മുണ്ടക്കയം : വന്യജീവി ആക്രമണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ വന്യജീവികളിൽ നിന്നും മനുഷ്യജീവനും, സ്വത്തിനും, കൃഷിസ്ഥലങ്ങൾക്കും സംരക്ഷണം നൽകുന്നതിന് , വണ്ടൻപതാലിൽ ഫോറസ്റ്റ് സ്റ്റേഷനോട് അനുബന്ധിച്ച് പുതിയ ദൃത കർമ്മ സേനയുടെ പ്രവർത്തനം ആരംഭിക്കുന്നതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ആർ ആർ ടി ടീമിന്റെ ഔപചാരിക ഉദ്ഘാടനം രാവിലെ 10:30 ന് വണ്ടൻപതാൽ ഫോറസ്റ്റ് സ്റ്റേഷനിൽ കോട്ടയം ഡി. എഫ്. ഓ എൻ. രാജേഷ് ഐ എഫ് എസിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ അഡ്വ. സെബാസ്റ്റ്യൻ Read More…
Mundakayam
മുണ്ടക്കയം ഗവ: ആശുപത്രി;ബ്ലോക്ക് പഞ്ചായത്തിന്റെ അനാസ്ഥ അവസാനിപ്പിക്കണം: കേരളാ കോണ്‍ഗ്രസ്
മുണ്ടക്കയം: മലയോരമേഖലയിലെ സാധാരണക്കാരായ ജനങ്ങളുടെ ഏക ആശ്രയമായ മുണ്ടക്കയം ഗവര്‍മെന്റ് ആശുപത്രിയെ തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്നും ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി പിന്‍മാറണമെന്ന് കേരളാ കോണ്‍ഗ്രസ് മുണ്ടക്കയം മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. ഗവര്‍മെന്റ് ആശുപത്രിയോട് ഇത്രയും മോശം സമീപനം സ്വീകരിച്ച ഭരണസമിതി ചരിത്രത്തില്‍ ഉണ്ടായിട്ടില്ല.ആശുപത്രിക്ക് അനുവദിച്ച എക്‌സ് റേ മിഷ്യന്‍ ഒരു വര്‍ഷമായിട്ടും പ്രവര്‍ത്തിപ്പിക്കുവാന്‍ പോലും സാധിക്കാത്ത ഭരണസമിതി സ്വകാര്യലോബിയെ സഹായിക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും കമ്മറ്റി ആരോപിച്ചു. മണ്ഡലം പ്രസിഡന്റ് ഷാജി അറത്തില്‍ അദ്ധ്യക്ഷത വഹിച്ചയോഗം ജില്ലാ പ്രസിഡന്റ് Read More…
യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കാൻ ‘ഫലസമൃദ്ധി പദ്ധതി’ ഒരുങ്ങുന്നു
മുണ്ടക്കയം : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ യുവജനങ്ങളെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനും,കാർഷിക രംഗത്ത് വൈവിധ്യവൽക്കരണവുംസമ്മിശ്ര കൃഷിയും പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യം വെച്ച് ‘ഫലസമൃദ്ധി’ എന്ന പേരിൽ ഒരു കാർഷിക വികസന പദ്ധതി ആവിഷ്കരിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ഒരേക്കറിൽ കുറയാതെ ജലസേചന സൗകര്യമുള്ള ഫലവൃക്ഷ കൃഷിക്ക് ഉപയുക്തമായ കൃഷിഭൂമി ലഭ്യമായിട്ടുള്ള വരെയാണ് പദ്ധതിയിലേക്ക് തിരഞ്ഞെടുക്കുക. റമ്പൂട്ടാൻ, മങ്കോസ്റ്റീൻ, അവോക്കാഡോ , പ്ലാവ്, ഡ്രാഗൺ ഫ്രൂട്ട് തുടങ്ങിയ Read More…
കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതി അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു
മുണ്ടക്കയം: തദ്ദേശീയ ഉൽപ്പന്നങ്ങൾക്ക് പ്രോത്സാഹനം നൽകണമെന്നും കുടുംബശ്രീയുടെ ഹോം ഷോപ്പ് പദ്ധതി പ്രാദേശിക സാമ്പത്തിക വികസനത്തിന് മുതൽക്കൂട്ട് ആകുമെന്നും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ. കുടുംബശ്രീ സംസ്ഥാനവ്യാപകമായി നടപ്പിലാക്കുന്ന ഹോം ഷോപ്പ് പദ്ധതിയുടെ കാഞ്ഞിരപ്പള്ളി ബ്ലോക്ക് തല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുലിക്കുന്ന് എസ് ടി കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന യോഗത്തിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അജിതാ രതീഷ് അധ്യക്ഷത വഹിച്ചു. ഐ ഡി കാർഡ് വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ശൂഭേഷ് Read More…
മുണ്ടക്കയത്ത് കോസ് വേ പാലത്തിന് സമാന്തരമായി പുതിയ പാലം നിർമ്മാണം : പ്രാഥമിക അനുമതി ലഭിച്ചു
മുണ്ടക്കയം : മുണ്ടക്കയത്ത് ടൗണിൽ നിന്നും കോസ് പാലത്തിനു സമാന്തരമായി പുതിയ പാലം നിർമ്മിക്കുന്നതിന് മുന്നോടിയായി സർവ്വേ നടപടികളും, ഇൻവെസ്റ്റിഗേഷനും, ഡിസൈനും മറ്റും തയ്യാറാക്കുന്ന പ്രവർത്തികൾക്ക് 5.14 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. അടിക്കടി ഉണ്ടായ പ്രളയങ്ങൾ നിലവിലുള്ള കോസ് വേ പാലത്തിനെ ദുർബലമാക്കിയിട്ടുണ്ട്. മുണ്ടക്കയം ടൗണിൽ നിന്നും എരുമേലി, പുഞ്ചവയൽ, കോരുത്തോട് തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള മുഴുവൻ ആളുകളും യാത്ര ചെയ്യുന്നതിന് നിലവിലുള്ള കോസ് വേ പാലമാണ് ഉപയോഗിച്ചുവരുന്നത്. ഇതുമൂലം Read More…
മുണ്ടക്കയം പുത്തൻചന്ത സ്റ്റേഡിയം നവീകരണം : നിർമ്മാണ ഉദ്ഘാടനം നടത്തി
മുണ്ടക്കയം : മുണ്ടക്കയം ഗ്രാമപഞ്ചായത്തിന് കീഴിൽ പുത്തൻ ചന്തയിലുള്ള സ്റ്റേഡിയം നവീകരിക്കുന്നതിന്റെ നിർമ്മാണ ഉദ്ഘാടനം ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാരിന്റെ ഒരു പഞ്ചായത്തിൽ ഒരു കളിക്കളം എന്ന പദ്ധതിയിൽ പെടുത്തി കായിക വകുപ്പിൽ നിന്നും 50 ലക്ഷം രൂപയും എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപയും ഉൾപ്പെടെ ആകെ ഒരുകോടി രൂപയുടെ നിർമ്മാണ പ്രവർത്തികളാണ് നടത്തുന്നത്. സ്റ്റേഡിയം നവീകരണത്തിന്റെ Read More…
ജസ്ന തിരോധാനം: ലോഡ്ജ് ജീവനക്കാരിയുടെ മൊഴിയെടുക്കാൻ സിബിഐ ഉദ്യോഗസ്ഥർ നാളെ മുണ്ടക്കയത്ത്
ജെസ്ന തിരോധാന കേസിൽ പുതിയ വെളിപ്പെടുത്തലുകൾ ഉണ്ടായ പശ്ചാത്തലത്തിൽ സി.ബി.ഐ സംഘം ചൊവ്വാഴ്ച മുണ്ടക്കയത്തെത്തും. കാണാതാകുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് മുണ്ടക്കയത്തെ ലോഡ്ജില്‍വെച്ച് ജെസ്‌നയെ കണ്ടെന്ന് പറഞ്ഞ ലോഡ്ജിലെ മുന്‍ ജീവനക്കാരിയുടെ മൊഴി സി.ബി.ഐ രേഖപ്പെടുത്തും. ഇതുസംബന്ധിച്ച നിർദേശം ജീവനക്കാരിക്ക് അന്വേഷണസംഘം നൽകിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ ഇവരുമായി ഫോണിൽ സംസാരിച്ച സിബിഐ സംഘം പ്രാഥമിക വിവരങ്ങളെല്ലാം ശേഖരിച്ചു. ജീവനക്കാരിയുടെ മൊഴിയ്ക്ക് എത്രമാത്രം വിശ്വാസ്യതയുണ്ടെന്ന് കണ്ടെത്തുകയാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യം. ലോഡ്ജ് ഉടമയെയും സിബിഐ ചോദ്യംചെയ്യും. ലോഡ്ജിന്റെ രജിസ്റ്റർ പിടിച്ചെടുത്ത് പരിശോധിക്കാനാണ് Read More…
ജനകീയ ഡോക്ടർക്ക് യാത്രയയപ്പ് നല്കി
മുണ്ടക്കയം :പറത്താനം എന്ന കൊച്ചു ഗ്രാമത്തെ ഹൃദയത്തോട് ചേർത്ത് വച്ച് അകമഴിഞ്ഞ് സ്നേഹിച്ച അബാലവൃദം ജനങ്ങളുടെയും പ്രിയങ്കരനായിരുന്ന പറത്താനം പി എച്ച് സി മെഡിക്കൽ ഓഫീസർ ജനകീയ ഡോക്ടർ പ്രശാന്ത് എം.എം ന് ഗ്രാമദീപം വായനശാലയും, നാട്ടുകാരും ചേർന്ന് സ്നേഹനിർഭളമായ യാത്രായപ്പ് നല്കി. വായനശാലാ പ്രസിഡൻ്റ് പി.കെ ഉണ്ണിയുടെ അദ്ധ്യക്ഷതയിൽ നടന്ന യാത്രായപ്പ് യോഗത്തിൽ, കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിജോയി ജോസ്, കൂട്ടിക്കൽ ഗ്രാമപഞ്ചായത്തംഗങ്ങളായ ജേക്കബ് ചാക്കോ, കെ.എസ് മോഹനൻ, പി എസ് സജിമോൻ, പി.കെ.സണ്ണി, ജയ Read More…
മലയോര പട്ടയം: ജനകീയ കൺവെൻഷൻ നാളെ പുഞ്ചവയലിൽ
മുണ്ടക്കയം :എരുമേലി വടക്ക്, എരുമേലി തെക്ക്, കോരുത്തോട് എന്നീ വില്ലേജുകളിൽ പെട്ട പുഞ്ചവയൽ, പുലിക്കുന്ന്, കപ്പിലാംമൂട്, മുരിക്കുംവയൽ, പാക്കാനം, കുഴിമാവ്, കോസടി, മാങ്ങാപേട്ട, കൊട്ടാരം കട, നൂറ്റിപ്പതിനാറ് , ഇരുമ്പൂന്നിക്കര, തുമരം പാറ, എലിവാലിക്കര തുടങ്ങിയ പ്രദേശങ്ങളിലെ പതിനായിരത്തോളം വരുന്ന ചെറുകിട,നാമ മാത്ര കൃഷിക്കാർക്ക് കാലങ്ങളായി അവരുടെ കൈവശ ഭൂമിക്ക് പട്ടയം ലഭിച്ചിരുന്നില്ല. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരും മലയോര മേഖലകളിൽ താമസിക്കുന്നവരുമായ ആളുകൾക്ക് പട്ടയം ലഭിക്കുന്നതിനുവേണ്ടി നിരന്തരമായ സമരങ്ങളും നടന്നുവന്നിരുന്നു. വനം വകുപ്പിന്റെ തടസ വാദങ്ങളും മറ്റ് Read More…
മണ്ണിടിച്ചിൽ ഭീഷണി; കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു
മുണ്ടക്കയം :ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡ് ഇഞ്ചിയാനി നീലൻപാറയിൽ മണ്ണിടിച്ചിൽ ഭീക്ഷണിയും, ഭൂമിയിൽ മുഴക്കവും ഉണ്ടായതിനെ, തുടർന്ന് സമീപത്തുള്ള കുടുംബങ്ങളെ അംഗൻവാടിയിൽ ദുരിതാശ്വാസക്യാമ്പ് തുറന്ന് മാറ്റിപാർപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ്, വൈസ് പ്രസിഡണ്ട് ഷീല ഡൊമിനിക്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിവി അനിൽകുമാർ, ഹേമന്ത് ശ്രീനിവാസൻ എന്നിവർ സ്ഥലം സന്ദർശിച്ചു.സ്ഥിതിഗതികൾ വിലയിരുത്തി.