പാലാ: പാലാ രൂപതയുടെ അസോസിയേഷൻ ഓഫ് കാത്തലിക് കെയർ ഹോംസിനു കീഴിലുള്ള 7 സ്പെഷ്യൽ സ്കൂളുകളിൽ മാർ സ്ലീവാ മെഡിസിറ്റിയുമായി സഹകരിച്ചു വിവിധ പദ്ധതികൾക്ക് തുടക്കം കുറിച്ചു. സമ്പൂർണ ആരോഗ്യവികസനം ലക്ഷ്യമിട്ടു കൊണ്ട് 28 കർമ്മ പരിപാടികൾ ഈ സ്കൂളുകളിൽ നടപ്പാക്കും. മെഡിക്കൽ ക്യാമ്പുകൾ, സ്പെഷ്യാലിറ്റി ക്യാമ്പുകൾ, സൈക്കോളജി ബോധവൽക്കരണ സെമിനാറുകൾ, അധ്യാപകർക്കു പരിശീലന പരിപാടികൾ , ആവശ്യപ്രകാരം ഹോം കെയർ സേവനങ്ങൾ എന്നിവ ഉൾപ്പെടുന്ന പദ്ധതികളാണ് നടപ്പാക്കുന്നത്. മാർ സ്ലീവാ മെഡിസിറ്റിയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് Read More…
Pala
പാലാ കെ.എം മാണി സ്മാരക ജനറൽ ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വിരസത അകറ്റാൻ ഡയാലിസിസ് വിഭാഗത്തിൽ ടി.വി പ്രോഗ്രാമുകൾ ആസ്വദിക്കാം
പാലാ: കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിലെ ഡയാലിസിസ് വിഭാഗത്തിൽ രോഗികൾക്കായും കൂട്ടിരിപ്പുകാർക്കായും ടി.വി.യും കേബിൾ കണക്ഷനും സമ്മാനിച്ചു. പാലാ എം.ഒ.ഡി ഗ്രൂപ്പിനു വേണ്ടി ദേവസ്യാച്ചൻ മറ്റത്തിലും കൗൺസിലർ ബൈജു കൊല്ലം പറമ്പിലും ചേർന്ന് ഇതിൻ്റെ രേഖകൾ ആർ എം ഒ ഡോക്ടർ രേഷ്മയ്ക്ക് കൈമാറി. ദേവസ്യാച്ചൻ മറ്റത്തിലും ബൈജു കൊല്ലംപറമ്പിലുമാണ് ഇതിനായുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത് നേഴ്സിങ്ങ് സൂപ്രണ്ട് ഷരീഫ വി.എം.സീനിയർ നേഴ്സിംഗ് ഓഫീസർ സിദ്ധു കെ.വി തുടങ്ങിയവർ പങ്കെടുത്തു. രണ്ട് വർഷത്തേയ്ക്കുള്ള കേബിൾ കണക്ഷനുകളും ഇവർ Read More…
ജനറൽ ആശുപത്രിയ്ക്ക് സഹായഹസ്തവുമായി ബ്രില്യൻ്റ് സ്റ്റഡി സെൻ്റർ
പാലാ: കെ എം മാണി സ്മാരക ജനറൽ ആശുപത്രിയ്ക്കു ബ്രില്യൻ്റ് സ്റ്റഡി സെൻ്ററിൻ്റെ സഹായ ഹസ്തം. ആശുപത്രിയിൽ എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഇരിക്കുന്നതിനാവശ്യമായ 20 എയർപോർട്ട് കസേരകളാണ് ബ്രില്യൻ്റ് സ്റ്റഡി സെൻ്റർ ജനറൽ ആശുപത്രിയ്ക്ക് സംഭാവന ചെയ്യുന്നത്. ആശുപത്രിയിലെത്തുന്നവർ ഇരിക്കാൻ ആവശ്യമായ കസേരകൾ ഇല്ലാത്തതിനാൽ ഏറെ ബുദ്ധിമുട്ടിയിരുന്നു. ഇക്കാര്യം ആശുപത്രി സൂപ്രണ്ട് ഡോ അഭിലാഷ് ടി പി ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ബ്രില്യൻ്റ് സ്റ്റഡി സെൻ്റർ അധികൃതർ കസേരകൾ സംഭാവന ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ ആളുകളുടെ ദുരിതത്തിന് പരിഹാരമായി. കസേരകൾ Read More…
പാലാ സെൻ്റ് മേരീസ് എൽ.പി സ്കൂൾ നവതിയിലേക്ക്
പാലാ: കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും മികച്ച എൽ.പി സ്കൂളായ പാലാ സെൻ്റ് മേരീസ് എൽ.പി സ്കൂൾ നവതി വർഷത്തിലേക്ക് പ്രവേശിക്കുകയാണ്. 1936 മെയ് 26ന് വെർണാക്കുലർ മലയാളം സ്കൂൾ എന്ന പേരിൽ ആരംഭിച്ച സ്കൂളിന് അന്നും ഇന്നുംമികവിൻ്റെ കാര്യത്തിൽ എതിരില്ല എന്നതിൽ തർക്കമില്ല. സ്കൂളിൻ്റെ ആദ്യ പ്രഥമാധ്യാപിക ഓ.ത്രേസ്യാ ആയിരുന്നു. പാഠ്യ-പാഠ്യേതര രംഗങ്ങളിൽ ഒരേ പോലെ മികവ് പുലർത്തി മുന്നോട്ടു പോയ സ്കൂൾ സ്ഥാപിതമായി ചുരുങ്ങിയ വർഷം കൊണ്ട് തന്നെ മികച്ച സ്കൂളായി പേരെടുത്തു. പാലാ Read More…
ലഹരി ഭീകരതയ്‌ക്കെതിരെ പാലായില്‍ അടിയന്തിര സമ്മേളനം വിളിച്ച് പാലാ ബിഷപ്പ്
പാലാ: ലഹരി ഭീകരതയ്‌ക്കെതിരെ അടിയന്തിര സമ്മേളനം 09.03.2025 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പാലാ ളാലം പുത്തന്‍പള്ളി ഹാളില്‍ നടക്കും. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടാണ് അടിയന്തിര പ്രാധാന്യത്തോടെ സമ്മേളനം വിളിച്ചിരിക്കുന്നത്. പാലാ രൂപതാ കെ.സി.ബി.സി. ടെംപറന്‍സ് കമ്മീഷന്റെ നേതൃത്വത്തിലാണ് യോഗം. ജനപ്രതിനിധികള്‍, പ്രിന്‍സിപ്പല്‍മാര്‍, ഹെഡ്മാസ്റ്റര്‍മാര്‍, ലഹരിവിരുദ്ധ പ്രവര്‍ത്തകര്‍ എന്നിവരാണ് യോഗത്തിലേക്ക് ക്ഷണിക്കപ്പെട്ടിരിക്കുന്നത്. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനത്തില്‍ ജോസ് കെ. മാണി എം.പി., ആന്റോ ആന്റണി എം.പി., ഫ്രാന്‍സീസ് ജോര്‍ജ്ജ് Read More…
തോമസ് പീറ്റർ പാലാ നഗരസഭ ചെയർമാൻ
പാലാ: പാലാ നഗരസഭയെ ഇനി എൽ ഡി എഫിലെ കേരളാ കോൺഗ്രസ് (എം) കൗൺസിലർ തോമസ് പീറ്റർ നയിക്കും. പാലാ നഗരസഭയിലെ മൂന്നാം വാർഡിനെയാണ് അദ്ദേഹം പ്രതിനിധാനം ചെയ്യുന്നത്. ഇന്ന് നടന്ന നഗരസഭാ തെരെഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെ ജോസഫ് ഗ്രൂപ്പ് സ്ഥാനാർഥി ജോസ് എടേട്ടിനെ 9നെതിരെ 16 വോട്ടുകൾക്കാണ് തോൽപ്പിച്ചത്. മുൻ നഗരസഭാ ചെയർമാൻ കേരളാ കോൺഗ്രസിലെ തന്നെ ഷാജു തുരുത്തൻ രാജി വയ്ക്കാതിരുന്നതിനാൽ അവിശ്വാസത്തിലൂടെയാണ് എൽ ഡി എഫ് അദ്ദേഹത്തെ മാറ്റിയത്. കുറച്ചു കാലത്തേ ഭരണമേ ഉള്ളെങ്കിലും Read More…
ട്രിപ്പിൾ ഐ.ടി ക്ക് ഒപ്പം ഇൻഫോസിറ്റിയും ലക്ഷ്യം: ജോസ്.കെ.മാണി എം.പി.
കരൂർ: ഉന്നത വിദ്യാഭ്യാസ രംഗത്ത് ദേശീയ പ്രാധാന്യമേറിക്കഴിഞ്ഞ വലവൂർ ട്രിപ്പിൾ ഐ.ടി യോട് ചേർന്ന് തൊഴിൽ മേഖല കൂടി ഉറപ്പു വരുത്തുന്നതിനായി “ഇൻഫോസിറ്റി ” കൂടി സ്ഥാപിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും ഇതിനായി നാടിൻ്റെ എല്ലാ പിന്തുണയും ഉണ്ടാവണമെന്നും ജോസ്.കെ.മാണി എം.പി പറഞ്ഞു. വലവൂർ ടൗൺഷിപ്പായി മാറുകയാണ്. ജില്ലയിൽ ഐ.ടി അധിഷ്ഠിത തൊഴിൽ സംരഭത്തിന് തെരഞ്ഞെടുത്ത ഏക സ്ഥലവും കരൂർ പഞ്ചായത്താണ്. ഇൻഫോസിറ്റിക്കായുള്ള പ്രാധമിക നടപടികൾക്കായി ബജറ്റിൽ തുക അനുവദിച്ചു കഴിഞ്ഞു.ഇനിയും കൂടുതൽ തുക കണ്ടെത്തേണ്ടിയിരിക്കുന്നു. കരൂരിനു മാത്രമായി 74 Read More…
പാലാ ബാർ അസോസിയേഷൻ ഹാൾ ഇനി കെ.എം മാണി മെമ്മോറിയൽ ഹാൾ
പാലാ: പാലായിലെ നീതിന്യായ സംവിധാനങ്ങൾക്ക് യശശരീരനായ മുൻ നിയമവകുപ്പു മന്ത്രി കെ എം മാണി നൽകിയ നിസ്തുലമായ പ്രയത്നങ്ങളുടെ സ്മരണാർത്ഥം പാലാ ബാർ അസോസിയേഷൻ ഹാളിന് കെഎം മാണി മെമ്മോറിയൽ ബാർ അസോസിയേഷൻ ഹാൾ എന്ന് നാമകരണം ചെയ്തു. പാലാ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.ഡൊമിനിക്ക് ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ സമ്മേളനം ഉദ്ഘാടനം ചെയ്ത് നെയിം ബോർഡ് അനാവരണം ചെയ്തു. ജോസ്.കെ.മാണി എം.പി. മുഖ്യപ്രഭാഷണം Read More…
സൗജന്യ കേൾവി പരിശോധന ക്യാമ്പ്
പാലാ :മാർച്ച് 3 ലോക കേൾവി ദിനത്തോടനുബന്ധിച്ചു പാലാ ആവേ സൗണ്ട് ക്ലിനിക്കിൽ വച്ച് 2025 മാർച്ച് 3 മുതൽ 8 വരെ രാവിലെ 9:30 മുതൽ 5 :00 PM വരെ സൗജന്യ കേൾവി പരിശോധന ക്യാമ്പും, സംസാര വൈകല്യ നിർണയവും, കേൾവി സഹായി എക്സ്ചേഞ്ച് മേളയും നടത്തപ്പെടുന്നു. ഹോം വിസിറ്റ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.8136 889 100, 9632351600 എന്നീ നമ്പറുകളിൽ വിളിച്ചു മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. സ്ഥലം : ആവേ സൗണ്ട് ക്ലിനിക് Read More…
ലഹരി വസ്തുക്കളുടെ ഉപയോഗം യുവതലമുറയെ അക്രമികളാക്കുന്നു : മാർ ജോസഫ് കല്ലറങ്ങാട്ട്
പാലാ: ലഹരി വസ്തുക്കളുടെ വ്യാപനം സൃഷ്ടിക്കുന്ന സാമൂഹ്യ അരക്ഷിതാവസ്ഥയ് ക്കെതിരെ അതീവ ജാഗ്രത പുലർത്തണമെന്ന് പാലാ ബിഷപ് മാർ ജോസഫ് കല്ലറ ങ്ങാട്ട് അഭിപ്രായപ്പെട്ടു. കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ പാലാ സോഷ്യൽ വെൽഫെയർ സൊ സൈറ്റി നടത്തിവരുന്ന ആശാകിരണം കാൻസർ സുരക്ഷായജ്ഞത്തിന്റെ ഭാഗമായി ഈ വർഷത്തെ കാൻസർ ദിനാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരു ന്നു ബിഷപ്പ്. പാലാ ബിഷപ്സ് ഹൗസിൽ നടന്ന സമ്മേളനത്തിൽ കേരള സോഷ്യൽ സർവീസ് ഫോറത്തിന്റെ സഹകരണത്തോടെ സജീവം ലഹരി വിരുദ്ധ യജ്ഞത്തിന്റെ ഭാഗമാ Read More…