കുന്നോന്നി: തെക്കേടത്ത് പരേതനായ പരമുവിന്റെ ഭാര്യ ഭാനുമതിയമ്മ (98) നിര്യാതയായി. സംസ്കാരം ഇന്ന് (25-07-25, വെള്ളി) 3 ന് വീട്ടുവളപ്പിൽ. പരേത കുന്നോന്നി ആപ്പാന്താനത്ത് കുടുംബാംഗം. മകൻ: മോഹനൻ (സി.പി.ഐ.എം കുന്നോന്നി വെസ്റ്റ് ബ്രാഞ്ച് അംഗം) മരുമകൾ: രമണി പൂവത്താനിയിൽ വെള്ളികുളം
Obituary
സി എം സി സഭാംഗം മൂലയിൽതോട്ടത്തിൽ സിസ്റ്റർ ജോസ് ക്ലെയർ (ക്ലാരമ്മ) നിര്യാതയായി
കാഞ്ഞിരപ്പള്ളി: പാലായുടെ പ്രഥമ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വയലിലിൻ്റെ സഹോദരീ പുത്രൻ പാലാ (കുറുമണ്ണ്) മൂലയിൽതോട്ടത്തിൽ ഔസേപ്പച്ചൻ്റെ മകൾ കാഞ്ഞിരപ്പള്ളി സി എം സി അമലാ പ്രോവിൻസിലെ സെൻ്റ് മേരീസ് മഠാംഗമായ സിസ്റ്റർ ജോസ് ക്ലെയർ (ക്ലാരമ്മ – 72) നിര്യാതയായി. സംസ്കാരം ശുശ്രൂഷകൾ ഇന്ന് (23/07/2025) ഉച്ചകഴിഞ്ഞ് 1.30 ന് മഠം ചാപ്പലിൽ ആരംഭിച്ച് 3.15 ന് കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്സ് കത്തീഡ്രൽ പള്ളിയിൽ കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൻ്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. പരേത Read More…
തോമസ് എസ് മുക്കാടൻ നിര്യാതനായി
മുണ്ടക്കയം , മീനച്ചിൽ ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് മുൻ ചെയർമാൻ വേലനിലം മൂന്നാം മൈലിൽ മുക്കാടൻ ഹൗസിൽ തോമസ് എസ് മുക്കാടൻ നിര്യാതനായി. ഭൗതികശരീരം ഇന്ന് 3 മണിക്ക് വീട്ടിൽ കൊണ്ടുവരും. സംസ്കാര ശുശ്രൂഷ നാളെ (23/7/2025 ബുധനാഴ്ച ) 3 മണിക്ക് വീട്ടിൽ ആരംഭിച്ച് വേലനിലം സെന്റ്. മേരീസ് പള്ളി കുടുംബ കല്ലറയിൽ. ഭാര്യ, പരേതയായ അമ്മിണി , മക്കൾ, സോണി, കെയ്സി ടി മുക്കാടൻ, മരുമക്കൾ , ജോബി, നൈസി , ദീർഘകാലം മീനച്ചിൽ Read More…
ചാലിക്കോട്ടയിൽ ത്രേസ്യാമ്മ വർക്കി നിര്യാതയായി
കുന്നോന്നി: ചാലിക്കോട്ടയിൽ പരേതരായ വർക്കിയുടേയും ഏലിയുടേയും മകൾ ത്രേസ്യാമ്മ വർക്കി (84) നിര്യാതയായി. സംസ്കാരം 22- 07 – 2025 (ചൊവ്വ) 2.30 ന് കുന്നോന്നി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: ഏലിക്കുട്ടി, കുഞ്ഞൂട്ടി, കുര്യാച്ചൻ, പരേതരായ അന്നക്കുട്ടി, കുഞ്ഞൂഞ്ഞ്, കൊച്ച് മേരി, തൊമ്മച്ചൻ.
വാണിയപ്പുരയ്ക്കൽ വി.ജെ.തോമസ് (മജീഷ്യൻ തോമസ് ചേന്നാട്) അന്തരിച്ചു
ചേന്നാട്: വാണിയപ്പുരയ്ക്കൽ വി.ജെ.തോമസ് (മജീഷ്യൻ തോമസ് ചേന്നാട്–91)അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് ലൂർദ്മാതാ പള്ളിയിൽ. ഭാര്യ: കുമളി കൈപ്പനാനിക്കൽ മറിയം. മക്കൾ: മാനുവൽ, ബേബി, ഫിലോമിന, ഏലിയാമ്മ, ജെസി. മരുമക്കൾ: മരിയ പടിഞ്ഞാറേപ്പറമ്പിൽ (കണ്ണിമല), ജെസി മാളിയേക്കൽ (കണ്ണിമല), ജോർജ് ചെറുപറമ്പിൽ (കല്ലൂർക്കാട്), സോജൻ തെക്കേക്കുറ്റ് (മല്ലികശ്ശേരി).
വി.കെ പരിക്കുട്ടി നിര്യാതനായി
ഈരാറ്റുപേട്ട: തെക്കേക്കര ജീലാനി മസ്ജിദ് ഭാഗം വെളുത്തേരുവീട്ടിൽ വി.കെ. പരിക്കുട്ടി (79) നിര്യാതനായി. ഖബറടക്കം ചൊവാഴ്ച ഉച്ചക്ക് 1 ന് തെക്കേക്കര മുഹ്‌യിദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ പാറത്താഴെ കുടുംബാംഗം ജമീല മക്കൾ: അജീബ്, ഷിയ, മുംതാസ്, തസ്നി. മരുമക്കൾ: ഷംസുദ്ധീൻ, അർഷദ് ഖാസിമി (കഴക്കൂട്ടം ജുമാ മസ്ജിദ് ),ആസിയ. ഖബറടക്കം ചൊവാഴ്ച ഉച്ചക്ക് 1 ന് തെക്കേക്കര മുഹ്‌യിദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
കാവുംപ്രയിൽ മഞ്ജു ജയൻ നിര്യാതനായി
കൊണ്ടൂർ: പാതാഴ കാവുംപ്രയിൽ മഞ്ജു ജയൻ (38) അന്തരിച്ചു. സംസ്കാരം ഇന്ന് 11 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ്: ജയൻ. മക്കൾ: : അനന്ദു ജയൻ, ജയകൃഷ്ണൻ ജയൻ.
മഠത്തിൽ റ്റോബി മാത്യു അന്തരിച്ചു
ഭരണങ്ങാനം: മഠത്തിൽ റ്റോബി മാത്യു (54) അന്തരിച്ചു. സംസ്ക്കാരം 16/07/2025 (ബുധനാഴ്ച) രാവിലെ 10.30 ന് പനക്കപ്പാലത്തെ സഹോദരി ലാലി പെമ്പിളകുന്നേലിൻ്റെ ഭവനത്തിലെ ശ്രുശ്രൂഷയക്കു് ശേഷം, ഭരണങ്ങാനം സെൻ്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: വെയിൽകാണാംപാറ ചാലിൽ ജൂലി ജോർജ് . മക്കൾ: റ്റിജോ , റ്റിയ. സഹോദരങ്ങൾ പരേതനായ മാറ്റ്സ് മാത്യു, ലാലി മാത്യു (പെമ്പിളകുന്നേൽ പനക്കപ്പാലം), അഡ്വക്കേറ്റ് ബിജോയ് മാത്യു, പാലാ, സോജി മാത്യു, സോമി മാത്യു.
അത്യാലിൽ റോസമ്മ തോമസ് നിര്യാതയായി
വേലത്തുശ്ശേരി: അത്യാലിൽ പരേതനായ എ. റ്റി. തോമസിന്റെ ഭാര്യ റോസമ്മ തോമസ്(80) നിര്യാതയായി. സംസ്‍കാരം നാളെ (14-07-2025) തിങ്കൾ രാവിലെ 10.00 AM ന് വീട്ടിൽ ആരംഭിച്ചു വേലത്തുശ്ശേരി സെന്റ്. സെബാസ്റ്റ്യൻസ് പള്ളിയിൽ. പരേത മാന്നാനം തടത്തിൽ കുടുംബാഗം. മക്കൾ ജോഷി തോമസ്(കോൺഗ്രസ് വാർഡ് പ്രസിഡന്റ്, തീക്കോയി ക്ഷീരോല്പാദക സഹകരണ സംഘം ഭരണസമിതി അംഗം),ഷാന്റി, ഷിജി, ഷോജി. മരുമക്കൾ: ഷാന്റി കരോട്ടുപുള്ളോലിൽ അരുവിത്തുറ, പരേതനായ ഫിലിപ്പ് അറയ്ക്കക്കുന്നേൽ അടിവാരം,സിബി ഓലിക്കൽ അന്തീനാട്,സിബി എളംതുരുത്തിയിൽ, ഇലപ്പള്ളി.
സിസ്റ്റർ ഫ്ലവർ നെല്ലുവേലിൽ നിര്യാതയായി
ചേർപ്പുങ്കൽ: സിഎംസി മഠാംഗമായ സിസ്റ്റർ ഫ്ലവർ (82) അന്തരിച്ചു. പ്ലാശനാൽ നെല്ലുവേലിൽ പരേതരായ ഫിലിപ്പ്, ഏലിക്കുട്ടി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: അന്നമ്മ മാത്യു (ലീലമ്മ) മൂലയിൽതോട്ടത്തിൽ മൂന്നാനി, ഏലിയാമ്മ ജോർജ് (തങ്കമ്മ) തെക്കുംവേലിൽ കുറവിലങ്ങാട്, എൻ.പി. തോമസ് (ജോസ്) നെല്ലുവേലിൽ പ്ലാശനാൽ, പരേതനായ എൻ.പി. ജോസഫ് നെല്ലുവേലിൽ പ്ലാശനാൽ. സംസ്‌കാരം നാളെ (ഞായറാഴ്ച) ഞായറാഴ്ച രണ്ടിന് ചേർപ്പുങ്കൽ സിഎംസി മഠത്തിൽ ആരംഭിച്ച് ചേർപ്പുങ്കൽ മാർ സ്ലീവാ ഫൊറാന പള്ളി സെമിത്തേരിയിൽ.











