സ്ഥാപിച്ച് വൻതോതിൽ ടാറിംഗ് കരിപ്പുക പുറം തള്ളുന്നത്. ഇതോടെ സ്കൂളും പരിസരവും സമീപ പ്രദേശവുമാകെ ടാർ കരിപ്പുകപടലം കൊണ്ട് നിറയുകയും അസഹ്യമായ ടാറിംഗിൻ്റെ രൂക്ഷഗന്ധം മേഖലയാകെ പടർന്നിരിക്കുകയാണ്. സ്കൂൾ കെട്ടിടത്തിൻ്റെ 20 മീറ്റർ പിറകിലായി കടന്നു പോകുന്ന റോഡിലാണ് ഒരു ചെറിയ പ്ലാൻ്റും വലിയ Read More…