മേലുകാവ് : മേലുകാവ് ഹെൻറി ബേക്കർ കോളേജ് എൻഎസ്എസ് യൂണിറ്റും പൂർവ്വ വിദ്യാർത്ഥി സംഘടനയും ലയൺസ് ക്ലബ് ഓഫ് മാഞ്ഞുരും ചേർന്ന് തിരുവല്ല അമിത ഐ കെയർ ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ മെഗാ നേത്ര പരിശോധന ക്യാമ്പും സൗജന്യ കണ്ണട വിതരണവും മാനസിക ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും നടത്തി. പരിപാടിയുടെ ഉദ്ഘാടനം പ്രിൻസിപ്പൽ ഇൻചാർജ് ശ്രീ.ജസ്റ്റിൻ ജോസ് സാറിൻ്റെ അധ്യക്ഷതയിൽ ശ്രീമതി.നിഷ ജോസ് കെ മാണി നിർവഹിച്ചു. ലയൺസ് 318 B ചീഫ് പൊജക്റ്റ് കോർഡിനേറ്ററും അലുമിനി അസോസിയേഷൻ Read More…
Melukavu
ഇലവീഴാപുഞ്ചിറയിൽ ടോയ്ലറ്റ് സമുച്ചയം നിർമ്മാണത്തിന് 10 ലക്ഷം രൂപ അനുവദിച്ചു
മേലുകാവ് ഗ്രാമപഞ്ചായത്തിൽ ടൂറിസ്റ്റ് കേന്ദ്രമായ ഇലവീഴാപൂഞ്ചിറയിൽ ടോയ്ലറ്റ് സമുച്ചയത്തിന് ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ഷോൺ ജോർജ് അറിയിച്ചു. ഇലവീഴാപൂഞ്ചിറയിൽ എത്തുന്ന ആയിരക്കണക്കിന് വിനോദസഞ്ചാരികൾക്ക് പ്രാധമിക കാര്യം പോലും നിർവഹിക്കാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. ടേയ്ക്ക് എ ബ്രേക്ക് പദ്ധതിക്കായി കണ്ടെത്തിയിട്ടുള്ള പഞ്ചായത്ത് വക സ്ഥലത്താണ് ഇപ്പോൾ ടോയ്ലറ്റ് സമുച്ചയം നിർമ്മിക്കുന്നതിന് സ്ഥലം കണ്ടെത്തിയിരിക്കുന്നത്. ഇതോടൊപ്പം ഇലവിഴാപൂഞ്ചിറ ടൂറിസ്റ്റ് കേന്ദ്രത്തിൽ രണ്ട് മിനിമാസ് ലൈറ്റ് Read More…
വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിൽ കലാമേളയ്ക്ക് തിരിതെളിച്ചു
മേലുകാവ്: കുട്ടികൾ പഠനത്തോടൊപ്പം സർഗ്ഗാത്മക കഴിവുകളും വികസിപ്പിച്ചെടുക്കണമെന്നും അതിനായി സ്കൂൾ കലാമേളകൾ വലിയ സാധ്യതയാണ് തുറന്നത് നൽകുന്നത് എന്നും പാലാ ജില്ലാ വിദ്യാഭ്യാസ ഓഫീസർ സത്യപാലൻ സി. പറഞ്ഞു. വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിലെ കലാമേളയ്ക്ക് തുടക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാമപുരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജോളിമോൾ ഐസെക് മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രഥമാധ്യാപിക സി. റ്റെസ്സ് ആമുഖ പ്രഭാഷണം നടത്തി. പാലാ ജില്ലാ വിദ്യാഭ്യാസ ഓഫീസ് അംഗങ്ങളായ ജിനിൽ കെ ജോയ്, ഡെയ്സിമോൾ ജോർജ്ജ്, സ്റ്റാഫ് Read More…
മേലുകാവ് സി എം എസ് ഹയർ സെക്കൻഡറി സ്കൂളിൽ, അരുവിത്തുറ ലയൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പും ചിത്രരചനാ മത്സരവും നടത്തി
മേലുകാവ്: അരുവിത്തുറ ലയൺസ് ക്ലബ്ബിന്റെയും മേലുകാവ് സി എം എസ് ഹയർ സെക്കൻഡറി സ്കൂളിൻ്റെയും നേതൃത്വത്തിൽ മേലുകാവ് സി എം എസ് ഹയർ സെക്കണ്ടറി സ്കൂളിൽ സൗജന്യ നേത്രപരിശോധനാ ക്യാമ്പും കണ്ണടവിതരണവും കുട്ടികൾക്ക് ചിത്രരചനാ മത്സരവും നടത്തപ്പെട്ടു. പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ പിടിഎ പ്രസിഡൻ്റ് ശ്രീ ട്രീനി കെ ബേബിയുടെ അദ്ധ്യക്ഷതയിൽ മേലുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ജോസുകുട്ടി ജോസഫ് നിർവ്വഹിച്ചു. ലയൺസ് 318B ജില്ലാ ചീഫ് പ്രൊജക്ട് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം Read More…
വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പിന് തുടക്കം കുറിച്ചു
മേലുകാവ്: വാകക്കാട് സെന്റ് അൽഫോൻസാ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പിന് തുടക്കം കുറിച്ചു. എ ഐ യുഗത്തിൽ ഐസിടി മേഖലയിൽ ഓരോരുത്തർക്കും വേണ്ട ആഴമായ ബോധ്യങ്ങളെകുറിച്ചും അതിൽ ലിറ്റിൽ കൈറ്റ്സ് വഹിക്കുന്ന പങ്കിനെക്കുറിച്ചും ഉദ്ഘാടന പ്രസംഗത്തിൽ പ്രഥമാധ്യാപിക സി. റ്റെസ്സ് സംസാരിച്ചു. കൈറ്റ് കോട്ടയം ജില്ലാ മാസ്റ്റർ ട്രെയിനർ അനൂപ് ജി നായർ കുട്ടികൾക്കുള്ള ക്യാമ്പിന് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ ദൈനംദിന പ്രവർത്തനങ്ങൾ, സാമൂഹിക ഇടപെടൽ, തനത് പ്രവർത്തനങ്ങൾ, മറ്റു വിദ്യാർത്ഥികൾക്കുള്ള പരിശീലനങ്ങൾ, Read More…
വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂൾ ജേതാക്കൾ
മേലുകാവ്: രാമപുരം ഉപജില്ല വോളിബോൾ ടൂർണമെന്റിൽ ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂൾ ജേതാക്കളായി. കടനാട് സെൻറ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ഫൈനലിൽ കടനാട് സെൻറ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ ടീമിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് വാകക്കാട് വിജയം കൈവരിച്ചത്. രാഹുൽ, റോഷൻ, മാർട്ടിൻ, റിജിത്ത്, അഭിമന്യു, ഗ്ലാഡിൻ, ചന്ദ്രു, അലക്സ്, നെവിൻ, അഡോൺ, അജിത്ത് എന്നിവരാണ് വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂളിന് വേണ്ടി കളിക്കളത്തിൽ ഇറങ്ങിയത്. സ്കൂളിലെ Read More…
ഇന്ന് പാല് കാച്ചൽ ചടങ്ങ് നടക്കുന്ന പുതു വീടിന് വീട്ടു സാധനങ്ങൾ എത്തിച്ച് അരുവിത്തുറ ലയൺസ് ക്ലബ്ബ്
മേലുകാവ്: ഗ്രാമ പഞ്ചായത്തിൽ പ്രസിഡൻറ് ജോസുകുട്ടി ജോസഫ് നേതൃത്യത്തിൽ, ആശ്രയ പദ്ധതിയിൽ പെട്ട താളിമലയിൽ തങ്കമ്മ ചേച്ചിയ്ക്ക് താങ്ങും തണലുമായ് വീട് ഒരുക്കിയിരുന്നു. ഒപ്പം അരുവിത്തുറ ലയൺസ് ക്ലബ്ബ് കസേര, ബെഡ്, ഗ്യാസ് സ്റ്റൗ പ്രഷർകുക്കർ, പാത്രങ്ങൾ കൂടാതെ നിരവധി വീട്ടുപകരണങ്ങളും സമ്മാനിച്ചു. വീടിന്റെ പാല് കാച്ച് ഇന്ന് 3 മണിയ്ക്ക് നടക്കും.
പ്ലാസ്റ്റിക് അവബോധ കവിതാ രചനയിൽ വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിലെ ആൻലിയ ആൻ്റോ ജേതാവ്
മേലുകാവ്: പ്ലാസ്റ്റിക് അവബോധ കവിതാ രചനാ മത്സരത്തിൽ വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിലെ ആൻലിയ ആൻ്റോ കോട്ടയം ജില്ലയിൽ നിന്നും ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മാതൃഭൂമി സീഡ് ആണ് ഫൈവ്സ്റ്റാർ മത്സരങ്ങളുടെ ഭാഗമായി പ്ലാസ്റ്റിക്കിനെക്കുറിച്ചുള്ള കവിതാ രചനാ മത്സരം സംഘടിപ്പിച്ചത്. നിരവധി കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ മനുഷ്യനെയും മൃഗങ്ങളെയും സസ്യങ്ങളെയും എന്തിന് പ്രകൃതിയെത്തന്നെ പ്ലാസ്റ്റിക് എപ്രകാരം മലീമസമാക്കുന്നു; വിനാശകരമാക്കുന്നു എന്ന് ചൂണ്ടിക്കാണിക്കുന്ന കവിതയാണ് അൻലിയയെ സമ്മാനാർഹ ആക്കിയത്. വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിൽ വച്ച് Read More…
ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ ആഭിമുഖ്യത്തിൽ ആദ്യ കാല അധ്യാപകരെ ആദരിച്ചു
മേലുകാവ്: അധ്യാപക ദിനത്തോടനുബന്ധിച്ച് ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ മേലുകാവിലെ ആദ്യകാല അധ്യാപകരെ ആദരിച്ചു. മേലുകാവുമറ്റം സെൻ്റ് തോമസ് യു.പി സ്കൂൾ ഹെഡ്മാസ്റ്റർ ആയിരുന്ന കെ ജെ ജോസഫ് കള്ളികാട്ട്, ഇരുമാപ്രമറ്റം എംഡി സിഎംഎസ് ഹൈസ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന കെ .ജെ ഐസക്ക് അമ്പഴശ്ശേരിൽ, ഭാര്യ അധ്യാപികയായിരുന്ന കെ വി . ഏലിയാമ്മ എന്നിവരെയാണ് ആദരിച്ചത്. ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോ-ഓർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം, ക്ലബ്ബ് സെക്രട്ടറി റ്റിറ്റോ റ്റി. മാത്യു തെക്കേൽ, ട്രഷറർ Read More…
ക്ഷീരപ്രഭയിൽ മേലുകാവ് ക്ഷീരസംഘം
കോട്ടയം ജില്ലാ ക്ഷീരകർഷക സംഗമം 2025-26 നോടനുബന്ധിച്ച് മേലുകാവ് ക്ഷീരോത്പാദക സഹകരണ സംഘം ജില്ലയിലെ മികച്ച ആപ്കോസ് സംഘമായി തെരഞ്ഞെടുക്കപ്പെട്ടു. 1977 ൽ രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ച മേലുകാവ് ക്ഷരോത്പാദക സഹകരണ സംഘം വളർച്ചയുടെ പടവുകൾ താണ്ടി മുന്നേറി കൊണ്ടിരിക്കുന്നു. ഈരാറ്റുപേട്ട ബ്ലോക്കിൽ ബി.എം.സി ഉള്ള ഏക ക്ഷീരസംഘം, പ്രതിദിനം ആയിരം ലിറ്ററിനുമേൽ പാൽ സംഭരണം, ഓഡിറ്റിൽ “എ“ ക്ലാസ് പദവി, ക്ഷീരകർക്ക് ആവശ്യമായ കാലിത്തീറ്റ,ധാതുലവണ മിശ്രിതം ലഭ്യമാക്കൽ, മിൽമ അനുബന്ധ പ്രവർത്തനങ്ങളിൽ മിൽമ ഷോപ്പീ Read More…











