മുണ്ടക്കയം ടൗണിൽ വെച്ച് പാലൂർക്കാവ് സ്വദേശിനിയായ റിയയുടെ 1,50,000 രൂപ വില വരുന്ന ഡയമണ്ട് വള നഷ്ടപ്പെട്ടിരുന്നു. മുണ്ടക്കയം ടൗണിലെ ചുമട്ടുതൊഴിലാളിയായ ബിബിൻ വിശ്വനാഥന് ഈ വള ലഭിക്കുകയും അദ്ദേഹം ഉടൻ തന്നെ മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും ചെയ്തു. റിയയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചിരിക്കെ, ബിബിൻ വളയുമായി പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. തുടർന്ന്, SI വിപിന്റെ സാന്നിധ്യത്തിൽ വള ഉടമയായ റിയയ്ക്ക് കൈമാറി. 1,50,000 രൂപ മൂല്യമുള്ള വള പോലീസ് സ്റ്റേഷനിൽ എത്തിക്കാൻ മനസുകാട്ടിയ ബിബിൻ Read More…
Mundakayam
മുണ്ടക്കയം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പോസ്റ്ററുകളും ഫ്ലക്സ് ബോർഡുകളും വ്യാപകമായി നശിപ്പിക്കുന്നതായി പരാതി
മുണ്ടക്കയം : മുണ്ടക്കയം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പോസ്റ്ററുകളും ഫ്ലക്സ് ബോർഡുകളും വ്യാപകമായി നശിപ്പിക്കുന്നതായി പരാതി. വാർഡിലുടനീളം പോസ്റ്ററുകൾ നശിപ്പിച്ചിട്ടുണ്ട്. ചാച്ചികവല മേഖലയിലെ ഫ്ലക്സ് ബോർഡുകളും വ്യാപകമായി നശിപ്പിച്ചു. യുഡിഎഫ് സ്ഥാനാർത്ഥിയുടെ മുന്നേറ്റത്തിൽ പരാജയഭീതിപൂണ്ടവരാണ് സംഭവത്തിന് പിന്നിലെന്നും ജനാധിപത്യ മാർഗത്തിൽ മത്സരിക്കുവാൻ ഇവർ തയ്യാറാകണമെന്നും കേരള കോൺഗ്രസ് മുണ്ടക്കയം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ഏന്തയാർ പള്ളി ജംഗ്ഷനിൽ വെയ്റ്റിംഗ് ഷെഡ് ഉദ്ഘാടനം ചെയ്തു
മുണ്ടക്കയം : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 4 ലക്ഷം രൂപ വിനിയോഗിച്ച് ഏന്തയാർ സെന്റ് മേരിസ് പള്ളി ജംഗ്ഷനിൽ നിർമ്മിച്ച വെയിറ്റിംഗ് ഷെഡ്ഡിന്റെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. ഇവിടെ മുൻപ് നിലവിലുണ്ടായിരുന്ന വെയിറ്റിംഗ് ഷെഡ് പ്രളയത്തിൽ തകർന്നു പോയതിനെ തുടർന്ന് പ്രദേശവാസികൾ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. തീർത്ഥാടന കേന്ദ്രം കൂടിയായ ഏന്തയാർ വേളാങ്കണ്ണി മാതാ പള്ളിയിൽ എത്തുന്ന ഭക്തജനങ്ങൾ,സമീപ പ്രദേശങ്ങളായ പ്ലാപ്പള്ളി, ചാത്തൻ പ്ലാപ്പള്ളി, മാത്തുമല, Read More…
മുണ്ടക്കയം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഐ.പി. വിഭാഗവും എക്സ്റേ യൂണിറ്റും മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു
മുണ്ടക്കയം കുടുംബാരോഗ്യകേന്ദ്രത്തിലെ വിവിധ പദ്ധതികള്‍ ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. 24 മണിക്കൂര്‍ ഐ.പി. വിഭാഗം, എക്സ്-റേ യൂണിറ്റ്, പാലിയേറ്റീവ് യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്.ബ്ലോക്ക് പഞ്ചായത്തിന്റെ 2020-25 ഭരണസമിതിയുടെ കാലത്ത് ഈ ആശുപത്രിയില്‍ 3.55 കോടി രൂപയുടെ വികസന-സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി. എക്സ്-റേ യൂണിറ്റിനായി 31.25 ലക്ഷം രൂപയും പാലിയേറ്റീവ് കെയര്‍ ഫര്‍ണിഷിംഗിനായി 35 ലക്ഷം രൂപയുമാണ് ബ്ലോക്ക് പഞ്ചായത്തിന്റെ Read More…
മുണ്ടക്കയത്തുനിന്ന് വാഗമണ്ണിലേക്ക് പുതിയ റോഡ്; നിർമ്മാണ ഉദ്ഘാടനം 18 ന്
മുണ്ടക്കയം: നാഷണൽ ഹൈവേ 183 ൽ മുണ്ടക്കയത്തുനിന്ന് ആരംഭിച്ച് വാഗമണ്ണിലേക്ക് പുതിയ റോഡ് യാഥാർത്ഥ്യമാകുന്നു. നിലവിൽ ഇളംകാടിന് സമീപം വല്യേന്ത വരെ എത്തിനിൽക്കുന്ന റോഡ് തുടർന്ന് പുതുതായി 7 കിലോമീറ്റർ നിർമ്മിച്ചാണ് വാഗമണ്ണിൽ എത്തിച്ചേരുക. ഇതിനായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മുൻകൈയെടുത്ത് സംസ്ഥാന ബഡ്ജറ്റിൽ രണ്ട് ഘട്ടമായി 17 കോടി രൂപ അനുവദിപ്പിച്ചിരുന്നു. ടി തുക വിനിയോഗിച്ചാണ് ഇപ്പോൾ റോഡ് നിർമ്മാണം നടത്തുന്നത്. നിർമ്മാണത്തിന്റെ ഔപചാരിക ഉദ്ഘാടനം 18 ശനിയാഴ്ച 4 മണിക്ക് ഇളങ്കാട് ബസ്റ്റാൻഡിൽ Read More…
വന്യജീവി ആക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം വേണം: പി സി തോമസ് എക്‌സ് എം പി
മുണ്ടക്കയം: വന്യജീവികളുടെ ആക്രമണത്തില്‍ നിന്നും മലയോരമേഖലയിലെ കര്‍ഷകരെ രക്ഷിക്കുന്നതിന് ശ്വാശ്വത പരിഹാരം വേണമെന്ന് കേരളാ കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാനും മുന്‍ കേന്ദ്രമന്ത്രിയുമായ പി സി തോമസ് എക്‌സ് എം പി. ആവശ്യപ്പെട്ടു. മുണ്ടക്കയം മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച കണ്ണിമല മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റബര്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക മേഖല തകര്‍ന്നു കൊണ്ടിരിക്കുകയാണ് കര്‍ഷകരെ ദ്രോഹിക്കുവാന്‍ കേന്ദ്ര കേരള സര്‍ക്കാരുകള്‍ മത്സരിക്കുകയാണെന്നും കര്‍ഷകരെ സഹായിക്കുന്ന കേരളാ കോണ്‍ഗ്രസ് നയം നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം Read More…
ദുരൂഹ മരണം സ്പെഷ്യൽ ടീമിനെ നിയോഗിക്കാൻ ഹൈകോടതി ഉത്തവ്
മുണ്ടക്കയം :കണയങ്കവയൽ സുബിന്റെ മരണത്തിലെ ദുരൂഹത സ്പെഷ്യൽ ടീമിനെ നിയോഗിക്കാൻ ഹൈകോടതി ഉത്തവ്. ആറ്റിൽ മീൻ പിടിക്കാൻ സുഹൃത്തുക്കൾക്ക് ഒപ്പം പോയ പെരുവന്താനം ചെറുവള്ളികുളം വാതലൂരിൽ സുബിൻ (36)ആണ് കഴിഞ്ഞ മാസം (ജൂൺ) 9ന് മരിച്ചത്. പകൽ 12 മണിക്ക് ആയിരുന്നു സംഭവം. പുറക്കയം ഭാഗത്തുകൂടി ഒഴുകുന്ന അഴുതയാറ്റിലാണ് ചൂണ്ടയിട്ട് മീൻ പിടിക്കാൻ സുഹൃത്തുക്കൾക്കൊപ്പം സുബിൻ പോയത്. ഉൾവനത്തിൽ 5 കിലോമീറ്റർ ഉള്ളിലേയ്ക്ക് കൂട്ടുകാർ സുബിനെ മീൻ പിടിക്കാൻ കൂട്ടി കൊണ്ട് പോവുകയും തുടർന്ന് സുബിന് അറ്റാക്ക് Read More…
സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മുണ്ടക്കയത്ത് AIYF -AISF നേതൃത്വത്തിൽ യുവജന വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു
മുണ്ടക്കയം: സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മുണ്ടക്കയത്ത് AIYF -AISF നേതൃത്വത്തിൽ നടന്ന യുവജന വിദ്യാർത്ഥി സംഗമം റവന്യൂ മന്ത്രി അഡ്വ. കെ രാജൻ ഉദ്ഘാടനം ചെയ്തു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ. ശുഭേഷ് സുധാകരൻ അധ്യക്ഷത വഹിച്ച യുവജന സംഗമത്തിൽ പാർട്ടി മുണ്ടക്കയം മണ്ഡലം സെക്രട്ടറി വി ജെ കുര്യാക്കോസ് സ്വാഗതം പറഞ്ഞു. സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനു, AISF സംസ്ഥാന പ്രസിഡൻ്റ് ബിപിൻ എബ്രഹാം, സിപിഐ Read More…
മുണ്ടക്കയം – വാഗമൺ റോഡ് നിർമ്മാണം; 17 കോടി രൂപ അനുവദിച്ച് ടെൻഡറായി
മുണ്ടക്കയം : നാഷണൽ ഹൈവേ 183 ൽ മുണ്ടക്കയത്തുനിന്നും ആരംഭിച്ച് കൂട്ടിക്കൽ- ഏന്തയാർ -ഇളംകാട് വഴി വല്യേന്തയിൽ എത്തിനിൽക്കുന്ന ബി എം ബി സി നിലവാരത്തിലുള്ള സംസ്ഥാനപാത അവിടെനിന്നും 7 കിലോമീറ്റർ ദൂരത്തിൽ പുതുതായി റോഡ് നിർമ്മിച്ച് വാഗമണ്ണിൽ എത്തിച്ച് പുതിയ മുണ്ടക്കയം – വാഗമൺ റോഡ് യാഥാർത്ഥ്യമാക്കുന്നതിന് 17 കോടി രൂപ അനുവദിച്ച് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ടെൻഡർ ക്ഷണിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ഈ റോഡ് യാഥാർത്ഥ്യമാകുന്നതോടുകൂടി പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ വാഗമണ്ണിലേക്ക് Read More…
കുടുംബശ്രീ മാകെയർ മുരിക്കും വയൽ വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു
മുണ്ടക്കയം : വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഇനി ലഘുഭക്ഷണം കഴിക്കാനും സ്റ്റേഷനറി സാധനങ്ങൾ വാങ്ങാനും ഇനി പുറത്തു പോകണ്ട. ലഘു ഭക്ഷണങ്ങൾ, പാനീയങ്ങൾ, സ്റ്റേഷനറി സാധനങ്ങൾ,സാനിറ്ററി നാപ്കിൻ,എന്നിവ സ്കൂൾ കോമ്പൗണ്ടിലെ കിയോസ്കിൽ ലഭിക്കുന്ന മാകെയർ പദ്ധതി മുരിക്കും വയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകളിൽ കുടുംബശ്രീയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. മിതമായ നിരക്കിലാകും വിൽപ്പന. സ്കൂൾ സമയത്ത് വിദ്യാർത്ഥികൾ പുറത്തുപോകുന്നത് ഒഴിവാക്കാനും പദ്ധതിയിലൂടെ സാധിക്കും. കുടുംബശ്രീ വനിതകൾക്ക് വരുമാനം ലക്ഷ്യമിട്ടാണ് Read More…











