മുണ്ടക്കയം :പുഞ്ചവയൽ , വെട്ടികുളങ്ങര പരേതനായ കുഞ്ഞു കുഞ്ഞിന്റെ ഭാര്യ ചിന്നമ്മ നിര്യാതയായി. സംസ്കാരം ഇന്ന് (18/05/2024) ഉച്ച കഴിഞ്ഞു 3 മണിക്ക് ചർച്ച് ഓഫ് ഗുഡ് വണ്ടൻപതാൽ സെമിത്തേരിയിൽ മക്കൾ: രാജപ്പൻ വി കെ (സി പി ഐ എം കൊക്കയാർ ലോക്കൽ കമ്മിറ്റി അംഗം ) റെജിമോൻ , ലിസി. മരുമക്കൾ: , ഷേർളി, മാത്തുക്കുട്ടി.
Obituary
മഠത്തിൽ ബേബി തോമസ് നിര്യാതനായി
ഭരണങ്ങാനം : മഠത്തിൽ ബേബി തോമസ് (72 ) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ വ്യാഴാഴ്ച (16/ 05/2024 ) പനയ്ക്കപ്പാലത്തുള്ള മകളുടെ മകളുടെ ഭവനത്തിൽ (ആട്ടപ്പാട്ട്) ആരംഭിച്ച് പ്ലാശനാൽ സെന്റ് മേരീസ് പള്ളി കുടുംബ കല്ലറയിൽ സംസ്കരിക്കുന്നതുമാണ്. മൃതദേഹം നാളെ (15/ 05/2024 ) വൈകിട്ട് 5 മണിക്ക് പനയ്ക്കപ്പാലത്തുള്ള മകളുടെ വീട്ടിൽ കൊണ്ടുവരുന്നതാണ്.
കാരക്കാട്ട് ഐസക് ദേവസ്യ നിര്യാതനായി
പിണ്ണാക്കനാട് : കാരക്കാട്ട് ഐസക് ദേവസ്യ (65) അന്തരിച്ചു. സംസാരകാരം നാളെ (15/5/24 ബുധൻ) രാവിലേ പത്തിന് വീട്ടിൽ ആരംഭിച്ച് ചെമ്മലമ്മറ്റം 12 ശ്ലീഹമാരുടെ പള്ളിയിൽ.. സിപിഐഎം പിണ്ണാക്കനാട് ബ്രാഞ്ച് അംഗമാണ്.ഭാര്യ : ജയ, മക്കൾ : ട്വിങ്കിൾ, ടിന്റു, ടിബിൻ, മരുമക്കൾ : ബാബു ( പിണ്ണാക്കനാട് ), അജീഷ് ( മണർകാട് , അഞ്ചു (അയർകുന്നം).
പനക്കപ്പാലത്ത് ഓട്ടോ മറിഞ്ഞ് മരിച്ച മറിയക്കുട്ടിയുടെ സംസ്കാരം ശനിയാഴ്ച
മണിയംകുളം: മറിയക്കുട്ടി ദേവസ്യ തുണ്ടിയിൽ (84) ഈരാറ്റുപേട്ട – പാല റോഡിൽ പനക്കപ്പാലത്ത് വച്ച് നടന്ന വാഹന അപകടത്തിൽ നിര്യാതയായി. ഭർത്താവ് പരേതനായ ദേവസ്യ ജോസഫ്. മക്കൾ : റ്റി ഡി ജോസ്, മിനി റോയി,ഷിനി ഷിബി. സംസ്കാരം മണിയംകുളം സെന്റ് ജോസഫ് ദേവാലയത്തിൽ മെയ് 11 (ശനിയാഴ്ച) രാവിലെ 10.30 ന്.
ഈരാറ്റുപേട്ട കാരോട്ടുപറമ്പിൽ കുഞ്ഞുപാത്തുമ്മ നിര്യാതയായി
ഈരാറ്റുപേട്ട: കാരോട്ടുപറമ്പിൽ (കോന്നച്ചാടത്ത്) ഹമീദിന്റെ ഭാര്യ കുഞ്ഞുപാത്തുമ്മ(88) അന്തരിച്ചു. കബറടക്കം നടത്തി. മക്കൾ: ഷെരീഫ്, സഫിയ, മാരിയത്ത്, ഷക്കീല, ഹസീന, ബുഷ്റ, ഷിംല. മരുമക്കൽ: സൈഫുന്നീസ(കാഞ്ഞിരപ്പള്ളി), കുഞ്ഞുമൊയ്തീൻ(വെള്ളൂപ്പറമ്പിൽ), അബ്ദുൽ ലത്തീഫ് (മനോരമ ഏജന്റ് നടയ്ക്കൽ), ഷെരീഫ്(നാകുന്നത്ത്), യൂസുഫ് (കരോട്ടുവീട്), ഹക്കീം(പടിപ്പുരയ്ക്കൽ), നജീബ്(മുണ്ടയ്ക്കപറമ്പിൽ).
തയ്യിൽ അമ്മിണി ജോർജ് നിര്യാതയായി
നടയ്ക്കൽ: തയ്യിൽ അമ്മിണി ജോർജ് (72) നിര്യാതയായി. മൃതസംസ്കാര ശുശ്രൂഷകൾ നാളെ (09-05-2024) രാവിലെ 9.30 ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.
ഉംറ കർമ്മം ചെയ്യുന്നതിനായി മക്കയിൽ എത്തിയ ആൾ മരണമടഞ്ഞു
ഈരാറ്റുപേട്ട: ഉംറ കർമ്മം ചെയ്യുന്നതിനായി മക്കയിൽ എത്തിയ ആൾ മരണമടഞ്ഞു. ഈരാറ്റുപേട്ട വെള്ളാപ്പള്ളിപറമ്പിൽ ജമാൽ 72 ആണ് മരണമടഞ്ഞത്. കബറടക്കം മക്കയിൽ നടത്തി. ഭാര്യ: സൈനബ. മക്കൾ : അനസ്, നവാസ്, മുംതാസ്, ഹസീന. മരുമക്കൾ : ജാസ്മിൻ (അദ്ധ്യാപിക ഗവ: എൽ.പി എസ്. ഈരാറ്റുപേട്ട), ഫൗസി, സിയാദ്, സജിനാസ്.
നടി കനകലത അന്തരിച്ചു
നടി കനകലത അന്തരിച്ചു. 63 വയസായിരുന്നു. തിരുവനന്തപുരത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. മറവി രോഗവും പാര്‍ക്കിന്‍സണ്‍സ് രോഗവും ബാധിച്ച് ചികിത്സയിലായിരുന്നു. 350ലധികം സിനിമകളില്‍ അഭിനയിച്ചിരുന്നു. നാടകത്തില്‍ നിന്നായിരുന്നു സിനിമാരംഗത്തേക്ക് എത്തിയത്. മുപ്പതിലധികം സീരിയലുകളിലും കനകലത വേഷമിട്ടു. പ്രമാണി ഇന്ദുലേഖ, സ്വാതി തിരുനാള്‍ തുടങ്ങിയ നാടകങ്ങളിലും കനക ലത അഭിനയിച്ചിട്ടുണ്ട്. ചില്ല്, കരിയിലക്കാറ്റുപോലെ, രാജാവിന്റെ മകന്‍, ജാഗ്രത, കിരീടം, എന്റെ സൂര്യപുത്രിക്ക്, കൗരവര്‍, അമ്മയാണെ സത്യം, ആദ്യത്തെ കണ്‍മണി, തച്ചോളി വര്‍ഗീസ് ചേകവര്‍, സ്ഫടികം, അനിയത്തിപ്രാവ്, ഹരികൃഷ്ണന്‍സ്, മാട്ടുപ്പെട്ടി Read More…
കിഴക്കേപറമ്പിൽ വിജയമ്മ നിര്യാതയായി
കുന്നോന്നി: കിഴക്കേപറമ്പിൽ (മേലേവീട്ടിൽ) പരേതനായ ചന്ദ്രശേഖരൻ നായരുടെ ഭാര്യ വിജയമ്മ (71) നിര്യാതയായി. സംസ്കാരം ഇന്ന് 2.30 ന് കുന്നോന്നിയിലുള്ള സഹോദരി ഗീതാ രവീന്ദ്രൻ്റെ (പൂഞ്ഞാർ തെക്കേക്കര മുൻ ഗ്രാമ പഞ്ചായത്ത് അംഗം) വീട്ടുവളപ്പിൽ. മക്കൾ: അജിത (കൽക്കട്ട), രാജി മരുമക്കൾ: സജീവ് പൊട്ടൻപ്ലാക്കൽ പൂഞ്ഞാർ, ജയൻ പുത്തൂർ പുലിയന്നൂർ.
കൊച്ചു പുരയ്ക്കൽ കെ.എ. ജോസഫ് നിര്യാതനായി
പൂഞ്ഞാർ : കൊച്ചു പുരയ്ക്കൽ കെ.എ. ജോസഫ് (കൊച്ചേപ്പ് – 75) നിര്യാതനായി. സംസ്ക്കാരo ഇന്ന് 9.30 വീട്ടിൽ ആരംഭിച്ച് പൂഞ്ഞാർ സെ: മേരീസ് പള്ളിയിൽ നടക്കും. ഭാര്യ: മേരി ജോസഫ് തിടനാട് ഒട്ടലാങ്കൽ കുടുംബാംഗം. മക്കൾ : ജോസ്മി (അദ്ധ്യാപിക സെ: മേരീസ് എച്ച്.എസ്.എസ്. കുറവിലങ്ങാട്), ജോബിൻ (മരിയൻ കോളേജ് കുട്ടിക്കാനം), ജോജിൻ (ഫെഡറൽ ബാങ്ക് കാഞ്ഞിരപ്പള്ളി). മരുമക്കൾ : ജസ്റ്റിൻ (മൂന്നാനപ്പള്ളിൽ തിടനാട് സെ: ആന്റണിസ് എച്ച്.എസ്.എസ്. പ്ലാശനാൽ), ഷാനി (ഓണംകുളം അതിരമ്പുഴ സെ. Read More…