Pala

മുനമ്പം ജനതയ്ക്കായി ശക്തമായ നിലപാട് സ്വീകരിച്ച കെ.സി.ബി.സി. നിലപാടിനോടൊപ്പം ഉറച്ചുനിൽക്കും : എസ്.എം.വൈ.എം. പാലാ രൂപത

പാലാ: ജനിച്ച മണ്ണിൽ ജീവിക്കാനായി പോരാട്ടം നടത്തുന്ന മുനമ്പം ജനതയ്ക്കായി ശക്തമായ നിലപാട് സ്വീകരിച്ച കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ കെ.സി.ബി.സി. നിലപാടിനോടൊപ്പം അടിയുറച്ചു നിൽക്കുമെന്ന് പാലാ രൂപത യുവജനപ്രസ്ഥാനം എസ്.എം.വൈ.എം. – കെ.സി.വൈ.എം. പാലാ രൂപത. ജനപ്രതിനിധികൾ മുനമ്പത്തെ ജനങ്ങളുടെ ന്യായമായ അവകാശങ്ങൾക്കായി വോട്ട് ചെയ്യണം. മുനമ്പത്ത് ജനങ്ങൾ നിയമാനുസൃതമായി കൈവശം വച്ച് അനുഭവിച്ചു വന്ന ഭൂമിയിന്മേലുള്ള റവന്യൂ അവകാശങ്ങൾ ഉപയോഗിക്കാൻ സാധിക്കാത്തവണ്ണം ഉന്നയിക്കപ്പെട്ടിരിക്കുന്ന അന്യായമായ അവകാശവാദങ്ങളെ സാധൂകരിക്കുന്ന വകുപ്പുകൾ ഭേദഗതി ചെയ്യപ്പെടുകതന്നെ വേണം. മുനമ്പംകാർക്ക് Read More…

Pala

പാലാ ഇനി മുതൽ സമ്പൂർണ്ണ ശുചിത്വ നഗരം

പാലാ: മാലിന്യ മുക്ത നവകേരള പ്രഖ്യാപനത്തിനു മുന്നോടിയായി പാലാ നഗരസഭ സമ്പൂർണ്ണ ശുചിത്വ നഗരസഭയായി പ്രഖ്യാപിച്ചു. ടൗൺഹാളിൽ നടന്ന യോഗത്തിൽ വച്ച് ചെയർമാൻ തോമസ് പീറ്റർ മാലിന്യ മുക്ത നഗരസഭാ പ്രഖ്യാപനം നടത്തി. യോഗത്തിൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ട് അദ്ധ്യക്ഷ്യം വഹിച്ചു. നഗരസഭാ ഓഫീസ് അങ്കണത്തിൽ നിന്നും ആരംഭിച്ച വിളംമ്പര റാലിയിൽ മന്ത്രി റോഷി അഗസ്റ്റിൻ, ചെയർമാൻ തോമസ് പീറ്റർ ,സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ സാവിയോ കാവുകാട്ട്, ലിസിക്കുട്ടി മാത്യു, ജോസ് ചീരാംകുഴി Read More…

Pala

മാർ സ്ലീവാ മെഡിസിറ്റിയിൽ ലീഡ്ലെസ് പേസ്മേക്കർ ചികിത്സ വിജയകരമായി നടത്തി

പാലാ: ​ഗുരുതര ഹൃദ്രോഗം ബാധിച്ച രോഗി മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ അത്യാധുനിക ലീഡ്ലെസ് പേസ്മേക്കർ ചികിത്സയിലൂടെ സുഖം പ്രാപിച്ചു. മാലദ്വീപ് സ്വദേശിയായ 44 കാരനാണ് ഹൃദ്രോഗത്തെ തുടർന്ന് മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സ തേടിയിരുന്നത്. റുമാറ്റിക് ഹൃദ്രോഗത്തെ തുടർന്ന് 8 വർഷമായി കൊച്ചിയിലെ ആശുപത്രിയിൽ ഉൾപ്പെടെ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഹൃദയത്തിന്റെ രണ്ട് വാൽവുകളും നേരത്തെ മാറ്റി വയ്ക്കുകയും ചെയ്തിരുന്നു. കിതപ്പ്, നെഞ്ചിടിപ്പ്, തലചുറ്റൽ, അമിത ക്ഷീണം എന്നിവ വീണ്ടും അനുഭവപ്പെട്ടതിനെ തുടർന്നാണ് മാർ സ്ലീവാ മെഡിസിറ്റിയിൽ Read More…

Pala

പാലാ നഗരസഭ ബജറ്റ് അവതരിപ്പിച്ചു

പാലാ: പാലാ ജനറൽ ആശുപത്രിയുടെ വികസനത്തിന് 3 കോടി രൂപയും മാലിന്യ നിർമാർജന വികേന്ദ്രീകൃത സംവിധാനത്തിന് 7 ലക്ഷം രൂപയും ഉൾപ്പെടെ മാറ്റിവച്ച് നഗരസഭയ്ക്ക് 2.83 കോടിയുടെ മിച്ച ബജറ്റ്. 56,97,11,412 രൂപ വരവും 54,13,21,912 രൂപ ചെലവും 2,83,89,500 രൂപ നീക്കിയിരുപ്പുമുള്ള ബജറ്റ് നഗരസഭാധ്യക്ഷൻ തോമസ് പീറ്റർ അവതരിപ്പിച്ചു. പാവപ്പെട്ടവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും മുൻതൂക്കം നൽകുന്ന ബജറ്റാണ് അവതരിപ്പിച്ചതെന്ന് നഗരസഭാധ്യക്ഷൻ പറഞ്ഞു. പിന്നീട് ഉപാധ്യക്ഷ ബിജി ജോജോ ബജറ്റ് വായിച്ചു. നഗരസഭയിലെ പൊതുസ്ഥലങ്ങളിൽ എയ്റോബിക് ബിന്നുകൾ സ്ഥാപിക്കും. Read More…

Pala

മുത്തോലി പഞ്ചായത്തിലെ യുഡി ക്ലർക്ക് ബിസ്മിയെ കണ്ടെത്തി

മുത്തോലി : മുത്തോലി പഞ്ചായത്തിലെ യുഡി ക്ലർക്ക് ബിസ്മിയെ കണ്ടെത്തി. തൊടു പുഴയിലെ ബന്ധു വീട്ടിൽ നിന്നാണ് കണ്ടെത്തിയത്. വ്യാഴാഴ്ച മുതൽ ബിസ്മിയെ കാണാനില്ലെന്നായിരുന്നു പരാതി. വ്യാഴാഴ്ച രാവിലെ വീട്ടിൽ നിന്ന് ഓഫീസിലേക്ക് ഇറങ്ങിയതായിരുന്നു. എന്നാൽ പഞ്ചായത്ത് ഓഫീസി ൽ എത്തിയിരുന്നില്ല.ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പള്ളിക്കത്തോട് പോലീസ് കേസെ ടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. കിഴവങ്കുളം ജംഗ്ഷനിൽ നിന്ന് ബിസ്മി ബസി ൽ കയറുന്ന സിസിടിവി ദൃശ്യങ്ങൾ കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നട ത്തിയ അന്വേഷണത്തിലാണ് ബിസ്മിയെ കണ്ടെത്തിയത്.

Pala

മുത്തോലി പഞ്ചായത്തിലെ യു ഡി ക്ലർക്കിനെ കാണാതായി; ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം തുടങ്ങി പൊലീസ്

കോട്ടയം: കോട്ടയത്ത് മുത്തോലി പഞ്ചായത്തിലെ യുഡി ക്ലർക്കിനെ കാണാതായി. കിഴവങ്കുളം സ്വദേശിനി ബിസ്മി (41യെ ആണ് കാണാതായത്. ഇന്നലെ (27/3/2025) പഞ്ചായത്ത് ഓഫീസിൽ ജോലിക്ക് എത്തിയിരുന്നില്ല. വീട്ടുകാരുടെ പരാതിയിൽ പള്ളിക്കത്തോട് പൊലീസ് അന്വേഷണം തുടങ്ങി.

Pala

ലഹരിയ്ക്കടിമയാകാതിരിക്കാൻ രക്തദായകരാകൂ,ജില്ലാതല ബോധവത്കരണ ക്യാമ്പയിൻ പാലാ സെൻ്റ് ജോസഫ് എഞ്ചിനീയറിംഗ് കോളേജിൽ നടത്തി

പാലാ: ജില്ലാ ജനമൈത്രി പോലീസിന്റെയും നാർക്കോട്ടിക് സെല്ലിൻ്റെയും പാലാ ബ്ലഡ് ഫോറത്തിൻ്റയും കൊഴുവനാൽ ലയൺസ് ക്ലബ്ബിന്റെയും പാലാ സെൻ്റ് ജോസഫ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി ഓട്ടോണമസ് എൻ എസ് എസ് യൂണിറ്റിൻ്റെയും നേതൃത്വത്തിൽ ലഹരിയ്ക്കടിമയാകാതിരിക്കാൻ രക്തദായകരാകൂ എന്ന സന്ദേശം യുവജനങ്ങളിൽ എത്തിക്കുന്നതിൻ്റെ ഭാഗമായി ജില്ലാതല ബോധവത്കരണ ക്യാമ്പയിനും മെഗാ രക്തദാന ക്യാമ്പും പാലാ സെൻ്റ് ജോസഫ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി ഓട്ടോണമസിൽ നടന്നു. കോളേജ് ഓഡിറ്റോറിയത്തിൽ പാലാ രൂപതാ പ്രോട്ടോ സിഞ്ചലൂസും Read More…

Pala

കെ.സി.ബി.സി പ്രോലൈഫ് സമിതിയുടെ പ്രോലൈഫ് ദിനാഘോഷം

പാലാ: ലഹരിവസ്‌തുക്കളുടെ ഉപയോഗത്തിലൂടെ കുടുംബങ്ങളിലെ കെട്ടുറപ്പ് കുറഞ്ഞുപോകുകയാണെന്നും മാരകമായ വിപത്തുകൾ ഉണ്ടാകാതിരിക്കാൻ മാതാപിതാക്കളും സമൂഹവും കൂടുതൽ ജാഗ്രത പുലർത്തണമെന്നും മാർ ജോസഫ് കല്ലറങ്ങാട്ട്. കെ.സി.ബി.സി പ്രോലൈഫ് സമിതിയുടെ പ്രോലൈഫ് ദിനാഘോഷം ഉദ്ഘാടനം ചെയ്ത്‌ത്‌ സംസാരിക്കുകയായിരുന്നു ബിഷപ്പ്. ഗർഭപാത്രത്തിൽ വച്ച് പിഞ്ചു കുഞ്ഞുങ്ങൾ വധിക്കപ്പെടുന്നതിനെയാണ് ആദ്യകാലങ്ങളിൽ പ്രോലൈഫ് പ്രവർത്ത കർ എതിർത്തിരുന്നതെങ്കിൽ ഇന്ന് ജീവനെ ഹനിക്കുന്ന ശക്തികൾ പിടിമുറുക്കിയി രിക്കുന്നതിനാൽ പ്രോലൈഫ് പ്രവർത്തകരുടെ ജോലിയും ഉത്തരവാദിത്വവും പതിന്മടങ്ങ് വർദ്ധിച്ചിരിക്കുകയാണെന്ന് ബിഷപ്പ് ഓർമ്മിപ്പിച്ചു. കെ.സി.ബി.സി പ്രോലൈഫ് സമിതി ചെയർമാൻ ബിഷപ്പ് Read More…

Pala

പാലാ ജനറൽ ആശുപത്രിയ്ക്കായി വീണ്ടും ജോസ് കെ.മാണി എം.പിയുടെ കൈത്താങ്ങ് ;മൊബൈൽ ഡിസ്പൻസറിക്കായി വാഹനത്തിന് 10 ലക്ഷം രൂപ കൂടി അനുവദിച്ചു

പാലാ: കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിലേയ്ക് മൊബൈൽ സിസ്പൻസറിക്കായി വാഹനസൗകര്യം ലഭ്യമാക്കുവാൻ പത്ത് ലക്ഷം രൂപ യുടെ ഭരണാനുമതി ലഭ്യമാക്കിയതായി ജോസ്.കെ.മാണി എം.പി.അറിയിച്ചു. ഈ വർഷത്തെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുമാണ് തുക അനുവദിച്ചിരിക്കുന്നത്. ഇതിന് ജില്ലാ കളക്ടറുടെ ഭരണാനുമതി ഉത്തരവ് ആരോഗ്യ വകുപ്പിന് ലഭ്യമാക്കിയതായി അദ്ദേഹം അറിയിച്ചു. ഈ വർഷം രണ്ടാം തവണയാണ് ആശുപത്രിക്കായി തുക അനുവദിക്കുന്നത്.നേരത്തെ ക്യാൻസർ വിഭാഗത്തിൽ റേഡിയേഷൻ ബ്ലോക്കിനായി 2.45 കോടി രൂപയും അനുവദിച്ചിരുന്നു. ആശുപത്രിയിൽ കേന്ദ്രീകൃത ഓക്സിജൻ സിസ്റ്റം Read More…

Pala

മാർ സ്ലീവാ മെഡിസിറ്റി നാച്ചുറോപ്പതി വിഭാഗത്തിൽ ഏപ്രിൽ 1 മുതൽ കൺസൾട്ടേഷൻ തുക സൗജന്യമാക്കുന്നു

പാലാ: നാച്ചുറോപ്പതി ചികിത്സയുടെ പ്രാധാന്യം ജനങ്ങളിലേക്ക് കൂടുതൽ എത്തിക്കുന്നതിന്റെ ഭാഗമായി മാർ സ്ലീവാ മെഡിസിറ്റിയിൽ ആയുഷ് വിഭാഗത്തിനു കീഴിലുള്ള നാച്ചുറോപ്പതി വിഭാഗത്തിൽ കൺസൾട്ടേഷൻ തുക സൗജന്യമാക്കുന്നു. ആശുപത്രിയുടെ സാമൂഹിക പ്രതിബദ്ധതയുടെ കൂടെ ഭാഗമായാണ് ഈ വിഭാഗത്തിലെ കൺസൾട്ടേഷൻ തുകയിൽ സൗജന്യം വരുത്തിയിരിക്കുന്നത് ഏപ്രിൽ 1 മുതൽ ഈ വിഭാഗത്തിൽ വിദഗ്ധ ഡോക്ടർമാരുടെ ചികിത്സ സൗജന്യ കൺസൾട്ടേഷൻ തുകയിൽ ലഭിക്കുമെന്ന് ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ, ആയുഷ് വിഭാഗം ഡയറക്ടർ റവ.ഫാ.മാത്യു ചേന്നാട്ട് എന്നിവർ അറിയിച്ചു. നാഡിയുടെ Read More…