General

സണ്ണി ജോസഫ് കെപിസിസി അധ്യക്ഷൻ; അടൂർ പ്രകാശ് യുഡിഎഫ് കൺവീനർ

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വാദ പ്രതിവാദങ്ങൾ നടക്കുന്നതിനിടെ അധ്യക്ഷനായി സണ്ണി ജോസഫ് എംഎൽഎയെ നിയമിച്ചു. നിലവിലെ അധ്യക്ഷനായിരുന്ന കെ സുധാകരൻ കോൺഗ്രസിൻ്റെ പ്രവർത്തക സമിതിയിലെത്തി. അടൂർ പ്രകാശ് ആണ് യുഡിഎഫ് കൺവീനർ. പിസി വിഷ്ണുനാഥ്, എപി അനിൽകുമാർ, ഷാഫി പറമ്പിൽ എന്നിവർ വർക്കിംഗ് പ്രസിഡൻ്റുമാരാണ്. പ്രസിഡൻ്റ് സ്ഥാനത്തുനിന്നും മാറണമെന്ന് പാർട്ടി ആവശ്യപ്പെട്ടിട്ടില്ലെന്ന് സുധാകരൻ പ്രതികരിച്ചിരുന്നു. ഈ പ്രതികരണത്തിൽ പാർട്ടിക്ക് അതൃപ്തിയുമുണ്ടായിരുന്നു. അതിനിടെയാണ് സണ്ണി ജോസഫിനെ നിയമിച്ചു കൊണ്ടുള്ള തീരുമാനം വരുന്നത്.

General

കോഴാ – ഞീഴൂര്‍ റോഡ് ഉദ്ഘാടനം മെയ് 16 ന്

കുറവിലങ്ങാട്: പൊതുമരാമത്ത് വകുപ്പ് ഉന്നത നിലവാരത്തില്‍ നവീകരിച്ച കോഴാ – ഞീഴൂര്‍ റോഡിന്റെ ഉദ്ഘാടനം മെയ് 16 വെള്ളിയാഴ്ച 4 മണിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ പ്രോഗ്രാമില്‍ നിര്‍വ്വഹിക്കുമെന്ന് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. അറിയിച്ചു. കുറവിലങ്ങാട് – ഞീഴൂര്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കോഴാ – ഞീഴൂര്‍ റോഡ് ബി.എം. ആന്‍ഡ് ബി.സി. ഹൈടെക് നിലവാരത്തില്‍ 6.10 കിലോമീറ്റര്‍ ദൂരത്തിലാണ് നവീകരിച്ചിരിക്കുന്നത്. കടുത്തുരുത്തി അസംബ്ലി മണ്ഡലത്തിന്റെ വികസനപദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനസര്‍ക്കാര്‍ നബാര്‍ഡ് മുഖാന്തിരം അനുവദിച്ച Read More…

General

സ്വര്‍ണത്തിന് വീണ്ടും 73,000 രൂപ കടന്നു

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 440 രൂപയാണ് കൂടിയിരിക്കുന്നത്. ഇന്നും ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 73,000ന് മുകളില്‍ തന്നെയാണ്. പവന് 73,040 രൂപയാണ് ഇന്നത്തെ വില്‍പനവില. ഗ്രാമിന് 55 രൂപയാണ് കൂടിയിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 9130 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വില്‍പ്പന പുരോഗമിക്കുന്നത്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്.ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് Read More…

General

കടനാട് മേയ് 10ന് ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം നടത്തുന്നു

കടനാട്: യുണൈറ്റഡ് ഫുട്ബോൾ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വൺഡേ ഷൂട്ടൗട്ട് മാമാങ്കം നടത്തുന്നു. മെയ് 10 നു ശനിയാഴ്ച രാവിലെ 9 മുതൽ കടനാട് സെൻ്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻ്ററി സ്കൂൾ ഗ്രൗണ്ടിലാണ് ഷൂട്ടൗട്ട് മാമാങ്കം നടത്തുന്നത്. വിജയികൾക്ക് ക്യാഷവാർഡും ട്രോഫികളും വിതരണം ചെയ്യും. പത്തിന് രാവിലെ 9 മണി വരെ രജിസ്ട്രേഷൻ നടത്താവുന്നതാണ്. വിശദ വിവരങ്ങൾക്കു 7034484538, 9745346346 എന്നീ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികളായ ജിൻസ് ഫ്രാൻസീസ്, ഷൈൻ മാത്യു എന്നിവർ അറിയിച്ചു.

General

ഓപ്പറേഷൻ സിന്ദൂർ: ‘കേന്ദ്രത്തിനും പ്രതിരോധ സേനകൾക്കും പൂർണ പിന്തുണ’; മുഖ്യമന്ത്രി

തീവ്രവാദത്തിനെതിരായി യൂണിയൻ സർക്കാരും നമ്മുടെ പ്രതിരോധ സേനകളും സ്വീകരിക്കുന്ന നടപടികൾക്ക് പൂർണ്ണ പിന്തുണയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം നടപടികളോടൊപ്പം തന്നെ പഹൽഗാമിൽ 26 നിരപരാധികളെ കൊലപ്പെടുത്തിയവരെ നിയമത്തിനു മുന്നിൽ എത്തിക്കാനും കേന്ദ്രസർക്കാർ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്ഥാനിലെ ഭീകര ക്യാമ്പുകൾ ഇല്ലാതാക്കാൻ നയതന്ത്ര ഇടപെടലുകൾ ശക്തിപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാൻ എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണിതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. അതേസമയം പഹല്‍ഗാം ഭീകരാക്രമത്തിനുള്ള ഇന്ത്യന്‍ തിരിച്ചടിയില്‍ പകച്ച് പാകിസ്താന്‍. ഇരുപത്തിനാല് Read More…

General

നാലുദിവസമായി ഇരുമാപ്രമറ്റം എം ഡി സി എം എസ് ഹൈസ്കൂളിൽ നടന്നുവന്ന അൺ ബോക്സിങ് സമ്മർ ക്യാമ്പ് സമാപിച്ചു

ഇരുമാപ്രമറ്റം :നാലുദിവസമായി ഇരുമാപ്രമറ്റം എം ഡി സി എം എസ് ഹൈസ്കൂളിൽ നടന്നുവന്ന അൺ ബോക്സിങ് സമ്മർ ക്യാമ്പ് സമാപിച്ചു. സമാപനദിവസം ലയൺസ് ജില്ലാ ചീഫ് പ്രോജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ അതിഥി ആയിരുന്നു. കുട്ടികളുടെ മാനസിക ശാരീരിക ആരോഗ്യത്തിനായി സമാപന ദിവസം സുംബാ ഡാൻസും ക്യാമ്പിനോട് അനുബന്ധിച്ച് ഉണ്ടായിരുന്നു.ട്രെയിനേഴ്സ് ആയ അനീറ്റ,വിഷ്ണു എന്നിവർ നേതൃത്വം നൽകി. സമഗ്ര വികസനം ലക്ഷ്യമാക്കി വിദ്യാർത്ഥികൾക്കായി ഫുട്ബോൾ കോച്ചിംഗ് , ചിത്രരചന, ഗെയിംസ് ,ആർച്ചറി ,യോഗാ, ഫോട്ടോഗ്രഫി, Read More…

General

കെഎസ്ആര്‍ടിസി സ്ഥിരം ജീവനക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പാക്കേജ് പ്രഖ്യാപിച്ചു

കെ.എസ്.ആര്‍.ടി.സി സ്ഥിരം ജീവനക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പാക്കേജ് പ്രഖ്യാപിച്ച് ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. സ്ഥിരം ജീവനക്കാരായ 22095 പേര്‍ക്കും ഗുണം കിട്ടുന്ന പദ്ധതിയാണിതെന്ന് മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു. എസ്ബിഐയുമായി ചേര്‍ന്നാണ് പദ്ധതിയൊരുക്കുന്നത്. എസ്ബിഐയിൽനിന്ന് ഓവർഡ്രാഫ്റ്റ് എടുത്താണ് ഒന്നാം തീയതി തന്നെ ശമ്പളം നൽകുന്നത്. അതിനോടൊപ്പമാണ് അവരുമായി ഇൻഷുറൻസ് പദ്ധതിയുടെ കരാറിലേർപ്പെട്ടതെന്നും ഗണേഷ് കുമാർ പറഞ്ഞു. വ്യക്തിഗതമായ അപകടത്തിൽ മരിക്കുന്ന കെഎസ്ആർടി ജീവനക്കാരുടെ കുടുംബത്തിന് ഒരു കോടി രൂപയുടെ ഇൻഷുറൻസ് കവറേജാണ് കിട്ടുക. സ്ഥിരമായ പൂർണ്ണ Read More…

General

കാഞ്ഞമല കുടുംബയോഗം; ഇരുപതാമത് വാർഷിക പൊതുയോഗം ശനിയാഴ്ച

അയർക്കുന്നം: കാഞ്ഞമല കുടുംബ യോഗത്തിന്റെ ഇരുപതാമത് വാർഷിക പൊതുയോഗം ശനിയാഴ്ച നടക്കും. 10-03-2025 ശനി രാവിലെ 9.30 ന് അയർക്കുന്നം സെന്റ്. സെബാസ്റ്റ്യൻസ് പള്ളിയിൽ മറ്റക്കര ഹോളി ഫാമിലി പള്ളി വികാരി ഫാ. ജോസഫ് പരിയാത്ത് വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് പള്ളി പാരീഷ് ഹാളിൽ ചേരുന്ന പൊതുസമ്മേളനം ഫാ. ആന്റണി കിഴക്കേവീട്ടിൽ ഉദ്ഘാടനം ചെയ്യും. ജോർജ് ജെ കാഞ്ഞമല അധ്യക്ഷത വഹിക്കും. റവ. ഡോ. തോമസ് പാറയ്ക്കൽ മുഖ്യപ്രഭാഷണം നടത്തും. കോട്ടയം ജില്ലാ പഞ്ചായത്ത്‌ മെമ്പർ Read More…

General

നാടിന് അഭിമാനമായി പാമ്പാടി മീഡിയാ സെൻ്റർ ഔപചാരികമായി ഉത്ഘാടനം നടന്നു

പാമ്പാടി : കഴിഞ്ഞ കുറെ കാലങ്ങളായി താല്ക്കാലികമായി പ്രവർത്തിച്ചിരുന്ന പാമ്പാടി മീഡിയാ സെൻ്റർ ഔപചാരികമായി ഉത്ഘാടനം നടത്തി. പാമ്പാടി ഹൈവേ പാർക്ക് മിനി കോൺഫറൻസ് ഹാളിൽ പാമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഡാലി റോയിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പുതുപ്പള്ളി M .L .A ചാണ്ടി ഉമ്മൻ ഭദ്രദീപം തെളിയിച്ച് ഉത്ഘാടനം നിർവ്വഹിച്ചു. ബി.ജെ.പി. മധ്യമേഖല പ്രസിഡന്റ് ശ്രീ. എൻ. ഹരി മുഖ്യപ്രഭാഷണം നടത്തി. കാപ്കോസ് ചെയർമാൻ കെ എം രാധാകൃഷ്ണൻ മുതിർന്ന മാധ്യമ പ്രവർത്തകൻ മാത്യു പാമ്പാടിയെ Read More…

General

പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന ഏഴ് വയസുകാരി മരിച്ചു

തെരുവുനായയുടെ കടിയേറ്റ് തിരുവനന്തപുരം SAT ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന ഏഴ് വയസുകാരി മരിച്ചു. കൊല്ലം കുന്നിക്കോട് സ്വദേശിയായ പെൺകുട്ടി മൂന്ന് ദിവസമായി വെന്റിലേറ്ററിൽ ആയിരുന്നു. അവസാന ഡോസ് വാക്സിൻ എടുക്കുന്നതിന് മുൻപാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ഒരു മാസത്തിനിടെ സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മൂന്ന് കുട്ടികളാണ് മരിച്ചത്. കൃത്യസമയത്ത് വാക്സിൻ മൂന്ന് ഡോസ് എടുത്തിരുന്നു. കഴിഞ്ഞ മാസം 8 ആം തീയതിയാണ് കൊല്ലത്ത് വീട്ടിന് മുന്നിൽ നിൽക്കുമ്പോഴാണ് കുട്ടിയ്ക്ക് തെരുവ് നായുടെ കടിയേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് Read More…