മേലുകാവുമറ്റം: മാർ സ്ലീവാ മെഡിസിറ്റി അംസംപ്ഷൻ മെഡിക്കൽ സെന്റർ വാർഷിക ആഘോഷം നടത്തി. മാർ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ ഉദ്ഘാടനം നിർവ്വഹിച്ചു. മേലുകാവുമറ്റത്തെ ജനങ്ങളുടെ ആരോഗ്യപുരോഗതിക്കായി ഒത്തു ചേർന്നു പ്രവർത്തിക്കാൻ സാധിക്കുന്നത് അഭിമാനകരമാണെന്നു അദ്ദേഹം പറഞ്ഞു. ഒന്നാം വാർഷികത്തോട് അനുബന്ധിച്ചു മേലുകാവുമറ്റത്ത് ആരംഭിക്കുന്ന ഹോം കെയർ സർവീസിന്റെ ഫ്ലാഗ് ഓഫും മോൺ.ഡോ.ജോസഫ് കണിയോടിക്കൽ നിർവ്വഹിച്ചു. സെന്റ് തോമസ് ചർച്ച് വികാരി റവ.ഡോ.ജോർജ് കാരാംവേലിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോസ്കുട്ടി ജോസഫ് മുഖ്യപ്രഭാഷണം Read More…
Melukavu
സൗജന്യ നേത്രപരിശോധന ക്യാമ്പ് മേലുകാവുമറ്റത്ത്
മേലുകാവുമറ്റം : മാർ സ്ലീവാ മെഡിസിറ്റി അസംപ്ഷൻ മെഡിക്കൽ സെൻ്റർ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് ഓഗസ്റ്റ് 13 ബുധനാഴ്ച്ച രാവിലെ 10 മുതൽ 2 മണി വരെ പൊതുജനങ്ങൾക്കായി സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തുന്നതാണ് . വിദഗ്ധ ഡോക്ടർമാർ നേതൃത്വം നൽകും. പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യുക. ഫോൺ നമ്പർ – 91889 25700.
സൗജന്യ എച്ച്ബിഎ1സി ക്യാമ്പ് 24ന് മേലുകാവുമറ്റത്ത്
മേലുകാവുമറ്റം : മാർ സ്ലീവാ മെഡിസിറ്റി അസംപ്ഷൻ മെഡിക്കൽ സെന്ററിൽ വച്ച് ജൂലൈ 24ന് വ്യാഴാഴ്ച്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ സൗജന്യ എച്ച്ബിഎ1സി പരിശോധന ക്യാമ്പ് നടത്തും. പ്രമേഹ രോഗം ഉള്ളവർക്കും രോഗം സംശയിക്കുന്നവർക്കും പരിശോധനയിൽ പങ്കെടുക്കാം. ഡോക്ടർമാർ നേതൃത്വം നൽകും. രജിസ്ട്രേഷന് ബന്ധപ്പെടുക. ഫോൺ – 9188925700.
മേലുകാവ് ഹെൻറി ബേക്കർ കോളേജിൽ വിജ്ഞാനോത്സവം 2025 നടത്തപ്പെട്ടു
മേലുകാവ്: ഹെൻറി ബേക്കർ കോളേജിൽ വിജ്ഞാനോത്സവം 2025 കോളേജ് തല ഉദ്ഘാടനം ജൂലൈ ഒന്നിന് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ: ഡോ.ഗിരീഷ്കുമാർ ജി.എസിന്റെ അധ്യക്ഷതയിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മറിയാമ്മ ഫെർണാണ്ടസ് നിർവഹിച്ചു. മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ജോസ് കോണുകുന്നേൽ മുഖ്യപ്രഭാഷണം നടത്തി. എഡ്യൂക്കേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. അനുരാഗ് പാണ്ടിക്കാട്ട്, വാർഡ് മെമ്പർ ശ്രീമതി ഡെൻസി ബിജു, അലുമിനി അസോസിയേഷൻ പ്രസിഡന്റ് ശ്രീ. സിബി മാത്യു പ്ലാത്തോട്ടം, ഡോക്ടർ ബീനാപോൾ, ഡോക്ടർ അൻസാ Read More…
മേലുകാവ് ഹെൻറി ബേക്കർ കോളേജിൽ വിജ്ഞാനോത്സവം 2025 കോളേജ് തല ഉദ്ഘാടനം നാളെ
മേലുകാവ്: ഹെൻറി ബേക്കർ കോളേജിൽ വിജ്ഞാനോത്സവം 2025 കോളേജ് തല ഉദ്ഘാടനം ജൂലൈ 1 ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മറിയാമ്മ ഫെർണാണ്ടസ് നിർവഹിക്കും. പ്രിൻസിപ്പാൾ ഡോ.ഗിരീഷ്കുമാർ ജി.എസ്. അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ജോസ് കോണുകുന്നേൽ മുഖ്യപ്രഭാഷണം നടത്തും. എഡ്യൂക്കേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. അനുരാഗ് പാണ്ടിക്കാട്ട്, വാർഡ് മെമ്പർ ശ്രീമതി ഡെൻസി ബിജു, അലുമിനി അസോസിയേഷൻ പ്രസിഡന്റ് ശ്രീ. സിബി പ്ലാത്തോട്ടം,മാതാപിതാക്കൾ, വിദ്യാർത്ഥികൾ,അധ്യാപകർ എന്നിവർ പങ്കെടുക്കും.
കേരളത്തിൽ വർദ്ധിച്ചുവരുന്ന തെരുവുനായ അക്രമത്തിനെതിരെ ഹ്യൂമൻ റൈറ്റ്സ് ഫോറം കോട്ടയം ജില്ലാ കമ്മറ്റി പ്രതിഷേധവും ഒപ്പുശേഖരണവും നടത്തി
മേലുകാവ്: കേരളത്തിലെ അങ്ങോളമിങ്ങോളം തെരുവുനായ ശല്യം രൂക്ഷമായിരിക്കുന്ന ഒരു സാഹചര്യമാണ് ഉള്ളത്. സ്കൂൾ കുട്ടികളും സ്ത്രീകളും, പ്രായമായവരും അടക്കം നിരവധി ആളുകൾ തെരുവ് നായയുടെ ആക്രമണത്തിനിരയാവുന്നത് ദിനേന എന്നോണം വർദ്ധിച്ചു കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ തെരുവുനായ്ക്കളുടെ പെരുകലും അവയുടെ അക്രമവും കർശനമായ നിയന്ത്രിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹ്യൂമൻ റൈറ്റ്സ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന കാമ്പയിനോട് അനുബന്ധിച്ച് കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഒപ്പുശേഖരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മേലുകാവ് ഹെൻട്രി ബേക്കർ കോളേജ് പ്രിൻസിപ്പൽ പ്രൊഫ: ഡോ: ഗിരീഷ് Read More…
ജീവിതത്തിലെ സർവ സന്തോഷങ്ങളും തല്ലിക്കെടുത്താൻ ശക്തിയുള്ള മഹാവിപത്താണ് ലഹരി: വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ കുട്ടികൾ
മേലുകാവ്: വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ കുട്ടികളുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ റെഡ് അലർട്ട് പ്രഖ്യാപിച്ച് മേലുകാവ് ടൗണിൽ നടത്തപ്പെട്ട സുംബ ഡാൻസും താളവാദ്യ മേളവും ഫ്ലാഷ് മോബും ലഹരി വിരുദ്ധ ദിനാചരണം വേറിട്ടതും ശ്രദ്ധേയവുമാക്കി. ലഹരിയുടെ അപകട സാധ്യത തിരിച്ചറിയാനുള്ള വിവേകം കുട്ടികൾ ആർജ്ജിച്ചെടുക്കുകയും അവക്കെതിരെ പൊരുതുകയും വേണമെന്ന് പ്രോഗ്രാം ഉദ്ഘാടനം ചെയ്തുകൊണ്ട് മേലുകാവ് പോലീസ് സ്റ്റേഷൻ എസ് ഐ ജസ്റ്റിൻ ആഹ്വാനം ചെയ്തു. നമ്മുടെ സമൂഹത്തിൽ ഇന്ന് ഏറ്റവും അപകടപരമായ രീതിയിൽ വ്യാപിക്കുന്ന ലഹരിയുടെ ഉപയോഗം Read More…
ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും ഏകാംഗ നാടകവും നടത്തി
മേലുകാവ് : ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഹ്യൂമൻ റൈറ്റ്സ് ഫോറം കോട്ടയം ജില്ലാ കമ്മിറ്റിയും, മേലുകാവ് ഹെൻട്രി ബേക്കർ കോളേജ് എൻഎസ്എസ് യൂണിറ്റും, ആന്റി നർക്കോട്ടിക് സെല്ലും, മാർ സ്ലീവാ മെഡിസിറ്റിയും സംയുക്തമായി ലഹരി വിരുദ്ധ ബോധവൽക്കരണവും ഏകാംഗ നാടകവും മേലുകാവ് ഹെൻട്രി ബേക്കർ കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു. പാലാ മാർസ്ലീവ മെഡിസിറ്റിയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. സിസ്റ്റർജൂലി എലിസബത്ത് പ്രോഗ്രാമിന് ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസും നിർവഹിച്ചു. ഹെൻട്രി ബേക്കർ കോളേജ് പ്രിൻസിപ്പൽ പ്രൊഫ: Read More…
ലഹരി വിരുദ്ധ ബോധവൽക്കരണവും ഏകാംഗ നാടകവും
മേലുകാവ്: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഹ്യൂമൻ റൈറ്റ്സ് ഫോറം കോട്ടയം ജില്ലാ കമ്മിറ്റിയും, മേലുകാവ് ഹെൻട്രി ബേക്കർ കോളേജ് എൻഎസ്എസ് യൂണിറ്റും, ആന്റി നർക്കോട്ടിക് സെല്ലും, മാർ സ്ലീവാ മെഡിസിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ബോധവൽക്കരണവും ഏകാംഗ നാടകവും നാളെ (വ്യാഴം )11:0 ന് മേലുകാവ് ഹെൻട്രി ബേക്കർ കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. പാലാ മാർസ്ലീവ മെഡിസിറ്റിയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. സിസ്റ്റർജൂലി എലിസബത്ത് പ്രോഗ്രാമിൻ്റെ ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസും നിർവഹിക്കും. ഹെൻട്രി Read More…
മേലുകാവുമറ്റം റൂറൽ മിഷൻ പദ്ധതിയുടെ സമാപനം നടന്നു
മേലുകാവുമറ്റം: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി മാർ സ്ലീവാ മെഡിസിറ്റിയുടെ അഞ്ചാം വാർഷികം എന്നിവയുടെ ഭാഗമായി നടപ്പാക്കിയ മേലുകാവുമറ്റം റൂറൽ മിഷൻ പദ്ധതിയുടെ സമാപനം മാർ സ്ലീവാ മെഡിസിറ്റി അസംപ്ഷൻ മെഡിക്കൽ സെൻ്ററിൽ നടത്തി. മേലുകാവുമറ്റം സെൻ്റ് തോമസ് ചർച്ച് വികാരി റവ. ഡോ. ജോർജ് കാരാംവേലിൽ അധ്യക്ഷത വഹിച്ചു. മാർ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ മോൺ. ഡോ ജോസഫ് കണിയോടിക്കൽ ഉദ്ഘാടനം ചെയ്തു. ഗ്രാമീണ മേഖലയിലെ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന കൂടുതൽ പദ്ധതികൾ നടത്താൻ മാർ Read More…










