ഈരാറ്റുപേട്ട : നാടിന്റെ മാലിന്യ പ്രശ്നം ശരിയായി പരിഹരിക്കേണ്ട രീതി എങ്ങനെയെന്ന് കുട്ടികൾ അറിയാൻ വഴിയൊരുക്കുകയാണ് കുട്ടികൾ തന്നെ വരച്ച ചിത്രങ്ങൾ. ആ ചിത്രങ്ങൾ നാളെ ഈരാറ്റുപേട്ട ബ്ലോക്കിലെ രണ്ട് സ്‌കൂളുകളിൽ പ്രദർശിപ്പിക്കുകയാണ്. ശുചിത്വ പരിപാലന വിഷയത്തിൽ കോട്ടയം ജില്ലയിൽ കുട്ടികൾ വരച്ചവയിൽ ഏറ്റവും മികച്ച ചിത്രങ്ങൾ ആണ് പ്രദർശനത്തിന് എത്തുന്നത്. മാലിന്യ മുക്തം നവകേരളം, സ്വച്ഛത ഹി സേവ ക്യാമ്പയിൻ എന്നിവയുടെ ഭാഗമായാണ് കോട്ടയം ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ കഴിഞ്ഞയിടെ ജില്ലാതലത്തിൽ കുട്ടികൾക്കായി ചിത്ര Read More…
Erattupetta
പഠനോത്സവം സംഘടിപ്പിച്ചു
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ.പി. സ്കൂൾ കോർണർ പി.റ്റി.എ യുടെ ഭാഗമായി തെക്കേകര ആനിപ്പടി ഭാഗത്ത് പഠനോത്സവം നടത്തി. വിദ്യാർത്ഥികളുടെ ക്ലാസ് പഠന അനുഭവങ്ങൾ രക്ഷിതാക്കളിലെത്തിക്കുക, പൊതു വിദ്യഭ്യാസം ശക്തി പ്പെടുത്തുക ലക്ഷ്യം വച്ച് നടത്തിയ പരിപാടിയിൽ പി.റ്റി.എ പ്രസിഡണ് ഹുസൈൻ , ഈരാറ്റുപേട്ട മുനിസിപാലിറ്റി തെക്കേക്കര ഡിവിഷൻ കൗൺസിലർ അനസ് പാറയിൽ സ്കൂൾ ഹെഡ്മാസ്റ്റർ മാത്യു -കെ. ജോസഫ് , സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് യാസീൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ പഠന പ്രവർത്തനങ്ങളുടെ Read More…
പെൻഷൻ പരിഷകരണ കമ്മീഷൻ ഉടൻ നിയമിക്കുക :കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഈരാറ്റുപേട്ട യൂണിറ്റ്
ഈരാറ്റുപേട്ട: പെൻഷൻ പരിഷകരണ കമ്മീഷൻ ഉടൻ നിയമിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഈരാറ്റുപേട്ട യൂണിറ്റ് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. പ്രസിഡന്റ് ടി. എം റഷീദ് പഴയം പള്ളിൽ അധ്യ ക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ലളിതഭായി സമ്മേളനം ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി പ്രസിഡന്റ്. ടി. എം. റഷീദ് പഴയം പള്ളിൽ. സെക്രട്ടറി സെബാസ്റ്റ്യൻ മേക്കാട്. ട്രഷറര്‍ എൻ. കെ. ജോൺ വടക്കേൽ. വൈസ് പ്രസിഡന്റ് മാർ കെ. ഇ. എം. ബഷീർ. Read More…
വിടപറയലിന്റെ സായാഹ്നം ഒരുക്കി മുസ്ലിം ഗേൾസ് സ്കൂൾ
ഈരാറ്റുപേട്ട: മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും ഈ അദ്ധ്യയന വർഷം വിരമിക്കുന്ന എ.അബ്ദുൽ ഹാരിസ്, റ്റി.ഇ.ഷെമീമ, കെ.ജി.രാജ , ഡോ.കെ.എം, മഞ്ജു, കെ ശോഭ, എൻ.എ. ഷീബ എന്നിവർക്കുള്ള വിട പറയലിന്റെ സായാഹ്നം ( ജുദാ ഈ ശ്യാം) ഒരുക്കി സ്കൂൾ നടത്തിപ്പ്കാരായ മുസ് ലിം എഡ്യൂ ക്കേഷണൽ ട്രസ്റ്റ്. സ്കൂൾ അങ്കണത്തിൽ ചേർന്ന സമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ പ്രൊഫ. എം.കെ.ഫരീദ് അധ്യക്ഷത വഹിച്ചു ഡയമണ്ട് ജുബിലി ആഘോഷ കമ്മിറ്റി ചെയർമാൻ ഡോ.എം.എ മുഹമ്മദ് Read More…
കേരള കോൺസ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരുണ്യ ദിനാചരണം സംഘടിപ്പിച്ചു
ഈരാറ്റുപേട്ട: കാരുണ്യത്തെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ അടിസ്ഥാന പ്രമാണമാക്കി മാറ്റിയ ജനനേതാവായിരുന്ന കെ. എം. മാണിസാറിന്റെ ജന്മദിനത്തോടനുബന്ധിച്ച് കേരള കോൺസ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരുണ്യ ദിനാചരണം സംഘടിപ്പിച്ചു. പെരുന്നിലം ആവേ മരിയ സെന്റിൽ നടന്ന ദിനാചരണം മുൻ എം.എൽ.എയും പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗവുമായ പ്രൊഫസർ.വി.ജെ.ജോസഫ് നിർവ്വഹിച്ചു. മണ്ഡലം പ്രസിസന്റ് അഡ്വ. ജയിംസ് വലിയവീട്ടിൽ, സെക്രട്ടറി പി.പി.എം. നൗഷാദ്, ഡോ.ആൻസി ജോസഫ്, സോജൻ ആലക്കുളം, അഡ്വ.തോമസ് അഴകത്ത്, പി.എസ്.എം.റംലി, ലീനാ ജയിംസ്, അൻസാരി പാലയംപറമ്പിൽ, ബാബു Read More…
എംഎൽഎയും വിദ്യാർത്ഥികളുമായി പ്രകൃതിയെ അറിയാൻ പഠന-വിനോദയാത്ര
ഈരാറ്റുപേട്ട : പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ എംഎൽഎ സർവീസ് ആർമിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന വിദ്യാഭ്യാസ ഗുണമേന്മ, പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ടിന്റെ ആഭിമുഖ്യത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ നേതൃത്വത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ എല്ലാ ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂളുകളിൽ നിന്നുമായി തെരഞ്ഞെടുത്ത 100 വിദ്യാർത്ഥികളുമായി ഫെബ്രുവരി 1ാം തീയതി ശനിയാഴ്ച പഠന-വിനോദയാത്ര നടത്തുന്നു. രാവിലെ 7 മണിക്ക് മുണ്ടക്കയം, ഈരാറ്റുപേട്ട എന്നിവിടങ്ങളിൽ നിന്നായി പുറപ്പെടുന്ന വിനോദയാത്ര സംഘം എരുമേലിയിൽ സന്ധിച്ച് രാവിലെ 8:30 ന് ആങ്ങമൂഴിയിൽ നിന്നും Read More…
ഈരാറ്റുപേട്ട ഹെവൻസ് പ്രീ സ്കൂൾ ഗ്രാന്റ് പേരന്റ്സ് സംഗമം ശ്രദ്ധേയമായി
ഈരാറ്റുപേട്ട: അൽമനാർ കാമ്പസിൽ പ്രവർത്തിക്കുന്ന ഈരാറ്റുപേട്ട ഹെവൻസ് പ്രീ സ്കൂളിന്റെ ഗ്രാന്റ് പേരന്റ്സ് സംഗമം ശ്രദ്ധേയമായി. അൽ മനാർ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗം പി.ഇ. മുഹമ്മദ് സക്കീർ ഉദ്ഘാടനം ചെയ്തു. ഇസ്‌ലാമിക് ഗൈഡൻസ് ട്രസ്റ്റ് വൈസ് ചെയർമാൻ കെ.കെ.എം. സാദിഖ് അധ്യക്ഷത വഹിച്ചു. ഹെവൻസ് മാനേജർ ഹസീബ് വെളിയത്ത്, കമ്മിറ്റിയംഗം കെ.എച്ച്. നാസർ, ഹെവൻസ് പ്രിൻസിപ്പൽ സജന ഇസ്മായിൽ എന്നിവർ നേതൃത്വം നൽകി. കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികളും ഗ്രാന്റ് പേരന്റ്സിന്റെ വിവിധ Read More…
ഈരാറ്റുപേട്ട നഗരസഭ അഴിമതിക്കും വികസന മുരടിപ്പിനുമെതിരെ സി.പി.ഐ ലോക്കൽ കമ്മിറ്റിയുടെ പ്രക്ഷോഭ യാത്ര
ഈരാറ്റുപേട്ട: അഴിമതിക്കും വികസന മുരടിപ്പിനുമെതിരെ സി.പി.ഐ ലോക്കൽ കമ്മിറ്റിയുടെ പ്രക്ഷോഭ യാത്ര മുനിസിപ്പൽ ഓഫീസിനു മുന്നിൽ സി.പി.ഐ ജില്ലാ കമ്മിറ്റിയംഗം എം.ജി. ശേഖരൻ ഉദ്ഘാടനം ചെയ്തു. ഈരാറ്റുപേട്ട ലോക്കൽ സെക്രട്ടറി K I നൗഷാദ് ക്യാപ്റ്റനായും, വൈസ് ക്യാപ്റ്റനായി ഷമ്മാസ് ലത്തീഫ്, എൽഡിഎഫ് കൺവീനർ നൗഫൽ ഖാൻ ഡയറക്ട് മായുള്ള ജാഥ മുൻസിപ്പാലിറ്റിയിലെ 28 വാർഡുകളിലും സഞ്ചരിച്ചു. പ്രക്ഷോഭ ജാഥയിൽ പാർട്ടി മണ്ഡലം സെക്രട്ടറി ഇകെ മുജീബ്, മണ്ഡലം കമ്മിറ്റി അംഗം കെഎസ് നൗഷാദ്, ലോക്കൽ കമ്മിറ്റി Read More…
കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ വിദ്യാർത്ഥികളുമായുള്ള സംവാദം ശ്രദ്ധേയമായി
ഈരാറ്റുപേട്ട.കോട്ടയം ജില്ലാ പൊലീസ് മേധാവി എ ഷാഹുൽ ഹമീദ് ഐ പി.എസ് മുസ് ലിം ഗേൾസ് ഹയർ സെക്കണ്ടി സ്കൂൾ വിദ്യാർത്ഥികളുമായുള്ള സംവാദം ശ്രദ്ധേയമായി. വിദ്യാർത്ഥി കളുടെ അനുകാലിക വിഷയങ്ങളുമായുള്ള ചോദ്യങ്ങൾക്ക് ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിൻ്റെ മറുപടി നീണ്ട കൈയ്യടികളോടുകൂടിയാണ് വിദ്യാർത്ഥികൾ വരവേറ്റത്. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സംവാദത്തിൽ സ്കൂൾ മാനേജിംഗ് കമ്മിറ്റി ചെയർമാൻ പ്രൊഫ.എം.കെ.ഫരീദ് അധ്യക്ഷത വഹിച്ചു. ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ പി.പി.താഹിറ, ഹെഡ്മിസ്ട്രസ് എം.പി.ലീന എന്നിവർ സംസാരിച്ചു.
പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ 26 ഗ്രാമീണ റോഡുകൾക്ക് 6.25 കോടി രൂപ അനുവദിച്ചു
ഈരാറ്റുപേട്ട : ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ 26 റോഡുകൾക്കായി 6.25 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. താഴെപ്പറയുന്ന റോഡുകൾക്കാണ് ഫണ്ട് അനുവദിക്കപ്പെട്ടിട്ടുള്ളത്: ഒന്നാംമൈല്‍ – പാലമ്പ്ര – കാരികുളം റോഡ്-22 ലക്ഷം രൂപ, ഇളംകാട് – കൊടുങ്ങ – അടിവാരം റോഡ്- 40 ലക്ഷം രൂപ ,പാലപ്ര – വെളിച്ചിയാനി റോഡ് – 25 ലക്ഷം രൂപ, ആലുംതറ – ഈന്തുംപള്ളി – കൂട്ടിക്കല്‍ റോഡ്- Read More…